1 usd = 71.15 inr 1 gbp = 88.85 inr 1 eur = 78.40 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.25 inr

Sep / 2019
21
Saturday

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്കാരനെ രാജ്യദ്രോഹിയായേ കാണാൻ കഴിയു; മലബാർ ഗോൾഡിനെ കുറിച്ചും ലുലുവിനെക്കുറിച്ചും പറഞ്ഞാൽ കുരുപൊട്ടുന്നവർ എന്തേ ചെമ്മണ്ണൂരിനെക്കുറിച്ചും രവി പിള്ളയെക്കുറിച്ചും എഴുതുന്നതു കാണുന്നില്ല? വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന മാധ്യമത്തിലെ രാജ്യസ്‌നേഹികൾ അറിയാൻ...

August 17, 2016 | 04:42 PM IST | Permalinkപാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്കാരനെ രാജ്യദ്രോഹിയായേ കാണാൻ കഴിയു; മലബാർ ഗോൾഡിനെ കുറിച്ചും ലുലുവിനെക്കുറിച്ചും പറഞ്ഞാൽ കുരുപൊട്ടുന്നവർ എന്തേ ചെമ്മണ്ണൂരിനെക്കുറിച്ചും രവി പിള്ളയെക്കുറിച്ചും എഴുതുന്നതു കാണുന്നില്ല? വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന മാധ്യമത്തിലെ രാജ്യസ്‌നേഹികൾ അറിയാൻ...

എഡിറ്റോറിയൽ

മാധ്യമത്തിന്റെ സൗദി അറേബ്യൻ ലേഖകൻ ശ്രീ നജീം കൊച്ചുകലുങ്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്‌ബുക്കിലൂടെ മറുനാടനെതിരെ ചില വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. മുൻ സിമി പ്രവർത്തകനായ നജീം മാധ്യമത്തിൽ ജോലിക്ക് കയറിയ ശേഷം മതേതരത്വത്തിന്റെ മുഖം മൂടി അണിയാൻ തീവ്രശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇടയ്‌ക്കൊക്കെ ഉള്ളിലെ മതഭ്രാന്ത് പൊട്ടി ഒലിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പലവുരു ചൂണ്ടിക്കാട്ടിയിട്ടുേള്ളതാണ്. പൂർണ്ണമായും വിയോജിപ്പുള്ള കാര്യങ്ങളാണ് പറയുന്നതെങ്കിൽ പോലും ഒരാൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഒരു മാദ്ധ്യമം എന്ന നിലയിൽ ഞങ്ങൾക്കുണ്ട് എന്നതുകൊണ്ടാണ് അദ്ദേഹവും മതഭ്രാന്ത് മൂത്ത മറ്റു ചിലരും നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി ഞങ്ങൾ അവഗണിച്ചു കൊണ്ടിരുന്നത്.

എന്നാൽ, ശ്രീ നജീമിന്റെ പോസ്റ്റുകൾ കേവലം അഭിപ്രായ പ്രകടനത്തിന് അപ്പുറം മറുനാടൻ വിരുദ്ധവികാരം സൃഷ്ടിക്കാനുള്ള കേവലം പരദൂഷണമായി മാറുന്നതായി കണ്ടതുകൊണ്ടു നല്ലവരായ ചില മുസ്ലിം സഹോദരന്മാർ എങ്കിലും ഈ നുണചതിക്കുഴിയിൽ വീണു പോവാതിരിക്കാനാണ് ഇങ്ങനെ ഒരു എഡിറ്റോറിയൽ എഴുതുന്നത്. ശ്രീ നജീം പ്രചരിപ്പിക്കുന്ന പെരുംനുണകളിൽ ചിലതെങ്കിലും മറുനാടൻ വിരുദ്ധരായ ചില ഇടതു സൈബർ ബുദ്ധിജീവികൾ അടക്കം ഒരുപറ്റം ആളുകൾ പ്രചരിപ്പിക്കുന്നത് കണ്ടതുകൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു കുറിപ്പ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ എഡിറ്റോറിയലിലെ കവർ ഇമേജായി നൽകിയിരിക്കുന്ന ട്രോൾ. മറുനാടൻ മലയാളി പത്രാധിപർ ഷാജൻ സ്‌കറിയയുടെ മഹത്തായ മാദ്ധ്യമ പ്രവർത്തനത്തിനുള്ള പുരസ്‌കാരമായി സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ ട്രോൾ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. നമുക്ക് പരസ്പര സ്‌നേഹത്തോടെ ജീവിക്കാം എന്നു ഹിന്ദുവും മുസ്ലീമും പറയുമ്പോൾ അതിന് ഞാൻ ചാകണം എന്നു മറുനാടൻ പത്രാധിപർ പറയുന്നതായാണ് ഈ ട്രോൾ.

വർഗ്ഗീയ തിമിരം ബാധിച്ച് അന്യദൈവങ്ങളെ പോലും അസഭ്യം വിളിച്ചും മതബിംബങ്ങളെ മതബിംബങ്ങളെ തേവിടിശ്ശികളായും, വ്യഭിചാരണികളായും ചിത്രീകരിച്ച് പരസ്പരം തമ്മിൽത്തല്ലി ജീവിക്കുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയ ഭ്രാന്തന്മാർക്ക് അവരുടെ ഭാഗം വിജയിക്കാതെ വരുമ്പോൾ കൊട്ടാൻ കൊള്ളാവുന്ന ചെണ്ടയാണ് മറുനാടൻ എന്നു ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. മതഭ്രാന്ത് തലയ്ക്കു പിടിച്ച മുഴുവട്ടായി തീർന്നവരുടെ ജൽപ്പനങ്ങൾക്കു ഞങ്ങൾ പുല്ലുവില പോലും കൊടുക്കില്ല. എല്ലാവർക്കും എല്ലാവരെയും വിമർശിക്കാവുന്ന എത്ര വിയോജിപ്പുള്ള അഭിപ്രായങ്ങൾ പറയാനും ഇന്ത്യൻ ഭരണഘടന നൽകുന്ന പരമാധികാരത്തെ അംഗീകരിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ, ഏതെങ്കിലും ഒരു മതത്തിന്റെ ബിംബങ്ങളെയോ, ഏതെങ്കിലും ദൈവങ്ങളെയോ ആ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അക്രമിക്കുകയോ, അപമാനിക്കുകയോ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. എന്നു മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ നിയമത്തിന്റെ വഴിയിൽ അടച്ചു പൂട്ടണമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു ഞങ്ങൾ.

ദൈവങ്ങളെ വിമർശനത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം എന്നു ശഠിക്കുമ്പോഴും മതങ്ങൾ കാട്ടുന്ന കൊള്ളരുതായ്മകളും, മതമേലദ്ധ്യക്ഷന്മാർ കാണിക്കുന്ന തെമ്മാടിത്തരങ്ങളും അവഗണിക്കുക എന്ന അധാർമ്മികത ഞങ്ങൾ പഠിച്ച ജേർണലിസത്തിലില്ല. മതത്തിന്റെ പേര് പറഞ്ഞു കച്ചവടം നടത്തുകയും, തെമ്മാടിത്തരങ്ങൾക്കും കൂട്ടുനിൽക്കുകയും ചെയ്യുന്നവർ ഹിന്ദു ആണെങ്കിലും, ക്രിസ്ത്യാനി ആണെങ്കിലും, മുസ്ലിം ആണെങ്കിലും ഞങ്ങൾക്ക് ഒരേ പോലെ തന്നെയാണ്. ഒരു ദാക്ഷിണ്യവും ആവരോടു കാണിക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ നീതിബോധം പറയുന്നത്. മതത്തെയോ, മതനേതാക്കളെയോ, മതത്തിന്റെ പേരിലുള്ള അനാചാരങ്ങളെയോ തൊട്ടാൽ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർക്ക് മുമ്പിൽ പേടിച്ച് നടുവ് വളയ്ക്കുന്നവരുണ്ടാകും. ഞങ്ങളെ പക്ഷേ ആ കൂട്ടത്തിൽ പെടുത്തരുത്. മതം എന്ന ഉമ്മാക്കി കാട്ടി ഞങ്ങളെ വിരട്ടാൻ നോക്കുന്നത് വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നതിന് തുല്യമാണ്.വർഗ്ഗീയ തിമിരം ബാധിച്ച് അന്യദൈവങ്ങളെ പോലും അസഭ്യം വിളിച്ചും മതബിംബങ്ങളെ തേവിശ്ശികളായും, വ്യഭിചാരികളായും ചിത്രീകരിച്ച് പരസ്പരം തമ്മിൽത്തല്ലി ജീവിക്കുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയ ഭ്രാന്തന്മാർക്ക് അവരുടെ ഭാഗം വിജയിക്കാതെ വരുമ്പോൾ കൊട്ടാൻ കൊള്ളാവുന്ന ചെണ്ടയാണ് മറുനാടൻ എന്നു ആരെങ്കിലും കരുതിയെങ്കിൽ തെറ്റി.

മലബാർ ഗോൾഡിനെ കുറിച്ചും ലുലുവിനെ കുറിച്ചും എഴുതിയപ്പോൾ നജീമിന് അതൊരു മതത്തിനെതിരെയുള്ള അക്രമണമായി തോന്നി. നിരന്തരമായി ബോബി ചെമ്മണ്ണൂർ എന്ന ഒരു ഭൂലോക തട്ടിപ്പുകാരനെ കുറിച്ച് എഴുതുന്നതിനെക്കുറിച്ച് എന്താണ് നജീമിന് പറാനുള്ളത്. രവി പിള്ളയെ കുറിച്ച് മറുനാടൻ ഒരു പരമ്പര തന്നെ എഴുതിയപ്പോൾ എന്തേ ആരുടെയും മതക്കുരു പൊട്ടിയില്ല?മതം മനുഷ്യനെ പോലെ തന്നെ തെറ്റുകളും കുറ്റങ്ങളും ഒക്കെയുള്ള ഒരു സംവിധാനമാണ്. അതിന് നേതൃത്വം നടത്തുന്നവർക്കു കൊള്ള നടത്താനും തെമ്മാടിത്തരം കാട്ടാനും വേണ്ടിയാണ് ഈ തൊട്ടുകൂടായ്മ്മ എന്ന ഭീകരത അവർ വളർത്തിയെടുത്തത്. അതിനെ ചോദ്യം ചെയ്യുമ്പോൾ അത് വർഗ്ഗീയത വളർത്താനുള്ള ശ്രമമാണ് എന്നു പറയുന്ന നജീം കൊച്ചുകലുങ്കുമാർ തങ്ങളുടെ ബുദ്ധിക്ക് എന്തെങ്കിലും സാരമായത് സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് നല്ലതാണ്. സൈബർ ഗുണ്ടായിസം കാട്ടിയും, ഒരു നുണ പലതവണ ആവർത്തിച്ച് സത്യമാക്കിയും ബഹിഷ്‌ക്കരണ ഭീഷണി മുഴക്കിയും തങ്ങളെ വിമർശിക്കുന്നവരെ മൂലയ്ക്കിരുത്താമെന്നും, അതൊന്നുമല്ലെങ്കിൽ തരാതരം തള്ളിപ്പറയുന്ന തൊടുപുഴയിലെ കൈവെട്ടു എന്ന ആയുധം പൊക്കി കാണിക്കുമെന്നും പറയുന്നവർ അത് ഭീരുക്കളോട് ചെന്നു പറഞ്ഞാൽ മതി. ഉറച്ചു വിശ്വസിക്കുന്ന നിലപാടിന് വേണ്ടി ചത്താലും അത് അന്തസുള്ള ഒരു മരണമാണെന്ന് കരുതുന്ന ധീരന്മാരുടെ അടുത്ത് നിങ്ങളുടെ വിളവു നടക്കില്ല.

മറ്റൊരു പോസ്റ്റിൽ നജീം ഇങ്ങനെയാണ് പറയുന്നത്: "കേരളത്തിലെ ചില വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രവും അതിന്റെ ഉടമയും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഭയക്കാതിരിക്കാൻ നിവൃത്തിയില്ല. വ്യാപാര സ്ഥാപനങ്ങളുടെ ജാതിയും മതവും അറിയിക്കുന്ന പണിയാണത്. ഒരു വർഗീയ കലാപത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ എന്ന് പോലും പേടിക്കണം. സാമുദായിക സ്പർധയുണ്ടാക്കുന്ന ഈ കുത്സിത മാദ്ധ്യമപ്രവർത്തനത്തിന് തടയിടാൻ എന്താണ് നിയമമാർഗം എന്നന്വേഷിക്കേണ്ട സമയം അതിക്രമിച്ചില്ലേ? മതേതര കേരളത്തിന്റെ ജാഗ്രത ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ടതല്ലേ?" എന്നു വച്ചാൽ മതം മാത്രമല്ല, വിഷയം, ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട ബിസിനസുകാരെ കുറിച്ച് എഴുതിയാലും നജീം കൊച്ചുകലുങ്കന്മാർക്ക് കുരുപൊട്ടും. ലുലു ഹൈപ്പർമാർക്കറ്റിലെ ചില ജീവനക്കാർ തങ്ങൾ അവിടെ നേരിടുന്ന ഭീകരമായ ചൂഷണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് എഴുതി അയച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ വാർത്തയും മലബാർ ഗോൾഡിന്റെ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനവുമാണ് നജീമിന്റെ വിവക്ഷ.

മലബാർ ഗോൾഡിനെ കുറിച്ചും ലുലുവിനെ കുറിച്ചും എഴുതിയപ്പോൾ നജീമിന് അതൊരു മതത്തിനെതിരെയുള്ള അക്രമണമായി തോന്നി. നിരന്തരമായി ബോബി ചെമ്മണ്ണൂർ എന്ന ഒരു ഭൂലോക തട്ടിപ്പുകാരനെ കുറിച്ച് എഴുതുന്നതിനെക്കുറിച്ച് എന്താണ് നജീമിന് പറാനുള്ളത്. രവി പിള്ളയെ കുറിച്ച് മറുനാടൻ ഒരു പരമ്പര തന്നെ എഴുതിയപ്പോൾ എന്തേ ആരുടെയും മതക്കുരു പൊട്ടിയില്ല? കോവളം കൊട്ടാരത്തിന്റെ പിന്നിലുള്ള കള്ളക്കളി മാത്രമല്ല, വിവാഹധൂർത്ത് പോലും ഞങ്ങൾ വാർത്തയാക്കിയിരുന്നു. മലബാർ ഗോൾഡിന്റെ പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാഘോഷത്തെ കുറിച്ച് എഴുതിയ ഞങ്ങളുടെ ശ്രദ്ധയിൽ ബി ആർ ഷെട്ടിയുടെ യുഎഇ എക്‌സേഞ്ച് നടത്തിയ പാക്കിസ്ഥാൻ കേക്ക് മുറിക്കൽ ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ അതും ഞങ്ങൾ വാർത്ത ആക്കിയിരുന്നു. മലബാർ ഗോൾഡ് കാട്ടിയ തെമ്മാടിത്തരവുമായി യുഎഇ എക്‌സേഞ്ചിന്റെ ആഘോഷം താരതമ്യം ചെയ്യാൻ പോലും ആവുകയില്ലായിരുന്നിട്ടും ഞങ്ങൾ അത് വാർത്തയാക്കി. ജോയ് ആലൂക്കാസിന്റെ ജനങ്ങളുടെ വഴിമുടക്കിയ മാളിനെ കുറിച്ചും, കരിക്കിനേത്ത് മുതലാളി നടത്തിയ കൊലപാതകത്തെക്കുറിച്ചും ഞങ്ങൾ മാത്രമേ എഴുതിയിട്ടുള്ളൂ എന്നും നജീമിന് അറിയാത്തതാണോ?

അമൃതാനന്ദമയി ദേവിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പുസ്തകത്തെ കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളി ആയിരുന്നു എന്ന് നജീമിന് അറിയില്ല എന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ക്രൈസ്തവ സഭയിലെ വൈദികരും, കന്യാസ്ത്രീകളും ഒക്കെ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങൾക്കെതിരെ നിരന്തരം എഴുതുന്ന ഏക മാദ്ധ്യമം മറുനാടൻ മാത്രമാണ്. കോട്ടയത്തെ ഒരു കന്യാസ്ത്രീയുടെ പരാതിയെകുറിച്ച് ഞങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ വാർത്ത നജീം കാണാതെ പോയതാണ്. ഇതൊക്കെ കാണണമെങ്കിൽ മിസ്റ്റർ കൊച്ചുകലുങ്കൻ താങ്കൾ ആദ്യം ധരിച്ചിരിക്കുന്ന മതഭീകരതയുടെ ആ കണ്ണട മാറ്റി വെക്കണം. അല്ലാതെ താങ്കൾക്ക് ഒരിക്കലും സത്യത്തിന്റെ നിറം തിരിച്ചറിയാൻ പറ്റില്ല. കാരണം സത്യത്തിന്റെ നിറം എപ്പോഴും മങ്ങിയതാണ്. അത് നല്ല മനസ്സുള്ളവരുടെ മുമ്പിൽ മാത്രമേ തെളിഞ്ഞു നിൽക്കൂ. ദോഷൈക ദൃക്കുകൾക്ക് അത് കണ്ടാൽ തീരെ പിടിക്കുകയില്ല.അമൃതാനന്ദമയി ദേവിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പുസ്തകത്തെ കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളി ആയിരുന്നു എന്ന് നജീമിന് അറിയില്ല എന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ക്രൈസ്തവ സഭയിലെ വൈദികരും, കന്യാസ്ത്രീകളും ഒക്കെ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങൾക്കെതിരെ നിരന്തരം എഴുതുന്ന ഏക മാദ്ധ്യമം മറുനാടൻ മാത്രമാണ്. 

അപ്പോൾ ചിലർ പറയും മതങ്ങളെ തമ്മിലടിപ്പിച്ചാണ് ഞങ്ങൾ ചോര കുടിക്കുന്നതെന്ന്. അങ്ങനെ ആരോപിക്കുന്നവർ പറയേണ്ടത് ഞങ്ങൾ ഏതെങ്കിലും വ്യാജ വാർത്തകൾ കൊടുത്തിട്ടുണ്ടോ എന്നതാണ്. സത്യം പറയുമ്പോൾ അത് ഏതെങ്കിലും മതത്തിന്് എതിരാകുന്നെങ്കിൽ അത് ഞങ്ങളുടെ കുഴപ്പമല്ല, ആ മതത്തിന് അടിമയായവരുടെ കുഴപ്പമാണ്. ഞങ്ങൾ ഒരു വാർത്ത എഴുതുമ്പോൾ അത് ക്രിസ്ത്യാനിയെക്കുറിച്ചാണോ, ഹിന്ദുവിനെക്കുറിച്ചാണോ, മുസ്ലീമിനെക്കുറിച്ചാണോ എന്ന ചിന്ത ഞങ്ങളുടെ മനസിലില്ല. മറിച്ച് മതം എന്ന മാലിന്യത്തിന്റെ ദുഷിച്ച ഗന്ധം മാത്രമേ ഞങ്ങളുടെ മുമ്പിൽ ഉള്ളൂ. ആ മാലിന്യത്തെ സുഗന്ധമായി കരുതുന്ന അൽപ്പന്മാർ ഞങ്ങളുടെ പുറത്തു കയറിയാൽ ഞങ്ങൾ ചെവി കൊണ്ടു കേൾക്കുകയോ, കണ്ണുകൊണ്ട് കാണുകയോ ഇല്ല. പ്രത്യുത പുറം ഭാഗം കൊണ്ട് പുച്ഛിച്ച് തള്ളിക്കളയും.

ലുലുവിനെതിരെ വാർത്ത എഴുതിയപ്പോൾ മതവികാരം പൊട്ടിയൊലിച്ചവർ അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരനോട് ചോദിച്ച് അവിടുത്തെ യഥാർത്ഥ ചിത്രം അറിയുക. ലുലുവിൽ നിന്നുകൊണ്ടു വിമർശനം ഉന്നയിച്ചാൽ ഒരാളുടെ ഭാവി എന്താവും എന്നും അന്വേഷിക്കുക. നൂറു കണക്കിന് പേർക്ക് ജോലി കൊടുക്കുന്നതുകൊണ്ട് എന്തു തെമ്മാടിത്തരവും കാണിക്കാൻ ലൈസൻസ് ഉണ്ട് എന്നു പറയുന്ന മണ്ടന്മാരോടൊന്നും ഞങ്ങൾ തർക്കിക്കാനില്ല. ഇപ്പോൾ ജയിലിൽ കിടക്കുന്ന സഹാറ മുതലാളിയും നാടുവിട്ടുപോയ പിടികിട്ടാപ്പുള്ളിയായ വിജയ് മല്യയും അതിനേക്കാൾ ഏറെ പേർക്ക് ജോലി കൊടുത്തിരുന്നു എന്നു മാത്രം അറിയുക. ജോലി കൊടുക്കുന്നു എന്നത് നിയമം ലംഘിക്കുന്നതിനോ, പൊതുമുതൽ കക്കുന്നതിനോ ഉള്ള ലൈസൻസ് ആയി കരുതുന്ന അൽപ്പന്മാരോട് തർക്കിച്ച് നേരം കളയാൻ ഞങ്ങളില്ല.

മലബാർ ഗോൾഡ് കാണിച്ച തെമ്മാടിത്തരത്തെ ന്യായീകരിക്കുന്നവരോട് ചോദിക്കാൻ ഒന്നല്ല, ഒരായിരം ചോദ്യങ്ങളുണ്ട് ഞങ്ങൾക്ക്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം യുഎഇയിലെ പാക്കിസ്ഥാനികളുടെ കച്ചവടം കിട്ടാൻ അവിടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മലബാർ മുതലാളി ആ പരസ്യവും പ്രൊമോഷനും എന്തിന് ഇന്ത്യയിൽ കാണിച്ചു എന്നതുതന്നെയാണ്. യുഎഇയിൽ മാത്രം കാണിക്കുന്ന സെറ്റിങ് ഫേസ്‌ബുക്കിലുള്ളപ്പോൾ ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനായി ചിലർ ബോധപൂർവ്വം ചെയ്തതാണ് എന്ന് ആരോപിച്ചാൽ അത് നിഷേധിക്കാൻ സാധിക്കുമോ? അത് തെറ്റാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ട് അത് പിൻവലിക്കുകയും ആ പ്രൊമോഷൻ റദ്ദ് ചെയ്യുകയും ക്ഷമ പറയുകയും ചെയ്ത് മലബാർ ഗോൾഡ് അന്തസു കാട്ടിയിട്ടും ന്യായീകരണവുമായി ഇറങ്ങിയിരിക്കുന്നവരുടെ രാജ്യസ്‌നേഹം സംശയിക്കാതിരിക്കാതെ തരമില്ല എന്നു പറയട്ടെ.പാക്കിസ്ഥാനിയുടെ അണാപൈസകിട്ടിയിട്ടു ഒരു ഇന്ത്യക്കാരനും കീശ നിറയ്‌ക്കേണ്ട അവസ്ഥയില്ല. അങ്ങനെയുള്ളവന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങേണ്ട ഗതികേട് ഒരു ഇന്ത്യക്കാരനുമില്ല. മലബാർ ഗോൾഡിന്റെ അവസ്ഥ മാത്രം എടുക്കൂ. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിൽ ഇടപാടുകാരിൽ എത്ര ശതമാനം പേരുണ്ട് പാക്കിസ്ഥാനികൾ.

യുഎഇ എക്‌സ്‌ചേഞ്ചും ലുലുവും അടക്കമുള്ള സ്ഥാപനങ്ങൾ ഇങ്ങനെ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ടെങ്കിൽ അത് അവർ ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ ഒതുക്കി നിർത്തുകയാണ് ചെയ്യുന്നത്. അതുപോലും യുക്തിഭദ്രമല്ല എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരു ഇന്ത്യൻ കമ്പനി അതെവിടെ ബിസിനസ് ചെയ്താലും ഇന്ത്യയോടായിരിക്കണം പരമാവധി കൂറ് പുലർത്തേണ്ടത്. ഇന്ത്യയുടെ പ്രഖ്യാപിത ശത്രവും, ഇന്ത്യയെ തകർക്കാനായി നിരന്തരം ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് പാക്കിസ്ഥാൻ. ഈ വൃത്തികെട്ട രാജ്യത്തെ ഭീകരന്മാരുടെ വെടിയേറ്റു അനേകം ധീരന്മാരായ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഇങ്ങനെ പ്രാണൻ ഉപേക്ഷിച്ച പട്ടാളക്കാരന്റെ ബലിയുടെ ഭാഗമാണ് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന സ്വസ്ഥതതയും സുഖവും. അതുകൊണ്ടു തന്നെ ആ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ പൗരൻ അത് എന്തിന്റെ പേരിൽ ആണെങ്കിലും രാജ്യദ്രോഹി തന്നെയാണ്.

പാക്കിസ്ഥാനിയുടെ അണാപൈസകിട്ടിയിട്ടു ഒരു ഇന്ത്യക്കാരനും കീശ നിറയ്‌ക്കേണ്ട അവസ്ഥയില്ല. അങ്ങനെയുള്ളവന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങേണ്ട ഗതികേട് ഒരു ഇന്ത്യക്കാരനുമില്ല. മലബാർ ഗോൾഡിന്റെ അവസ്ഥ മാത്രം എടുക്കൂ. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിൽ ഇടപാടുകാരിൽ എത്ര ശതമാനം പേരുണ്ട് പാക്കിസ്ഥാനികൾ. എന്നിട്ടും എന്തുകൊണ്ട് അവർ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം മത്സരം നടത്തി ആഘോഷമാക്കി? എന്തുകൊണ്ട് അതിന്റെ പിറ്റേദിവസം നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനം ഇങ്ങനെ ആഘോഷിക്കണമെന്നു അവർക്കു തോന്നിയില്ല. ഈ ചോദ്യത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്തം എങ്കിലും മലബാർ ഗോൾഡിനില്ലേ? ഇത് ചെയ്തത് ഷെട്ടിയാണെങ്കിലും ശരി രവി പിള്ള ആണെങ്കിലും ശരി, അതൊരു സാധാരണ ഇന്ത്യക്കാരനും ദഹിക്കുന്ന കാര്യമല്ല. അതിനെ ആത്മാഭിമാനമുള്ള ഇന്ത്യക്കാരൻ എതിർക്കുക തന്നെ ചെയ്യും. അതിന്റെ പേരിൽ ബഹളം വച്ചിട്ടു ഒരു കാര്യവുമില്ല.

നരേന്ദ്ര മോദി പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനത്തിന് ആശംസകൾ നേർന്നതും, ഇംഗ്ലണ്ടിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചതും ഒക്കെ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പേർ ഈ തെമ്മാടിത്തരത്തെ ന്യായീകരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലെ വിവിധ സ്ഥാപനങ്ങളും രാജ്യങ്ങളും തന്നെ വിവിധ രാഷ്ട്രങ്ങളുടെ ദേശീയ ഉത്സവങ്ങൾ ആഘോഷിക്കുന്നതും ഒക്കെ ഇവർ ചൂണ്ടിക്കാട്ടുന്നു. മോദി പാക്കിസ്ഥാന് സ്വാതന്ത്ര്യദിന ആശംസകൾ നൽകുന്നതും ഇവിടെ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും രണ്ട് തരത്തിലുള്ള കാര്യമാണ് എന്നറിയാത്തതുകൊണ്ടല്ല ഞങ്ങൾ ഇങ്ങനെയൊക്കെ ഒരു നുണ അടിച്ചേൽപ്പിക്കുന്നത് എന്ന സത്യത്തിൽ നിന്നാണ് ഈ അഭിപ്രായം ഉയരുന്നത്.പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് ആഘോഷിക്കാൻ സാധിക്കില്ല. എന്നുമാത്രമല്ല പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്ന കരിദിനം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ദിവസം ആഘോഷമാക്കാൻ ഇന്ത്യക്കാരന് സാധിക്കില്ല. ദുരന്തങ്ങൾ ആഘോഷമാക്കുന്നത് ഇന്ത്യക്കാരന്റെ പാരമ്പര്യത്തിൽ പെട്ടതല്ല. 

എന്നുമാത്രമല്ല, ശത്രു രാജ്യങ്ങളുമായി എതിരഭിപ്രായമുള്ള രാജ്യത്തെ പൗരന്മാർ ഇടപെടുമ്പോൾ പുലർത്തേണ്ട ചില മിനിമം നിയമങ്ങൾ ഉണ്ട്. അവ ഇവർക്കറിയില്ല എന്നതാണ് പ്രശ്‌നം. യുദ്ധം നടക്കാത്തതിനാൽ പാക്കിസ്ഥാൻ ഒരു പക്ഷേ ഔദ്യോഗികമായി ഇന്ത്യയുടെ ശത്രുരാജ്യമായിരിക്കില്ല. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ശത്രു രാജ്യം ഉണ്ടെങ്കിൽ അത് പാക്കിസ്ഥാൻ മാത്രമാണ്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് ആഘോഷിക്കാൻ സാധിക്കില്ല. എന്നുമാത്രമല്ല പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്ന കരിദിനം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ദിവസം ആഘോഷമാക്കാൻ ഇന്ത്യക്കാരന് സാധിക്കില്ല. ദുരന്തങ്ങൾ ആഘോഷമാക്കുന്നത് ഇന്ത്യക്കാരന്റെ പാരമ്പര്യത്തിൽ പെട്ടതല്ല. എന്നു ഇന്ത്യ മഹാരാജ്യത്തെ വിദ്വേഷ പ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കുന്നുവോ അന്നേ ഇന്ത്യക്കാരന് ഈ രാജ്യവുമായി എന്തെങ്കിലും തരത്തിലുള്ള ഇടപാടിന് സാധിക്കൂ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെൻഷൻ കിട്ടിയ 1000 രൂപയിൽ 200 വീതം രണ്ട് മക്കൾക്കും കൊടുത്തിട്ടും മതിയാവാത്ത ഒരുത്തൻ 100 രൂപ കൂടി ചോദിച്ചു കൊത്തിയെടുത്തത് അപ്പന്റെ ജീവൻ തന്നെ; ഇരട്ട സഹോദരൻ ഉറങ്ങുമ്പോൾ മറ്റേയാൾ പിതാവിനെ ഭിത്തിയിൽ ഇടിച്ചും കഴുത്തിന് ഞെരിച്ചും കൊന്നു; സ്വാഭാവിക മരണമായി കണ്ടതുകൊലപാതകമായത് നാട്ടുകാരിൽ ഒരാൾക്ക് സംശയം തോന്നിയപ്പോൾ: പായിപ്പാട്ടെ ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ
അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, മേജർ രവി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ 350 ഫ്ളാറ്റ് സമുച്ചയങ്ങൾ
ബിജെപി സ്ഥാനാർത്ഥി ഹരിക്ക് വോട്ടു ചോദിച്ചെത്തിയ പി സി ജോർജ്ജ് കടയുടമയുമായി കോർത്തു; വാക്കു തർക്കം മുറുകിയതോടെ ഭരണി എറിഞ്ഞുടച്ച് എംഎൽഎയുടെ അനുയായികൾ; കടയിലെ അലമാരയ്ക്കും കേടുപാടു വരുത്തി; കടയുടമ സിബിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; പാല ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശം ഇങ്ങനെ
മൂന്ന് പേരു ചേർന്ന് യുവതിയെ തള്ളിയിട്ട് മർദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങൾ; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടിൽ; മർദ്ദിച്ചത് ജഡ്ജിയും ചേർന്ന്; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മർദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാർഹിക പീഡനകേസിൽ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹൻ റാവു
കേസ് അന്വേഷിക്കാൻ വന്ന എസ്‌ഐക്ക് നേരേ തോക്ക് ചൂണ്ടി തട്ടിക്കളയുമെന്ന് ഭീഷണി; തൊഴിലാളികളെ അടക്കം തോക്കിൻ മുനയിൽ നിർത്തിയത് മണിക്കൂറുകൾ; ആദ്യം പിന്മാറിയെങ്കിലും അക്രമിയെ സാഹസികമായി പിടികൂടി പൊലീസ്; കൊല്ലം അരിപ്പ ഓയിൽ പാം എസ്റ്റേറ്റ് മാനേജർ പ്രതീഷിനെ വരുതിയിലാക്കിയത് ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച്; നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞുപോലും നോക്കാതെ ഓയിൽ പാം മാനേജ്‌മെന്റ്
പ്രധാനമന്ത്രി പറഞ്ഞാൽ പോലും കേൾക്കില്ല; മുത്തൂറ്റിൽ യൂണിയൻ ഒരുകാരണവശാലും അനുവദിക്കില്ല; മോനേ രമേശാ നിങ്ങൾ ഭരിച്ചാലും ഐഎൻടിയുസിയെ മുത്തൂറ്റിൽ കയറ്റില്ല; യൂണിയനിൽ ഉള്ളത് മുഴുവൻ ചെകുത്താന്മാർ; പിണറായിയെ വിളിക്കുന്നത് പിണറായി ചേട്ടൻ എന്ന്; സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരാൻ പിണറായിയുടെ അനൗദ്യോഗിക ഉപദേഷ്ടാവ്': ഇരട്ടച്ചങ്കനെയും വിരൽ തുമ്പിൽ നിർത്തുന്ന ജോർജ് മുത്തൂറ്റിന്റെ അഹങ്കാരം കണ്ട് ഞെട്ടി സഖാക്കൾ; സമരത്തിന് കാരണം വല്ലോം തപ്പണോയെന്ന് ജീവനക്കാരും
ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് താമസം മാറ്റിയപ്പോൾ ഫെഡറൽ ബാങ്കിൽ നിന്നും ലോണെടുത്ത് വാങ്ങിയതാണ് ആ ഫ്ളാറ്റ്; ആദായനികുതി റിട്ടേണിൽ ഫ്ളാറ്റ് വാടക കാണിക്കുന്നുണ്ട്; ഇടപെടാമെങ്കിൽ സർക്കാർ നിയമിച്ച വിദഗ്ധ കമ്മിറ്റിയുടെ മേൽ ആയിരുന്നില്ലേ ഇടപെടേണ്ടിയിരുന്നത്; എന്നെ പറ്റിച്ച ബിൽഡേഴ്സിനും ബാങ്കിനും എതിരെ നിയമ നടപടി എടുക്കും; മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ ഉടമസ്ഥാവകാശത്തെ കുറിച്ചു ജോൺ ബ്രിട്ടാസിന് പറയാനുള്ളത്
പ്രതിപക്ഷ എംപിയെന്ന നിലയിൽ മോദിയുടെ തെറ്റുകുറ്റങ്ങൾ എനിക്ക് തുറന്നുകാട്ടാം വിമർശിക്കാം; വിദേശത്ത് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ് പോകുന്നത്; എല്ലാ നല്ല സ്വീകരണവും ആദരവും അദ്ദേഹം ഏറ്റുവാങ്ങണം; യുഎസിലെ ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടി വെറും ധൂർത്തെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തിരുത്തി ശശി തരൂർ വീണ്ടും വിവാദച്ചുഴിയിൽ
കാൽമുട്ട് വേദനക്ക് ചികിത്സ തേടിയപ്പോൾ ഡോക്ടർ നൽകിയത് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ; ശേഷം ഇൻഫക്ഷൻ വന്നു മുട്ട് പഴുത്തിട്ടും ഗൗനിക്കാതെ മരുന്നെഴുതി തുടർചികിത്സ; മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം; പഴുപ്പ് നീക്കാൻ വേണ്ടി വന്നത് രണ്ടു ആശുപത്രികളിലെ സർജറികൾ; ചെലവായത് അഞ്ച് ലക്ഷത്തിലധികം രൂപ; പയ്യാവൂർ കാരിത്താസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ ക്രിമിനൽ കേസുമായി ലൂസി മാത്യുവിന്റെ കുടുംബം; ആരോപണങ്ങൾ നിഷേധിച്ച് കാരിത്താസും
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ