Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഞ്ഞുവീഴ്ച ശക്തമായി; വെല്ലിങ്ടണിൽ പരക്കെ വൈദ്യുതി മുടക്കം

മഞ്ഞുവീഴ്ച ശക്തമായി; വെല്ലിങ്ടണിൽ പരക്കെ വൈദ്യുതി മുടക്കം

വെല്ലിങ്ടൺ: വെല്ലിങ്ടൺ മേഖലയിൽ മഞ്ഞുവീഴ്ച ശക്തമായതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. നോർത്തേൺ വെല്ലിങ്ടണിലുള്ള 34,000ത്തോളം കുടുംബങ്ങൾക്കാണ് തിങ്കളാഴ്ച രാവിലെ ഏതാനും മണിക്കൂർ നേരത്തേക്ക് വൈദ്യുതി ബന്ധം തടസപ്പെട്ടത്.

ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ച വരെ ഹോക്കീസ് ബേ, വെയ്‌റാറാപ്പ എന്നിവിടങ്ങളിൽ തുടർച്ചയായി മഞ്ഞുപൊഴിഞ്ഞിരുന്നു. വെയ്‌റാറാപ്പ തീരദേശങ്ങളിൽ ശക്തമായ തിരയടിച്ചിലും നേരിട്ടിരുന്നു. അപ്പർഹട്ട്, റിമുട്ടാക ഹിൽ റോഡ് എന്നിവിടങ്ങളിലും കഴിഞ്ഞ രാത്രി മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ഞുവഴ്ചയെ തുടർന്ന ഈ മേഖലകളിൽ രാവിലെ കുറച്ചു നേരത്തേക്ക് റോഡ്  അടച്ചിട്ടിരുന്നു.

മഞ്ഞുവീഴ്ചയെ തുടർന്ന് വെല്ലിങ്ടൺ മേഖലയിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. അതേസമയം നോർത്ത് ലാൻഡ് മുതൽ താരാനാക്കി വരെയുള്ള മേഖലകളിൽ കനത്ത മഴയ്‌ക്കൊപ്പം തന്നെ ആലിപ്പഴ വീഴ്ചയും പ്രവചിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ വീശുന്ന തണുത്ത കാറ്റ് മൂലം വെല്ലിങ്ടണിൽ 15 ഡിഗ്രിയിലും, നാപ്പിയറിൽ 14 ഡിഗ്രിയിലും തോരങ്കയിൽ 14 ഡിഗ്രിയിലും, ഓക്ക്‌ലാൻഡിൽ 15 ഡിഗ്രിയിലും താഴെയായിരിക്കും അന്തരീക്ഷേഷ്മാവ് അനുഭവപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP