Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വരാൻ പോകുന്നത് അഞ്ച് ദിവസം നീളുന്ന ഡോക്ടർമാരുടെ സമരം; പുതുക്കിയ തീയതി പുറത്ത് വിട്ട് ഡോക്ടർമാർ; ഈ മാസം 29 ന് തുടങ്ങുന്ന സമരം അഞ്ച് ദിവസം നീളുമെന്ന് ഉറപ്പായതോടെ ആശങ്കയുമായി രോഗികൾ

വരാൻ പോകുന്നത് അഞ്ച് ദിവസം നീളുന്ന ഡോക്ടർമാരുടെ സമരം; പുതുക്കിയ തീയതി പുറത്ത് വിട്ട് ഡോക്ടർമാർ; ഈ മാസം 29 ന് തുടങ്ങുന്ന സമരം അഞ്ച് ദിവസം നീളുമെന്ന് ഉറപ്പായതോടെ ആശങ്കയുമായി രോഗികൾ

സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ഈ ആഴ്‌ച്ച നടത്താനിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം ഈ മാസം അവസാനം തുടങ്ങുമെന്ന് ഉറപ്പായി. അഞ്ച് ദിവസം നീളുന്ന സമരം ഉറപ്പായതോടെ ആശങ്കയിലായിരിക്കുന്നത് രോഗികളാണ്. ഏപ്രിൽ 15 മുതൽ 19 വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് സമരം മാറ്റിയെന്ന് അറിയിച്ചിരുന്നു.

ഇപ്പോളിതാ പുതിയ തീയതി വോട്ടിങിലൂടെ തിരുമാനിച്ചു. ഈ മാസം 29 മുതലാണ് സമരം തുടങ്ങുക. എന്നാൽ സമരം തുടങ്ങുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം തകരാറിലാകുമെന്ന് പലരും ആശങ്കപ്പെടുന്നത്. പല രോഗികളുടെ ചികിത്സയയെ സമരം കാര്യമായി ബാധിച്ചും. സർജറികൾക്കും മറ്റും കാലതാമസം നേരിടും.

മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ജനുവരിയാലാണ് ആദ്യ ഘട്ട സമരം ആരംഭിച്ചത്. തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ചിട്ട് ഒരു വർഷമായെന്നും ഇത് പുതുക്കണമെന്നതു ആവശ്യപ്പെ്ട്ടാണ് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്.

സമരം മുന്നോട്ട് പോകുന്നത് തടയാൻ ഹെൽത്ത് ബോർഡ് ചർച്ചക്ക് തയ്യാറാവുന്നുണ്ടെങ്കിലും ഇരുവരും തമ്മിൽ തീരുമാനത്തിലെത്താതാണ് സമരം മുന്നോട്ട് പോകാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP