ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്; നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയിട്ടില്ല; പൗരത്വ ഭേദഗതി നിയമത്തിന്റെപേരിൽ 17ലെ ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചില സംഘടനകൾ നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്. 17ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സാമൂഹ്യമ...
ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കിനി മുതൽ വിധവാ പെൻഷൻ നൽകേണ്ടതില്ലെന്ന് ധനകാര്യ വകുപ്പ്; പെൻഷന് അർഹത ഭർത്താവ് മരിച്ചവർക്കും ഭർത്താവിനെ കാണാതായി ഏഴുകൊല്ലം തികഞ്ഞവരുമായ സ്ത്രീകൾക്ക് മാത്രം; ഉപേക്ഷിക്കപ്പെടുന്ന പെൺജീവിതങ്ങൾക്ക് ഇനി പെൻഷന്റെ പരിരക്ഷ പോലുമില്ല
തിരുവനന്തപുരം: എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം കേട്ട് വോട്ട് കുത്തിയവരുമുണ്ടാകും സർക്കാരിന്റെ പുതിയ പ്രഖ്യാപനം കേട്ട് കണ്ണീർ പൊഴിക്കുന്നവരിൽ. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായുള്ള വിധവാ പെൻഷൻ ഇനി നൽകേണ്ടത...
കേരളീയ സമ്പദ് ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആയുർവേദത്തിന് കഴിയും; നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ
കൊച്ചി: കേരളീയ സമ്പദ്ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആയുർവേദത്തിനു കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ ഈറ്റില്ലമായ കേരളത്തിന്റെ ...
ശാസ്താംകോട്ട കോളജിലെ 90 ലക്ഷം രൂപ മാറ്റുന്നത് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമിക്കുന്നത് യുവതീപ്രവേശന വിവാദത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ
ശബരിമല: യുവതി പ്രവേശന വിധിയെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്തടക്കം ശബരിമല വരുമാനത്തെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചട്ടങ്ങൾ മറികടന്ന് സ്ഥിര നിക്ഷേപങ്ങൾ വകമാറ്റുന്ന നടപടി വിവാദമാകുന്നു. ദേവസ്വം ബോർഡിന്റെ ക...
ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കണം; ഓൺലൈൻ പത്രങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കണമെന്നും കേന്ദ്ര സർക്കാരിനോട് കോം ഇന്ത്യ
ഡൽഹി: വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കണമെന്നും ഓൺലൈൻ പത്രങ്ങളുടെ ജി എസ് ടി 18 ൽ നിന്നും 5 % ആയി കുറയ്ക്കണമെന്നും മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ 'കോം ഇന്ത്യ' കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെ...
മമതക്ക് താക്കീതുമായി ബിജെപി; അക്രമ സംഭവങ്ങൾ തുടർന്നാൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി; പൗരത്വഭേദഗതി നിയമത്തിന്റെപേരിൽ ബംഗാളിൽ രാഷട്രീയ പോര്
കൊൽക്കത്ത: ദേശീയ പൗരത്വനിയമ ഭേദഗതിയെത്തുടർന്ന് പശ്ചിമബംഗാളിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്. പ്രക്ഷോഭകാരികൾ അഞ്ച് ട്രെയിനുകൾ തീവയ്ക്കുകയും ബസുകൾ തകർക്കുകയും ചെയ്തിരുന്നു. ഇതിനിടെ അക്രമ സംഭവങ്ങൾ തുടർന്നാൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ...
സർവകലാശാല അടച്ചാലും സമരം ക്യാമ്പസിനുള്ളിൽ തന്നെ; സമരത്തിന് നേതൃത്വം നൽകാൻ നേതാക്കളെ തെരഞ്ഞെടുക്കുമെന്നും ഡൽഹി ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ. ക്യാമ്പസിൽ തന്നെ സമരം തുടരും. സമരത്തിന് നേതൃത്വം നൽകാൻ നേതാക്കളെ തെരഞ്ഞെടുക്കുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത...
വീർ സവർക്കറെ കോൺഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണം; മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവർക്കറും നിലകൊണ്ടിട്ടുണ്ട്; ഇക്കാര്യത്തിൽ ബുദ്ധിയുള്ള ആളുകൾക്ക് കൂടുതൽ വിവരങ്ങൾ പറഞ്ഞുകൊടുക്കേണ്ടതില്ലന്ന് ശിവസേന വ്യക്താവ് സഞ്ജയ് റാവത്ത്; മാപ്പ് പറയാൻ താൻ 'രാഹുൽ സവർക്കറല്ല രാഹുൽ ഗാന്ധി'യാണെന്ന് പ്രസ്താവന മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സർക്കാറിനും തലവേദന
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസും എൻസിപിയും ഒന്നിച്ചുള്ള സഖ്യത്തിതിന് ആദ്യ ഭീഷണിയായി രാഹുൽ ഗാന്ധിയുടെ സവർക്കർ വിരുദ്ധ പ്രസ്തവന മാറുന്നു. മാപ്പ് പറയാൻ താൻ 'രാഹുൽ സവർക്കറല്ല രാഹുൽ ഗാന്ധി'യാണെന്ന് ആഞ്ഞടിച്ച മുൻ കോൺഗ്രസ് അധ്യക്ഷന് മുന്നറിയിപ്പുമായ...
ഗംഗാ ഘട്ടിലെ പടികളിൽ കാലിടറി വീണ് പ്രധാന മന്ത്രി; തുണയായി സുരക്ഷാ ഭടന്മാർ: വീഡിയോ കാണാം
കാൺപൂർ: പ്രധാനമന്ത്രി മോദി ഗംഗാ ഘട്ടിലെ പടികളിൽ കാലിടറി വീണു. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയതായിരുന്നു നരേന്ദ്ര മോദി. നാഷണൽ ഗംഗാ കൗൺസിലിന്റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. മോദിയെ ഉടൻ തന...
കാശ്മീർ ശാന്തമെങ്കിലും നേതാക്കളുടെ വീട്ടു തടങ്കൽ നീട്ടി സർക്കാർ; ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസംകൂടി നീട്ടി
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷ്ണൽ കോൺഫ്രൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസംകൂടി നീട്ടി. ഈ വർഷം ഓഗസ്റ്റ് 5 മുതൽ ഫാറൂഖ് അബ്ദുള്ള വീട്ട് തടങ്കലിലാണ്. ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി കേന്ദ്രസർക്ക...
കുതിരപ്പുറത്ത് കടത്താൻ ശ്രമിച്ച ആയിരകണക്കിന് സെക്സ് ടോയ്സുകൾ പിടികൂടി; കടത്തിയത് പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേന; പൊലീസ് പിടികൂടിയത് ജീപ്പിലേക്ക് മാറ്റുന്നതിനിടെ
ന്യൂഡൽഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് സെക്സ് ടോയ്സ് ഭൂട്ടാൻ പൊലീസ് പിടികൂടി. സെക്സ് ടോയ്സ് ശേഖരവുമായി എത്തിയ വാഹനം ഉൾപ്പെടെ മൂന്ന് ബോലേറോ കാറുകളും പൊലീസ് പിടിച്ചെടുത്തു. ചൈനയിൽ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന...
ഇന്ത്യക്കാരിയായ സലൂൺ ജോലിക്കാരി തൊഴിൽ മാറിയപ്പോൾ വെള്ളക്കാരനായ അഭിഭാഷകൻ പറഞ്ഞത് നാടുകടത്താൻ തനിക്ക് അവസരമുണ്ടെന്ന്; ഒരു ഇമിഗ്രേഷൻ വക്കീലിന്റെ കരിയർ അവസാനിക്കുന്നത് ഇന്ത്യക്കാരിക്കയച്ച എസ്.എം.എസിൽ
ലണ്ടൻ: ഇന്ത്യക്കാരിയായ സലൂൺ ജീവനക്കാരിക്ക് ഭീഷണി സന്ദേശം അയച്ച ഇമിഗ്രേഷൻ വക്കീലിന് പണികിട്ടി. സലൂണിലെ ജോലി ഉപേക്ഷിച്ചതിന്റെ പേരിൽ നാടുകടത്താൻ തനിക്ക് അധികാരമുണ്ടെന്നു കാണിച്ചാണ് വേദ റോഗ്രിഗസിന് ഡേവിഡ് വിൽക്കി തോർബൺ എന്ന അഭിഭാഷകൻ ഭീഷണി എസ്.എം.എസുകൾ അയ...
ജനവിധിക്കെതിരേ കൂവിവിളിച്ചിട്ട് എന്തുകാര്യം? ബോറിസ് ജോൺസണിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ബ്രെക്സിറ്റ് വിരോധികളും പാക് വാദികളും തെരുവിൽ; പ്രതിഷേധക്കാരെ കൊണ്ടുനിറഞ്ഞ് ബ്രിട്ടൻ
ലണ്ടൻ: വോട്ടുചെയ്തു തോൽപിക്കാനാവാത്തതിന് കൂവിത്തോൽപിക്കാൻ ശ്രമിക്കുകയാണ് ലണ്ടനിലെ ബോറിസ് ജോൺസൺ വിരുദ്ധർ. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് നേടി ബോറിസ് ജോൺസൺ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബോറിസ് വിരുദ്ധ മുദ്രാവാക്യവുമായി ലണ്ടനിലെ...
ജനങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയാത്ത ഒരു പൊട്ടനായി ബോറിസ് ജോൺസണെ കരുതിയിടത്ത് പിഴച്ചു; കൺസർവേറ്റീവ് പാർട്ടി വോട്ടു നേടിയത് ജെറമി കോർബിന്റെ പിഴവിൽ; എങ്ങനെ ബോറിസ് ഇങ്ങനെ വിജയം നേടി? ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കരുത്തനായ നേതാവായി ബോറിസ് ജോൺസൺ മാറുമ്പോൾ
ലണ്ടൻ: മാർഗരറ്റ് താച്ചറിനുശേഷം കൺസർവേറ്റീവുകൾക്ക് ഏറ്റവും വലിയ നേതാവായി ബോറിസ് ജോൺസൺ മാറുമ്പോൾ, ആ വിജയത്തിന് ഒട്ടേറെ സവിഷേഷതകളുണ്ട്. മാർഗരറ്റ് താച്ചറിനുപോലും സാധിക്കാതിരുന്ന പലതും സ്വന്തമാക്കിയാണ് പ്രധാനമന്ത്രി പദം ബോറിസ് നിലനിർത്തിയത്. ലേബർ പാർട്ടി ...
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അമേരിക്കൻ സിഖ് സംഘടന ഇന്ത്യയിൽ 100 കാടൊരുക്കും; ഗുരു നാനാക് പവിത്രവനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തും; ലക്ഷ്യമിടുന്നത് പത്ത് ലക്ഷം വനങ്ങൾ നടാൻ
വാഷിങ്ടൺ: കാലാവസ്ഥാവ്യതിയാനത്തെ എതിരിടാൻ അമേരിക്കൻ സിഖുകാരുടെ സംഘടനയായ 'ഇക്കോസിഖ്' പദ്ധതിയൊരുക്കുന്നു. ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി വൻതോതിൽ വൃക്ഷം വെച്ചുപിടിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം. പഞ്ചാബിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നൂറോളം വനങ്ങൾ നട്ടുപിടിപ്...
'കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യമില്ല; നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് ഈ കേരളത്തിൽ ബാധകമല്ല; നിയമത്തിന്റെ ബലം വെച്ച് എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല'; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിച്ച് പിണറായി
തൃശൂർ : പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയർ...
ഉന്നാവിന്റെയും തെലങ്കാനയുടെയും നടുക്കം മാറുന്നതിന് മുമ്പ് വീണ്ടും ക്രൂരത; ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി; വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ബന്ധുവാണ് തന്നോട് ഈ ക്രൂരത ചെയ്തതെന്ന് പെൺകുട്ടിയുടെ മൊഴി; 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; ഒളിവിൽപോയ പ്രതിക്കായി പൊലീസ് അന്വേഷണം; തലകുനിച്ച് വീണ്ടും ഇന്ത്യ
ലഖ്നൗ: തെലങ്കാനയിലെയും ഉന്നാവിലെയും സംഭവങ്ങളുടെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് വീണ്ടും ക്രൂരത. ഉത്തർപ്രദേശിലെ ഫത്തേപ്പുർ ജില്ലയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി. യു.പിയിലെത്തന്നെ ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തീ കൊളുത...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ബംഗാൾ കത്തുന്നു; മുർഷിദാബാദിൽ അഗ്നിക്കിരയാക്കിയത് അഞ്ച് തീവണ്ടികൾ; ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് പലയിടങ്ങളും ഒറ്റപ്പെട്ടു; നാടൻപാട്ട് കലാകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താകേണ്ടി വരുമോ എന്ന ഭയത്താൽ; ഇന്ത്യയിലേക്ക് പോകുമ്പോൾ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി കൂടുതൽ രാജ്യങ്ങൾ; മിസോറാമിൽ നടക്കാനിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റി; പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യം നീങ്ങുന്നത് അരാജകത്വത്തിലേക്കോ
ന്യൂഡൽഹി: പൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ ബംഗാളിൽ ആരംഭിച്ച പ്രതിഷേധം രൂക്ഷമായ അക്രമത്തിലേക്ക് വഴിതിരിയുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മമത ബാനർജി തന്നെ സമാധാനത്തിന് ആഹ്വാനം ചെയ്തെങ്കിലും പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. ബംഗ്ലാദ...
സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സിപിഎം നേതാവ് വെട്ടിൽ; ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ തയാറായില്ല; പ്രതിക്കൂട്ടിൽ നിൽക്കുന്ന പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാർ ചാരുംമൂട് ഏരിയാകമ്മറ്റിയംഗവും കെഎസ്കെടിയു ജില്ലാ കമ്മറ്റിയംഗവും; നടപടി എടുക്കാൻ മടിച്ച് സിപിഎം ജില്ലാ നേതൃത്വം; നൂറനാടുനിന്ന് സിപിഎമ്മിൽ പുതിയൊരു വിവാദം കൂടി
നൂറനാട്: സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവ് വെട്ടിൽ. സിപിഎം പാലമേൽവടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയാ കമ്മറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയം...
ജൽപൈഗുരിയിൽ നാടൻപാട്ടുകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയം കൊണ്ട്? എൻആർസിയുടെ പേരിൽ ഇതുവരെ ആത്മഹത്യ ചെയ്തത് പത്തോളം ആളുകൾ; ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന പരാമർശവുമായി ബിജെപി നേതാക്കൾ; ഇത്രയും നാൾ ജീവിച്ച നാട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന് ഭയന്ന് അതിർത്തിയിലെ ജനങ്ങൾ
ജൽപൈഗുരി: ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയത്താൽനാടൻപാട്ടുകാരൻ ആത്മഹത്യ ചെയ്തു. പൗരത്വം തെളിയിക്കാനുള്ള രേഖകളെ കുറിച്ചുള്ള ആധിയെ തുടർന്ന് 69കാരനായ സഹാബുദ്ദീൻ മുഹമ്മദ് ആണ് ആത്മഹത്യ ചെയ്തത്. ബംഗാളിലെ അതിർത്തി ഗ്രാമമായ ജൽപൈഗുരിയിലാണ് സംഭവം. വ...
യുഎഇയിൽ പിഞ്ചുകുഞ്ഞ് എട്ടാം നിലയിൽ നിന്ന് വീണു മരിച്ചു; രക്ഷിതാക്കളുടെ അശ്രദ്ധ അപകട കാരണമായതെന്നാണ് പൊലീസ് അനുമാനം; കുടുംബാംഗങ്ങൾ കസ്റ്റഡിയിൽ
ഷാർജ: യുഎഇയിൽ പിഞ്ചുകുഞ്ഞ് എട്ടാം നിലയിൽ നിന്നും വീണു മരിച്ചു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്നാണ് ആക്ഷേപം. അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നുമാണ് രണ്ടു വയസുകാരി കുഞ്ഞ് വീണു മരിച്ചത്. ഷാർജയിലെ അൽ മജാസ് - 2ലാണ് സ...
നന്ദിത വീണ മരിച്ചത് അൽനബായിലെ കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാർജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാർത്ത; ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തിൽ മിടുമിടുക്കിയെന്ന് അദ്ധ്യാപകർ; കണ്ണൂരുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
ദുബായ്: ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല. ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പേ ഒരു മലയാളി വിദ്യാർത്ഥിനികൂടി കെട്ടിടത്തിൽനിന്ന് വീണുമരിക്ക...
ഷാർജയിൽ അപ്പാർട്ട്മെന്റിന്റെ പത്താം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു; ഷാർജ ഔർ ഓൺ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിതയുടെ മരണം ആത്മഹത്യയെന്ന് സൂചന; എറണാകുളം സ്വദേശികളായ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ തേടി ഷാർജ പൊലീസ്; ഏക മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കൾ; ഞെട്ടലോടെ സഹപാഠികളും മലയാളി സമൂഹവും
ഷാർജ: ഷാർജയിലെ നബയിൽ മലയാളി വിദ്യാർത്ഥിനിയെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഔർ ഓൺ സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിത (15) യാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന ഫ്ളാറ്റിന്റെ പത്താംനിലയിൽ നിന്ന് വീണു മരിച്ചത്. വിവ...
ജനുവരി എട്ടിന് താലികെട്ടിന് ആഭരണങ്ങൾ വരെ വാങ്ങി കാത്തിരുന്ന നേഴ്സ്; കൂട്ടുകാരിയുടെ കാനഡ യാത്രയ്ക്ക് എല്ലാം ഒരുക്കി നൽകിയതും സന്തോഷത്തോടെ; ജന്മദിന ആശംസ അറിയിച്ചവർക്ക് നന്ദി അറിയിച്ചും ഭാവി വരനെ ഫോൺ ചെയ്തും കളിച്ചും ചിരിച്ചും നടന്ന കോഴിക്കോട്ടുകാരി എന്തിന് ആത്മഹത്യ ചെയ്തുവെന്ന് അറിയാതെ സൂഹൃത്തുക്കൾ; അയർലണ്ടിലെ മേരി കുര്യാക്കോസിന്റെ മരണത്തിൽ അന്വേഷണത്തിന് ആവശ്യം ശക്തം; ലിൻസിയുടെ വേർപാടിന്റെ കാരണം തേടി മലയാളി സമൂഹം
ഡബ്ലിൻ: അയർലണ്ടിലെ മലയാളി നേഴ്സിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ല. സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ നേഴ്സിന്റെ മരണത്തിൽ ഇനിയുെ വ്യക്തത വന്നിട്ടില്ല. ആത്മഹത്യ ചെയ്യാൻ മതിയായ കാരണങ്ങളില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ മേരി കുര്യക്കോസിന്റെ മരണത്തിൽ...
ഇന്ത്യൻ വളർച്ച താഴേക്കിറങ്ങിയപ്പോൾ കരുത്തുകാട്ടി വിദേശ നാണയങ്ങൾ; പൗണ്ടിന്റെയും ഡോളറിന്റയും വില മുകളിലേക്ക്; ഖജനാവ് കാലിയായ കേരള സർക്കാരിന് ആശ്വാസമായി വിദേശ മലയാളിയുടെ പണം എത്തിയേക്കും; പ്രവാസികളെ തേടി കേരളത്തിൽ നിന്നും ബാങ്കുകളുടെ നിക്ഷേപം; പ്രോത്സാഹന കത്തുകളും ഫോൺ കോളുകളും എത്തിത്തുടങ്ങി; കേരളത്തിൽ ഇനി വിലക്കയറ്റത്തിന്റെ നാളുകൾ
ലണ്ടൻ: ഇന്ത്യൻ സാമ്പത്തിക വളർച്ച താഴേക്കെന്ന സൂചനക്കു ശക്തമായ അടിവരയിട്ടു രൂപ ഓരോ ദിവസവും കൂടുതൽ മെലിയുന്നു. വിദേശ നാണയങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയാതെ മൂല്യം ഇടിയുന്ന രൂപയ്ക്കു എതിരെ പ്രധാന നാണയങ്ങളായ ഡോളർ, പൗണ്ട് എന്നിവയുമായുള്ള വിനിമയത്തിൽ ക...
തിരക്കേറിയ റോഡിൽ മൊബൈലിൽ സംസാരിച്ച് കൊണ്ട് കാറോടിച്ചത് ഒരുമിനിറ്റ് 31 സെക്കൻഡ്; പിടിച്ചെടുത്ത ലൈസൻസ് തിരികെ നൽകുന്നത് തീർപ്പാക്കാതെ ഉടമയെ വട്ടം ചുറ്റിക്കാൻ തുടങ്ങിയിട്ട് നാലുമാസം; നവംബർ 9ന് ലൈസൻസിന്റെ കാലാവധി അവസാനിച്ചിട്ടും റദ്ദാക്കുമെന്ന് കാണിച്ച് ഗുരുവായൂർ ജോയിന്റ് ആർടിഒയുടെ നോട്ടീസ്; ആർ.ടി.ഒ ഓഫീസിൽ കയറ്റിയിറക്കാൻ തുടങ്ങിയിട്ട് നൂറ്റിയിരുപത് ദിവസം; സഹികെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ചാവക്കാട് സ്വദേശി ഷെഫീഖ്
തിരുവനന്തപുരം: ഈ വർഷം ഓഗസ്റ്റ് അഞ്ചിനാണ് സംഭവപരമ്പര ആരംഭിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഷെഫീഖ് അഹമ്മദിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുത്തു. കാറിനടുത്തെത്തിയ അനന്തകൃഷ്ണൻ എന്ന ആർ.ടി.ഒ ലൈസൻസ് പിടിച്ചെടുക്കുക...
'ബൈനോക്കുലർ' പേടിയിൽ പദവി വേണ്ടെന്ന് വച്ച നാട്ടുകാരുടെ പ്രിയങ്കരിയായ ഐഎഎസുകാരി; മതിയായെന്ന് പറഞ്ഞ് കേരളം വിട്ട മറ്റൊരു ഉദ്യോഗസ്ഥ; നെതർലാണ്ട് രാജാവ് എത്തിയപ്പോൾ മേലുദ്യോഗസ്ഥൻ ചോദിച്ചത് കേട്ട് ചെവിയിൽ കൈപൊത്തിയ നിസ്സഹായതയും: ബിശ്വനാഥ് സിൻഹയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് നാല് പരാതികൾ; നവോത്ഥാന സർക്കാരിന്റെ പൊയ്മുഖം വലിച്ചു കീറി ജ്യോതികുമാർ ചാമക്കാല; പൊതുഭരണം ബിശ്വാസിന് നഷ്ടപ്പെട്ടത് പ്രളയകാലത്തെ പരാതിയിൽ: വിശ്വസ്തൻ വീഴുമ്പോൾ
തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയ പൊതുഭരണ സെക്രട്ടറിയ്ക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങൽ. വനിതാ ഐഎഎസുകാരുടെ പരാതികൾ ഗൗരവമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിശ്വനാഥ് സിൻഹയ്ക്ക് പണി കിട്ടിയത്. വളരെ ഗുരുതര ആരോപണങ്ങൾ മുഖ്യമന...
ഓഫീസിൽ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വർഷത്തിനുള്ളിൽ നൽകിയത് ആറുമാസത്തെ ശമ്പളം മാത്രം; ക്യാമറ ഓപ്പറേറ്റ് ചെയ്താൽ ഡ്രൈവർക്കുള്ള പണവും കൊടുക്കില്ല; കൈരളി വാർത്താ ബ്യൂറോയിലെ ചൂഷണങ്ങൾക്ക് ചൂണ്ടിക്കാട്ടിയ പാവത്തിന് പണി പോയി; പോരാത്തതിന് വീട്ടിൽ കയറി അമ്മയെ ഭീഷണിപ്പെടുത്തലും; എല്ലാം അറിഞ്ഞിട്ടും മൗനം ദീക്ഷിച്ച് മാധ്യമങ്ങളും ജേണലിസ്റ്റ് പുലികളും; ജീവൻ ടിവിയുടെ ക്യാമറ തല്ലിതകർത്ത പ്രശാന്ത് വീണ്ടും വിവാദത്തിൽ
കോട്ടയം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സദാചാര പൊലീസിംഗിൽ പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പാണ്. തിരുവനന്തപുരത്തെ വനിതാ ജേണലിസ്റ്റുകൾ കൊടി പിടിച്ചപ്പോൾ പ്രസ് ക്ലബ്ബിലെ ബഹഭൂരിഭാഗം ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു. എന്നാൽ കോട്ടയത്ത് ഇതല്ല സ്ഥി...
ഓർത്തഡോക്സ്-യാക്കോബായ തർക്കം തീർക്കാൻ ഓടുന്നതിനിടെ എത്തിയ പരാതി; മൊഴിയെടുക്കാൻ പരാതിക്കാരനെ വിളിച്ചിട്ടും വരാത്തത് പ്രതിസന്ധിയായി; അന്ത്യശാസനം കൊടുത്തപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; ആരും സഞ്ചരിക്കാത്ത വഴിയിലൂടെ നീങ്ങിയത് തുമ്പുണ്ടാക്കി; പ്രേംകുമാറിനെ നാലാഞ്ചിറയിൽ നിന്ന് പിടികൂടിയത് ബലപ്രയോഗത്തിലൂടെ; ഗൾഫിൽ പോകാൻ ടിക്കറ്റെടുത്ത ഘാതകനെയും കാമുകിയേയും കുടുക്കിയത് ബാലന്റെ നിശ്ചയദാർഡ്യം; ഉദയംപേരൂരിലെ യഥാർത്ഥ നായകൻ ഈ സിഐ തന്നെ
ഉദയംപേരൂർ: കണക്കുകൂട്ടൽ എല്ലാം ശരിയാവുകയായിരുന്നെങ്കിൽ ബംഗളൂരുവിൽ നിന്നും ദുബായിലേക്ക് പ്രേംകുമാർ പറക്കേണ്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഭാര്യ വിദ്യയെ കൊലപ്പെടുത്തിയതിന്റെ എല്ലാ പാപഭാരങ്ങളും മറന്നു ദുബായിൽ ആഘോഷമായി ചിലവഴിക്കേണ്ട ദിവസങ്ങളിൽ മനസുറപ്പിച്ച...
ലേബർ റൂമിനകത്ത് ചെന്നപ്പോൾ ഓക്സിജൻ മാസ്ക്ക് വെച്ചിട്ടും മകൾ ശ്വാസത്തിനായി പെടാപ്പാട് പെടുന്നത് കണ്ടു; മകളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ 'ഞങ്ങൾ ഇത്രയും ഡോക്ടർമാരില്ലേ എന്നു മറുപടി; മെഡിക്കൽ കോളേജിൽ പോകാമെന്ന് പറഞ്ഞിട്ടും കിംസിൽ തന്നെ പോകണം എന്ന് അവർ ശഠിച്ചു; കിംസിൽ എത്തിച്ചപ്പോൾ ആദ്യം കുഞ്ഞു പോയി, പിന്നാലെ മകളും; രണ്ട് മരണം സംഭവിച്ചപ്പോഴും ബിൽ തുക അടപ്പിക്കാതെ മാറ്റിയതുമില്ല; ക്രിഡൻസ് ആശുപത്രിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു വിതുമ്പി ഗ്രീഷ്മയുടെ അച്ഛൻ
തിരുവനന്തപുരം: ഗ്രീഷ്മയും ഗർഭസ്ഥ ശിശുവും മരണത്തിന്റെ വക്കിൽ തുടരുമ്പോഴും കേശവദാസപുരത്തുള്ള ക്രിഡൻസ് ആശുപത്രി അധികൃതർ പ്രാധാന്യം കൽപ്പിച്ചത് ബിൽ തുക അടപ്പിക്കാൻ. ബിൽ തുകയായ പതിനേഴായിരം രൂപയോളം അടപ്പിച്ച ശേഷമാണ് മരണത്തിന്റെ വക്കിലുള്ള അമ്മയേയും കുഞ്ഞിന...
കൈക്കോടാലി കൊണ്ട് തലയിൽ മുറിവേറ്റത് തലച്ചോറിന് ക്ഷതമായി; ബോധം നഷ്ടപ്പെട്ടപ്പോൾ കിണറ്റിൽ ഇട്ടതിനാൽ വെള്ളവും കയറി; അഭയയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാക്കി രക്ഷപ്പെടാൻ ഇരുന്ന വൈദികനും കന്യാസ്ത്രീയും കുടുങ്ങും; അഭയ കേസിൽ വിചാരണ തുടരുന്നു
തിരുവനന്തപുരം: സിസ്റ്റർ അഭയയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കുമോ? അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് വ്യക്തമാക്കി സിബിഐക്ക് മുന്നിൽ തെളിവു നൽകി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ രംഗത്ത് എത്തി. സിസ്റ്റർ അഭയ മരിക്കുന്നതിന് മുമ്പ് കൈക്കോടാലി കൊണ്ട് തലയിൽ മുറ...
അയോധ്യ കേസിലെ വിധിയിൽ ഇനിയൊരു പുനരാലോചന ഇല്ല; വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീംകോടതി തള്ളി; തള്ളിയത് ജംയത്തുൽ ഉലുമ ഇ ഹിന്ദും വിശ്വഹിന്ദ് പരിഷത്തും 40 അക്കാദമിക വിദഗ്ധരും അടക്കം സമർപ്പിച്ച 18 ഹർജികൾ; ഹർജിയിൽ പുതിയ നിയമവശങ്ങൾ ഒന്നും ഉന്നയിച്ചിട്ടല്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡേ അധ്യക്ഷനായ ബെഞ്ച്; തർക്ക ഭൂമിയായ 2.77 ഏക്കറിൽ ക്ഷേത്രം നിർമ്മിക്കൻ അനുമതി നൽകിയ വിധി നിലനിൽക്കും; മുസ്ലീങ്ങൾക്ക് അഞ്ചേക്കർ ഭൂമിയിൽ പള്ളി പണിയാം
ന്യൂഡൽഹി: അയോധ്യ കേസിൽ പുനപ്പരിശോധനാ ഹർജിയുമായി പോയവർക്ക് കനത്ത തിരിച്ചടി. വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീംകോടതി തള്ളി. 18 ഹർജികളാണ് പരമോന്നത കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറാണ് 18 ഹർജികൾ ...
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്; അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി എസ്. സിർപുർകർ തലവനായ മൂന്നംഗ സമിതിയെ; വസ്തുനിഷ്ടമായ അന്വേഷണം ആവശ്യം; ജനങ്ങൾക്ക് വസ്തുതകൾ അറിയണമെന്നും ചീഫ് ജസ്റ്റിസ്; പൊലീസ് വെടിവെച്ചത് സ്വയം രക്ഷക്ക് വേണ്ടിയാണെന്ന് വാദിച്ച് മുകുൾ റോത്തഗി
ന്യൂഡൽഹി: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ തെലുങ്കാന പൊലീസ് നടപടിയിൽ സമഗ്ര അന്വേഷണത്തിന് സുപ്രീംകോടതി നീക്കം. ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനാണ് സുപ്രീ...
കാരഗൃഹ വാസത്തിന് ശേഷം വീണ്ടും വക്കീൽ കുപ്പായവുമിട്ട് പി ചിദംബരം സുപ്രീംകോടതിയിൽ; രണ്ടു കേസുകളിൽ ഹാജരായെങ്കിലും ചിദംബരത്തിന്റെ വാദം ഇന്നുണ്ടായില്ല; ജയിൽ ജീവിതത്തിനും തളർത്താൻ കഴിയാത്ത നീതിബോധവുമായി മുൻ കേന്ദ്രമന്ത്രി
ന്യൂഡൽഹി: 106 ദിവസത്തെ കാരാഗൃഹ വാസത്തിനും തളർത്താൻ കഴിയില്ല തന്റെ നീതി ബോധത്തെ എന്ന പ്രഖ്യാപനമായിരുന്നു ചിദംബരം ഇന്ന് വീണ്ടും അഭിഭാഷകന്റെ വേഷത്തിൽ സുപ്രീംകോടതിയിൽ എത്തിയത്. ഐ.എൻ.എക്സ് മീഡിയ കേസിൽ 106 ദിവസത്തെ ജയിൽ വാസത്തിനുശേഷം കഴിഞ്ഞയാഴ്ച പുറത്തിറങ്...
പന്ത്രണ്ട് വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെ; കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തത് മുപ്പതിലധികം ആളുകൾക്കെതിരെ; അമ്മയേയും അറസ്റ്റ് ചെയ്തത് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ
മലപ്പുറം: 12 വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെ. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തത് 30തിൽകൂടുതർപേർക്കെതിരെ. മാതാവിനെയും അറസ്റ്റ് ചെയ്തു. ബാലികയെ രണ്ടുവർഷത്തോളം മാതാപിതാക്കളുടെ ഒത്താശയോടെ വീട്ടിൽ വച്ച് പീഡിപ്പിച്ച കേസി...
ജീവനൊടുക്കുന്നതിന് തലേന്നാൾ കുറിച്ചത് 'മരണം എത്ര സുന്ദരമെന്ന്'; പൊലീസ് കണ്ടെത്തിയ ഡയറി കുറിപ്പിൽ പെൺകുട്ടി എഴുതിയത് യുവാവുമായുള്ള പ്രണയം തുടങ്ങിയത് മുതലുള്ള വിവരങ്ങൾ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിനാസ് 15 ദിവസത്തേക്ക് റിമാൻഡിൽ; ഭീഷണിപ്പെടുത്തിയെന്ന സഹപാഠികളുടെ മൊഴി ശരിയെന്ന് തെളിഞ്ഞാൽ കാമുകന്റെ വീട്ടുകാരും കുടുങ്ങും; പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നടുക്കം മാറാതെ മുക്കം നിവാസികൾ
കോഴിക്കോട്: മുക്കത്ത് ദളിത് പെൺകുട്ടി സ്കൂൾ യൂണിഫോമിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യ തെളിവായി പൊലീസിന് ലളിബ്ച്ച ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് റിനാസുമായുള്ള പ്രണയത്തെ കുറിച്ച്. മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ദിവസം എഴുതിയതെന്ന് കരുതുന്ന കുറിപ്പ്...
യോഗാ പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞത് പത്തരയ്ക്ക്; ഉച്ചവരെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അവിടെ പിടിച്ചു നിർത്തി; ശേഷം വായുകോപം മാറാനുള്ള പവന മുക്താസനമെന്ന് പറഞ്ഞ് ലൈംഗിക പീഡനം; മല്ലപ്പള്ളിയിൽ സിപിഎം നേതാവായ അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി അറസ്റ്റിലായത് പൊലീസ് വിവരം എസ്പിക്ക് റിപ്പോർട്ട് ചെയ്തതു കൊണ്ടു മാത്രം; കുട്ടിയുടെ വീട്ടുകാരെ ബ്രെയിൻ വാഷ് ചെയ്ത് സിപിഎമ്മും സ്കൂൾ അധികൃതരും
പത്തനംതിട്ട: കായികാധ്യാപകൻ ഒമ്പതാം ക്ലാസുകാരിയെ യോഗാപരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ച കേസ് ഒതുക്കാൻ സിപിഎം നേതൃത്വവും സ്കൂൾ മാനേജ്മെന്റും നടത്തിയ ഹീനമായ നീക്കങ്ങൾ പുറത്ത്. കുട്ടിയുടെ പരാതി കിട്ടി രണ്ടു ദിവസമാണ് സ്കൂൾ ഹെഡ്മിസ്ട്രസ് അത് പൂഴ്ത്തിയത്...
ആത്മഹത്യക്ക് തലേന്ന് അവൾ കാമുകനുമൊത്ത് പുറത്തു പോയി; മുക്കത്ത് പോകുന്നു എന്നാണ് പറഞ്ഞത്; പെൺകുട്ടി ബാഗിൽ കളർ ഡ്രസും കൊണ്ടുവന്നിരുന്നു; വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ സുഹൃത്തുക്കൾ; യുവാവിന്റെ വീട്ടുകാർ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി; മതം മാറുന്നതിനും സമ്മർദ്ദം ഉണ്ടായിരുന്നു; അനിയനെ കൊന്നുകളയുമെന്ന് കാമുകനായ യുവാവ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധുക്കളും: മുക്കത്ത് ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണ ആവശ്യം ശക്തം
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം കൂടുതൽ വിവാദമാകുന്നു. പെൺകുട്ടിയെ സ്കൂൾ യൂണിഫോമിലാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമൊത്ത് പെൺകുട്ടിയെ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് കണ്ടതായാണ് വെളിപ്പെടുത്തൽ. സഹപാഠി...
സ്വർണക്കടയുടെ മറവിൽ വമ്പൻ തട്ടിപ്പ്; മുംബൈയിലെ ഗുഡ്വിൻ ജൂവലറി ഉടമകളായ സഹോദരങ്ങളെ പൊക്കി പൊലീസ്; മഹാരാഷ്ട്രയിലും കേരളത്തിലും വൻ നിക്ഷേപ തട്ടിപ്പുകൾ നടത്തിയ സ്വർണക്കട മുതലാളിമാരെ പൊക്കിയത് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ: സ്വർണം വാങ്ങാനെന്ന പേരിൽ സുനിൽ കുമാറും സുധീഷ് കുമാറും നടത്തിയത് കോടികളുടെ വമ്പൻ തട്ടിപ്പ്
മുംബൈ: ഗുഡ്വിൻ ജൂവല്ലറിയുടെ പേരിൽ കോടികൾ തട്ടിച്ച ശേഷം ഒളിവിൽ പോയ മുംബൈയിലെ മലയാളി സഹോദരന്മാരെ പൊലീസ് പൊക്കി. കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പ്രവാസികളിൽ നിന്നടക്കം കോടികൾ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് ...
2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റു; കേന്ദ്ര ജിഎസ്ടി ഇന്റലിജന്റ്സ് പരിശോധനയിൽ കണ്ടെത്തിയത് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ്; കോഴിക്കോട്ടെ പ്രമുഖ ജുവല്ലറി ഇമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും പിടിച്ചെടുത്തത് കണക്കിൽ പെടാത്ത 16 കിലോ സ്വർണം; ചെറുകിട ജൂവലറികൾക്ക് ആഭരണങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന മൊത്ത വിതരണ സ്ഥാപനത്തിൽ നടന്നത് വമ്പൻ വെട്ടിപ്പ്; തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമെന്ന് ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടുമൊരു ജിഎസ്ടി വെട്ടിപ്പ് പിടികൂടി. സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജൂവലറി മേഖലയിൽ വൻതോതിൽ സ്വർണം വിൽക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പിടികൂടിയത്. കോഴിക്കോട്ടെ പ്രമുഖ ജുവല്ലറിയായ ഇമാസ് ഗ...
ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടി; നായർ, ഈഴവൻ എന്ന രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ജാതിക്കോമരങ്ങൾക്കും തിരിച്ചടി; മൽസരിക്കുന്നത് തട്ടമിടാത്ത മുസ്ലിം സ്ത്രീയാണെന്ന് പ്രചാരണം നടത്തിയ മതമൗലികവാദികൾ ഷാനിമോളിന്റെ വിജയത്തിൽ നാണിക്കണം; പൊതുജനം കഴുതയല്ലെന്ന് തെളിയിച്ച് ഈ ഫലം; ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം; മറുനാടൻ എഡിറ്റോറിയൽ
'പൊളിറ്റിക്ക്സ് ഈസ് ദ ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്കൗണ്ട്രൽ', അഥവാ ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്ന ഉദ്ധരണി, സമകാലീന കേരളീയ രാഷ്ട്രീയത്തിലെ ചില മുഖങ്ങൾ കാണുമ്പോൾ പലപ്പോഴും ഓർമ്മവരാറുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ ഭാവിയോ, വികസനത്...
ഇത്ര നിലവിളിക്കാൻ കശ്മീർ മോദി പാക്കിസ്ഥാന് എഴുതിക്കൊടുത്തോ? ആഗോള ഇസ്ലാമിക ഭീകരതയുടെ ഹബ്ബായ കശ്മീർ താഴ്വരയെ ശാന്തമാക്കാൻ അസാധാരണ നടപടികളാണ് വേണ്ടത്; ഇന്ത്യക്കെതിരായ യുദ്ധം അവർക്ക് ജിഹാദ് കൂടിയാണ്; ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് കശ്മീരികൾക്ക് വികസനത്തിലോ മറ്റോ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നുണ്ടോ? മുത്തലാഖ് ബില്ലിലെന്നപോലെ കശ്മീരിലെ മുസ്ലിം സ്ത്രീയുടെ രക്ഷാകർത്താവായി മാറുന്നത് പരോക്ഷമായി മോദിയാണ്; എഡിറ്റോറിയൽ
'ഇന്ത്യൻ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, കശ്മീർ ഇന്ത്യൻ യൂണിയനായി തന്നെ നിൽക്കണം എന്നത് അങ്ങേയറ്റം പ്രധാനമാണ്. പക്ഷേ, നാം അതെത്ര ആഗ്രഹിച്ചാലും ബഹുജനങ്ങളുടെ പിന്തുണയില്ലാതെ അതു നടക്കില്ല. പട്ടാള ശക്തി കൊണ്ട് കുറച്ചു നാൾ കശ്മീർ കൈവശംവയ്ക്കാൻ കഴിഞ്ഞേക്ക...
ആളെ തിരിച്ചറിയാതിരിക്കാൻ മീശ വടിച്ചൊരുകപടനാടകം; കേരള പൊലീസിനെ മണ്ടന്മാരാക്കാനുള്ള ശ്രമം വിഫലമായതോടെ രാഖിമോൾ വധക്കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ; വലയിലായത് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച്; അന്വേഷണ സംഘം കാത്തുനിന്നത് ഡൽഹിയിൽ നിന്നുള്ള വരവറിഞ്ഞ്; കസ്റ്റഡിയിലായ പ്രതിയെ ഗ്രിൽ ചെയ്യുന്നത് നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ; കൃത്യത്തിൽ പിതാവ് രാജപ്പൻ നായർക്കും ബന്ധുക്കൾക്കും പങ്കുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടോയെന്നും ഇനി അറിയാം
തിരുവനന്തപുരം: അമ്പൂരിയിൽ രാഖിമോൾ വധക്കേസിലെ ചുരുൾ അഴിയുന്നതിനിടെ, ഒന്നാം പ്രതിയും സൈനികനുമായ അഖിൽ എസ്.നായർ അറസ്റ്റിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് അഖിൽ അറസ്റ്റിലായത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ അഖിലിനെ പൊലീസ് വിമാനത്താവള...
ഇത്രയും പാവങ്ങൾ ഉള്ള ഇന്ത്യ എന്തിനാണ് കോടികൾ പൊടിച്ച് ചന്ദ്രയാത്ര നടത്തുന്നത്? ബഹിരാകാശ പദ്ധതികൾ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ കൂടിയാണ്; നമ്മുടെ മൊബൈൽ ഫോൺ തൊട്ട് ടെലിവിഷൻ വരെ പ്രവർത്തിക്കുന്നത് ഇത്തരം പദ്ധതികൾ കൊണ്ടാണ്; ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും ലോകത്തിലെ ആദ്യത്തെ ജെറ്റ് വിമാനം പുഷ്പക വിമാനമാണെന്നുമുള്ള തള്ളുകൾ പ്രബന്ധങ്ങളായി വരുന്ന ഇക്കാലത്ത് നാം നെഹ്റുവിനെ മറക്കരുത്; ചാന്ദ്രയാത്രയുടെ ക്രെഡിറ്റ് ആർക്ക്; മറുനാടൻ എഡിറ്റോറിയൽ
എന്തുകൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന ചോദ്യം ഉയർന്നുവന്നപ്പോൾ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിൽ പരസ്യമായി പറഞ്ഞത് 'ഞങ്ങൾ അധികാരം കൈമാറിയാൽ, ഇന്ത്യയിലെ ജാതി -മത ശക്തികൾ പരസ്പരം പോരാടി രാജ്യത്തെ ശിഥിലമാക്കുമെന്ന...
അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച രാജ്യമാണ് ഇന്ത്യയെന്ന് മറന്നുപോകരുത്; കൈപ്പത്തിക്ക് കുത്തിയാൽ താമര തെളിയുമെന്ന കെട്ടുകഥ പോലെ തന്നെയാണ് ഇവിഎമ്മുകൾ ലോഡ്ജിൽ സൂക്ഷിച്ചുവെന്നതുമൊക്കെ; ബാലറ്റിലേക്ക് മടക്കി ഇന്ത്യയെ കാളവണ്ടിയുഗക്കാർ എന്ന പേര് കേൾപ്പിക്കരുത്; തോൽവിയുണ്ടാവുകയാണെങ്കിൽ പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി നല്ലകാരണം കണ്ടത്തട്ടെ; ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കരുത്: മറുനാടൻ എഡിറ്റോറിയൽ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോൾ നെഹ്റു ഒരിക്കൽ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഇന്ത്യയിൽ ജനാധിപത്യമുണ്ട്. പാക്കിസ്ഥാനിൽ അതില്ല. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തും അതാണ്.'- പരാതികളും പരിമിതികളും എന്തെല്ലാ...
കാവ്യ ഗർഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും വാർത്ത കിട്ടിയത് ദിലീപിന്റെ ക്യാമ്പിൽ നിന്ന്; വാർത്ത ഇരുവരും നിഷേധിച്ചു; നടക്കാത്ത കാര്യങ്ങൾ എഴുതി ഞങ്ങളെ മോഹിപ്പിക്കല്ലെയെന്ന് ദിലീപ്; ജോത്സ്യനെക്കണ്ട് തീയതി വരെ കുറിച്ചുവാങ്ങിയിട്ടുണ്ടെന്ന് രഹസ്യവിവരം: കാവ്യ-ദിലീപ് വിവാഹം: പല്ലിശേരിയുടെ പരമ്പര തുടരുന്നു
വിവാഹ വാർത്ത മറ്റു പ്രസിദ്ധീകരണങ്ങളും ഓൺലൈൻകാരും ഏറ്റെടുത്തു. ഇത്തരത്തിൽ ഒരു വാർത്ത പ്രതീക്ഷിച്ചിരുന്നവർക്ക് സന്തോഷം. അതേ സമയം മഞ്ജുവാര്യരെയും മകളെയും ഈ വാർത്ത ഞെട്ടിച്ചു. മന:സാക്ഷി സൂക്ഷിക്കുന്നവർ എനിക്കെതിരെ പടയൊരുക്കം നടത്തി. അവരിൽ പലരും മാനേജ്മെന...
പുനപരിശോധന ഹർജി തള്ളി സുപ്രീം കോടതി; മരടിലെ അഞ്ച് അനധികൃത ഫ്ളാറ്റുകളും പൊളിക്കണം; ഉടമകളുടെ ഹർജിയിൽ വിധി പറഞ്ഞ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച്; എല്ലാം തീരദേശ പരിപാലന അതോരിറ്റിയുടെ ചതിയെന്ന് നേരത്തെ മനസ്സിലാക്കി ഉടമകൾ; സബ് കമ്മിറ്റി റിപ്പോർട്ട് ഒരു പഠനവും നടത്താതെയെന്നും ഉടമകളുടെ ആരോപണം; പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്നം മാത്രം ശ്രദ്ധയിൽപെടുത്താമെന്ന് സർക്കാർ; വഴിയാധാരമാവുക രണ്ടായിരത്തോളം കുടുംബങ്ങൾ
ഡൽഹി: കൊച്ചി മരടിൽ അനധികൃതമായി പണിത അഞ്ച് ഫ്ളാറ്റുകളും പൊളിച്ചേ മതിയാകു. ഫ്ളാറ്റ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഉടമകൾ നൽകിയ ഹർജി പരിശോധിച്ച സുപ്രീം കോടതിയുടേതാണ് വിധി.ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയുടെ മുന്നിലെ...
ഞാനും മഞ്ജുവും വേർപിരിയാതിരിക്കാൻ കാവ്യയെ ഉപേക്ഷിക്കില്ല; അവളില്ലാതെ ഒരു ജീവിതം എനിക്കില്ല; അങ്ങനെ തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നർത്ഥം: ദിലീപിന്റെ പരമ്പരയും മഞ്ജുവിന്റെ വിവാഹ വാർത്തയും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി പരമ്പര തുടരുന്നു
സത്യം സത്യമായിതന്നെ എഴുതി കൊണ്ടിരുന്നപ്പോൾ ദിലീപ് വെറുതെ ഇരുന്നില്ല. കാണാമറയത്തിരുന്ന എതിരാളിയുടെ മേൽ ചാടി വീണ് ഒന്നു കരയാൻ പോലും അവസരം കൊടുക്കാതെ തളർത്തിയിടുന്ന തന്ത്രം എനിക്കു നേരെയും പ്രയോഗിച്ചു. എത്രയും വേഗം സിനിമ മംഗളം എഡിറ്റർ സ്ഥാനത്തു നിന്നും ...
പെൺകുട്ടി മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു; പിണങ്ങി ഇരിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്; മുറി തുറക്കാതെ വന്നതോടെ കതക് തള്ളി തുറന്നപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ മകളെ; ഭയന്ന് പോയതിനാൽ ബൈക്കിൽ ഇരുത്തി മൃതദേഹം കിണറ്റിൽ തള്ളി; പിന്നെ ഒളിച്ചോട്ടം; പതിനാറുകാരി തൂങ്ങി മരിച്ചെന്ന് ആവർത്തിച്ച് അമ്മയും കാമുകനും; നെടുമങ്ങാട്ടേത് കൊലപാതകമെന്ന് സംശയിച്ച് പൊലീസും; ഒളിച്ചോട്ടം മരണമായത് മൊഴികളിലെ വൈരുദ്ധ്യം കാരണം; മീരയുടെ മരണത്തിൽ ഇനി നിർണ്ണായകം പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരാന്തറ ആർ.സി പള്ളിക്ക് സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവ് കാരാന്തര കുരിശടിയിൽ മഞ്ജു (39), സുഹൃത്...
എന്തിനാണ് ദിലീപ്..ആ നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത്? ആ പാവം എങ്ങനെയെങ്കിലും ജീവിച്ചുപൊക്കോട്ടെ; ഞാൻ വളർത്തികൊണ്ടു വന്നവളാണ് അവൾ; എന്റെ കുടുംബ ജീവിതം തകർത്തവളോട് ഒരിക്കലും എനിക്കു ക്ഷമിക്കാൻ കഴിയില്ല; എന്നിൽ നിന്നും ഒരു സഹായവും അവൾക്കുണ്ടാകില്ല; അനുഭവിക്കാനുള്ളത് എന്തായാലും ഞാൻ സ്വീകരിച്ചോളാമെന്ന് ദിലീപ്; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 23 ആ നടിയെ ഔട്ടാക്കാം നടിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്നെ എന്തിനാണ് ഔട്ടാക്കുന്നത്? അതിനു മാത്രം തെറ്റൊന്നും താൻ ചെയ്തില്ലല്ലോ എന്നാണ് നടി ചോദിച്ചത്. ഇക്കാര്യം നടി മഞ്ജു വാര്യരുമായും സംയുക്തയുമ...
37ൽ നെഹറു എത്തിയപ്പോൾ പോലും ജനങ്ങൾക്ക് അറിയേണ്ടിയിരുന്നത് കുടിയേറ്റത്തെക്കുറിച്ച്; 'വിദേശികളെ' എന്നും ഭയന്നിരുന്ന നാട്ടിൽ തദ്ദേശീയർക്കിടയിൽ ബംഗാളി വിരുദ്ധ വികാരം പ്രകടം; പൗരത്വഭേദഗതി നിയമത്തിലൂടെ ബിജെപി തുറന്നുവിട്ടത് ദേശീയ രാഷ്ട്രീയത്തിന്റെ തണലിൽ മയങ്ങിക്കിടന്ന വംശീയ രാഷ്ട്രീയത്തെ; അർണബ് ഗോസാമിയെപ്പോലുള്ളവർപോലും മോദി സർക്കാറിനെ എതിർക്കുന്നതും ഈ അസാമി സ്വത്വം ഉള്ളതുകൊണ്ടാണ്; ഹിന്ദുക്കൾ അടക്കമുള്ള മുഴുവൻ കുടിയേറ്റക്കാരെയും പുറത്താക്കാൻ അസം കത്തുമ്പോൾ
ന്യൂഡൽഹി: മോദി സർക്കാറിന്റെ ഏറ്റവും വിശ്വസ്തനായ പ്രചാരകനായാണ് മാധ്യമ പ്രവർത്തകനും റിപ്പബ്ലിക്കൻ ടിവി വാർത്താമേധാവിയുമായ അർണബ് ഗോസാമി അറിയപ്പെടുന്നത്. പല സന്നിദ്ധഘട്ടങ്ങളിലും എൻഡിഎ സർക്കാറിന്റെ നാവായിരുന്നു ഈ മാധ്യമ പ്രവർത്തകൻ. എന്നാൽ ചരിത്രത്തിൽ ആദ്യ...
ഇന്ത്യയിൽ നിന്ന് മുഴുവൻ മുസ്ലിംങ്ങളെ പുറത്താക്കാനുള്ള നീക്കമാണോ ഇത്? മുസ്ലിംങ്ങൾ ഇനി മുതൽ രണ്ടാംതരം പൗരന്മാരാണോ? ഇന്ത്യക്ക് രാഷ്ട്രീയ അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലേ; ഒരു കുടിയേറ്റക്കാരനും ഇവിടെ വേണ്ട എന്ന നിലപാട് ഉയർത്തിയാണ് വടക്കുകിഴക്ക് പ്രക്ഷോഭം നടക്കുന്നത് എന്നകാര്യം എന്തിന് മറച്ചുവെക്കുന്നു? വാട്സാപ്പ് ഹർത്താൽ നടത്തിയ അതേസംഘം വീണ്ടും ഹർത്താലുമായി എത്തുമ്പോൾ സൂക്ഷിക്കാൻ ഏറെ; പൗരത്വ ബില്ലിനേക്കാൾ അതിഭീകരം കുപ്രചാരണം തന്നെ! ബേക്കറി ലഹളപോലെ പൗരത്വലഹളയും സൂക്ഷിക്കണം
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ രാജ്യം കടുത്ത പ്രക്ഷോഭങ്ങൾക്ക് വഴിപ്പെടുന്ന കാലമാണിത്. ഇത് യാതൊരു രീതിയിൽ ബാധിക്കപോലും ചെയ്യാത്ത കേരളത്തിൽ പോലും അതിന്റെ പേരിൽ ഈ മാസം 17ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കയാണ്. സമത്വം എന്ന ആശയത്തിന്റെ അടിസ്...
ചരിത്രപരമായ മണ്ടത്തരം തിരുത്തിയെന്ന് കളിയാക്കുന്ന കേന്ദ്ര സർക്കാർ; തള്ളിയത് ആറ് മതങ്ങൾക്കൊപ്പം മുസ്ലിം എന്നു കൂടി ചേർക്കണമെന്നും മൂന്ന് അയൽരാജ്യങ്ങൾ എന്നത് എല്ലാം എന്ന് തിരുത്തണമെന്നുമുള്ള ആവശ്യം; ശ്രീലങ്കൻ തമിഴരെ ഒഴിവാക്കിയതും ചർച്ച; 2014 ഡിസംബർ 31-നു മുമ്പ് എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർ ഇനി ഇന്ത്യക്കാർ; ക്രിമിനൽ നിയമ നിർമ്മാണം എന്ന് പറഞ്ഞ് പ്രതിപക്ഷം ലഹള ഉണ്ടാക്കുന്ന പൗരത്വ ബിൽ വാസ്ഥവത്തിൽ ഇത്രയേറെ ഭയപ്പെടാനുള്ള ഒന്നാണോ?
ന്യൂഡൽഹി: ചരിത്രപരമായ മണ്ടത്തരം തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി ബിൽ! കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് പറയുന്നത് പ്രതിപക്ഷത്തെ ചൊടിപ്പിക്കാനാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെയും കോൺഗ്രസിന്റെയും പ്രസ്താവന ഒരേ പോലെയാണെന്ന് അമിത് ഷാ പറ...
പാക്കിസ്ഥാന് ദാവൂദ് ഉണ്ടെങ്കിൽ നമുക്ക് ഗാവ് ലിയുണ്ടെന്ന് സാക്ഷാൽ താക്കറെയെ ക്കൊണ്ട് പറയിച്ച പ്രതിനായകൻ; എതിരാളികളെ പിന്തുടർന്ന് കൊല്ലുന്ന ഷാർപ്പ് ഷൂട്ടർ; 'ദാവൂദിന് മയക്കുമരുന്ന് കടത്തണം, ഞാൻ അത് അനുവദിക്കില്ല' എന്ന് പറഞ്ഞ് ഡി കമ്പനിയിൽ നിന്ന് തെറ്റി ഇറങ്ങിയത് രാഷ്ട്രീയത്തിലേക്ക്; ഇപ്പോൾ ഗാന്ധിത്തൊപ്പിയും ഖദർ വേഷവുമായി തികഞ്ഞ സ്വാത്വികൻ; അധോലോക നായകൻ അരുൺ ഗാവ് ലി വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുംബൈ: 'ദ ഓൺലി മാൻ ഹു ഡിഡിന്റ് റൺ': ഓടിപ്പോകാത്ത ഒരേ ഒരാൾ! രണ്ടുവർഷം മുമ്പ് ബോളിവുഡ്ഡിൽ ഇറങ്ങിയ 'ഡാഡി' എന്ന ഗാങ്സ്റ്റർമൂവിയുടെ ക്യാപ്ഷൻ അതായിരുന്നു. ഡാഡി എന്നത് മറ്റാരുമല്ല. സാക്ഷാൽ ദാവൂദ് ഇബ്രാഹിമിനെപ്പോലും വിറപ്പിച്ച, അധോലോക നായകൻ അരുൺ ഗാവ്ലിയുടെ ...
മാമാങ്ക ഉത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും; അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും; കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ അവർ നിലപാടുതറയിലെത്തും മുൻപേ തലയറ്റുവീഴുക പതിവായിരുന്നു; പോർച്ചുഗീസുകാരെപ്പോലും വിറപ്പിച്ച യുദ്ധവീരന്മാർ നിരവധി; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തോടനുബന്ധിച്ച് ചർച്ചയാവുന്ന ചാവേറുകളുടെ കഥ
തിരുവനന്തപുരം: 'ജയിക്കുക അല്ലെങ്കിൽ മരിക്കുക....തോറ്റോടുന്ന പ്രശ്നമില്ല'- ഈ രീതിയിൽ ഒരു സേനയുണ്ടായാൽ അത് എത്രമാത്രം മാരകവും പ്രഹരശേഷിയുള്ളതുമാവും. അതാണ് ചാവേറുകൾ. കൊല്ലാനും ചാവാനും വിധിക്കപ്പെട്ടവർ. യുദ്ധം ചെയ്യാൻ മാത്രമായി വളരെ ചെറുപ്പത്തിലേ പരിശീലന...
ഇന്ന് അയ്യങ്കാളി ദിനം; ഇന്ത്യയിൽ ആദ്യമായി പണിമുടക്ക് നടത്തിയ തൊഴിലാളി നേതാവ്: വെങ്ങാനൂരിൽ നിന്നും ചരിത്രത്തിലേക്ക് നടന്ന് കയറിയ ഇന്ത്യയുടെ മഹാനായ പുത്രൻ
അയ്യങ്കാളി എന്ന ഈ വെങ്ങാനൂരിന്റെ പ്രിയപുത്രനെ മറന്നാൽ ഇന്ത്യൻ സമര ചരിത്രത്തിന് തന്നെ വലിയ പ്രാധാന്യമില്ലെന്ന് പറയാം. തിരുവനന്തപുരത്തെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ പുലയ സമുദായത്തിൽ ജനിച്ച് പിന്നോക്ക ജാതിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ അയ്യങ്കാളിക്ക...
വട്ടിയൂർക്കാവിൽ എൽഡിഎഫിന് അട്ടിമറി ജയം; 'മേയർബ്രോ'ക്ക് 4 ശതമാനം വോട്ടിന്റെ വ്യക്തമായ ലീഡ്; എൻഡിഎക്ക് മൂന്നാംസ്ഥാനം മാത്രം; അരൂരിൽ സിറ്റിങ് സീറ്റിൽ ഇടത് ലീഡ് വെറും ഒരുശതമാനം വോട്ട് മാത്രം; കോന്നിയും മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തും; മഞ്ചേശ്വരത്ത് എൻഡിഎ രണ്ടാമത്; കോന്നിയിൽ കെ സുരേന്ദ്രന് കിട്ടുക വെറും 19 ശതമാനം വോട്ട്; യുഡിഎഫ്-3, എൽഡിഎഫ്- 2, അഞ്ചിടങ്ങളിലെ ഉപതരഞ്ഞെടുപ്പിൽ മാതൃഭൂമി ന്യൂസ്- ജിയോ വൈഡ് എക്സിറ്റ്പോൾ പ്രവചനം ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്, അരൂർ എന്നീ മണ്ഡലങ്ങളിൽ എൽഡിഎഫിനും കോന്നി, മഞ്ചേശ്വരം, എറണാകുളം എന്നിവ യുഡിഎഫിനുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോ വൈഡ് എക്സി...
അരൂരിലും വട്ടിയൂർക്കാവിലും ഫോട്ടോ ഫിനിഷ്; എൽഡിഎഫും യുഡിഎഫും ഈ മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം; കോന്നിയിൽ എൽഡിഎഫിനെ കാത്തിരിക്കുന്നത് അട്ടിമറിജയം; മണ്ഡലത്തിൽ ഇടതുമുന്നണി 5 % വോട്ടിന് മുന്നിൽ; മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ്; മഞ്ചേശ്വരത്ത് 36 ശതമാനവും എറണാകുളത്ത് 55 % വോട്ടോടെയും സീറ്റ് നിലനിർത്തും; മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലം പ്രവചനം
തിരുവനന്തപുരം : മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ, കോന്നിയിൽ എൽഡിഎഫും മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫും ജയിക്കുമെന്നാണ് പ്രവചനം. അതേസമയം, ഒരു ശതമാനം മാത്രം വ്യത്യാസമുള്ള അരൂരും വട്ടിയൂർക്കാവും ഫോട്ടോ ഫിനിഷ് ആയിര...
എൽഡിഎഫിന് തുണയാവുന്നത് മികച്ച സ്ഥാനാർത്ഥികളും ഉപതെരഞ്ഞെടുപ്പിൽ സാധാരണ കാണാറുള്ള ഭരണകക്ഷി അനുകൂല വികാരവും; സംസ്ഥാന സർക്കാറിന്റെ ഭരണത്തെ ശരാശരിയെന്ന് ജനം വിലയിരുത്തുമ്പോളും അത് ഒരു ഭരണ വിരുദ്ധ തരംഗത്തിലേക്ക് പോകുന്നില്ല; യുഡിഎഫിന് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രശ്നങ്ങൾ വട്ടിയൂർക്കാവിലും കോന്നിയും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു; ശബരിമല- മോദി വികാരം കത്തിപ്പിടിക്കാത്തത് എൻഡിഎയെയും ബാധിക്കുന്നു; ഉപതെരഞ്ഞെടുപ്പ് സർവേ ഫലം വിലയിരുത്തുമ്പോൾ
തിരുവനന്തപുരം: ഈ മാസം 21ന് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയുടെ ഫലം പുറത്തുവിടുമ്പോൾ, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ ഇടതുമുന്നണി പിടിച്ചെടുക്കുമെന്...
കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് അറിയപ്പെടുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മറുനാടൻ മലയാളിയും, പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയുടെ അവസാനഘട്ടം പുറത്തുവിടുമ്പോൾ ഇടത...
പാലാരിവട്ടം, മരട്, പിന്നെ തകർന്ന റോഡുകളും; പിണറായി സർക്കാറിനെതിരെ ജനവികാരമുയർത്തി എറണാകുളത്തെ വോട്ടർമാർ; മണ്ഡലത്തിലെ വികസനം ശരാശരി മാത്രമാണെന്ന് 50 ശതമാനം പേരും; പിണറായി സർക്കാറിനും ശരാശരി മാർക്കു മാത്രം; വ്യക്തിപരമായ മികവ് എൽഡിഎഫ് സ്ഥാനാർത്ഥിക്കാണെന്ന് 46 ശതമാനം വോട്ടർമാർ; നിസ്സംഗമായി പ്രതികരിച്ച് 7 ശതമാനം; യുഡിഎഫിന് നേരിയ മുൻതൂക്കം ഉണ്ടെങ്കിലും എറണാകുളത്തെ സർവേ പ്രവചനം സങ്കീർണ്ണമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: 'പാലാരിവട്ടം, മരട്, പിന്നെ തകർന്ന റോഡുകളും'.. ഈ ഉപതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ മുഖ്യവിഷയം എന്താണെന്ന് ചോദിച്ച മറുനാടൻ മലയാളി സർവേ സംഘത്തിന് അറിയാൻ കഴിഞ്ഞത് ഈ മൂന്നു കാര്യങ്ങളുമാണ്. പാലാരിവട്ടം പാലത്തെ ചൊല്ലി യുഡിഎഫിനെ പ്രതിക്കൂട...