Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ വീട് നിർമ്മിക്കാൻ എത്ര രൂപ മുടക്കി സർ? മേയർ ആയ ശേഷം എത്രതവണ വിദേശ യാത്ര നടത്തി? ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒഴിഞ്ഞ് മാറുന്നത് എന്തിന്? ആരാധ്യനായ കൊച്ചി മേയർക്ക് ഒരു തുറന്ന കത്ത്‌

ആ വീട് നിർമ്മിക്കാൻ എത്ര രൂപ മുടക്കി സർ? മേയർ ആയ ശേഷം എത്രതവണ വിദേശ യാത്ര നടത്തി? ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒഴിഞ്ഞ് മാറുന്നത് എന്തിന്? ആരാധ്യനായ കൊച്ചി മേയർക്ക് ഒരു തുറന്ന കത്ത്‌

എഡിറ്റോറിയൽ

താനും ദിവസങ്ങളായി സോഷ്യൽ നെറ്റ്‌വർക്കിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് കൊച്ചി മേയർ ടോണി ചമ്മണിയുടെ പരാതിയെത്തുടർന്ന് മറുനാടൻ മലയാളിക്കെതിരെ പൊലീസ് ആരംഭിച്ച നിയമ നടപടി. സോഷ്യൽ നെറ്റ് വർക്ക് ഒന്നിച്ച് മറുനാടനൊപ്പം നിൽക്കുമ്പോഴും മറുനാടൻ പ്രസിദ്ധീകരിച്ച വാർത്ത സത്യമാണോ എന്ന സംശയം ചിലരെങ്കിലും ചൂണ്ടിക്കാട്ടാതിരുന്നില്ല. ആ വാർത്ത അസത്യം ആണെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പ് എന്ന നിലയിൽ ഒപ്പം നിൽക്കുന്നു എന്നാണ് ചിലർ പറയുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു വിശദീകരണം നൽകാൻ ഞങ്ങൾ നിർബന്ധിതരാകുകയാണ്. സത്യം അല്ലാതെ ഒന്നും ഞങ്ങൾ പ്രസിദ്ധീകരിക്കില്ലെന്നും ഏതെങ്കിലും തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതുകൊണ്ട് അങ്ങനെ ഒരു പിശക് സംഭവിച്ചാൽ അത് തിരിച്ചറിയുമ്പോൾ ക്ഷമാപണത്തോടെ അത് തിരുത്തി ആദ്യ വാർത്തയേക്കാൾ പ്രാധാന്യത്തിൽ കൊടുത്ത് നഷ്ടം നികത്തി ശീലിച്ചവരാണ് ഞങ്ങൾ.

ടോണി ചമ്മണിയുടെ വിദേശ യാത്രകൾ, ടോണി ചമ്മണി കൊച്ചി നഗരത്തിൽ നിർമ്മിച്ച ആഢംബര സൗധം, ടോണി ഭരിക്കുന്ന കൊച്ചി നഗരസഭ പ്രമുഖർക്ക് നിയമം ലംഘിച്ച് കായൽ നികത്തിയും മറ്റും കെട്ടിടങ്ങൾ നിർമ്മിക്കാൻ നൽകുന്ന അനധികൃത അനുമതി, റിലയൻസ് പോലെയുള്ള ഭീമന്മാരെ സഹായിക്കാൻ ശ്രമിക്കുന്ന നിയമവിരുദ്ധ ഉത്തരവുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്തകളിൽ ഭൂരിപക്ഷവും വിവരാവകാശ രേഖകളുടെ പിൻബലത്തോടെയായിരുന്നു. ചിലവന്നൂർ പുഴയുടെ തീരത്ത് നിയമം ലംഘിച്ച് നിർമ്മിച്ച ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ഛയത്തെക്കുറിച്ച് മാത്രമേ ഇപ്പോഴും കൊച്ചിക്കാർക്ക് പോലും അറിയൂ. എന്നാൽ ഞങ്ങൾ ഏതാണ്ട് ഇരുപതോളം പ്രമുഖരുടെ കയ്യേറ്റ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ ടോണിയുടെ പരാതിക്ക് നിദാനമായത് രണ്ട് വിഷയങ്ങൾ ആണ്. ആഢംബര വീട് നിർമ്മാണവും വിദേശയാത്രയും. ഇത് രണ്ടും ടോണിക്ക് മാനഹാനി ഉണ്ടാക്കി എന്നാണ് പരാതി. എന്നാൽ താൻ കൊച്ചിയിൽ ഇങ്ങനെ ഒരു വീട് നിർമ്മിച്ചിട്ടില്ല എന്നു ടോണി ചമ്മണി ഇതുവരെ പറഞ്ഞതായി അറിവില്ല. അതുപോലെ തന്നെ കൊച്ചിയിൽ പ്രധാനപ്പെട്ട പരിപാടികൾ നടക്കുമ്പോൾ വിദേശത്ത് പോയിട്ടില്ല എന്നും ടോണി ചമ്മണി പറഞ്ഞിട്ടില്ല. പ്രത്യുത ടോണിയുടെ വീട് ആഢംബര വീടാണെന്ന് ഞങ്ങൾ പറഞ്ഞതും വേളാങ്കണ്ണിയിൽ പോകുകയാണെന്നു പറഞ്ഞ് വിദേശത്ത് പോയെന്നു പറഞ്ഞതുമാണ് അപമാനകരം. ഒരാളുടെ വീട് സർക്കാറിന്റെ കണക്കിൽ ആഢംബരം ആകുന്നത് 3000 സ്‌ക്വയർഫീറ്റഇൽ അധികം വലുപ്പമുള്ളപ്പോഴാണ്. ടോണി ചമ്മണിയുടെ വീട് കണ്ട ഞങ്ങളുടെ ലേഖകൻ അത് കണ്ടപ്പോൾ ആഢംബരം ആണെന്ന് തന്നെ വിലയിരുത്തി. ഏതാണ്ട് 5000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള മൂന്നു നിലയുള്ള ഒരു വീട് ആഢംബരം ആണ് എന്നു പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.

ടോണിയുടെ വിദേശ യാത്രകളെക്കുറിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ആണ് അടുത്തത്. ഒരുപക്ഷേ, 23 തവണ വിദേശയാത്ര നടത്തി എന്നത് തെറ്റായിരിക്കാം. എന്നു വച്ചാൽ മൂന്നോ നാലോ യാത്ര കുറഞ്ഞെന്ന് വരാം. എന്നാൽ 22 തവണ വിദേശ യാത്ര നടത്തി എന്നു പ്രതിപക്ഷപാർട്ടി പത്രസമ്മേളനം നടത്തി ആരോപിച്ചതിന് ശേഷം അടുത്ത വിദേശ യാത്ര നടത്തിയപ്പോഴാണ് 23 എന്ന സംഖ്യ കടന്നു വന്നത്. ഈ സംഖ്യ തെറ്റാണെങ്കിൽ അത് തിരുത്താനും യാത്രയുടെ എണ്ണം മാറിപ്പോയതിൽ ക്ഷമ പറയാനും ഞങ്ങൾ ഒരുക്കമാണ്. എന്നാൽ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ടോണി അത് പറയണം. ഇത് സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ പറഞ്ഞത് ഔദ്യോഗിക ആവശ്യത്തിനല്ലാതെയുള്ള യാത്രയുടെ വിവരം പറയാൻ സാധ്യമല്ലെന്നാണ്. അങ്ങനെ പറയാൻ ടോണി തയ്യാറാകാത്തിടത്തോളം കാലം പ്രതിപക്ഷം ഉയർത്തിയ ആരോപണം ഞങ്ങൾ വിശ്വസിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റുമോ?ടോണി ചമ്മണി പൊതുഖജനാവ് കൊള്ളയടിച്ചാണ് ഈ വിദേശ യാത്രകൾ നടത്തിയത് എന്നു ഞങ്ങൾ ഒരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഔദ്യോഗിക ആവശ്യത്തിന് പോയതെല്ലാം വേസ്റ്റ് നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ടായിരുന്നെന്നും എന്നാൽ എത്ര പഠിച്ചിട്ടും കൊച്ചിയിൽ അത് പ്രാവർത്തികമാക്കാൻ പറ്റുന്നില്ലെന്നും എഴുതി എന്നത് നേരാണ്. ഇത് ശരിയല്ലെന്ന് കൊച്ചിക്കാർ പറയട്ടെ. ഞങ്ങൾ ഉന്നയിച്ച പ്രധാന പ്രശ്‌നം നഗരവികസനവുമായി ബന്ധപ്പെട്ട പ്രധാന ചർച്ചകൾ നടക്കുമ്പോൾ മേയർ ഉല്ലാസത്തിനായും സ്വീകരണങ്ങളിൽ പങ്കെടുക്കാനായും ഊര് ചുറ്റുന്നതിനെക്കുറിച്ചാണ്. 


ടോണി ചമ്മണി പൊതുഖജനാവ് കൊള്ളയടിച്ചാണ് ഈ വിദേശ യാത്രകൾ നടത്തിയത് എന്നു ഞങ്ങൾ ഒരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഔദ്യോഗിക ആവശ്യത്തിന് പോയതെല്ലാം വേസ്റ്റ് നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ടായിരുന്നെന്നും എന്നാൽ എത്ര പഠിച്ചിട്ടും കൊച്ചിയിൽ അത് പ്രാവർത്തികമാക്കാൻ പറ്റുന്നില്ലെന്നും എഴുതി എന്നത് നേരാണ്. ഇത് ശരിയല്ലെന്ന് കൊച്ചിക്കാർ പറയട്ടെ. ഞങ്ങൾ ഉന്നയിച്ച പ്രധാന പ്രശ്‌നം നഗരവികസനവുമായി ബന്ധപ്പെട്ട പ്രധാന ചർച്ചകൾ നടക്കുമ്പോൾ മേയർ ഉല്ലാസത്തിനായും സ്വീകരണങ്ങളിൽ പങ്കെടുക്കാനായും ഊര് ചുറ്റുന്നതിനെക്കുറിച്ചാണ്. കൊച്ചിയിൽ വച്ച് പ്രധാനപ്പെട്ട നിക്ഷേപ സമ്മേളനം നടന്ന സമയത്തും നഗരവികസനത്തെക്കുറിച്ച് തദ്ദേശസ്വയംഭരണ മന്ത്രി യോഗം വിളിച്ച് ചേർത്ത സമയത്തുമൊക്കെ മേയർ വിദേശത്തായിരുന്നു എന്നത് വാസ്തവം മാത്രമാണ്. പ്രതിപക്ഷവും ബിജെപിയും ഇത് പരാതിയായി ഉയർത്തിയിട്ടുള്ളതാണ്.

നഗരപിതാവിന്റെ വീട് നിർമ്മാണത്തിന്റെ വിശദാംശങ്ങൾ ചോദിച്ചുകൊണ്ടുള്ള വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ ഉത്തരം പറയാതെ ചാടി കളിക്കുകയായിരുന്നു അധികൃതർ. ചിലവന്നൂർ കായൽ കയ്യേറ്റമുൾപ്പെടെ പൊതുജന മധ്യത്തിലെത്തിക്കാൻ ഇടപെടൽ നടത്തിയ വിവരാവകാശപ്രവർത്തകൻ കെ.ടി ചെഷയർ നൽകിയ അപേക്ഷയിലാണ് ഉത്തരം നൽകാതെ ഉഴപ്പിയത്. 07/01/2014ന് കൊച്ചി കോർപ്പറേഷൻ വിവരാവകാശ ഓഫീസർക്കാണ് ചെഷയർ 4 ചോദ്യങ്ങൾ അടങ്ങിയ അപേക്ഷ വിവരാവകാശനിയമപ്രകാരം കൊടുത്തത്. ഇതിൽ വീട് നിൽക്കുന്ന 64ാം ഡിവിഷനിലെ 275 സർവ്വെ നമ്പർ പ്രദേശത്ത് കോർപ്പറേഷൻ നിർമ്മാണാനുമതി നൽകിയിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിന് വേണ്ടി സമർപ്പിച്ച രേഖകൾ, സ്ഥാലം പരിശോധിച്ച രേഖകൾ, ബിൽഡിങ് പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. സർവ്വേ പ്രദേശത്തുകൂടി പോവുന്ന തോടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുകൂടി അപേക്ഷയിൽ ചോദിച്ചിരുന്നു.

06/02/2014നാണ് കൊച്ചി കോർപ്പറേഷൻ വിവരാവകാശരേഖകൾ പ്രകാരം മറുപടി നൽകിയത്. ഫയൽ നമ്പർ ലഭ്യമായാൽ മാത്രമെ താങ്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാവൂ എന്നായിരുന്നു ഒന്ന് മുതൽ മൂന്ന് വരെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടി. തോടിന്റെ അളവുകൾ സംബന്ധിച്ച യാതൊരു രേഖയും തങ്ങളുടെ പക്കലില്ലെന്നും റവന്യൂ വകുപ്പിനെ സമീപിക്കണമെന്നുമുള്ള ഒഴുക്കൻ മറുപടിയാണ് നഗരസഭ നൽകിയത്. ഇതിനെതിരെ കോർപ്പറേഷനിൽ അപ്പീൽ നൽകിയെങ്കിലും അധികാരിയായ ടി എസ് ഒ മറുപടി നൽകാൻ തയ്യാറായില്ലെന്നും ചെഷയർ മറുനാടൻ മലയാളിയോട് പറഞ്ഞു. കോർപ്പറേഷന്റെ അനങ്ങാപ്പാറ നയത്തിനെതിരെ വിവരാവകാശകമ്മീഷണർക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം

നിയമാനുസൃതമായാണ് താൻ വീട് നിർമ്മിച്ചതെന്ന് മേയർ ടോണി ചമ്മണി വിശദീകരിക്കുമ്പോഴും വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ കോർപ്പറേഷൻ മടിക്കുന്നതെന്തിനാണെന്ന ചോദ്യമാണ് ഞങ്ങൾ ഉന്നയിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് സമ്മർദ്ദം നടത്തുകയും മുഖ്യധാരാ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മേയർ ആദ്യം പത്രസമ്മേളനം നടത്തി താൻ എത്ര തവണ വിദേശയാത്ര നടത്തിയിട്ടുണ്ട് എന്നും തന്റെ വീടിന് എത്ര രൂപ ചെലവായിട്ടുണ്ട് എന്നും അതിന് എല്ലാ നിയമപരമായ രേഖകളും ഉണ്ടെന്ന് പ്രഖ്യാപിക്കട്ടെ. അതല്ലാതെ സത്യം എഴുതി എന്നതിന്റെ പേരിൽ മറുനാടനെ പൊലീസിനെ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാം എന്നു മേയർ ചിന്തിച്ചാൽ അവിവേകം എന്നല്ലാതെ മറ്റൊരു വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാൻ വയ്യ.നിയമാനുസൃതമായാണ് താൻ വീട് നിർമ്മിച്ചതെന്ന് മേയർ ടോണി ചമ്മണി വിശദീകരിക്കുമ്പോഴും വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ കോർപ്പറേഷൻ മടിക്കുന്നതെന്തിനാണെന്ന ചോദ്യമാണ് ഞങ്ങൾ ഉന്നയിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് സമ്മർദ്ദം നടത്തുകയും മുഖ്യധാരാ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മേയർ ആദ്യം പത്രസമ്മേളനം നടത്തി താൻ എത്ര തവണ വിദേശയാത്ര നടത്തിയിട്ടുണ്ട് എന്നും തന്റെ വീടിന് എത്ര രൂപ ചെലവായിട്ടുണ്ട് എന്നും അതിന് എല്ലാ നിയമപരമായ രേഖകളും ഉണ്ടെന്ന് പ്രഖ്യാപിക്കട്ടെ. പൊലീസിന്റെയും മന്ത്രിമാരുടേയും വിരട്ട് കേട്ടാൽ പേടിച്ച് വാർത്ത ഡിലീറ്റ് ചെയ്ത് ഓടി രക്ഷപ്പെടുന്നവരല്ല മറുനാടൻ മലയാളിയിൽ പ്രവർത്തിക്കുന്ന ആരും. സത്യം വിളിച്ച് പറയുമ്പോൾ പുലഭ്യം വിളിക്കുന്നവരെ തിരിച്ചറിഞ്ഞ് തന്നെയാണ് ഈ പണി ചെയ്യാൻ ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടത്. വിദേശ യാത്രയുടെ വിശദാംശങ്ങളും വീട് നിർമ്മാണത്തിന്റെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ മേയർക്ക് മടിയാണെങ്കിൽ അപകീർത്തി എന്ന വാക്ക് ഉപയോഗിച്ച് നല്ലപിള്ള ചമയാൻ ശ്രമിക്കരുത് എന്ന ഒറ്റ ഉപദേശം മാത്രമേ ഉള്ളൂ. സത്യം പറഞ്ഞതിന്റെ പേരിൽ ജയിലിൽ അടയ്ക്കാൻ ആണ് കോടതി പറയുന്നതെങ്കിൽ അത് സന്തോഷപൂർവ്വം ഏറ്റെടുക്കാൻ പൂർണ്ണമനസ്സാണ് ആ പത്രത്തിന്റെ എഡിറ്റർക്ക് എന്ന് വിനയപൂർവ്വം അറിയിക്കട്ടെ.

മേയറുടെ വിദേശയാത്രയെക്കുറിച്ചും ആഡംബരവീടിന്റെ നിർമ്മാണത്തെക്കുറിച്ചും വിവിധ മാദ്ധ്യമങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ മേയർക്കെതിരായി പലവട്ടം പരാതികളും ഉയർന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് കോൺഗ്രസിന്റെ കൊച്ചിയിലെ നേതാക്കൾ പരാതി പറയുകയും ചെയ്തു. ഈ വിവരമെല്ലാം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ദേശാഭിമാനി അടക്കമുള്ള മാദ്ധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. മേയറുടെ വിദേശയാത്രയെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത ചാനലുകളിൽ ഒന്നാണ് റിപ്പോർട്ടർ. റിപ്പോർട്ടറിന്റെ ഓൺലൈൻ എഡിഷനിൽ ഇത് വിശദമായി റിപ്പോർട്ട് ചെയ്തു. ഈ വാർത്തകൾ റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയും റിപ്പോർട്ടറും അടങ്ങിയ മുഖ്യധാരാ മാദ്ധ്യമങ്ങളെ തൊടാതെ മറുനാടനെതിരെ മാത്രം പരാതി നൽകിയത് പോലും വലിയ ഗൂഢാലോചനയുടെ ഭാഗമാണ് എന്നു വ്യക്തമാണ്. ടോണി ചമ്മണിയെ ചിലർ ചട്ടുകമാക്കി ഉപയോഗിക്കുകയായിരുന്നു എന്നു വേണം പറയാൻ.


ഐടി ആക്ടിലെ 66എ എന്ന സെക്ഷൻ ദുരുപയോഗം ചെയ്തതാണ് ഈ നടപടി. സോഷ്യൽ നെറ്റ് വർക്ക് ദുരുപയോഗം ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഈ വകുപ്പ് നവമാദ്ധ്യമങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് അതിനെ നിശബ്ദമാക്കാൻ നടത്തുന്ന ഒരു ശ്രമത്തെ മറുനാടൻ മലയാളി മാത്രമല്ല എല്ലാ നവ മാദ്ധ്യമങ്ങളും ഒരുമിച്ച് എതിർക്കുന്നതിന്റെ സന്ദേശമാണ് ഈ സംഭവം വഴി വ്യക്തമായത്. സോഷ്യൽ മീഡിയയും ഓൺലൈൻ പത്രങ്ങളും ഒറ്റക്കെട്ടായി മറുനാടന് ഒപ്പം നിന്നത് ഈ കടുത്ത നിയമത്തെ ചെറുത്ത് തോൽപ്പിക്കാൻ ആണ്. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ കൈകടത്തുന്ന ഈ മാരണ വകുപ്പിനെതിരെ ഞങ്ങൾ തന്നെ നിയമപോരാട്ടം നടത്തുന്നതാണ്. അധികാര വർഗത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് തലയും നട്ടെല്ലും വളയ്ക്കുന്ന വർഗ്ഗമല്ല ഞങ്ങൾ. നവമാദ്ധ്യമങ്ങളുടെ ഒരുമയ്ക്കും സംഘടിത ശക്തിക്കും നിദാനമായി ഈ സംഭവം മാറുകയാണ്. മഞ്ഞപ്പത്രം എന്നും കോപ്പിയടിയെന്നും വ്യക്തിഹത്യയാണെന്നും ഒക്കെ പറഞ്ഞ് മാദ്ധ്യമ ലോകത്തിന്റെ പിന്നാമ്പുറത്ത് ചവിട്ടിതേച്ചിട്ടിരിക്കുന്ന നവമാദ്ധ്യമങ്ങൾ ഈ സംഭവത്തിലൂടെ ഊർജ്ജം കൈവരിച്ച് രംഗത്ത് വരികയാണ്. ഒരുപക്ഷേ, ടോണി ചമ്മണിയുടെ പകവീട്ടൽ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് മലയാളത്തിലെ നവമാദ്ധ്യമ കൂട്ടായ്മയുടെ തുടക്കം എന്ന നിലയിൽ ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP