Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂസിലാന്റിലെ സിഖ് സമൂഹം ഭക്ഷണം നൽകുന്നത് 15,000 കുടുംബങ്ങൾക്ക്; പ്രതിസന്ധി കാലത്ത് നന്മയുടെ സന്ദേശം നൽകുന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും; കയ്യടിച്ച് ഇന്ത്യൻ സമൂഹം

ന്യൂസിലാന്റിലെ സിഖ് സമൂഹം ഭക്ഷണം നൽകുന്നത് 15,000 കുടുംബങ്ങൾക്ക്; പ്രതിസന്ധി കാലത്ത് നന്മയുടെ സന്ദേശം നൽകുന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും; കയ്യടിച്ച് ഇന്ത്യൻ സമൂഹം

സ്വന്തം ലേഖകൻ

ഓക്ക്‌ലാന്റ്: ന്യൂസിലാന്റിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഭക്ഷണത്തിനു പോലും വകയില്ലാതെ ആയ പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്ത് സിഖ് സമൂഹം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 15,000 കുടുംബങ്ങൾക്കാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്. ഇപ്പോഴും നിരവധി പേർ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഓക്ക്‌ലാന്റിലെ ഒരു സിഖ് ക്ഷേത്രത്തിനു മുന്നിൽ 700ഓളം പേർക്കാണ് ഇന്നു രാവിലെ ഭക്ഷണം വിതരണം ചെയ്തത്. തീർന്നു പോയെങ്കിലോ എന്നു കരുതി പുലർച്ചെ എഴുന്നേറ്റാണ് പലരും ഭക്ഷണം വാങ്ങിക്കുവാൻ എത്തിയത്. ധാരാളം പേർക്ക് ഭക്ഷണം ആവശ്യമുണ്ട്. അതിനാൽ തന്നെ, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഫുഡ് പാർസർ പിക്കപ്പ് തുറക്കുമ്പോഴേക്കും നീണ്ട ക്യൂ ആണ് കാണാൻ സാധിക്കുക.

ആരും കാമറയിൽ സംസാരിക്കുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും പലരും വെളിപ്പെടുത്തിയത്, ' ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സഹായത്തിനായി കാത്തുനിൽക്കുന്നത്' എന്നതായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഓക്ക്‌ലാന്റ് മുതൽ ക്വീൻസ്റ്റൺ വരെയുള്ള 15,000 ത്തോളം കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.

ഭക്ഷണം വേണമെന്ന് ആഗ്രഹിക്കുന്നവർ, ഏത് വംശത്തിൽ നിന്നോ ഏതു മതത്തിൽ നിന്നോ ആയാലും സ്വാഗതം. നാമെല്ലാവരും ന്യൂസിലാന്റുകാരാണ്. നാമെല്ലാം നേരിടുന്നത് ഒരേ പ്രയാസത്തെയാണ്. അതിനാൽ തന്നെ നാമെല്ലാം ഒറ്റക്കെട്ടായി നിൽക്കണമെന്ന് സുപ്രീം സിഖ് സൊസൈറ്റിയിലെ ദാൽജിത് സിങ് പറയുന്നു. എല്ലാ ദിവസവും വിശക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. നോർത്ത്‌ഷോറിൽ ഞങ്ങൾ പ്രതീക്ഷിച്ചത് 350 പേരെ മാത്രമായിരുന്നു. എന്നാൽ 750ഓളം പേർ എത്തിയെന്ന് സിങ് വ്യക്തമാക്കുന്നു.

ഒരു ദിവസം 12 ടൺ ഭക്ഷണം സമൂഹത്തിന് നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവിൽ ഓരോ ആഴ്ചയും സാമൂഹിക വികസന മന്ത്രാലയം നൽകുന്നത് 70,000 ഭക്ഷ്യ ഗ്രാന്റുകൾ ആണ്. എന്നാൽ അതിനും മുകൡലാണ് ഞങ്ങൾ ചെയ്യുന്ന സഹായം. അതായത് അത്രത്തോളം ബുദ്ധിമുട്ടേറിയ ജീവിതമായി എന്നു വേണം ഈ കൊറോണക്കാലത്തെ വിലയിരുത്തുവാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP