Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെല്ലിങ്ടൺ നഗരത്തിലെ വീട് വാടക കുതിച്ചുയരുന്നു; ശരാശരി വിലയിൽ 30 ഡോളർ വരെ വർദ്ധനവ്; ശരാശരി പ്രതിവാര വാടക ആഴ്ചയിൽ 600 ഡോളറിലെത്തിയതോടെ വെട്ടിലായത് നിരവധി പേർ

വെല്ലിങ്ടൺ നഗരത്തിലെ വീട് വാടക കുതിച്ചുയരുന്നു; ശരാശരി വിലയിൽ 30 ഡോളർ വരെ വർദ്ധനവ്; ശരാശരി പ്രതിവാര വാടക ആഴ്ചയിൽ 600 ഡോളറിലെത്തിയതോടെ വെട്ടിലായത് നിരവധി പേർ

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ നഗരത്തിലെ വീട് വാടക കുതിച്ചുയരുന്നതോടെ വാടക്കക്ക് താമസിക്കുന്നവർ വെട്ടിലായി. ട്രേഡ് മി സർവ്വേ പ്രകാരം ശരാശരി പ്രതിവാര വാടക ആഴ്ചയിൽ 600 ഡോളറിലും മുകളിലേക്ക് ഉയർന്നതായാണ് സൂചന. അതായാത് ഏറ്റവും പുതിയ വാടക വില സൂചിക കാണിക്കുന്നത് പ്രകാരം ഈ പ്രദേശത്തെ ശരാശരി വില ഡിസംബറോടെ ആഴ്ചയിൽ 35 ഡോളർ ഉയർന്നു, ഒരു വർഷം മുമ്പ് ഇതേ മാസത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധനവാണ് വാടകയിനത്തിൽ ഉണ്ടായത്.

കഴിഞ്ഞ മാസം ന്യൂസിലാന്റിലെ ഏറ്റവും ജനപ്രിയ നഗരമായ വെല്ലിങ്ടൺ നഗരപ്രാന്തമായ മൗണ്ട് വിക്ടോറിയയിലെ രണ്ട് കിടപ്പുമുറി വീടിന്റെ വാടക ആഴ്ചയിൽ 550 ഡോളർ വരെ എത്തിയിരുന്നു. മാത്രമല്ലവെല്ലിങ്ടൺ നഗര വാടകയ്ക്കായുള്ള അന്വേഷണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം എട്ട് ശതമാനം ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

വെല്ലിങ്ടൺ പ്രദേശം മൊത്തത്തിൽ രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരമായി മാറി. ഓക്ക്‌ലാൻഡ് മേഖലയിലെ വാടകയായ 560 ഡോളർ മറികടന്നാണ് ആഴ്ചയിൽ ശരാശരി 580 ഡോളർ വാടകയിലെത്തിയിരിക്കുന്നത്. ഓക്ലാൻഡിലെ ആവശ്യം 20 ശതമാനം ഉയർന്നതായി സർവ്വേ പറയുന്നു.

നോർത്ത് ഷോർ സിറ്റി (600ഡോളർ), ഓക്ക്ലാൻഡ് സിറ്റി ( 560ഡോളർ), മനുക്കൂ സിറ്റി ( 560ഡോളർ), റോഡ്നി (560ഡോളർ) എന്നിവയാണ് ഏറ്റവും കൂടുതൽ ശരാശരി വാടകയുള്ള മറ്റ് നഗരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP