Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെല്ലിങ്ടണിലെ പാർക്കിങ് പ്രശ്‌നങ്ങൾ പരിഹാരം കാണാൻ നിരക്ക് വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി കൗൺസിൽ; പൊതുജനങ്ങളുടെ അഭിപ്രായ ശേഖരണം ഈ മാസം അവസാനം മുതൽ

വെല്ലിങ്ടണിലെ പാർക്കിങ് പ്രശ്‌നങ്ങൾ പരിഹാരം കാണാൻ നിരക്ക് വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി കൗൺസിൽ; പൊതുജനങ്ങളുടെ അഭിപ്രായ ശേഖരണം ഈ മാസം അവസാനം മുതൽ

സ്വന്തം ലേഖകൻ

വെല്ലിങ്ടണിലെ വർദ്ധിച്ചുവരുന്ന കാർ പാർക്ക് ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി പാർക്കിങ് നിരക്ക് വർദ്ധിപ്പിക്കമെന്ന ആവശ്യം ഉയരുന്നു.ഇത് സംബന്ധിച്ച് കരട് പാർക്കിങ് നയം വെല്ലിങ്ടൺ സിറ്റി കൗൺസിലർമാർ വ്യാഴാഴ്ച ചർച്ച ചെയ്യും. ഭാവിയിൽ വർദ്ധിച്ചുവരുന്ന ആവശ്യകതയെ നേരിടാനുള്ള ഒരു മാർഗമായി മണിക്കൂർ നിരക്ക് വർദ്ധനവ് മുന്നോട്ട് വയ്ക്കുന്നു.

ഈ മാസം അവസാനം പൊതുജനങ്ങളുടെ അഭിപ്രായശേഖരത്തിനായി നിർദ്ദേശം വയ്ക്കുകയും മാർച്ച് മുഴുവൻ അഭിപ്രായ ശേഖരണം നടത്തിയതിന് ശേഷമായിരിക്കും പരിഗണിക്കുക.കൗൺസിൽ ഉടമസ്ഥതയിലുള്ള പാർക്കിങ് സ്ഥലങ്ങൾ തുടർച്ചയായി കുറയുന്നതിനിടയിൽ കാർ പാർക്കുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ നേരിടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളായിട്ടാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

വെല്ലിങ്ടണിലെ ജനസംഖ്യ അടുത്ത 30 വർഷത്തിനുള്ളിൽ 80,000 വരെ ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് പാർക്കിങ ആവശ്യം കൂടിവരുമെന്നുമാണ് കണക്കുകൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP