Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ദിവസമായി നീണ്ട് നിന്ന ചർച്ചയ്‌ക്കൊടുവിൽ സമരം പിൻവലിക്കാൻ തീരുമാനിച്ച് എയർ ന്യൂസിലന്റ് എഞ്ചിനിയർമാർ; ക്രിസ്തുമസ് സമയത്ത് ടിക്കറ്റ് ബുക്ക് ചെയതവർക്ക് യാത്ര മുടങ്ങില്ല

മൂന്ന് ദിവസമായി നീണ്ട് നിന്ന ചർച്ചയ്‌ക്കൊടുവിൽ സമരം പിൻവലിക്കാൻ തീരുമാനിച്ച് എയർ ന്യൂസിലന്റ് എഞ്ചിനിയർമാർ; ക്രിസ്തുമസ് സമയത്ത് ടിക്കറ്റ് ബുക്ക് ചെയതവർക്ക് യാത്ര മുടങ്ങില്ല

തിരക്കേറിയ സമയങ്ങളിലൊന്നായ ക്രിസ്തുമസ് അവധിക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ വിഷമത്തിലാക്കി എയർ ന്യൂസിലന്റ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തി വന്ന ചർച്ചയ്‌ക്കൊടുവിലാണ് 21, 22,23 തീയതികളിലായി നടത്താനിരുന്ന സമരം പിൻവലിച്ചത്.

അന്തിമചർച്ചയ്‌ക്കൊടുവിൽ എഞ്ചിനിയർമാരും കമ്പനി അധികൃതരും പുതിയ കാരാരിൽ എത്തിച്ചേരുകയായിരുന്നു.വേതന വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനയർമാർ സമരം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ലക്ഷ്യം വിജയിച്ചതായും അതിനാൽ സമരത്തിൽ നിന്ന് പിന്മാറുന്നതായും അധികൃതർ ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു.

ഇതോടെ ക്രിസ്തുമസ് അവധിയാഘോഷത്തിനായി യാത്രക്കൊരുങ്ങുന്ന പതിനായിരക്കണക്കിന് യാത്രക്കാര് യാത്ര മുടങ്ങില്ലെന്ന് ഉറപ്പായത് ഏറെ ആശ്വാസമായിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP