Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർത്ത് ലാന്റിന് പിന്നാലെ ന്യൂപ്ലേമൗത്തിലും ജലഉപയോഗത്തിന് നിയന്ത്രണം; ജനുവരി 1ന് നിലവിൽ വന്ന നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീളും; അനവാശ്യമായി ജലം പാഴാക്കുന്നവർ ജാഗ്രതേ

നോർത്ത് ലാന്റിന് പിന്നാലെ ന്യൂപ്ലേമൗത്തിലും ജലഉപയോഗത്തിന് നിയന്ത്രണം; ജനുവരി 1ന് നിലവിൽ വന്ന നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീളും; അനവാശ്യമായി ജലം പാഴാക്കുന്നവർ ജാഗ്രതേ

സ്വന്തം ലേഖകൻ

നോർത്ത് ലാന്റിന് പിന്നാലെ ന്യൂപ്ലേമൗത്തിലും ജലഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി.ജനുവരി 1ന് നിലവിൽ വന്ന നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീളും. എന്നാൽ സൗത്ത് ടരാനകി, സ്ട്രാഫോർഡ് ജില്ലകളിൽ നിയന്ത്രണം നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

നിയന്ത്രണങ്ങളുടെ ഭാഗമായി അനാവശ്യമായി ജലം പാഴാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പിഴ ഈടാക്കും.സ്പ്രിംഗളറുകളും ഹോസുകളും നിരോധിച്ചിരിക്കുന്നു, കൂടാതെ ഹാൻഡ് ഹോൾഡ് ഹോസുകൾ വൈകുന്നേരവും മാത്രം ഉപയോഗിക്കാം.ജില്ലയുടെ അമിത ജല ഉപയോഗം തടയാനുള്ള ശ്രമത്തിലാണ് 2017 ൽ വാർഷിക നിയന്ത്രണങ്ങൾ ആരംഭിച്ചത്

ന്യൂ പ്ലിമൗത്ത് ജില്ലയിലെ ആളുകൾ പ്രതിദിനം ശരാശരി 292 ലിറ്റർ ഉപയോഗിക്കുന്നുതായാണ് കണക്ക്.ഇത് 2018 ലെ 309 ലിറ്ററിൽ നിന്ന് കുറവാണ്, എന്നിരുന്നാലും ഇത് ന്യൂസിലാന്റ് ശരാശരിയേക്കാൾ കൂടുതലാണ്.ജില്ലകളുടെ ശരാശരി ദൈനംദിന ജല ഉപയോഗം ന്യൂസിലാന്റിലെ ശരാശരി 275 ലിറ്ററിൽ താഴെയാക്കാൻ 2020 ൽ ന്യൂ പ്ലിമൗത്ത് ഡിസ്ട്രിക്റ്റ് കൗൺസിൽ ലക്ഷ്യമിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP