Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ്‌ക് ഇല്ലാതെ ബുദ്ധിമുട്ടുന്ന ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും നിലവിളി സർക്കാർ കേട്ടു; 41 മില്യൺ ഫേസ് മാസ്‌കുകൾ അടുത്താഴ്ച പൊതുജനങ്ങൾക്ക് ലഭ്യമാകും

മാസ്‌ക് ഇല്ലാതെ ബുദ്ധിമുട്ടുന്ന ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും നിലവിളി സർക്കാർ കേട്ടു; 41 മില്യൺ ഫേസ് മാസ്‌കുകൾ അടുത്താഴ്ച പൊതുജനങ്ങൾക്ക് ലഭ്യമാകും

സ്വന്തം ലേഖകൻ

ടുത്താഴ്ചയോടെ ന്യൂസിലാന്റിൽ 41 മില്യൺ ഫേസ് മാസ്‌കുകൾ ലഭ്യമാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് ആഷ്‌ലി ബ്ലൂംഫീൽഡ് വ്യക്തമാക്കി. അതേസമയം, കൊവിഡ്19 ന്റെ ലക്ഷണങ്ങൾ കാണിക്കാത്ത ആളുകൾ ഫെയ്‌സ് മാസ്‌കുകൾ ഉപയോഗിക്കണമോ എന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ട്. മുഖത്തു നിന്നും മാറിപ്പോകുന്ന മാസ്‌കുകൾ കൃത്യമായി വയ്ക്കുവാൻ ആളുകൾ നിരന്തരം മുഖത്ത് സ്പർശിക്കുകയോ മാസ്‌കുകൾ തെറ്റായി ധരിക്കുകയോ ചെയ്യുകയാണെങ്കിൽ അവർക്ക് ഗുണത്തേക്കാൾ കൂടുതൽ ദോഷമായിരിക്കും ചെയ്യുകയെന്ന് വിദഗ്ദ്ധർ പറയുന്നു.

കൊറോണാ രോഗികളല്ലാതെ മറ്റാരും മാസ്‌ക്കുകൾ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന ആളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഉപദേശം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) നൽകിയിട്ടുണ്ട്. ഇപ്പോൾ, സുഖത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ആളുകൾക്കാണ് കൊവിഡ്19 പകരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള അവലോകനമാണ് സിഡിസി ഇപ്പോൾ നടത്തുന്നത്. സിഡിസി അവലോകനത്തെ ''വളരെ കൃത്യമായാണ്'' പിന്തുടരുന്നതെന്ന് ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. ആഷ്ലി ബ്ലൂംഫീൽഡ് മാധ്യമങ്ങളോട് പറഞ്ഞു.

'തെക്ക് കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിലെ ആളുകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമ്പോഴും, മാസ്‌ക് ധരിക്കുന്നത് വളരെ സാധാരണമാണ്. ഈ കാര്യത്തിൽ ഇതിനെക്കുറിച്ച് നിരവധി കാഴ്ചപ്പാടുകൾ ഉണ്ടെന്ന് ഡോ. ബ്ലൂംഫീൽഡ് പറഞ്ഞു. അസുഖ ലക്ഷണമില്ലാത്തവർ പുറത്തുപോകുമ്പോൾ പതിവായി മാസ്‌ക് ധരിക്കുന്നത് അസുഖത്തിന്റെ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് ചിലർ വ്യക്തമാക്കുന്നുണ്ട്. അതിനാൽ തന്നെ വളരെ സൂക്ഷ്മമായാണ് ഈ വിഷയത്തെ പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫെയ്സ് മാസ്‌കുകൾ ന്യൂസിലൻഡിൽ എത്തുമെന്ന് ഡോ. ബ്ലൂംഫീൽഡ് പറഞ്ഞു. 41 മില്യണിലധികം ഫെയ്‌സ് മാസ്‌കുകൾക്കായുള്ള ഓർഡർ ഞങ്ങൾ നൽകി, അത് തിങ്കളാഴ്ച എത്താൻ തുടങ്ങും, അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുവാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. 30,000 ഫെയ്‌സ് ഷീൽഡുകൾ, 500,000 ഐസൊലേഷൻ ഗൗണുകൾ, 50,000 ഗോഗലുകൾ എന്നിവയും സർക്കാർ ഓർഡർ ചെയ്തിട്ടുണ്ട്. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള സ്റ്റാഫുകൾക്കായി ഫെയ്‌സ് മാസ്‌കുകൾ നീക്കിവച്ചിട്ടുണ്ടെന്നും ഡോ. ബ്ലൂംഫീൽഡ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP