Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂസിലാൻഡിൽ ശക്തമായ ഭൂകമ്പം; തീവ്രത 6.7

ന്യൂസിലാൻഡിൽ ശക്തമായ ഭൂകമ്പം; തീവ്രത 6.7

വെല്ലിങ്ടൺ: ഇന്നലെ രാവിലെ ന്യൂസിലാൻഡിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി ഭൂചലനമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂസിലാൻഡിൽ വടക്കൻ ദ്വീപിലെ ഗിസ്‌ബോൺ നഗരത്തിൽ നിന്ന് 110 മൈൽ ദൂരെ വടക്കുകിഴക്ക് ആണ് ഉത്ഭവസ്ഥാനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

ഭൂപ്രതലത്തിൽ നിന്ന് 35 കിലോമീറ്റർ താഴെയാണ് പ്രഭവസ്ഥാനം. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഭൂകമ്പം അനുഭവപ്പെട്ടുവെന്നാണ് ജിയോ നെറ്റ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. നേരിയ തോതിൽ ജനങ്ങൾക്ക് ഭൂകമ്പം അനുഭവപ്പെട്ടുവെന്നും പറയപ്പെടുന്നു. അതേസമയം പസഫിസ് സുനാമി വാണിങ് സെന്റർ സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

2011-ൽ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് 185 പേർ കൊല്ലപ്പെടുകയും വൻനാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. പസഫിക് പ്രദേശത്ത് അഗ്നിവലയം എന്നറിയപ്പെടുന്ന ഭൗമപ്രവർത്തനമേഖലയിലാണ് ന്യൂസിലാൻഡ് സ്ഥിതി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP