Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപ്പനും അപ്പൻ ചത്താൽ മകനും മാത്രം മതിയോ ഇവിടെ എംഎൽഎമാരും മന്ത്രിമാരുമാകാൻ? പാരമ്പര്യങ്ങൾ പൊളിക്കാനുള്ള സുധീരന്റെ നീക്കത്തെ കണ്ടില്ലെന്നു നടിക്കരുത്: അടൂർ പ്രകാശിന് സീറ്റ് കൊടുക്കേണ്ടി വന്നാൽ സുധീരാ താങ്കൾ പൊതു പ്രവർത്തനം നിർത്തി വീട്ടിൽ ഇരിക്കുന്നതാവും നല്ലത്

അപ്പനും അപ്പൻ ചത്താൽ മകനും മാത്രം മതിയോ ഇവിടെ എംഎൽഎമാരും മന്ത്രിമാരുമാകാൻ? പാരമ്പര്യങ്ങൾ പൊളിക്കാനുള്ള സുധീരന്റെ നീക്കത്തെ കണ്ടില്ലെന്നു നടിക്കരുത്: അടൂർ പ്രകാശിന് സീറ്റ് കൊടുക്കേണ്ടി വന്നാൽ സുധീരാ താങ്കൾ പൊതു പ്രവർത്തനം നിർത്തി വീട്ടിൽ ഇരിക്കുന്നതാവും നല്ലത്

എഡിറ്റോറിയൽ

പേരിൽ എല്ലാ പാർട്ടികളും ജനാധിപത്യപരമാണെങ്കിലും കോൺഗ്രസിൽ ചില സവിശേഷമായ ജനാധിപത്യ അനുഭവം ഉണ്ട്. സംഘടനയ്ക്ക് അകത്ത് ഇരുന്നുകൊണ്ട് തന്നെ ചില മൂല്യങ്ങൾക്ക് വേണ്ടി വിട്ട് വീഴ്‌ച്ചയില്ലാതെ പോരാടാനുള്ള സ്വാതന്ത്ര്യം ആണ് അതിൽ പ്രധാനം. ഈ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഉറച്ച നിലപാടാണ് സുതാര്യമായ ആ ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം. കാലങ്ങളായി ഗ്രൂപ്പുകൾക്ക് വീതം വയ്ക്കുകയും അപ്പന്മാരും അവർക്ക് ശേഷം അവരുടെ മക്കളും പാരമ്പര്യമായ കൊണ്ടു പോവുകയും ചെയ്യുന്ന സീറ്റ് വിതരണ സംവിധാനത്തിൽ ചില പരീഷ്‌ക്കാരങ്ങൾ വരുത്താൻ ആണ് സുധീരൻ ശ്രമിക്കുന്നത്. നാല് തവണ മത്സരിച്ചവരെ മുഴുവൻ മാറ്റി നിർത്താൻ സുധീരൻ ശ്രമിച്ചെങ്കിലും അത് പ്രായോഗികമല്ലാത്തതിനാൽ ആദ്യം തന്നെ തള്ളിക്കളഞ്ഞു. ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയരായ അഞ്ച് പേരുടെ കാര്യത്തിൽ ആണ് അന്തിമ യുദ്ധം നടക്കുന്നത്.

സുധീരൻ ലക്ഷ്യം വച്ചിരിക്കുന്ന അഞ്ച് പേരിൽ നാല് പേരും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായതിനാൽ എത്രമാത്രം ഇത് വിജയിക്കുമെന്ന് കണ്ട് തന്നെയറിയണം. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മാത്രം സംസാരിക്കാൻ നാവ് തുറന്നിട്ടുള്ള കെ സി ജോസഫും, കെ ബാബുവും മന്ത്രിയേക്കാൾ കരുത്തനായി ഉമ്മൻ ചാണ്ടിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ബെന്നി ബെഹന്നാൻ എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറാകുമെന്ന് ഉമ്മൻ ചാണ്ടിയെ അറിയാവുന്ന ആരും വിശ്വസിക്കുന്നില്ല. എങ്കിൽ ഞാൻ മാറി നിൽക്കാം, ഇവരെക്കാൾ കൂടുതൽ തവണ മത്സരിച്ചത് ഞാനാണല്ലോ എന്ന ഉമ്മൻ ചാണ്ടിയുടെ നിഷ്‌കളങ്കമായ മറുപടി മാത്രം മതി എത്ര ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി എന്ന് മനസിലാക്കാൻ.

ഇങ്ങനെ ഉൾപ്പെടുത്തേണ്ട അനേകം പേർ വേറെയും ഉണ്ടെങ്കിലും സുധീരൻ തയ്യാറാക്കിയ ലിസ്റ്റ് വളരെ വ്യക്തമായ ഉദ്ദേശത്തോടെ തന്നെയുള്ളതാണ്. ഏറ്റവും ശക്തനായ നേതാവിന്റെ വലം കൈയായി നിന്നാൽ എന്തുമാവാം എവിടെയും മത്സരിക്കാം എന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാനാണ് സുധീരൻ ഇപ്പോൾ ശ്രമിക്കുന്നത്. കരുണാകരൻ തുടങ്ങി വച്ച ഒരു വൃത്തികെട്ട സങ്കല്പം ആണ് ഈ ചാവേർ സംസ്‌കാരം. ആ സംസ്‌കാരമാണ് ഉമ്മൻ ചാണ്ടി നിലനിർത്താൻ ശ്രമിക്കുന്നത്. നേതാക്കളുടെ കാര്യത്തിൽ മാത്രമല്ല വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളുടെ കാര്യത്തിൽ പോലും ഇത്തരം ചാവേറുകളുടെ അതിപ്രസരമാണ് ഇപ്പോൾ കാണുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ ചാവേറുകൾ എന്തു അഴിമതിയും നടത്തിയാൽ, ഭാവി ഉറപ്പ് എന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ഈ ശ്രമത്തെ പോത്സാഹിപ്പിക്കേണ്ടതാണ്.

സുധീരൻ ഉയർത്തി കാട്ടുന്ന അഞ്ച് പേരുകളിൽ കെ സി ജോസഫ് ഒഴികെ എല്ലാവരും അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതവും അടക്കം ഗുരുതരമായ ആരോപണം നേരിടുന്നവരാണ്. വലിയ സാമ്പത്തിക ഇടപാടുകൾ, സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ചുകൊടുക്കൽ, സോളാർ ആരോപണം, ലൈംഗിക ആരോപണം തുടങ്ങിയ അനേകം പ്രധാനപ്പെട്ട ആരോപണങ്ങളെ നേരിടുന്നവരാണ് ഇവരിൽ പ്രധാനം. ഇവരിൽ തന്നെ ഏറ്റവും വലിയ ആരോപണങ്ങൾക്ക് വിധേയരായവർ രണ്ട് പേരാണ് അടൂർ പ്രകാശും, കെ ബാബുവും. ബാർ കോഴയിൽ രണ്ട് പേരുടെയും പേരുകൾ ഉയർന്നു വന്ന് കഴിഞ്ഞു. ഈ മന്ത്രിമാരെ എന്നിട്ടും സംരക്ഷിക്കുന്നത് എന്ത് തരം നീതിബോധത്തിന്റെ പുറത്താണ് എന്ന് വ്യക്തമല്ല. വെറും ആരോപണങ്ങൾ മാത്രം ആണ് ഇവർ നേരിടുന്നത് എന്ന് പറയുമ്പോൾ ഈ ആരോപണം അന്വേഷിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്‌തോ എന്ന ചോദ്യത്തിനാണ് കൂടുതൽ ഉത്തരം കണ്ടെത്തേണ്ടത്. എത്രയോ കാലമായി ഉയരുന്ന ആരോപണങ്ങൾ ആണിവയൊക്കെ. എന്നിട്ട് എന്തുകൊണ്ടാണ് സർക്കാർ അന്വേഷിക്കാതിരുന്നത് എന്ന ചോദ്യമാണ് പ്രസക്തം.

സുധീരൻ ലക്ഷ്യം വച്ചിരിക്കുന്ന അഞ്ച് പേരിൽ നാല് പേരും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായതിനാൽ എത്രമാത്രം ഇത് വിജയിക്കുമെന്ന് കണ്ട് തന്നെയറിയണം. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മാത്രം സംസാരിക്കാൻ നാവ് തുറന്നിട്ടുള്ള കെ സി ജോസഫും, കെ ബാബുവും മന്ത്രിയേക്കാൾ കരുത്തനായി ഉമ്മൻ ചാണ്ടിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ബെന്നി ബെഹന്നാൻ എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറാകുമെന്ന് ഉമ്മൻ ചാണ്ടിയെ അറിയാവുന്ന ആരും വിശ്വസിക്കുന്നില്ല. ബാർകോഴ വിവാദത്തിലെ മുഖ്യ നായകൻ കെ ബാബുവാണ്. വെറും ഒരു സാധാരണ ഹോട്ടൽ കച്ചവടക്കാരനായിരുന്ന കെ ബാബു എങ്ങനെ എംഎൽഎയും മന്ത്രിയും കോടീശ്വരനുമൊക്കെയായി മാറി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ തന്നെ അറിയാം ബാബുവിന്റെ വഴികൾ ഒട്ടും സുതാര്യമായിരുന്നില്ല എന്ന്. കോടതി പരാമർശത്തിന്റെ പേരിൽ ബാബുവിന്റെ രാജി വാങ്ങുകയും മറ്റ് ന്യായം പറഞ്ഞ് അത് ഒഴിവാക്കുകയും ചെയ്ത കാര്യവും അറിയാം. അതുകൊണ്ട് തന്നെ ബാബുവിനെ ഒന്നു മാറി പരീക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കേണ്ടത് അത്യാവശമാണ്. കെ സി ജോസഫ് പക്ഷേ ശ്രദ്ധേയനാകുന്നത് കഴിവില്ലായ്മ കൊണ്ട് ഒരു സ്ഥലത്ത് അനേകം തവണ ഇങ്ങനെ എംഎൽഎയായി തുടരുന്നതിലെ അരുചികൊണ്ടുമാണ്. അതുകൊണ്ടുതന്നെ ജോസഫ് മാറണം എന്ന ആവശ്യവും നല്ലതു തന്നെയാണ്.

സുധീരൻ ഈ പോരാട്ടത്തിൽ ഉമ്മൻ ചാണ്ടിക്ക് മുമ്പിൽ പരിപൂർണമായി കീഴടങ്ങേണ്ടി വന്നാലും ഒരു ഒന്നാന്തരം പോരാട്ടം എന്ന നിലയിൽ അംഗീകരിക്കാൻ പറ്റും. എന്നാൽ അടൂർ പ്രകാശ് എന്നയാൾക്ക് സീറ്റ് കൊടുക്കാൻ വീണ്ടും തീരുമാനിച്ചാൽ സുധീരൻ ഈ പദവിയിൽ തുടരുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ട് എന്ന് കരുതാൻ പ്രയാസവുമാണ്. അൽപ്പമെങ്കിലും ആത്മാഭിമാനം ഉള്ള ഒരു കോൺഗ്രസുകാരനും അംഗീകരിക്കാൻ പറ്റില്ല അടൂർ പ്രകാശിന്റെ സീറ്റ് കാര്യം. പ്രകാശിനെതിരെ ഉയർന്നിരിക്കുന്ന ശതകോടികളുടെ അഴിമതി ആരോപണം മാത്രമല്ല ഈ സർക്കാരിന്റെ പ്രതിസന്ധിയിലാക്കിയ പ്രധാനപ്പെട്ട എല്ലാ വിവാദങ്ങളുടെയും ഒരു വശത്ത് ടിയാൻ ഉണ്ടായിരുന്നു എന്നത് തന്നെയാണ്.

ബാർ കോഴയുടെ വിഷയം മാത്രം എടുക്കുക. ഈ മന്ത്രിസഭ നേരിട്ട ഏറ്റവും വലിയ വിവാദം ആയിരുന്നു ബാർ കോഴ. അതിന്റെ സൂത്രധാരൻ ആയിരുന്ന ബാറുടമ ബിജു രമേശുമായി ഉറ്റ ബന്ധത്തിലാണ് താൻ എന്ന് അടൂർ പ്രകാശ് തുറന്ന് പറയുന്നു. അവർ മക്കളെ വിവാഹം കഴിപ്പിച്ച് ആ ബന്ധം കൂടുതൽ അടയാളപ്പെടുത്തിയിരുന്നു. ബിജു രമേശ് ആവട്ടെ തനിക്ക് അടൂർ പ്രകാശുമായുള്ള ആത്മബന്ധം ഒരു മറയുമില്ലാതെ തുറന്ന് പറയുന്നു. എന്നിട്ടും നിരന്തരം ബിജു രമേശ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ഒന്നിനുമേൽ മറ്റൊന്നായി ആരോപണങ്ങൽ ഉന്നയിക്കുന്നു. അങ്ങനെ ഒരാൾക്ക് സീറ്റ് കൊടുക്കുകയും വീണ്ടും മന്ത്രിയാക്കുകയും ചെയ്യുന്നത് ഏത് സീറ്റിന്റെ ബലത്തിലാണെങ്കിലും ജാതിയുടെ ബന്ധത്തിൽ ആണെങ്കിലും കോൺഗ്രസ് പോലെയൊരു സംഘടനയ്ക്ക് നിരക്കുന്നതല്ല.ആയിരുന്നു ബാർ കോഴ. അതിന്റെ സൂത്രധാരൻ ആയിരുന്ന ബാറുടമ ബിജു രമേശുമായി ഉറ്റ ബന്ധത്തിലാണ് താൻ എന്ന് അടൂർ പ്രകാശ് തുറന്ന് പറയുന്നു. അവർ മക്കളെ വിവാഹം കഴിപ്പിച്ച് ആ ബന്ധം കൂടുതൽ അടയാളപ്പെടുത്തിയിരുന്നു. ബിജു രമേശ് ആവട്ടെ തനിക്ക് അടൂർ പ്രകാശുമായുള്ള ആത്മബന്ധം ഒരു മറയുമില്ലാതെ തുറന്ന് പറയുന്നു. എന്നിട്ടും നിരന്തരം ബിജു രമേശ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ഒന്നിനുമേൽ മറ്റൊന്നായി ആരോപണങ്ങൽ ഉന്നയിക്കുന്നു.

സാമൂഹ്യബോധം ഉള്ള ആർക്കും മനസിലാകുന്നതാണ് മന്ത്രി അടൂർ പ്രകാശും ബാർ കോഴയും തമ്മിലുള്ള ബന്ധം. താൻ കൂടി അംഗമായ ഒരു മന്ത്രസഭയെ പുറത്താക്കാൻ വരെ ഉതകുന്ന ഒരു ആരോപണം ഉണ്ടാവുമ്പോൾ അതിന് തടയിടേണ്ടയാൾ അത്തരം ഒരു ആരോപണത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ചു എന്നത് മാത്രം മതി അതിലെ രാഷ്ട്രീയ അധാർമികത മനസിലാക്കാൻ. വാസ്തവത്തിൽ അടൂർ പ്രകാശിനെ ഒഴിവാക്കണം എന്ന വാശി കാണിക്കേണ്ടത് സുധീരനായിരുന്നില്ല; ഉമ്മൻ ചാണ്ടിയായിരുന്നു. ഇത്തരക്കാരുമായി വീണ്ടും മന്ത്രിസഭ ഉണ്ടാക്കുന്നതിനേക്കാൾ ഭേദം അത് വേണ്ടായെന്ന് വെയ്ക്കുന്നതാണ് എന്നതാണ് ഉമ്മൻ ചാണ്ടി തീരുമാനിക്കേണ്ടിയിരുന്നത്. എന്നാൽ അതിന് ഉമ്മൻ ചാണ്ടിക്ക് സാധിക്കാത്തത് തന്റെ പേൽ മഴപോലെ ഒഴുകിയ ആരോപണങ്ങൾ തന്നെ.

ഇന്ത്യയിലെ ഏറ്റവും മികച്ച എം പി എന്ന പദവി തേടി എത്തിയതിന് തൊട്ടുപിന്നാലെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ എംപിയായ പി ടി തോമസിനെപ്പോലെയുള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അടൂർ പ്രകാശുമായി ഇങ്ങനെ അണിയറയിൽ ഇരുന്ന് നീക്കങ്ങൾ നടത്തുന്നത് എന്നത് കൂടുതൽ ലജ്ജാവഹമാണ്. സുധീരന്റെ ഈ നിലപാടിൽ സിപിഎമ്മിനും പഠിക്കാൻ ഏറെയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച എം പി എന്ന പദവി തേടി എത്തിയതിന് തൊട്ടുപിന്നാലെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ എംപിയായ പി ടി തോമസിനെപ്പോലെയുള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അടൂർ പ്രകാശുമായി ഇങ്ങനെ അണിയറയിൽ ഇരുന്ന് നീക്കങ്ങൾ നടത്തുന്നത് എന്നത് കൂടുതൽ ലജ്ജാവഹമാണ്. സുധീരന്റെ ഈ നിലപാടിൽ സിപിഎമ്മിനും പഠിക്കാൻ ഏറെയുണ്ട്. എം എം മണിയെ പോലെയുള്ള നേതാക്കൾക്ക് സീറ്റ് കൊടുക്കാതെ പുതുനേതാക്കളെ കണ്ടെത്താൻ ഇപ്പോഴും സിപിഎമ്മിന് സാധിക്കുന്നില്ല എന്നുണ്ടോ? എളമരം കരീമിനെ പോലെയുള്ളവരെ മാറ്റി നിർത്താൻ കാട്ടിയ തന്റേടത്തെ അഭിന്ദിച്ചുകൊണ്ട് തന്നെയാണ് ഇത് ചോദിക്കുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും സ്വതന്ത്ര ചിന്തകർക്കും ഒക്കെ കടന്നു വരാൻ കഴിയുന്ന വേദിയാക്കി പാർട്ടികളെ മാറ്റാനുള്ള ശ്രമം ആയിരിക്കണം ഉണ്ടാവേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP