Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രോഗം പടരുന്നതു മൂലം ജോലി ചെയ്യുവാനോ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാനോ സാധിക്കുന്നില്ല; താൽക്കാലിക തൊഴിലാളികൾക്ക് അടിയന്തര ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് സിടിയു

രോഗം പടരുന്നതു മൂലം ജോലി ചെയ്യുവാനോ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാനോ സാധിക്കുന്നില്ല; താൽക്കാലിക തൊഴിലാളികൾക്ക് അടിയന്തര ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് സിടിയു

സ്വന്തം ലേഖകൻ

താൽക്കാലിക വിസയിൽ ജോലി ചെയ്യുകയും കൊറോണ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുകയും ചെയ്ത ആളുകൾക്ക് അടിയന്തിര ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് കൗൺസിൽ ഓഫ് ട്രേഡ് യൂണിയനുകൾ. ഇത്തരം കുടിയേറ്റക്കാർക്ക് അടിയന്തിര ആനുകൂല്യങ്ങൾ നൽകുന്നതിന് നിലവിലുള്ള നിയമനിർമ്മാണത്തിലെ വ്യവസ്ഥകളിലൂടെ സർക്കാരിന് സാധിക്കുമെന്നും അതിനുള്ള അധികാരമുണ്ടെന്നും സാമ്പത്തിക ശാസ്ത്രജ്ഞൻ ആൻഡ്രിയ ബ്ലാക്ക് പറഞ്ഞു.

ഈ ആളുകളെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണം രാജ്യത്ത് ഇതിനകം തന്നെ നിലവിലുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതായും ബ്ലാക്ക് പറഞ്ഞു. രാജ്യം വിടാൻ കഴിയാതെ താൽക്കാലിക വിസകളിൽ ജോലി ചെയ്യുന്ന അനേകം ആളുകളുണ്ടെന്ന് അവർ പറയുന്നു.

നമ്മുടെ രാജ്യത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് നാം ഇപ്പോൾ പരിഗണനയും കരുതലും നൽകേണ്ടതുണ്ട്. കൊവിഡ് 19 മഹാവ്യാധി പകരുന്നതു കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അല്ലാതെ താൽക്കാലികമായി ജോലി ചെയ്തിരുന്ന അവർ യാതൊരു തെറ്റും ചെയ്തിട്ടില്ല. രോഗം പടരുന്നതു മൂലം അവർക്കു ജോലി ചെയ്യുവാനോ സ്വന്തം നാടുകളിലേക്ക് തിരികെ പോകുവാനോ സാധിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP