Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യസിലന്റിൽ ക്രിക്കറ്റ് കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; ഡ്യൂൺഡനിൽ നടന്ന ക്രിക്കറ്റ് മാച്ചിനിടയിൽ മരണം വിളിച്ചത് മലയാളി ക്രിക്കറ്റ് താരമായ ഹരിഷ് ഗംഗാധരനെ; കൊച്ചി സ്വദേശിയായ യുവാവിന്റെ ആക്‌സിക വേർപാട് വിശ്വസിക്കാനാവാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

ന്യസിലന്റിൽ ക്രിക്കറ്റ് കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; ഡ്യൂൺഡനിൽ നടന്ന ക്രിക്കറ്റ് മാച്ചിനിടയിൽ മരണം വിളിച്ചത് മലയാളി ക്രിക്കറ്റ് താരമായ ഹരിഷ് ഗംഗാധരനെ; കൊച്ചി സ്വദേശിയായ യുവാവിന്റെ ആക്‌സിക വേർപാട് വിശ്വസിക്കാനാവാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

ഡ്യൂൺഡിൻ: സണ്ണിവെയ്ലിൽ ക്രിക്കറ്റ് കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി സ്വദേശിയായ ഹരീഷ് ഗംഗാധരനാണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.ന്യുസിലാന്റിലെ സൗത്ത് ഐലൻഡിലെ പട്ടണമായ ഡ്യൂൺഡനിൽ ഗ്രീൻ ഐലൻഡ് ക്രിക്കറ്റ് ക്ലബ്ബിൽ നടന്ന ക്രിക്കറ്റ് മാച്ചിനിടയിൽ ആണ് സംഭവം. പരേതന് 33 വയസായിരുന്നു പ്രായം.

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞ് വീണ ഹരിഷിനെ ഉടനെ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഗ്രീൻ ഐലന്റ് ക്ലബിനു വേണ്ടി കളിക്കാനിറങ്ങി യതായിരുന്നു ഹരീഷ്.ശരീരം തളർന്ന് ഗ്രൗണ്ടിലിരുന്ന ഹരീഷ്, പിന്നീട് ബോധരഹിതനാകുകയായിരുന്നു.

സൗത്തേൺ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡിലെ നഴ്സായ ചങ്ങനാശ്ശേരി സ്വദേശി ആയ നിഷ ഹരീഷ് ആണ് ഭാര്യ. മൂന്ന് വയസു മാത്രം പ്രായമായ ഗൗരി ആണ് ഹരീഷ് -നിഷ ദമ്പതികളുടെ ഏക മകൾ. ഹരീഷ് ഒട്ടാഗോ ടൈംസിന്റെ അലൈഡ് പ്രെസ്സിലെ ജീവനക്കാരനാണ് .കൊച്ചിയിൽ നിന്ന് അഞ്ചു വർഷം മുമ്പ് ന്യൂസിലന്റിലേക്ക് കുടിയേറിയ ദമ്പതികൾ ന്യുസിലാൻഡ് സിറ്റിസൺഷിപ് സ്വീകരിച്ചവരാണ്.

ഹരിഷിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികൾക്കായി ഡ്യൂൺടിൻ മലയാളി അസോസിയേഷൻ ഇന്ത്യൻ ഹൈ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ഹരീഷിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനും മറ്റുസംസ്‌കാര ചെലവ്ക്കുമായി ഡ്യൂൺടിൻ മലയാളി അസോസിയേഷൻ അടിയന്തിര ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.ഇതിലേക്കായി ഡ്യൂൺടിൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ എല്ലാ ന്യുസിലാൻഡ് മലയാളികളുടെയും സഹായ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.

തികച്ചും ആരോഗ്യവാനും ഡ്യൂൺഡനിലെ പ്രമുഖ ക്രിക്കറ്റ് താരവും ആയ ഹരീഷിന്റെ ആക്‌സ്മിക മരണം സുഹൃത്തുക്കളെയും ന്യുസിലാൻഡ് മലയാളി സമൂഹത്തെയും ദുഃഖത്തിൽ ആഴ്‌ത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP