Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴിൽ കാരാറിലുള്ള തർക്കം; ന്യൂസിലന്റിലെ ആക്‌സിഡന്റ് കോമ്പൻസേഷൻ കോർപ്പറേഷൻ ഇന്ന് സമരത്തിൽ; ഇന്ന് രാവിലെ 8 മുതൽ നാല് മണിക്കൂർ ജോലി നിർത്തി സമരത്തിനിറങ്ങി ജോലിക്കാർ; നഴ്‌സുമാരുടെ സമരം സംബന്ധിച്ച് ചർച്ച ഇന്ന്

തൊഴിൽ കാരാറിലുള്ള തർക്കം; ന്യൂസിലന്റിലെ ആക്‌സിഡന്റ് കോമ്പൻസേഷൻ കോർപ്പറേഷൻ ഇന്ന് സമരത്തിൽ; ഇന്ന് രാവിലെ 8 മുതൽ നാല് മണിക്കൂർ ജോലി നിർത്തി സമരത്തിനിറങ്ങി ജോലിക്കാർ; നഴ്‌സുമാരുടെ സമരം സംബന്ധിച്ച്  ചർച്ച ഇന്ന്

ഴ്‌സുമാരുടെ സമരം മൂലം വലയുന്ന ആശുപത്രികൾ സർക്കാരിന് പ്രതിസന്ധിയായിരിക്കെ രാജ്യത്തെ ആക്‌സിഡന്റ് കോമ്പൻസേഷൻ കോർപ്പറേഷനും സമരവുമായി രംഗത്തെത്തി. തൊഴിൽ കരാർ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്ന് രാവിലെ മുതൽ സമരത്തിനിറങ്ങിയത്.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സമരം നാല് മണിക്കൂർ നീണ്ട് നില്ക്കും. 39 അഡൈ്വസേഴ്‌സ് ആണ് സമരത്തിൽ പങ്കെടുക്കുന്നത്. പ്രതിദിനത്തിലുള്ള അഡൈ്വസർമാരുടെ കൂടിക്കാഴ്‌ച്ചകൾ നിർത്തിവച്ചാണ് സമരത്തിൽ പങ്കെടുക്കുന്നത്. സേവന വേതന വ്യവസ്ഥയിൽ മാറ്റം കൊണ്ട് വരണമെന്നതാണ് ഇവരുടെ ആവശ്യം.

ഇന്നത്തെ സമരത്തിന് പിന്നാലെ ഈ മാസം 25 നും ഓഗസ്റ്റ് 02, 10 തീയതികളിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ നഴ്‌സുമാരും ഹെൽത്ത് ബോർഡും തമ്മിലുള്ള സമരം സബംന്ധിച്ചുള്ള ചർച്ചയും ഇന്ന് നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP