Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡ്രൈവർമാരുടെ പ്രതിഷേധം തുടരുന്നു; ഓക്ലന്റിലെ ബസുകളിൽ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ച് ഡ്രൈവർമാർ; സമരം തുടരുന്നതിനാൽ പകുതി സർവ്വീസുകളും റദ്ദാക്കി; വലയുന്നത് യാത്രക്കാർ

ഡ്രൈവർമാരുടെ പ്രതിഷേധം തുടരുന്നു; ഓക്ലന്റിലെ ബസുകളിൽ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ച് ഡ്രൈവർമാർ; സമരം തുടരുന്നതിനാൽ പകുതി സർവ്വീസുകളും റദ്ദാക്കി; വലയുന്നത് യാത്രക്കാർ

സ്വന്തം ലേഖകൻ

ഡ്രൈവർമാരുടെ തൊഴിലുടമ ന്യൂസിലന്റ് ബസും രണ്ട് യൂണിയനുകളിലെ അംഗങ്ങളായ എഫ്ആർഎസ്ടി, എൻസെഡ് ട്രാംവേസ് യൂണിയനും തമ്മിലുള്ള ചർച്ചകളിൽ തീരുമാനം കാണത്തത് മൂലം ഓക്ലന്റിൽ ബസ് ഡ്രൈവർമാരുടെ സമരം തുടരുകയാണ്. സർവ്വീസ് റദ്ദാക്കലും എടി ഹോപ്പ് കാർഡുകൾ പ്രവർത്തനരഹിതമാക്കി കൊണ്ട് ജനങ്ങൾക്ക് സൗജന്യ യാത്ര നല്കിയുമാണ് ഡ്രൈവർമാർ പ്രതിഷേധിക്കുന്നത്.

ശമ്പള വർദ്ധനവിന് പുറമേ, അവരുടെ പ്രവൃത്തി ദിവസത്തിന്റെ ദൈർഘ്യം 14 ൽ നിന്ന് 12 മണിക്കൂറായി ചുരുക്കാനുള്ള ഡ്രൈവർമാരുടെ ആവശ്യവും അംഗീകരിക്കാത്തതാണ് സമരത്തിന് കാരണം.നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മംഗേരെയിലെയും കിഴക്കൻ തമാകിയിലെയും ഗോ ബസ് ഡിപ്പോകളിലെ നൂറോളം ഡ്രൈവർമാർ നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമാണ് നിരക്ക് രഹിത യാത്ര അനുവദിച്ചിരിക്കുന്നത്.

കൂടാതെ ചില സർവ്വീസുകൾ ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2 നും 5 നും ഇടയിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നും 4.30 നും ഇടയിലും റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സ്‌കൂൾ ബസുകൾ വ്യാഴാഴ്ചയും പതിവുപോലെ സർവീസ് നടത്തുമെന്ന് ഓക്ലാൻഡ് ട്രാൻസ്പോർട്ട് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP