Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലന്റിലെ സൂപ്പർമാർക്കറ്റുകളിൽ വില്പനയ്ക്ക് വച്ചിരുന്ന സ്‌ട്രോബറികളിൽ വീണ്ടും തയ്യൽ സൂചികൾ; സൂചികൾ കണ്ടെത്തിയത് സൗത്ത് ഐലന്റിലെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സ്‌ട്രോബറികളിൽ; പൊലീസ് അന്വേഷണം തുടങ്ങി

ന്യൂസിലന്റിലെ സൂപ്പർമാർക്കറ്റുകളിൽ വില്പനയ്ക്ക് വച്ചിരുന്ന സ്‌ട്രോബറികളിൽ വീണ്ടും തയ്യൽ സൂചികൾ; സൂചികൾ കണ്ടെത്തിയത് സൗത്ത് ഐലന്റിലെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സ്‌ട്രോബറികളിൽ; പൊലീസ് അന്വേഷണം തുടങ്ങി

സ്‌ട്രേലിയയിലും ന്യൂസിലന്റിലും പരിഭ്രാന്തി പരത്തി സ്‌ട്രോബറി പഴങ്ങളിൽനിന്നു വ്യാപകമായി തയ്യൽസൂചികൾ കണ്ടെടുത്ത സംഭവം നടന്നത് രണ്ടാഴ്‌ച്ചകൾക്ക് മുമ്പാണ്. സംഭവത്തിന്റെ പേരിൽ 50 വയസുകാരിയെ അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു. എന്നാലിപ്പോൾ വീണ്ടും അത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ന്യൂസിലന്റിലെ സൗത്ത് ഐലന്റിലെ ഫ്രഷ് ചോയ്‌സ് സൂപ്പർമാർക്കിറ്റിൽ നിന്നും വാങ്ങിയ പഴത്തിനുള്ളിലാണ് സൂചി കണ്ടെത്തിയത്.

ഓസ്‌ട്രേലിയയിൽ നിന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതാണ് സ്‌ട്രോബറികളെന്നാണ് സൂചന. ശനിയാഴ്‌ച്ച രാവിലെയാണ് സൂചി കണ്ടെത്തിയതെന്ന പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്ന്ന് സൂപ്പർമാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന സ്‌ട്രോബറികൾ മാറ്റിയിട്ടുണ്ട്.

മുമ്പ് സെപ്റ്റംബറിലും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവം ആവർത്തിക്കുന്നതോടെ പൊലീസ് ഊർജ്ജിതമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
സൂചി ഭീഷണി ഉയർന്നതോടെ രാജ്യത്ത് സ്‌ട്രോബറി പഴങ്ങളുടെ വിൽപന കുത്തനെ താഴ്ന്നിരുന്നു. കർഷകർ ടൺകണക്കിനു പഴങ്ങളാണ് വെറുതെ കളഞ്ഞത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP