Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവരെ വീട്ടുതടങ്കലിന് ശിക്ഷിച്ച് ന്യൂസിലാൻഡ് കോടതി

യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവരെ വീട്ടുതടങ്കലിന് ശിക്ഷിച്ച് ന്യൂസിലാൻഡ് കോടതി

ഓക്ക്‌ലാൻഡ്: രണ്ടു വിവിധ സംഭവത്തിൽ യുവതികളെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവറെ മൂന്നു മാസത്തെ വീട്ടു തടങ്കലിന് ശിക്ഷിച്ച് ന്യൂസിലാൻഡ് കോടതി. ഓക്ക്‌ലാൻഡിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന സന്ദീപ് കൂമാറാണ് വ്യത്യസ്ത സാഹചര്യത്തിൽ രണ്ടു യുവതികളെ പീഡിപ്പിച്ചത്. രണ്ടു യുവതികളും സന്ദീപ് കുമാറിന്റെ യാത്രക്കാരായി ടാക്‌സി വിളിച്ചവരായിരുന്നു.

ഭാര്യയും കുട്ടിയും ഉള്ളതിനാലാണ് സന്ദീപ് കുമാറിനെ വീട്ടുതടങ്കലിന് ശിക്ഷിച്ചത്. ഇവരുടെ സംരക്ഷണം ഇയാൾക്ക് നിറവേറ്റാനുള്ള സാഹചര്യമാണ് കോടതി ഒരുക്കിക്കൊടുത്തത്.
ആദ്യസംഭവം നടക്കുന്നത് 2014 സെപ്റ്റംബറിലാണ്. മദ്യലഹരിയിലായിരുന്ന യുവതി ഓക്ക്‌ലാൻഡ് സിറ്റിക്കു സമീപത്തു നിന്ന് സന്ദീപ് കുമാറിന്റെ ടാക്‌സി വിളിച്ചു വീട്ടിലെത്താൻ ശ്രമിക്കവേ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് ഒരു കേസ്. ഈ സംഭവത്തിന് ഒമ്പതു മാസത്തിനു ശേഷം ഇയാൾ മറ്റൊരു യുവതിയേയും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ടാക്‌സിയിൽ കയറിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നുവെന്നാണ് കേസ്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാമെന്നും കോടതി അനുമതി നൽകിയിട്ടുണ്ട്.

ഫുൾ ടൈം ജയിൽ ശിക്ഷയ്ക്ക് സമാനമാണ് ഇവിടെ വീട്ടു തടങ്കൽ. അധികൃതരുടെ അനുമതി കൂടാതെ വീടിനു പുറത്തുപോകാനോ മറ്റുള്ളവരുമായി ഇടപഴകാനോ സാധിക്കുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP