Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരാഴ്‌ച്ചത്തെ ബസ് സമരം ഒത്തുതീർപ്പിലെത്തി; വെള്ളിയാഴ്‌ച്ച മുതൽ സർവ്വീസുകൾ സാധാരണ നിലയിലാകും; നീണ്ട ചർച്ചകൾക്കൊടുവിൽ ന്യൂസിലന്റ് ബസ് മാനേജ്‌മെന്റും യൂണിയനും തമ്മിൽ കരാറിലെത്തി

ഒരാഴ്‌ച്ചത്തെ ബസ് സമരം ഒത്തുതീർപ്പിലെത്തി; വെള്ളിയാഴ്‌ച്ച മുതൽ സർവ്വീസുകൾ സാധാരണ നിലയിലാകും; നീണ്ട ചർച്ചകൾക്കൊടുവിൽ ന്യൂസിലന്റ് ബസ് മാനേജ്‌മെന്റും യൂണിയനും തമ്മിൽ കരാറിലെത്തി

സ്വന്തം ലേഖകൻ

ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ വ്യാവസായിക നടപടികളിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഓക്ക്ലാൻഡിലെ തടസ്സപ്പെട്ട എല്ലാ ബസ് സർവീസുകളും വെള്ളിയാഴ്‌ച്ച മുതൽ പുനരാരംഭിക്കും. ആഴ്‌ച്ചകളോളം നീണ്ട് നിന്ന സർവ്വീസ് തടസ്സപ്പെടലിന് ഒടുവിലാണ് വെള്ളിയാഴ്‌ച്ച സർവ്വീസുകൾ സാധാരണ നിലയിലേക്ക് ആകുന്നത്.

ഫസ്റ്റ് യൂണിയനുമായും ട്രാംവേസ് യൂണിയനുമായും എൻഎസഡ് ബസ് മാനേജ്‌മെന്റ് നടത്തിയ ചർ്ച്ചയിൽ ധാരണയിലെത്തിയതോടെ സമരം പിൻവലിക്കാൻ യുണിയൻ തീരുമാനിക്കുക യായിരുന്നു.എന്നിരുന്നാലും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾ ഇനിയും ഉണ്ടെന്ന് FIRST യൂണിയൻ അധികൃതർ അറിയിച്ചു.

വേതന തർക്കങ്ങളും മോശം തൊഴിൽ സാഹചര്യങ്ങളും കാരണം നവംബർ പകുതി മുതൽ ബസ് ഡ്രൈവർമാർ പണിമുടക്കിലാണ്.FIRST യൂണിയനും ട്രാംവേസ് യൂണിയനും ഡിസംബർ 7 നും ഡിസംബർ 24 നും ഇടയിൽ 800 ഓളം ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP