Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിതച്ചെലവ് കൂടിയ നഗരങ്ങളുടെ പട്ടിക; ഓക് ലന്റും വെല്ലിങ്ടണും പട്ടികയിൽ പിന്നിലേക്ക്; ആഗോള റാങ്കിൽ നിന്ന് ന്യൂസിലന്റ് നഗരങ്ങൾ താഴുന്നത് പണപ്പെരുപ്പനിരക്ക് കുറയുന്നതിനാൽ

ജീവിതച്ചെലവ് കൂടിയ നഗരങ്ങളുടെ പട്ടിക; ഓക് ലന്റും വെല്ലിങ്ടണും പട്ടികയിൽ പിന്നിലേക്ക്; ആഗോള റാങ്കിൽ നിന്ന് ന്യൂസിലന്റ് നഗരങ്ങൾ താഴുന്നത് പണപ്പെരുപ്പനിരക്ക് കുറയുന്നതിനാൽ

ജീവിതച്ചെലവ് കൂടിയ നഗരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോൾ ഓക് ലന്റും വെല്ലിങ്ടണും പട്ടികയിൽ പിന്നിലേക്ക് പോയതായി റിപ്പോർട്ട്. മെർസേഴ്സ് കോസ്റ്റ് ഓഫ് ലിവിങ് സർവേയിൽ 209 നഗരങ്ങളിൽ നടത്തിയ സർവ്വേയിൽഓക്ക്‌ലാൻഡ് 81-ാം റാങ്കിംഗിൽ നിന്ന് 89-ാം സ്ഥാനത്തും വെല്ലിങ്ടൺ 13 സ്ഥാനങ്ങൾ കുറഞ്ഞ് 114-ാം സ്ഥാനത്തേക്കുമാണ് പിന്തള്ളപ്പെട്ടത്,

യുഎസ് ഡോളറിനെതിരെ ന്യൂസിലാന്റ് ഡോളർ ഇടിവുണ്ടായതാണ് നഗരങ്ങൾ പിന്നിലാവാൻ കാരണമെന്നാണ് വിലയിരുത്തൽ.ഭക്ഷണം, വസ്ത്രം, ഗതാഗതം തുടങ്ങിയ നൂറോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവേയിലാണ് ലോകത്തിലെ ചെലവ് കൂടിയ നഗരങ്ങളെ കണ്ടെത്തിയത്.

ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മുമ്പന്തിയിൽ ഇത്തവണയും ഹോങ്കോങ് ആണ്. രണ്ടാമത് ടോക്കിയോയും, സിംഗപ്പൂരും, ആണ് ഉള്ളത്. പിന്നാലെയെത്തിയ സൗത്തുകൊറിയ, സിയോൾ, സൂറിച്ച്, സ്വിറ്റ്‌സർസർലന്റ്, ഷാങ്കായ് എന്നി നഗരങ്ങളും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP