Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഫ്‌ഐആറിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ മാത്രം വാർത്തയെഴുതി നമ്മൾ എത്ര നിരപരാധികളുടെ ജീവിതം കുട്ടിച്ചോറാക്കി? വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ വ്യാജ കേസുകൾ നൽകി വാർത്തയാക്കി എത്രപേരുടെ കണ്ണീരൊഴുക്കി? ഇപ്പോൾ കിട്ടിയ തല്ല് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലെ കള്ളക്കരച്ചിലിന് അറുതി വരുത്തട്ടെ

എഫ്‌ഐആറിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ മാത്രം വാർത്തയെഴുതി നമ്മൾ എത്ര നിരപരാധികളുടെ ജീവിതം കുട്ടിച്ചോറാക്കി? വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ വ്യാജ കേസുകൾ നൽകി വാർത്തയാക്കി എത്രപേരുടെ കണ്ണീരൊഴുക്കി? ഇപ്പോൾ കിട്ടിയ തല്ല് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലെ കള്ളക്കരച്ചിലിന് അറുതി വരുത്തട്ടെ

എഡിറ്റോറിയൽ

കേരള മാദ്ധ്യമ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ എഴുതപ്പെടേണ്ട ദിവസങ്ങളായിരുന്നു കടന്നു പോയത്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ രണ്ട് തരത്തിലാണ് പ്രസക്തമാകുന്നത്. ഏത് അപകട സ്ഥലത്തും ഓടിയെത്തി വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്തമേറ്റ മാദ്ധ്യമങ്ങൾ അവരുടെ തൊഴിൽ ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടായ ആക്രമണം എന്ന നിലയിലാണ് ഇത് ആദ്യം പ്രസക്തമാകുന്നത്. തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടി സത്യത്തിന്റെ ഒരു വശം മാത്രം സംഘടിതമായി റിപ്പോർട്ട് ചെയ്തു എന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട വിഷയം.

ഒരു മാദ്ധ്യമ പ്രവർത്തകൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചത് പോലെ സുനാമി വരുമ്പോൾ ആളുകൾ ഓടി ഒളിക്കുമ്പോൾ കുടുംബത്തെ മറന്ന് അങ്ങോട്ട് ഓടി ചെല്ലുന്നവരാണ് പത്രക്കാർ. ഏത് ലഹള നടന്നാലും മാദ്ധ്യമ പ്രവർത്തകർ അങ്ങോട്ട് ഓടി ചെല്ലുകയാണ്. സംഘർഷങ്ങൾ അതേപടി ജനങ്ങളുടെ മുൻപിൽ എത്തുന്നത് മാദ്ധ്യമ പ്രവർത്തകരുടെ ധീരമായ ഈ നിലപാട് കൊണ്ടു മാത്രമാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ സഹതാപവും പരിഗണനയും അവർ അർഹിക്കുന്നുണ്ട്.

കോടതി പോലെ ജനാധിപത്യത്തിന്റെ മർമ്മപ്രധാനമായ ഒരു സ്ഥലത്ത് ഭയരഹിതമായി റിപ്പോർട്ടിങ് നടത്താനുള്ള അവകാശം അതുകൊണ്ട് തന്നെ ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളിൽ പെടും. അഭിഭാഷകരുമായുള്ള ഭിന്നതയുടെ ഉൾത്തലങ്ങളിലേക്ക് കടന്നു ചെല്ലാൻ ഇപ്പോൾ ഉദ്ദേശമില്ല. പ്രകോപന കാരണം ആരാണെങ്കിലും ശരി മീഡിയ റൂം അടച്ചു പൂട്ടുകയും വനിത മാദ്ധ്യമ പ്രവർത്തകരെ ഇറക്കി വിടുകയും കല്ലേറും തെറിയഭിഷേകവും നടത്തുകയും ഒക്കെ ചെയ്തത് അപലപനീയമാണ്. അതേസമയം ഈ വിഷയങ്ങളിൽ മാദ്ധ്യമ പ്രവർത്തകർക്കും തുല്ല്യ ഉത്തരവാദിത്തം ഉണ്ട് എന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഇതു അപലനീയമാണ് എന്ന് പറയുന്നത്.

അഭിഭാഷകരുടെ രോഷത്തിന് കാരണായത് മാദ്ധ്യമപ്രവർത്തകരുടെ പ്രകോപനം ആണ് എന്ന് സമ്മതിച്ചാലും സ്ത്രീപീഡന കേസിലെ ഒരു പ്രതിക്കു വേണ്ടിയാണ് ഈ കോലാഹലം ഒക്കെ ഉണ്ടാക്കിയത് എന്നതും നിസാര കാര്യമല്ല. മാഞ്ഞൂരാൻ എന്ന പ്ലീഡർ തെറ്റുകാരൻ അല്ലെന്ന് വയ്ക്കുക. എന്നാൽ, അങ്ങനെ ഒരു പരാതി നിലനിൽക്കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്താൽ പിന്നെ അത് റിപ്പോർട്ട് ചെയ്യുക അല്ലാതെ മാദ്ധ്യമങ്ങൾക്ക് മറ്റെന്ത് വഴിയാണുള്ളത്. പ്രതിസ്ഥാനത്ത് വന്നത് തങ്ങളിൽ ഒരാൾ ആയതുകൊണ്ട് അഭിഭാഷകർ ധാർമ്മിക രോഷം കൊള്ളുന്നു. എന്നാൽ ഇങ്ങനെ എത്രയോ നിരപരാധികൾ ദിവസവും പൊലീസിനാൽ പ്രതിചേർക്കപ്പെടുകയും പത്രങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്നു. അവരുടെ കണ്ണീർ ആരെങ്കിലും തിരിച്ചറിയാറുണ്ടോ? അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ അഭിഭാഷകരുടെ ഇടപെടൽ ധൃതിപിടിച്ചതും നീതി നടപ്പാക്കുന്നതിന് വിഘാതം ഉണ്ടാക്കുന്നതാണ് എന്ന് പറയാതെ വയ്യ.അഭിഭാഷകരുടെ രോഷത്തിന് കാരണായത് മാദ്ധ്യമപ്രവർത്തകരുടെ പ്രകോപനം ആണ് എന്ന് സമ്മതിച്ചാലും സ്ത്രീപീഡന കേസിലെ ഒരു പ്രതിക്കു വേണ്ടിയാണ് ഈ കോലാഹലം ഒക്കെ ഉണ്ടാക്കിയത് എന്നതും നിസാര കാര്യമല്ല. മാഞ്ഞൂരാൻ എന്ന പ്ലീഡർ തെറ്റുകാരൻ അല്ലെന്ന് വയ്ക്കുക. എന്നാൽ, അങ്ങനെ ഒരു പരാതി നിലനിൽക്കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്താൽ പിന്നെ അത് റിപ്പോർട്ട് ചെയ്യുക അല്ലാതെ മാദ്ധ്യമങ്ങൾക്ക് മറ്റെന്ത് വഴിയാണുള്ളത്.

അതേസമയം സംഘർഷം ശക്തമായപ്പോൾ സത്യത്തിന്റെ ഒരു വശം മാത്രം സംപ്രേഷണം ചെയ്തതും അഭിഭാഷകരെ വിശേഷിപ്പിക്കാൻ കടുത്ത പദങ്ങൾ പ്രയോഗിച്ചതും മാദ്ധ്യമങ്ങൾ കാണിച്ച അസഹിഷ്ണുതയും നീതിരഹിതത്തിന്റെയും പ്രതീകമായി കാണിക്കാതിരിക്കാനും വയ്യ. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും അങ്ങോട്ടും ഇങ്ങോട്ടും തല്ലുണ്ടാക്കിയെന്ന് മാദ്ധ്യമ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയായിലൂടെ പ്രതികരിച്ചു. തല്ലാൻ വന്നാൽ ഞങ്ങൾ കൈയും കെട്ടി നോക്കിയിരിക്കില്ല എന്നാണ് വനിത മാദ്ധ്യമ പ്രവർത്തകർ പോലും അഭിപ്രായപ്പെട്ടത്. ഒരു വനിത അഭിഭാഷക ഗുരുതരമായി പരിക്കേറ്റ വിവരവും ഒരു അഭിഭാഷകന്റെ കൈയൊടിഞ്ഞ വിവരവും പിന്നീട് പുറത്തു വന്നു. അതേ സമയം അത്തരം ഗുരുതരമായ പരിക്ക് പറ്റിയ ഒരു മാദ്ധ്യമ പ്രവർത്തകനെ പോലും കാണിക്കാൻ ചാനലുകൾക്ക് സാധിച്ചുമില്ല.

അതേസമയം സംഘർഷം ശക്തമായപ്പോൾ സത്യത്തിന്റെ ഒരു വശം മാത്രം സംപ്രേഷണം ചെയ്തതും അഭിഭാഷകരെ വിശേഷിപ്പിക്കാൻ കടുത്ത പദങ്ങൾ പ്രയോഗിച്ചതും മാദ്ധ്യമങ്ങൾ കാണിച്ച അസഹിഷ്ണുതയും നീതിരഹിതത്തിന്റെയും പ്രതീകമായി കാണിക്കാതിരിക്കാനും വയ്യ. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും അങ്ങോട്ടും ഇങ്ങോട്ടും തല്ലുണ്ടാക്കിയെന്ന് മാദ്ധ്യമ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയായിലൂടെ പ്രതികരിച്ചു.നിർഭാഗ്യവശാൽ ഈ സംഭവങ്ങൾ ഒന്നും ഒരു ചാനലും ഒരു പത്രവും റിപ്പോർട്ട് ചെയ്തില്ല. ഹൈക്കോടതിയിൽ സംഘർഷം നടന്ന ദിവസം പൊലീസ് അഭിഭാഷകരെ നിഷ്ഠൂരം തല്ലി ചതച്ചിട്ടും ഒരു വരി പോലും ഒരൊറ്റ മാദ്ധ്യമവും നൽകിയില്ല. അടികൊണ്ട് നടുതകർന്നവരും ഗുണ്ടകളും തൊമ്മാടികളും കാപാലികരുമാണ് എന്നാണ് പത്രങ്ങൾ എഴുതിയത്. എന്നു മാത്രമല്ല തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി പ്രമുഖരുടെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങൾ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ പേരുവരെ ദുരുപയോഗിച്ചു നുണ പ്രചാരണം നടത്തി. മീഡിയ റൂം തുറക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു എന്ന വാർത്ത കൊടുത്ത മാദ്ധ്യമങ്ങൾ ഇന്ത്യൻ ഭരണഘടന സുപ്രീം കോടതികൾക്കും ഹൈക്കോടതികൾക്കും നൽകിയിരിക്കുന്ന ഏതാണ്ട് തുല്ല്യമായ പദവിയെക്കുറിച്ച് പോലും അജ്ഞരാണ് എന്ന് വെളുപ്പെടുത്തുക ആയിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഇടപെടുന്നു എന്നുള്ള വാർത്ത അദ്ദേഹം പോലും അറിയാതെയായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു.

ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ അഭിഭാഷകരും മാദ്ധ്യമങ്ങളും തുല്ല്യ പങ്കാളികളാണ് എന്നർത്ഥം. സമൂഹത്തിലെ പ്രബലന്മാരായ രണ്ട് കൂട്ടരും തല്ലുകയും നുണ പറയുകയും ചെയ്തത് ഏറെ നിരാശജനകവും വേദനാജനകവുമാണ്. രണ്ട് കൂട്ടർക്കും പരസ്പരം സഹകരച്ചു മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധിക്കൂ എന്നിരിക്കെ ഇത്തരം ഒരു സമീപനം ഒഴിവാക്കേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്. അത്തരത്തിലുള്ള ശ്രമങ്ങൾ എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്.

അഭിഭാഷക - മാദ്ധ്യമ സംഘർഷത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലിന് വേണ്ടിയല്ല ഈ എഡിറ്റോറിയൽ എഴുതുന്നത്. ശക്തരിൽ ശക്തരെന്ന് കരുതുന്ന മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ട ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങൾ പുനർവിചിന്തനം നടത്തേണ്ട ചില വിഷയങ്ങളെക്കുറിച്ചാണ് ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്. ഭരണഘടന പറയാതെ പറയുന്ന മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ അതിഹീനമായ ദുരുപയോഗമാണ് ഏതാനും വർഷങ്ങളായി ഇവിടെ അരങ്ങേറുന്നത്. അച്ചടി മാദ്ധ്യമങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്തില്ലാത്ത ഒട്ടേറെ ദുഷ്പ്രവണതകൾ ചാനൽ കാലത്ത് രൂപപ്പെട്ടിരിക്കുന്നു. ഒരു വാർത്ത മൂടി വയ്ക്കാൻ അച്ചടി മാദ്ധ്യമ കാലത്തെ പോലെ സാധ്യമല്ല എന്ന ഗുണം ഉണ്ടെങ്കിലും യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത വാർത്തകൾ മാദ്ധ്യമ പ്രവർത്തനത്തിന്റെ ശോഭ കെടുത്തുകയാണ്.

ഒരു പരാതിയോ ആ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു എഫ്‌ഐആറോ ഉണ്ടെങ്കിൽ ആരെക്കുറിച്ചും എന്തു നുണയും പറയാം എന്ന സാഹചര്യമാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. ഒരാൾക്ക് വേറൊരാളോടു പക തീർക്കാൻ ഒരു വ്യാജ പരാതി കൊടുക്കുകയും സ്വാധീനം ഉപയോഗിച്ച് ആ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിനെ കൊണ്ട് ഒരു എഫ്‌ഐആർ ഇടുവിക്കുകയും ചെയ്താൽ ബ്രേക്കിംങ് ന്യൂസുകൾ കൊടുക്കാൻ ചാനലുകളും പത്രങ്ങളും ക്യൂ നിൽക്കുന്ന അവസ്ഥയാണുള്ളത്. വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ മാദ്ധ്യമങ്ങൾ നേരിട്ടു ഈ സൗകര്യങ്ങൾ പ്രയോഗിക്കുന്ന അനേകം അനുഭവങ്ങൾ വേറെയും ഉണ്ട്. ഇത്തരം വ്യാജ വാർത്തകളുടെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുകയും കുടുംബം തകരുകയും ജോലി പോവുകയും ഒക്കെ ചെയ്ത അനേകം നിരപരാധികൾ നമ്മുടെ നാട്ടിലുണ്ട്. അവരുടെ മുൻപിൽ നീതി പീഠങ്ങൾ പോലും കണ്ണടക്കുകയാണ്.ഒരു പരാതിയോ ആ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു എഫ്‌ഐആറോ ഉണ്ടെങ്കിൽ ആരെക്കുറിച്ചും എന്തു നുണയും പറയാം എന്ന സാഹചര്യമാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. ഒരാൾക്ക് വേറൊരാളോടു പക തീർക്കാൻ ഒരു വ്യാജ പരാതി കൊടുക്കുകയും സ്വാധീനം ഉപയോഗിച്ച് ആ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിനെ കൊണ്ട് ഒരു എഫ്‌ഐആർ ഇടുവിക്കുകയും ചെയ്താൽ ബ്രേക്കിംങ് ന്യൂസുകൾ കൊടുക്കാൻ ചാനലുകളും പത്രങ്ങളും ക്യൂ നിൽക്കുന്ന അവസ്ഥയാണുള്ളത്.

ഒരു വ്യാജ വാർത്ത വന്നാൽ ഇരയുടെ മുൻപിൽ ഒരേ ഒരു വഴിയേയുള്ളൂ. മാനനഷ്ടം ആവശ്യപ്പെടുന്ന തുകയുടെ പത്ത് ശതമാനം കെട്ടി വച്ചു കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുക. കോടതികൾ പത്ര സ്വാതന്ത്ര്യത്തിന് വിലകൊടുക്കുന്നതുകൊണ്ട് ബോധപൂർവ്വമല്ല എന്നു തെളിയിക്കാൻ സാധിച്ചാൽ കോടതി കേസ് എടുക്കാറില്ല. ഒരാളുടെ പരാതിയുടെ പേരിൽ പരാതി നൽകി എന്നാണ് വാർത്ത കൊടുക്കുന്നതെങ്കിൽ മാദ്ധ്യമങ്ങൾ സുരക്ഷിതരുമാണ്. അതുകൊണ്ടാണ് ആരും കേസ് കൊടുക്കാത്തതും കേസ് കൊടുത്തവർ വിജയിക്കാത്തതും. ഇതോടെ വ്യാജ വാർത്തക്ക് ഇരയായ ആൾ നാണം കെട്ടു ജീവിക്കേണ്ടി വരുന്നു.

ഈ ഉത്തരവാദിത്ത രഹിത മാദ്ധ്യമ പ്രവർത്തനം നടത്തുന്നവർ ഏതെങ്കിലും ഒന്നോ രണ്ടോ മാദ്ധ്യമങ്ങൾ മാത്രമല്ല. മറുനാടൻ അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ എല്ലാം ഒരു പോലെയാണ്. ഒട്ടേറെ വാർത്തകൾ വ്യാജമാണ് എന്നറിഞ്ഞ് കൊണ്ട് പ്രസിദ്ധീകരിക്കേണ്ടി വരുന്ന സാഹചര്യം ഞങ്ങൾ നേരിട്ടിട്ടുണ്ട്. മത്സരത്തിന്റെ ഈ കാലത്ത് പിന്തള്ളപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. ഉദാഹരണത്തിന് ബിജു രാധാകൃഷ്ണനെ പോലെ ഒരു ക്രിമിനൽ നടത്തുന്ന ആരോപണങ്ങൾ ഒക്കെ വാർത്തയാക്കേണ്ടി വരുന്നത് ഗതികേട് കൊണ്ടാണ്. ഉമ്മൻ ചാണ്ടിക്കും സരിതക്കും തമ്മിൽ അവിഹിതബന്ധം ഉണ്ട്, ഹൈബി ഈഡൻ എംഎൽഎയ്ക്ക് നക്ഷത്ര വേശ്യാലയം ഉണ്ട് തുടങ്ങിയ പ്രസ്താവനകൾ ബിജു രാധാകൃഷ്ണൻ നടത്തുമ്പോൾ അത് വ്യാജം ആണ് എന്നറിഞ്ഞിട്ടും പ്രസിദ്ധീകരിക്കേണ്ടി വരുന്ന ഗതികേട് നിയമത്തിന്റെ ഉദാസീനത മാത്രമാണ്.

ഏതെങ്കിലും ഒരാൾ പ്രസ്താവന നടത്തി എന്നതുകൊണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഒരു പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിച്ചാൽ അതിന്റെ ഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കുണ്ട് എന്ന ഒരു ചെറിയ നിയമപരിഷ്‌കാരം വരുത്തിയാൽ തീരുന്നതേയുള്ളൂ ഈ പ്രശ്‌നം. പരാതിക്കാരന്റെയോ എഫ്‌ഐആർ ഇട്ട പൊലീസിന്റെയോ പുറത്ത് ഉത്തരവാദിത്തം കെട്ടിവച്ചു ഒഴിയാനുള്ള മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയാൽ കല്ലുവച്ചുള്ള നുണകൾ അതോടെ അവസാനിക്കും. മാദ്ധ്യമങ്ങൾ ഇങ്ങനെ എഴുതരുതെന്ന് നിയമ നിർമ്മാണം നടത്തേണ്ടതില്ല. എന്നാൽ ഒരു വാർത്ത എന്തിന്റെ പേരിലാണെങ്കിലും അതിന്റെ ആധികാരിത ഉറപ്പ് വരുത്താൻ ചുമതല മാദ്ധ്യമങ്ങൾക്കാണ് എന്ന പരിഷ്‌കാരം വരുത്താവുന്നതാണ്. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത എഴുതിയാലും വസ്തുക്കൾ ബോധ്യപ്പെടാനുള്ള ചുമതല മാദ്ധ്യമങ്ങൾക്ക് നൽകണം.മാദ്ധ്യമങ്ങൾ ഇങ്ങനെ എഴുതരുതെന്ന് നിയമ നിർമ്മാണം നടത്തേണ്ടതില്ല. എന്നാൽ ഒരു വാർത്ത എന്തിന്റെ പേരിലാണെങ്കിലും അതിന്റെ ആധികാരിത ഉറപ്പ് വരുത്താൻ ചുമതല മാദ്ധ്യമങ്ങൾക്കാണ് എന്ന പരിഷ്‌കാരം വരുത്താവുന്നതാണ്. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത എഴുതിയാലും വസ്തുക്കൾ ബോധ്യപ്പെടാനുള്ള ചുമതല മാദ്ധ്യമങ്ങൾക്ക് നൽകണം.

അത്തരം ഒരു ഉത്തരവാദിത്തം ഉണ്ടാകുമ്പോൾ ഉറപ്പില്ലാത്ത വാർത്തകൾ നിൽക്കുകയും വൈരനിര്യാതന ബുദ്ധിയോടെയുള്ള ബ്രേക്കിങ് ന്യൂസുകൾ അവസാനിപ്പിക്കുകയും ചെയ്യും. പത്രക്കാരും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിന്റെ ഫലമായി ഇത്തരം ഒരു ചർച്ചയും നീക്കവും ഉണ്ടാവണം എന്നാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. മാദ്ധ്യമങ്ങൾ സ്വയം തീരുമാനം എടുത്ത് ഉറപ്പാക്കുകയോ അഭിഭാഷകർ കോടതിയിൽ പോയി ഇതു നേടിയെടുക്കുകയോ വേണം. ഇരയായും വേട്ടക്കാരനായും ഈ വിഷയത്തിൽ ഉറച്ച നിലപാട് എടുക്കാൻ മറുനാടൻ മലയാളി ഒപ്പം ഉണ്ടാവും. ദുരുപയോഗിക്കാൻ പറ്റുന്ന ഈ സ്വാതന്ത്ര്യം ഞങ്ങൾക്ക് വേണ്ട എന്നും ഈ സ്വാതന്ത്ര്യം തിരിച്ചെടുക്കണം എന്നുമാണ് ഞങ്ങളുടെ അഭ്യർത്ഥന. അതേസമയം മാദ്ധ്യമങ്ങൾ എന്തെഴുതണം അല്ലെങ്കിൽ എഴുതരുതെന്ന് നിശ്ചയിക്കാൻ നിയമം നിർമ്മിക്കുകയോ കോടതി ഇടപെടുകയോ ചെയ്യരുത്. അത് ജനാധിപത്യത്തിന് നല്ലതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP