Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണാ വൈറസ് നിയന്ത്രണങ്ങൾക്കു ശേഷം ടേക്ക് എവേകൾ സജീവമായി; കുന്നുകൂടി മാലിന്യങ്ങളും

കൊറോണാ വൈറസ് നിയന്ത്രണങ്ങൾക്കു ശേഷം ടേക്ക് എവേകൾ സജീവമായി; കുന്നുകൂടി മാലിന്യങ്ങളും

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ കൊറോണാ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ടേക്ക് എവേകൾ സജീവമായി. ഇതോടെ ആയിരക്കണക്കിനു പേർ ടേക്ക് എവേകളിലേക്ക് എത്തുകയും അതിനനുസരിച്ച് മാലിന്യം കുന്നുകൂടുകയും ചെയ്തു. പാക്കേജിങ് ഫോറത്തിലെ കണക്കുകൾ പ്രകാരം അലേർട്ട് ലെവൽ 4 ലോക്ക്ഡൗൺ 20 ദശലക്ഷത്തിലധികം കോഫി കപ്പുകൾ കുഴിച്ചു മൂടിയെന്നാണ് വ്യക്തമാകുന്നത്.

എന്നാൽ ഇപ്പോൾ, ഡിസ്‌പോസിബിൾ കോഫി കപ്പുകൾ നിറയെ മാലിന്യക്കൂമ്പാരങ്ങളാണ്. ഒരു പുണ്യനദിയുടെ തീരത്ത് കോഫി കപ്പുകളുടെ വൻ മാലിന്യ കൂമ്പാരമാണ് തട്ടിയിരിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ഉടൻ ആയതുകൊണ്ടാണ് ഇത്രയധികം മാലിന്യങ്ങൾ ഉണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അലേർട്ട് ലെവൽ 4ൽ ആയിരുന്നപ്പോൾ മാലിന്യകൂമ്പാരങ്ങളൊന്നും ഉണ്ടായിരുന്നില്ലാ എന്നത് ആശ്വാസകരമായിരുന്നു.

മാത്രമല്ല, കൊവിഡ് 19 നിയന്ത്രണങ്ങൾ വർദ്ധിച്ചതോടെ, സ്റ്റാർബക്‌സ്, മക്‌ഡൊണാൾഡ്‌സ് പോലുള്ള പ്രധാന സ്ഥാപനങ്ങൾ പുനരുപയോഗിക്കാവുന്ന കപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. ചെറിയ ചില്ലറ വ്യാപാരികളും ഇത് പിന്തുടർന്നു. എന്നാൽ സ്റ്റാഫുകൾ നേരിട്ടു സ്പർശിക്കാത്ത കാലത്തോളം പുനരുപയോഗിക്കാവുന്ന കപ്പുകൾ മികച്ചതാണെന്ന് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് 19ന് ശേഷം ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആളുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന ഇനങ്ങളിലേക്ക് മടങ്ങിവരുമെന്ന ആശങ്കയുണ്ടെന്ന് ഹന്നാ ബ്ലൂംഹാർട്ട് പറയുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഫാസ്റ്റ്ഫുഡ് മാലിന്യങ്ങളിൽ നിന്ന് ന്യൂസിലാൻഡിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടേക്ക്അവേ ത്രോവേസ് എന്ന കാമ്പയിനിന്റെ സഹസ്ഥാപകനാണ് ഹന്നാ ബ്ലൂംഹാർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP