Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെല്ലിങ്ടൺ നഗരത്തിൽ ഇന്നു മുതൽ പാർക്കിങിനായി ക്യാഷ്‌ലെസ് പാർക്കിങ് മീറ്ററുകൾ; മൊബൈൽ അപ്പിലൂടെ ക്യൂ ആർ കോഡ് സ്‌കാനിങ് ചെയ്തുകൊണ്ടുള്ള പുതിയ സംവിധാനം പ്രാബല്യത്തിൽ

വെല്ലിങ്ടൺ നഗരത്തിൽ ഇന്നു മുതൽ പാർക്കിങിനായി ക്യാഷ്‌ലെസ് പാർക്കിങ് മീറ്ററുകൾ; മൊബൈൽ അപ്പിലൂടെ ക്യൂ ആർ കോഡ് സ്‌കാനിങ് ചെയ്തുകൊണ്ടുള്ള പുതിയ സംവിധാനം  പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ നഗരത്തിൽ ഇന്നു മുതൽ പാർക്കിങിനായി ക്യാഷ്‌ലെസ് പാർക്കിങ് മീറ്ററുകൾ ആയിരിക്കും പ്രവർത്തിക്കുക. പരീക്ഷാണിടിസ്ഥാനത്തിൽ വരുന്ന ജൂലൈ വരെ യാത്രക്കാർക്ക് ഇടങ്ങൾ കണ്ടെത്താനും പണമടയ്ക്കാനും ഒരു ആപ്ലിക്കേഷനിലൂടെ സാധിക്കുന്ന സംവിധാനം ആണ് പ്രവർത്തിക്കുക.

അഞ്ച് മാസത്തെ ട്രയലിന്റെ ഭാഗമായി വെല്ലിങ്ടൺ സിറ്റി കൗൺസിൽ നഗരത്തിലെമ്പാടുമായി നിരവധി മീറ്ററുകൾ ഘടിപ്പിച്ചുകഴിഞ്ഞു. ഇനി മുതൽ പാർക്കിങ് ടിക്കറ്റുകൾ ഇല്ലാതെ പേപ്പർലെസ് സംവിധാനമാണ് നടപ്പിലാകുക.

ഫോണിലെ ആപ്ലിക്കേഷനിൽ ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്തുകൊണ്ട് രസീത് ക്ലെയിം ചെയ്യാൻ കഴിയും - കൂടാതെ ഓക്ക്‌ലാൻഡ്, ക്രൈസ്റ്റ്ചർച്ച് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിൽ ഇതിനകം ഉപയോഗിക്കുന്ന മെഷീനുകൾക്ക് സമാനമാണ് വെല്ലിങ്ടണിലും നടപ്പിലാക്കുന്നത്.
ടെക്സ്റ്റ് മേസേജ് വഴി പണമടയ്ക്കുന്നതിനുള്ള ഓപ്ഷൻ ജൂലൈ 1 ന് അവസാനിക്കും.

എന്നാൽ സ്മാർട്ട്ഫോണുള്ള ആളുകൾക്ക് പേമൈപാർക്ക് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയും. മീറ്റർ നശീകരണവും മോഷണവും കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് പുതിയ മീറ്ററുകൾ പരീക്ഷിക്കുന്നതെന്ന് സിറ്റി കൗൺസിൽ പാർക്കിങ് സർവ്വീസ് മാനേജർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP