Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോർഡർ സെക്യുരിറ്റി കമ്പ്യൂട്ടർ സിസ്റ്റം തകരാറിൽ; ന്യൂസിലന്റ് വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് യാത്ര നടപടികളിൽ കാലതാമസം നേരിടുന്നു; വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര

ബോർഡർ സെക്യുരിറ്റി കമ്പ്യൂട്ടർ സിസ്റ്റം തകരാറിൽ; ന്യൂസിലന്റ് വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് യാത്ര നടപടികളിൽ കാലതാമസം നേരിടുന്നു; വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര

സ്വന്തം ലേഖകൻ

യാത്രക്കാരുടെ പാസ്പോർട്ട് പ്രോസസ്സിങ് നടപടികൾക്ക് കാലതാമസം നേരിടുന്നതിനാൽ ന്യൂസിലാന്റിന് ചുറ്റുമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ക്യൂകൾ വളരുകയാണ്.ബോർഡർ സെക്യുരിറ്റി കമ്പ്യൂട്ടർ സിസ്റ്റം തകരാറാറിലായതിനെ തുടർന്നാണ് യാത്രാ നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നതാണ് പ്രതിസന്ധിക്ക് കാരണം. നടപടികൾ പൂർത്തായാകത്തതിനെ തുടർന്ന് ചില ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ റദ്ദാക്കി.

ചൊവ്വാഴ്ച ഉച്ചയോടെ ഇമിഗ്രേഷൻ ന്യൂസിലാന്റിലെ പാസ്പോർട്ട് പ്രോസസ്സിങ് സംവിധാനത്തിൽ തകരാറുണ്ടെന്ന് ഓക്ക്‌ലാൻഡ് എയർപോർട്ട് വക്താവ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് വെല്ലിങ്ടൺ വിമാനത്താവള വക്താവ് ഇതേ പ്രശ്നം നേരിടുന്നുണ്ടെന്ന് അറിയിച്ചു.ഇത് ഒരു ആഗോള തകരാറായതിനാൽ ഇത് ഇൻകമിങ് ഫ്‌ളൈറ്റുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി നിങ്ങളുടെ എയർലൈൻ വെബ്‌സൈറ്റ് പരിശോധിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്തായാലും നടപടികൾ പൂർത്തിയാക്കാനാവാതെ യാത്രക്കാർ വിമാനത്താവളങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.വിവിധതരം എയർലൈനുകൾക്കായി എയർപോർട്ടിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നീണ്ട യാത്രക്കാരുടെ നിര തന്നെ രൂപപ്പെട്ടുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP