Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന വട്ട പ്രതിഷേധ സൂചകമായി അഞ്ച് ദിവസം നീളുന്ന സമരവുമായി ജൂനിയർ ഡോക്ടർമാർ; തിങ്കളാഴ്‌ച്ച തുടങ്ങുന്ന സമരം ഹെൽത്തോ ബോർഡുമായുള്ള ഒത്തുതീർപ്പിന് സഹായമാകുമെന്ന പ്രതീക്ഷയോടെ ഡോക്ടർമാർ

അവസാന വട്ട പ്രതിഷേധ സൂചകമായി അഞ്ച് ദിവസം നീളുന്ന സമരവുമായി ജൂനിയർ ഡോക്ടർമാർ; തിങ്കളാഴ്‌ച്ച തുടങ്ങുന്ന സമരം ഹെൽത്തോ ബോർഡുമായുള്ള ഒത്തുതീർപ്പിന് സഹായമാകുമെന്ന പ്രതീക്ഷയോടെ ഡോക്ടർമാർ

വസാന വട്ട പ്രതിഷേധ സൂചകമായി അഞ്ച് ദിവസം നീളുന്ന സമരവുമായി ജൂനിയർ ഡോക്ടർമാർ. തിങ്കളാഴ്‌ച്ച തുടറങ്ങുന്ന സമരം ഹെൽത്തോ ബോർഡുമായുള്ള ഒത്തുതീർപ്പിന് സഹായമാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർക്ക് ഉള്ളത്.കാന്റർബറി ഒഴികെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളിൽ തിങ്കളാഴ്‌ച്ച രാവിലെ മുതൽ ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ട് നില്ക്കും.

അടുത്തിടെ ഉണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിൽ കാന്റർബറിയെ സമരത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്.29 മുതലാണ് സമരം തുടങ്ങുക. എന്നാൽ സമരം തുടങ്ങുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം തകരാറിലാകുമെന്ന് പലരും ആശങ്കപ്പെടുന്നത്. പല രോഗികളുടെ ചികിത്സയയെ സമരം കാര്യമായി ബാധിച്ചും. സർജറികൾക്കും മറ്റും കാലതാമസം നേരിടും.

മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ജനുവരിയാലാണ് ആദ്യ ഘട്ട സമരം ആരംഭിച്ചത്. തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ചിട്ട് ഒരു വർഷമായെന്നും ഇത് പുതുക്കണമെന്നതു ആവശ്യപ്പെ്ട്ടാണ് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്.

സമരം മുന്നോട്ട് പോകുന്നത് തടയാൻ ഹെൽത്ത് ബോർഡ് ചർച്ചക്ക് തയ്യാറാവുന്നുണ്ടെങ്കിലും ഇരുവരും തമ്മിൽ തീരുമാനത്തിലെത്താതാണ് സമരം മുന്നോട്ട് പോകാൻ കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP