Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ ന്യൂസിലാൻഡിൽ മരിച്ച നിലയിൽ; ഹരിയാന സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് മിഷൻ ഡേ ബീച്ചിൽ

ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ ന്യൂസിലാൻഡിൽ മരിച്ച നിലയിൽ; ഹരിയാന സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് മിഷൻ ഡേ ബീച്ചിൽ

ഓക്ക്‌ലാൻഡ്: ഇന്ത്യൻ വിദ്യാർത്ഥിയെ ഓക്ക്‌ലാൻഡ് മിഷൻ ഡേ ബീച്ചിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ കർനാൽ ജില്ലയിലെ ദറാർ ഗ്രാമത്തിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ മഞ്ജിത് സിംഗിന്റെ മൃതദേഹമാണ് ഓക്ക്‌ലാൻഡ് മിഷൻ ഡേ ബീച്ചിൽ കണ്ടെത്തിയത്.

ന്യൂസിലാൻഡിൽ 2013-ന് എത്തപ്പെട്ട മഞ്ജിത് ഓക്ക്‌ലാൻഡ് ഇന്റർനാഷണൽ കോളേജിൽ രണ്ടാം വർഷ ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു. അടുത്ത സമ്മറിൽ കോഴ്‌സ് പൂർത്തിയാക്കാനിരിക്കെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണം കാരണം വ്യക്തമായിട്ടില്ല. പോസ്റ്റുമോർട്ടത്തിനു ശേഷമേ ഇതുസംബന്ധിച്ച എന്തെങ്കിലും വിവരം വെളിപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് ഓക്ക്‌ലാൻഡ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മിഷൻ ഡേ ബീച്ചിനു സമീപത്ത് മഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുന്ന പൊലീസാണ്. ഓക്ക്‌ലാൻഡിൽ തന്നെ മഞ്ജിത്തിന്റെ ബന്ധുവായ നവനീതും താമസിക്കുന്നുണ്ട്. നവനീതാണ് മഞ്ജിത്തിന്റെ മരണം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. കർണാലിലെ അർബൻ എസ്റ്റേറ്റിൽ പ്രോപ്പർട്ടി ഡീലറാണ് മഞ്ജിത്തിന്റെ പിതാവ് ജീത്ത് സിങ്. അമ്മ കുൽദീപ് കൗർ. ഒരു സഹോദരി കൂടിയുണ്ട് മഞ്ജിത്തിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP