Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകനെ കാണാൻ വിസിറ്റിങ് വിസയിലെത്തി മരണത്തിന് കീഴടങ്ങിയ ബാലകൃഷ്ണന് ഇന്ന് ഓക് ലാന്റ് മലയാളികൾ വിട ചൊല്ലും; മൃതദേഹം ഈ ആഴ്‌ച്ച തന്നെ നാട്ടിലെത്തിക്കും

മകനെ കാണാൻ വിസിറ്റിങ് വിസയിലെത്തി മരണത്തിന് കീഴടങ്ങിയ ബാലകൃഷ്ണന് ഇന്ന് ഓക് ലാന്റ് മലയാളികൾ വിട ചൊല്ലും; മൃതദേഹം ഈ ആഴ്‌ച്ച തന്നെ നാട്ടിലെത്തിക്കും

മകനൊപ്പം അവധിക്കാലം ചെലവിടാൻ ന്യൂസിലന്റിലെത്തിയപ്പോൾ മരണം വിളിച്ച പത്തനംതിട്ട സ്വദേശി ബാലകൃഷ്ണന് ഇന്ന് ഓക് ലന്റ് മലയാളികൾ അന്ത്യയാത്ര നല്കും. ഓക്ലന്ഡിലെ സൗത്ത് ഓക്ലൻഡ് ഫ്യൂണറൽ സെർവിസിൽ( 553 , ഗ്രേറ്റ് സൗത്ത് റോഡ് ,ഒട്ടഹുഹു) വെകുന്നേരം 7 മണി മുതൽ 8 മണി വരെ ആണ് ആദരാഞ്ജലി അർപ്പിക്കുവാൻ അവസരം ഒരുക്കിയിട്ടുള്ളത് .

ന്യുസിലണ്ടിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ ബിജോഷിന്റെ പിതാവ് ബാലകൃഷ്ണനാണ് പക്ഷാഘാതത്തെ തുടർ്ന്ന് മരിച്ചത്.ഓക്ക് ലാൻഡിൽ ജോലി ചെയ്യുന്ന ബിജോഷ് അശ്വതി ദമ്പതികൾക്ക് ഉണ്ടായ പേരക്കിടാവിനെ താലോലിക്കാൻ എത്തിയതായിരുന്നു ബാലകൃഷ്ണൻ.ഈ വരുന്ന ജൂൺ 12 നു നാട്ടിൽ തിരിച്ചു പോകാനിരിക്കുബോഴായിരുന്നു മരണം.

കഴിഞ്ഞ ആഴ്ചയിൽഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ബാലകൃഷ്ണന് ഹോസ്പിറ്റലിൽ വച്ച് തുടർ പക്ഷാഘാതമുണ്ടാവുകയും തുടർന്നു ശരീരത്തിന്റെ പലഭാഗങ്ങളും തളർന്നു പോകുകയും ചെയ്തിരുന്നു.വിസിറ്റ് വിസയിൽ ആയതിനാൽ ഹോസ്പിറ്റൽ ചെലവിനും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായു്ള്ള തുക ന്യുസിലാൻഡ് -ഓസ്ട്രേലിയൻ മലയാളികളും , ന്യുസിലാന്റിലെ ഇന്ത്യൻ സമൂഹവും ഒറ്റകെട്ടായി ചേർന്നാണ് കണ്ടെത്തിയത്.ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുരേഖകൾ ശരിയാക്കി മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP