1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
17
Monday

അമൃതാനന്ദമയിയെ എന്തും പറയാം; യേശു ക്രിസ്തു ജീവിച്ചിരുന്നില്ല എന്നും പ്രചരിപ്പിക്കാം; പക്ഷേ യൂസഫലിയെ കുറിച്ചുപോലും ഒന്നും മിണ്ടരുത്; ഞങ്ങൾ സംഘടിതമായി ആക്രമിച്ചു സത്യത്തെ നുണയാക്കി മാറ്റും: തൊമ്മൻകുത്തു സംഭവത്തിന്റെ പിന്നിലെ തെറിവിളികൾ സൂചിപ്പിക്കുന്നത്

August 11, 2016 | 03:41 PM IST | Permalinkഅമൃതാനന്ദമയിയെ എന്തും പറയാം; യേശു ക്രിസ്തു ജീവിച്ചിരുന്നില്ല എന്നും പ്രചരിപ്പിക്കാം; പക്ഷേ യൂസഫലിയെ കുറിച്ചുപോലും ഒന്നും മിണ്ടരുത്; ഞങ്ങൾ സംഘടിതമായി ആക്രമിച്ചു സത്യത്തെ നുണയാക്കി മാറ്റും: തൊമ്മൻകുത്തു സംഭവത്തിന്റെ പിന്നിലെ തെറിവിളികൾ സൂചിപ്പിക്കുന്നത്

എഡിറ്റോറിയൽ

കാൾ മാക്‌സ് എന്ന ജർമൻ ഇതിഹാസ പുരുഷൻ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒരു വൻ പരാജയം ആയിരുന്നു എന്നു പിന്നീട് കാലം തെളിയിച്ചു. എന്നാൽ സാമൂഹ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ബോധ്യം എത്ര വിപുലവും ശാസ്ത്രീയവും ചരിത്രത്തെ പോലും തോല്പിക്കുന്നത്രയും ദീർഘവീക്ഷണത്തോടെയും ഉള്ളതാണ് എന്നാണ് ആധുനിക അനുഭവങ്ങൾ പഠിപ്പിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു മാക്‌സ പഠിപ്പിച്ചത് ഓരോ ദിവസം ചെല്ലുന്തോറും ശക്തമായിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക പുരോഗതിയും വിദ്യാഭ്യാസവും വളരും തോറും നമ്മൾ കൂടുതൽ കൂടുതൽ മതഭ്രാന്തരായി തീരുന്നു. മതത്തെ കുറിച്ചോ അതിന്റെ ആചാരങ്ങളെക്കുറിച്ചോ ഉള്ള നേരിയ വിമർശനം പോലും സഹിക്കാനാവാത്ത വിധം നമ്മൾ അന്ധരായി തീർന്നു. ഈ അസ്തിത്വം എല്ലാ മതഭ്രാന്തന്മാർക്കും ഉണ്ടെങ്കിലും അത് ഏറ്റവും കൂടുതൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നത് ഇസ്ലാമിക വിശ്വാസികൾക്കാണ് എന്നു പറയാതെ വയ്യ. അല്ലഹു എന്നോ പ്രവാചകനെന്നോ ഉച്ഛരിക്കാൻ പോലും ആരെയും അനുവദിക്കാത്ത വിധത്തിലേയ്ക്ക് ഈ അസഹിഷ്ണുത വളരുകയാണ്.

തൊടുപുഴ ന്യൂമാൻ കോളജിലെ കൈവെട്ടു സംഭവം മുതൽ കഴിഞ്ഞ ദിവസം ചിത്രകാരൻ പാലക്കാട്ട് ആക്രമിക്കപ്പെട്ടത് വരെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇതിനു ഉദാഹണമായുണ്ട്. ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ആചാരത്തെയും വിമർശിക്കുന്നത് ഇവർക്ക് സഹിക്കാനാവുന്നില്ല. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയ അഭിപ്രായ സ്വാതന്ത്ര്യത്തിന് യാതൊരു വിലയും ഒരു കൂട്ടർ കൊടുക്കുന്നില്ല. വിയോജിപ്പുള്ള കാര്യമാണ് പറയുന്നതെങ്കിൽ പോലും അത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന കാര്യം അംഗീകരിക്കാൻ ചിലർക്കു സാധിക്കുന്നില്ല.

ഏതെങ്കിലും ഒരു കാര്യം പറഞ്ഞുപോയാൽ കൂട്ടത്തോടെ എത്തി തെറി വിളിച്ചു അഭിപ്രായം പറഞ്ഞയാളുടെ പത്തു തലമുറ പുറകിൽ വരെയുള്ളവരെ ആക്ഷേപിക്കാൻ ഇക്കൂട്ടർ വിരുത് കാട്ടുന്നു. പറഞ്ഞതു സത്യം ആണെങ്കിലും സംഘടിതമായി എത്തി അത് നുണയാണ് എന്നു പ്രചരിപ്പിക്കും. പറഞ്ഞയാളെക്കുറിച്ച് ഏതെല്ലാം തരത്തിൽ ആക്ഷേപങ്ങൾ ഉന്നയിക്കാമോ അതെല്ലാം പ്രയോഗിക്കും. ഒരുതരം ഭീകരാന്തരീക്ഷം ഉണ്ടാക്കി അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് ലക്ഷ്യം.

ഈ ഭയപ്പെടുത്തൽ ബ്ലാക്ക്‌മെയിലിംഗിൽ ഏറ്റവും അധികം വീണു പോകുന്നത് ഇവിടുത്തെ ഇടതുബുദ്ധിജീവികളും മാദ്ധ്യമങ്ങളുമാണ്. മാദ്ധ്യമ ബഹിഷ്‌ക്കരിക്കരണം, തെറിവിളി തുടങ്ങി സാധ്യമായതെല്ലാം ഇവർ ചെയ്യും. കൂടാതെ മാദ്ധ്യമങ്ങളുടെയും അതിന്റെ എഡിറ്റർമാരുടെയും പൂർവ്വകാലചരിത്രം വരെ കണ്ടെത്തി നുണ ഒഴിച്ചു പരുവത്തിലാക്കി പ്രചരിപ്പിക്കും. അതുകൊണ്ടു മാദ്ധ്യമങ്ങളിൽ ഇസ്ലാമികമായ വിവാദങ്ങൾ ഒന്നും കൊടുക്കരുത് എന്നു പ്രഖ്യാപിത വിലക്കുണ്ട്. അഥവാ ആരെങ്കിലും അബദ്ധം പറ്റി കൊടുത്തുപോയാൽ അതുടൻ പിൻവലിക്കുകയും ക്ഷമ പറഞ്ഞു ഓടി രക്ഷപെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടിവിടെ.

തൊമ്മൻകുത്ത് അരുവിയിൽ ഒരു വീട്ടമ്മയും ഭർത്താവും കൂടി ബൈക്ക് അപകടത്തെ തുടർന്ന് വീഴുകയും വീട്ടമ്മയെ രക്ഷിക്കാൻ ഇറങ്ങിയ രാഹുൽ എന്ന പട്ടാളക്കാരനോട് എന്നെ തൊടരുതേ, ഇക്ക എന്നെ രക്ഷിക്കും എന്നു പറഞ്ഞു എന്നുമുള്ള വാർത്തയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള ഒരു സംഘടിത ആക്രമണത്തിന് ഇരയാകുന്നത്. ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് മനോരമ ആയിരുന്നു. തുടർന്നാണ് മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളും റിപ്പോർട്ടർ ചാനൽ ഓൺലൈനും ഇത് പ്രസിദ്ധീകരിച്ചത്.

ഈ വാർത്ത വന്ന ഉടൻ ഇസ്ലാമിനെ അപമാനിക്കാൻ മനപ്പൂർവ്വം കെട്ടിച്ചമച്ച വാർത്ത എന്ന നിലയിൽ വ്യാപകമായ പ്രചാരണം ആരംഭിച്ചു. അങ്ങനെ ഒരു സംഭവമേ ഇല്ല എന്നായിരുന്നു ആദ്യ പ്രചാരണം, പിന്നീട് സംഭവം ഉണ്ടെന്നും അതിൽ 'ഇക്ക' എന്നു കൂട്ടി ചേർത്തതു ഇസ്ലാമിനെ അപമാനിക്കാൻ ആയിരുന്നു എന്നുമായി. തേനീച്ചക്കൂട്ടിലേയ്ക്ക് കല്ലെറിയുന്നതു പോലെയുള്ള അക്രമണം കണ്ടു ഭയന്നു മനോരമ അടക്കമുള്ള പത്രങ്ങൾ ഈ വാർത്ത പിൻവലിച്ചു തടിതപ്പുന്ന കാഴ്‌ച്ചയാണ് പിന്നെ കണ്ടത്. ഇതു തന്നെയായിരുന്നു അക്രമികളുടെ ലക്ഷ്യവും. വാർത്ത വ്യാജം ആണെങ്കിൽ വെറുതെ പിൻവലിക്കുകയല്ല ക്ഷമ പറയുകയാണ് വേണ്ടത് എന്നുറച്ച ഞങ്ങൾ മറ്റൊരു ലേഖകനെ കൂടി അങ്ങോട്ട് അയച്ചു.

ഈ സംഭവത്തിനു ദൃക്‌സാക്ഷികളായവരെ കണ്ടെത്തുക ആയിരുന്നു ലക്ഷ്യം. തൊമ്മൻകുത്ത് ചപ്പാത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നെന്നും വെള്ളത്തിൽ നിന്നും രക്ഷിക്കാൻ നേരം ഇക്ക പിടിച്ചാൽ മതിയെന്നും അപകടത്തിൽ പെട്ട സ്ത്രീ പറഞ്ഞു എന്നും തന്നെയാണ് നാട്ടുകാർ പറഞ്ഞത്. അത്തരം ചിലരുടെ വീഡിയോകളും ഞങ്ങൾ കാണിച്ചിരുന്നു. എന്നാൽ വാർത്ത എഴുതമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ചില നിറംപിടിപ്പിക്കലുകൾ ഇതിലും ഉണ്ടായിരുന്നു. മരണ വെപ്രാളം എടുത്തപ്പോൾ അലറി വിളിച്ചെന്നും മറ്റുമുള്ള പ്രയോഗങ്ങൾ ആണ് അത്. അപകടം നടന്നു എന്നതും ഒരു മുസ്ലിം സ്ത്രീയാണ് വെള്ളത്തിൽ വീണതെന്നും അവരുടെ ഭർത്താവ് അപകടം പറ്റിയ കരയിൽ ഇരുന്നു എന്നുമുള്ള കാര്യങ്ങൾ പൂർണ്ണമായും ശരിയായിരുന്നു.

ആദ്യദിവസം തികച്ചും അപ്രധാനമായി നൽകിയ ഒരു വാർത്ത അങ്ങനെ പെട്ടെന്ന് പ്രധാന വാർത്തയായി മാറി. എന്നാൽ തെറിവിളികൾ അടങ്ങിയില്ല. അവർ സത്യത്തെ നുണ ആക്കാൻ സംഘടിതമായി ആവർത്തിച്ചു പറഞ്ഞും ആക്ഷേപിച്ചും വിജയം കണ്ടെത്താൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിൽ രണ്ട് മൂന്ന് ദിവസം ശക്തമായി ഒരു സംഭവം നിലനിന്നാൽ പതിവ് തെറ്റിക്കാതെ സഹായവുമായി പിന്നാലെയെത്തുന്ന മാദ്ധ്യമവും തേജസും അവരുടെ റോളുമായി പിന്നാലെ എത്തി. എന്നാൽ ഇങ്ങനെ ഒരു അപകടം നടന്നു എന്നും അതിൽ ഉൾപ്പെട്ടത് ഒരു മുസ്ലിം കുടുംബം ആയിരുന്നു എന്നതും ഇതോടെ സ്ഥിരീകരിക്കപ്പെട്ടു.

കോതമംഗലം കോളേജിലെ ഒരു അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്‌റ്റോടെയാണ് സംഭവങ്ങൾക്ക് ഒരു വഴിത്തിരിവുണ്ടായത്. അദ്ധ്യാപകന്റെ വേർഷനിലും മാദ്ധ്യമത്തിന്റെ വേർഷനിലും സംഭവം സ്ഥിരീകരിച്ചുവെങ്കിലും 'ഇക്ക എന്നെ രക്ഷിച്ചാൽ മതിയെന്നു പറഞ്ഞില്ല' എന്നത് മാത്രം ഒരു വിഷയമായി അവശേഷിക്കുന്നു. അപകടം നടന്ന സ്ഥലത്ത് പോയി നാട്ടുകാരെ കണ്ടും അപകടത്തിൽ പെട്ട ഉസ്താദിന്റെ വീട്ടിൽ പോയും തയ്യാറാക്കിയ റിപ്പോർട്ട് എന്നാണ് അദ്ധ്യാപകൻ പറയുന്നത്. രക്ഷകനായ പട്ടാളക്കാരന്റെ വീട്ടിലും പോയതായി അദ്ധ്യാപകൻ പറയുന്നു. മാദ്ധ്യമം അപകടത്തിൽ പെട്ടവരുമായും നാട്ടുകാരുമായും രക്ഷകനുമായും സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നു പറയുന്നുണ്ട്.

എന്നിട്ടും ഈ രണ്ട് റിപ്പോർട്ടുകളും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്. അടിമാലി ഉസ്താദ് എന്നറിയപ്പെടുന്ന സമാരാധ്യനായ ഒരാളും അയാളുടെ ഭാര്യയുമാണ് അപകടത്തിൽ പെട്ടതെന്നും രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ഇക്ക വരുമെന്നു പറഞ്ഞപ്പോൾ പട്ടാളക്കാരൻ എന്റെ അമ്മയുടെ പ്രായം ഉണ്ടല്ലോ എന്നു പറഞ്ഞു എന്നുമാണ് അദ്ധ്യാപകൻ പറയുന്നത്. എന്നാൽ മാദ്ധ്യമം അപകടത്തിൽ പെട്ടവർ യുവാവും യുവതിയും ആക്കുന്നു. രണ്ട് കൂട്ടരും കണ്ടും സംസാരിച്ചും തയ്യാറാക്കിയ റിപ്പോർട്ട് ആണ് എന്നോർക്കണം.

മാദ്ധ്യമവും അദ്ധ്യാപകനും സംഭവ സ്ഥലത്തില്ലായിരുന്നു. അവരുടെ റിപ്പോർട്ടിന് ഉപോൽബലകമായി അവർ ഒരു ശബ്ദരേഖയും നൽകിയിട്ടുമില്ല. മറുനാടൻ പ്രസിദ്ധീകരിച്ചതാവട്ടെ അവിടുത്തെ ഒരു നാട്ടുകാരന്റെ ശബ്ദമാണ്. എന്നിട്ടും മറുനാടന്റെ വാദത്തേക്കാൾ വിശ്വസനീയം പരസ്പരം വിരുദ്ധമായ മറ്റു രണ്ടു വാദങ്ങൾ ആണെന്ന് പറയുകയും അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ പ്രശ്‌നം ഇരിക്കുന്നത്. അദ്ധ്യാപകന്റെ വാദം വിശ്വസനീയമാണ് എന്നാണ് മറുനാടന്റെയും നിലപാട്. ഞങ്ങളുടെ നിലപാട് ഏതാണ്ടൊക്കെ ശരി വെക്കുകയാണ് അദ്ധ്യാപകനും. മാദ്ധ്യമ റിപ്പോർട്ടുകളിൽ കുറച്ചുകൂടി നിറം ഉണ്ടായിരുന്നു എന്നുമാത്രം.

വാർത്തകളിൽ ഇങ്ങനെ നിറം കൊടുക്കുന്നത് ഈ രാജ്യത്ത് നടക്കുന്ന ആദ്യ സംഭവവുമല്ല. റിപ്പോർട്ട് ചെയ്യുന്നത് സത്യം ആണ് എന്നുറപ്പ് വരുത്തിയ ശേഷം റിപ്പോർട്ടറുടെ സ്ഥലത്തെ ആളുകകളുടെ പ്രതികരണവും കൗതുകവുമൊക്കെ വായനക്കാരിലെത്തിക്കാൻ ശ്രമിക്കാറുണ്ട്. എല്ലാ മാദ്ധ്യമങ്ങളും അനുവർത്തിക്കുന്ന രീതിയാണിത്. ഇതൊരു കൗതുക വാർത്ത മാത്രമായിരുന്നു. ഇതിനെക്കാൾ കൗതുകകരമായ അനേകം വാർത്തകൾ മറുനാടൻ പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിക്കില്ല എന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ വാർത്തകളുടെ അടിയിൽ മരിക്കാൻ നേരവും ഭർത്താവല്ലാതെ മറ്റാരും തൊടാൻ അനുവദിക്കാത്ത സഹോദരിമാർക്ക് അഭിവാദ്യം പ്രഖ്യാപിച്ചുകൊണ്ടു ചിലർ ഇട്ട പോസ്റ്റ്.

ഇവിടുത്തെ പ്രശ്‌നം അത്ര നിസാരമല്ല. മതപരമായി ഒട്ടും പ്രാധാന്യമില്ലാത്ത ഒരു സംഭവം ഇത്രയേറെ ശത്രുത പരത്തുന്ന തരത്തിലേയ്ക്ക് വളർത്തിയതിന്റെ പിന്നിലെ മനോഭാവം ആണ് ചർച്ച ചെയ്യപ്പെടേണ്ടത്. കേരളത്തിലെ കത്തോലിക്ക സഭയിലെ തോന്ന്യാസങ്ങൾ ഏറ്റവും കൂടുതൽ എഴുതുന്ന മാദ്ധ്യമം മറുനാടൻ ആണ്. അമൃതാനന്ദമയി അടക്കമുള്ള ഹിന്ദു ഐക്കണുകൾക്കെതിരെയും, മെത്രാന്മാർക്കും വൈദികർക്കും എതിരെയും ഒക്കെ ഞങ്ങൾ നിരന്തരം എഴുതാറുണ്ട്. അപ്പോഴൊക്കെ ഒന്നോ രണ്ടോ വർഗ്ഗീയവാദികൾ വന്നു മുഖം കാണിച്ചിട്ടു പോവുമെന്നല്ലാതെ സംഘടിതമായി ആരും അക്രമിക്കുകയും ഒരു മത വിഷയമായി എടുത്തു കാണിക്കുകയോ ചെയ്യാറില്ല.

എന്നാൽ ഇസ്ലാമിക മതവുമായി യാതൊരു ബന്ധം പോലുമില്ലത്ത ഒരു സംഭവം ഇത്രമേൽ തീവ്രമായി ആഘോഷിക്കപ്പെടുന്നതിന്റെ പിന്നിലെ ചേതോവികാരം തിരിച്ചറിഞ്ഞേ പറ്റു. മുസ്ലിം നാമധേയമുള്ളവരെ കുറിച്ച് ഒന്നും എഴുതരുത് എന്നത് ഒരു തരം താലിബാൻ രീതിയാണ് ഇക്കൂട്ടർ വളർത്തിയെടുക്കുന്നത്. ഫേസ്‌ബുക്കിലെ ലൈക്ക്‌സും ഷെയറും ആഗ്രഹിച്ചു ഇടപെടൽ നടത്തുന്നവരും അതുകൊണ്ടാണ് ഇസ്ലാമിക പേരിനെ പോലും ഒരിക്കലും പരാമർശിക്കാത്തത്. അങ്ങനെ ഒഴിവാക്കിയാൽ ആവശ്യാനുസരണം ലൈക്ക്‌സും ഷെയറും നൽകിയ സഹായിക്കും എന്ന അവസ്ഥ കൂടിയാകുമ്പോൾ ഫ്രീ സ്പീച്ച് എന്ന നമ്മുടെ മൗലീകാവകാശം കഴുത്തുഞെരിച്ചു കൊല്ലപ്പെടുകയാണ്.

ഇത്തരം സംഘടിത അക്രമങ്ങൾ ഉണ്ടാക്കാൻ മതാചാരവും മത നേതാക്കളും ഒന്നും വേണ്ട ഇസ്ലാം നാമധാരികളായ ആരെങ്കിലും മതി എന്ന സാഹചര്യമാണുള്ളത്. യൂസഫലി എന്ന വ്യവസായിയുടെ ജീവനക്കാരിൽ ചിലർ നൽകിയ പരാതിയെക്കുറിച്ച് വാർത്ത എഴുതിയപ്പോൾ ഏതാണ്ട് 600 പേരാണ് ആ വാർത്തയ്ക്കടിയിൽ എത്തി മറുനാടനെ ചീത്ത വിളിച്ചത്. മറുനാടൻ എഴുതിയിരിക്കുന്ന മെറ്റീരിയൽ അല്ല, ആ പേരിന് മാത്രമാണ് അവർ പ്രാധാന്യം നൽകിയത്. അതേസമയം ഇക്കൂട്ടർ തന്നെയാണ് യേശു ക്രിസ്തു ജീവിച്ചിരുന്നിട്ടേയില്ല എന്നും ക്രിസ്തുമതം പിശാചിന്റെ മതമാണെന്നും, വൈദികർ വ്യഭിചാരികളാണെന്നും പ്രചരിപ്പിക്കുന്നത്. ഇവർ തന്നെയാണ് അമൃതാനന്ദമയിയെക്കുറിച്ച് കടപ്പുറം സുധ എന്നു പറഞ്ഞു നിരന്തരം ആക്ഷേപങ്ങൾ ചൊരിയുന്നതും.

പൂർണ്ണമായും ശരിയായ ഒരു വാർത്ത കൊടുത്തതിന്റെ പേരിൽ മറുനാടനെതിരെ ഇപ്പോൾ നടക്കുന്നത് സംഘടിത അക്രമണമാണ്. പുരോഗമനവാദികൾ എന്നറിയപ്പെടുന്ന പലരും ഉറഞ്ഞു തുള്ളുന്ന കാഴ്‌ച്ചയും കാണാം. അവർ മറുനാടനെ മുസ്ലിം വിരുദ്ധ വാർത്തകളുടെ ചങ്ങല സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നു. എന്നാൽ ഞങ്ങൾക്കു മുസ്ലീമും, ക്രിസ്ത്യാനിയും, ഹിന്ദുവും ഒക്കെ ഒരേപോലെയാണ് എന്നു ഞങ്ങളെ അറിയാവുന്നവർക്കറിയാം. ഒരു പക്ഷേ മറുനാടനിലൂടെ ഏറ്റവും കുറച്ചു അക്രമിക്കപ്പെടുന്നത് ഇസ്ലാമും ഇസ്ലാമിക ആചാരങ്ങളും തന്നെയാണ്. എന്നിട്ടും ഞങ്ങളെ മുസ്ലിം വിരുദ്ധരാക്കുന്നവർ ചെയ്യുന്നത് ഇസ്ലാമോഫോബിയ  എന്ന വികാരം കുത്തിക്കയറ്റുക എന്നതാണ്.

ഭയപ്പെടേണ്ട മതമാണ് ഇസ്ലാം എന്ന രീതിയിലാണ് ഇന്ന് ലോക മാദ്ധ്യമങ്ങറൾ പല വാർത്തകളും റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോഴും ഇസ്ലാമിന് ചീത്തപ്പേരാക്കുന്നത് ചുരുക്കം ചില അസഹിഷ്ണുക്കൾ കാരണമാണ്. ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ അവസ്ഥയും ഇത്തരം ഒരു അവസ്ഥയ്ക്കു കാരണം ആയിട്ടുണ്ട്. കേരളത്തിൽ ഇസ്ലാമിനെ ആരെങ്കിലും ഭയപ്പെടുന്നെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇത്തരം താലിബാൻ മനോഭാവത്തിലുള്ള ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് ഉത്തരവാദികൾ. ഞങ്ങളെക്കുറിച്ച് ഒന്നും മിണ്ടരുത് എന്ന രീതിയിലുള്ള ഈ സംഘടിത ആക്രമണം മുസ്ലിം വിരുദ്ധ വികാരവും ഇസ്ലാമോഫോബിയയും വളർത്താനേ ഉപകരിക്കൂ എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വാട്‌സാപ്പ് കൂട്ടായ്മ വഴി പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും സ്ഥിരം കലാപരിപാടി; ഫ്‌ളാറ്റിലെ അന്തേവാസികൾക്ക് സംശയം തോന്നാതിരിക്കാൻ യുവതികളെ എത്തിച്ചത് സീരിയൽ അഭിനേതാക്കൾ എന്ന വ്യാജേനയും; മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് നിരവധിപേരുടെ നഗ്ന ചിത്രങ്ങളും ഓഡിയോ സന്ദേശങ്ങളും; കൊച്ചിയിലെ ഫ്‌ളാറ്റിൽ ഉന്മാദ ലഹരി അരങ്ങേറുന്നത് മണിക്കൂറുകളോളം; മയക്കുമരുന്ന് കേസിന് പുറമെ തിരുവനന്തപുരത്തുകാരി അശ്വതി ബാബുവിന് നേരെ പെൺവാണിഭ കേസും
കൊച്ചിയിൽ മയക്കു മരുന്നു കേസിൽ അറസ്റ്റിലായത് മമ്മൂട്ടി ചിത്രത്തിലും നിരവധി സീരിയലുകളിലും വേഷമിട്ട നടി; അശ്വതിയെ പൊലീസ് പിടികൂടുന്നത് മൂന്നര ഗ്രാം എംഡിഎംഎയുമായി കസ്റ്റമറെ കാത്തു നിൽക്കവെ സ്വന്തം ഫ്‌ളാറ്റിന് താഴത്തു നിന്നും; കൊച്ചി പാലച്ചുവട്ടിലെ ലീഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിൽ നടിയെ തേടി പൊലീസ് എത്തുന്നത് മയക്കു മരുന്നു കച്ചവടം നടത്തുന്നതായി വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന്
`വനിത മതിലിന് രാഷ്ട്രീയ നിറം വന്ന് ചേർന്നത് ഞാൻ അറിഞ്ഞില്ല`; എന്റെ രാഷ്ട്രീയം കല മാത്രമാണ്; വനിത മതിലിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിച്ച് നടി മഞ്ചു വാര്യർ; സർക്കാർ ചടങ്ങുകളിൽ ഇനിയും സഹകരിക്കും; ജനുവരി ഒന്നിലെ പരിപാടിയിൽ സഹകരിക്കാൻ തീരുമാനിച്ചിരുന്നത് അറിവില്ലായ്മകൊണ്ടെന്നും നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ബാലാ സേട്ടിനെ കൊന്ന് അന്ധേരിയിലെ രാജകുമാരനായി; ചോട്ടാ രാജന്റെ കണ്ണിൽ പതിഞ്ഞതോടെ ഡി കമ്പനിയിലെ പ്രധാനി; ബോംബെ സ്ഫോടനം ഹിന്ദു വിരുദ്ധമെന്ന് പറഞ്ഞ് ദാവൂദിനെ ഇന്ത്യയിൽ നിന്ന് പറത്തിയ വില്ലൻ; ഷാരൂഖിനേയും സൽമാനേയും കരൺ ജോഹറിനേയും ബ്ലാക് മെയിൽ ചെയ്ത്‌ താരമായി; ചെന്നിത്തലയെ വിരട്ടി കേരളത്തിലും സ്റ്റാറായി; കൊലയും ഭീഷണിപ്പെടുത്തലും നേരിട്ട് നടത്തി 'ഡോൺ' പദവിയിലെത്തിയ രവി പൂജാരിക്ക് വേരുകൾ കൊച്ചിയിലും; ലീനാ മരിയാ പോളിലൂടെ അധോലോക രാജാവിനെ കുടുക്കാൻ ദേശീയ ഏജൻസികളും
തിരുവനന്തപുരം വിമാനത്താവളം അദാനിക്കും ജിൻഡാലിനും തീറെഴുതും; സ്വകാര്യവത്കരണത്തിന്റെ പേരിൽ നടക്കുന്നത് തീവെട്ടികൊള്ള; കീശ വീർപ്പിക്കാൻ മോദിയും കൂട്ടരും വിറ്റുതുലയ്ക്കുന്നത് അനന്തപുരിയിലെ 628 ഏക്കർ; വിഴിഞ്ഞം തുറമുഖം കൈയിലുള്ള അദാനിക്ക് വിമാനത്താവളം കിട്ടിയാൽ ഇരട്ട ബമ്പർ; മുന്നോടിയായി എയ്‌റോസ്‌പേസ് പാർക്ക് ആരംഭിച്ച് അദാനി; പൊതുമുതൽ വിറ്റ് കോടികൾ വാരികൂട്ടാനുള്ള കേന്ദ്രത്തിന്റെ കള്ളക്കളി പുറത്ത്
ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് തീരാത്ത നാണക്കേട് സമ്മാനിച്ച കടപ്പ മെത്രാന്റെ രാജി പോപ്പ് ഫ്രാൻസിസ് സ്വീകരിച്ചു; ഭാര്യയ്ക്കും മകൾക്കും ഒപ്പം രഹസ്യ ജീവിതം നയിച്ച മെത്രാന്റെ കള്ളി പൊളിഞ്ഞത് രൂപതയിലെ വൈദികർ തന്നെ തട്ടിക്കൊണ്ട് പോയപ്പോൾ; ഭാര്യമാരും കാമുകിമാരുമുള്ള മറ്റ് മെത്രാന്മാരുടെ പേര് വിവരം പുറത്തു വിടുമെന്ന ഭീഷണിയും ഏശാതെ വന്നപ്പോൾ മനസ്സില്ലാ മനസോടെ രാജി; മോസ്റ്റ് റെവറന്റെ മാർ പ്രസാദ് ഗല്ലേല ഇനി വെറും പ്രസാദായി ജീവിക്കണം
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
അച്ഛനെക്കാൾ മുതിർന്ന അർജുൻ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോൾ കഴുത്തിൽ നിറയെ വജ്രങ്ങൾ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാർക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖർജി മുതലുള്ള നേതാക്കൾ; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റൺ മുതൽ ബിയോൺസ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ
പൊലീസുകാർ കുട്ടിസഖാക്കളുടെ തല്ലുകൊണ്ടപ്പോഴും ഒതുക്കാനുള്ള പാർട്ടി ഇടപെടൽ അറിഞ്ഞ് ക്ഷോഭിച്ച് മുഖ്യമന്ത്രി; അഞ്ചു മണിക്ക് മുമ്പ് പ്രതികളെ പൊക്കാൻ കർശന നിർദ്ദേശം; സംഭവത്തിന്റെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂം പൊലീസുകാരൻ മായ്ചുകളയാൻ നടത്തിയ ശ്രമവും വിവാദമാകുന്നു: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ചു അവശരാക്കിയ എസ്എഫ്ഐ നേതാക്കളുടെ പാർട്ടിഹുങ്കിന് പിടിവീഴും
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
കുട്ടികൾക്കുള്ള ഉടുപ്പിന് കമ്പനി വില 695 മാത്രം; ജയലക്ഷ്മിയിൽ എത്തിയപ്പോൾ നൽകേണ്ടത് 990 രൂപയും! കൊള്ള ലാഭം ഈടാക്കാൻ വ്യാജ പ്രൈസ് ടാഗ് പതിപ്പിച്ചപ്പോൾ യഥാർഥ വിലയുടെ ടാഗ് മാറ്റാൻ മറന്നു; സാധനം വാങ്ങിയ യുവാവ് വില തട്ടിപ്പ് പിടികൂടിയപ്പോൾ നീ പോയി ഉണ്ടാക്ക് എന്ന് ഭീഷണിയും; വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് വന്നു `ചരിത്രവും വഴിമാറി`; വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ ജയലക്ഷ്മിയ്‌ക്കെതിരെ തട്ടിപ്പ് കേസ്