Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേനൽകാലം എത്തും മുമ്പേ വരൾച്ച പിടിമുറുക്കുന്നു; ജല ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ; നോർത്ത് ലാന്റിലെ കൈക്കൊഹെയിൽ ഹോഴ്‌സുകൾ ഉപയോഗിക്കുന്നതിന് നിരോധനം

വേനൽകാലം എത്തും മുമ്പേ വരൾച്ച പിടിമുറുക്കുന്നു; ജല ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ; നോർത്ത് ലാന്റിലെ കൈക്കൊഹെയിൽ ഹോഴ്‌സുകൾ ഉപയോഗിക്കുന്നതിന് നിരോധനം

സ്വന്തം ലേഖകൻ

നോർത്ത്‌ലാന്റിലെ പല ഭാഗങ്ങളിലും വേനൽക്കാലം എത്തും മുമ്പേ വരൾച്ച പിടിമുറുക്കിയതോടെ ജലഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം.2019 ലെ ആദ്യത്തെ ആറുമാസം തന്നെ 80 വർഷത്തിലേറെയായി കെരികേരിയിലും വാങ്കേരിയിലും ഉണ്ടായ ഏറ്റവും വരണ്ട കാലവസ്ഥയാണ് അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

വരൾച്ച കനത്തതോടെ ഫാർ നോർത്ത് ഡിസ്ട്രിക്റ്റ് കൗൺസിൽ കൈകോഹെ, എൻഗാവ എന്നിവിടങ്ങളിൽ ജലനിയന്ത്രണം ശക്തമാക്കി. ലെവൽ 3 നിയന്ത്രണങ്ങളാണ് ഈ പ്രദേശങ്ങളിൽ കൊണ്ട് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിസിനസ്സ് അല്ലെങ്കിൽ വീട് പൂന്തോട്ടങ്ങൾ ,ഹോസുകൾ, സ്പ്രിംഗളറുകൾ, എന്നിവ കൊണ്ടുള്ള ജലസേചനം അല്ലെങ്കിൽ പ്രധാന വിതരണത്തിൽ നിന്ന് നീന്തൽക്കുളങ്ങൾ നിറയ്ക്കുന്നത് എന്നിവയൊക്കെ നിയമവിരുദ്ധമാണ്.

സീസണിന്റെ തുടക്കത്തിൽ ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് ഏവരും പറയുന്നു. സാധാരണയായി അത്തരം നിരോധനങ്ങൾ ഫാർ നോർത്തിൽ വേനൽക്കാലത്ത് ആണ് ഉണ്ടാവുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP