1 usd = 70.99 inr 1 gbp = 92.82 inr 1 eur = 79.06 inr 1 aed = 19.33 inr 1 sar = 18.92 inr 1 kwd = 234.00 inr

Jan / 2020
17
Friday

രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് സമുച്ചയം; മരടിലെ ഫ്ളാറ്റ് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ നിയമ ലംഘകരുടെ ലിസ്റ്റ് പുറത്ത്; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരുന്ന് തീരദേശ പരിപാലന അഥോറിറ്റി; താജ് വിവാന്ത ഹോട്ടലുകളും പാണാവള്ളി കാപ്പിക്കോ റിസോർട്ടും അടക്കം സിആർഎസ് നിയമ ലംഘകരുടെ ലിസ്റ്റിൽ; കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ ലിസ്റ്റ് മറുനാടൻ പുറത്തുവിടുന്നു

September 28, 2019 | 12:58 PM IST | Permalink



രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് സമുച്ചയം; മരടിലെ ഫ്ളാറ്റ് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ നിയമ ലംഘകരുടെ ലിസ്റ്റ് പുറത്ത്; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരുന്ന് തീരദേശ പരിപാലന അഥോറിറ്റി; താജ് വിവാന്ത ഹോട്ടലുകളും പാണാവള്ളി കാപ്പിക്കോ റിസോർട്ടും അടക്കം സിആർഎസ് നിയമ ലംഘകരുടെ ലിസ്റ്റിൽ; കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ ലിസ്റ്റ് മറുനാടൻ പുറത്തുവിടുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: തീരദേശ പരിപാലന നിയമത്തിന്റെ അന്തസത്ത വീണ്ടെടുത്ത് മരടിലെ നാല് ഫ്ളാറ്റുകൾ നിർദ്ദാക്ഷിണ്യം പൊളിച്ചു കളയാൻ സുപ്രീംകോടതി വിധിച്ചപ്പോൾ ഇതേ സിആർസെഡ് നിയമലംഘനത്തിന്റെ പട്ടികയിലുള്ള അനധികൃത നിർമ്മിതികളുടെ ഉടമകൾ ഇപ്പോൾ ആശങ്കയിലാണ്. മരട് വിധിയെ തങ്ങളെയും തുറിച്ചു നോക്കുന്നു എന്ന യാഥാർത്ഥ്യമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച 65 വൻകിട പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ തീരമേഖലാ പരിപാലന അഥോറിറ്റി നടപടികൾ കൈക്കൊണ്ടിരുന്നില്ല. എന്നാൽ സുപ്രീം കോടതി മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതോടെ സ്ഥിതി മാറി. ഇതോടെയാണ് നിയമലംഘനം നടത്തി ഫ്ളാറ്റുകളും റിസോർട്ടുകളും ഹോട്ടലുകളും കെട്ടിപൊക്കിയവരുടെ ഉറക്കം ഇപ്പോൾ നഷ്ടമാകുന്നത്.

എന്നാൽ, ഈ ലിസ്റ്റിൽ ഉള്ളത് ചില്ലറക്കാരല്ല, സംസ്ഥാന ഭരണത്തെ പോലും നിയന്ത്രിക്കാൻ കെൽപ്പുള്ള വൻകിടക്കാരായ നിയമലംഘകരുടെ ലിസ്റ്റാണ് പുറത്തുവന്നത്. പ്രവാസി വ്യവസായി രവിപിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ എം യൂസഫലിയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള വൻകിട കെട്ടിടം വരെ ഈ നിയമലംഘകരുടെ കൂട്ടത്തിലൂമ്ട്. വൻകിട ഫ്‌ളാറ്റ് നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റും മരടിലെ തന്നെ ക്രൗൺപ്ലാസ ഹോട്ടലും ഈ ലിസ്റ്റിൽ പെടുന്നു. താജ് വിവന്ത പോലുള്ള വൻകിട ഹോട്ടലുകളും നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയതാണെന്നാണ് മറുനാടന് ലഭിച്ച ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന സാഹചര്യത്തിൽ അടുത്തതായി ഈ വൻകിട നിർമ്മാണങ്ങൾക്കും പണി കിട്ടുമോ എന്നാണ് അറിയേണ്ടത്. 

മരട് വിധി വന്നപ്പോൾ തന്നെ സിആർസെഡ് നിയമലംഘനത്തിന്റെ പരിധിയിലുള്ള 65 വൻകിട നിർമ്മാണങ്ങളുണ്ടെന്ന തീരമേഖലാ പരിപാലന അഥോറിറ്റിയുടെ (കെസിഇസഡ്എംഎ) റിപ്പോർട്ട് ഭരണകേന്ദ്രങ്ങൾക്ക് മുൻപാകെ വന്നിരുന്നു. ജൂൺ 7നു ചേർന്ന അഥോറിറ്റി യോഗത്തിന്റെ മിനിറ്റ്‌സിൽ ഈ കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനധികൃത കെട്ടിടങ്ങൾക്ക് ഇനി ഇളവു നൽകാൻ സാധിക്കില്ലെന്നു മന്തിസഭാ യോഗം വിലയിരുത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇത്തരം ഒരു വിലയിരുത്തൽ നടത്തിയത്. സുപ്രീം കോടതിയുടെ ഉത്തരവ് എല്ലാ ഫ്‌ളാറ്റുകൾക്കും ബാധകമാണ്. തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും കെട്ടിടം നിർമ്മിച്ച സമയത്തു നിലവിലുണ്ടായിരുന്ന നിയമമായിരിക്കും ബാധകം. ഇതു ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. ഇക്കാര്യത്തിൽ ഇനി മറ്റു മാർഗമൊന്നുമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്. സർക്കാരിന്റെ ഈ നിലപാടാണ് അനധികൃത നിർമ്മിതികളുടെ ഉടമകളെ ആശങ്കപ്പെടുത്തുന്നത്.

മരടിലെ നടപടികളുടെ പശ്ചാത്തലത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച ഫ്‌ളാറ്റുകൾ ഉൾപ്പെടെ കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലും വന്നിരുന്നു.  നിയമംലംഘിച്ച കെട്ടിടങ്ങളുടെ കാര്യം വിശദമായി പരിശോധിച്ചു റിപ്പോർട്ട് തയാറാക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മുൻപ് കെട്ടിപ്പൊക്കിയ അനധികൃത കെട്ടിട നിർമ്മാണങ്ങൾ സ്വാധീനത്തിന്റെയും പണക്കൊഴുപ്പിന്റെയും മറവിൽ പിന്നീട് ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്. മരട് വിധിയുടെ ബലത്തിൽ ഇങ്ങനെയുള്ള പലതും പൊളിക്കേണ്ടി വരും. കൊച്ചി ഇളംകുളം വില്ലേജിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ. 16 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പല നിർമ്മിതികളും പൊളിക്കൽ ഭീഷണി നേരിടുകയാണ്. റിസോർട്ടുകളും ഹോട്ടലുകളുമാണ് കൂടുതൽ ഉള്ളത്. പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പാണാവള്ളി റിസോർട്ടും പൊളിച്ചു മാറ്റേണ്ടി വരും. വെമ്പനാട് തീരത്തുള്ള 5000 നിയമലംഘനങ്ങൾ എന്ത് ചെയ്യണമെന്നു തീരദേശ പരിപാലന അഥോറിറ്റിക്ക് ഇനി കുത്തിയിരുന്നു ചിന്തിക്കേണ്ടി വരും. കാരണം തീരദേശ പരിപാലന നിയമം ലംഘിച്ച 65 പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ നടപടി സ്വീകരിക്കാത്തവരാണ് അഥോറിറ്റിയുടെ തലപ്പത്ത് ഇരുന്നത്. പക്ഷെ മരട് വിധിയോടെ കർശന നടപടികൾ സ്വീകരിക്കാൻ അഥോറിറ്റിയും സംസ്ഥാന സർക്കാരും നിർബന്ധിതരായിരിക്കുകയുമാണ്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കേരളത്തിലെ വൻകിട അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റ് ഇപ്പോൾ സർക്കാരിനും തീരദേശ പരിപാലന അഥോറിറ്റിക്കും മുൻപാകെയുണ്ട്. ഈ നിർമ്മിതികളുടെ നേർക്ക് എന്ത് നടപടികൾ വരും എന്നാണ് ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത്. കേരളം മാത്രമല്ല, ഇപ്പോൾ പൊളിക്കൽ പരിധിയിലുള്ള മരടിലെ നാല് ഫ്‌ളാറ്റുകളുടെ ഉടമകൾ വരെ തീരദേശ പരിപാലന നിയമം ലംഘിച്ച മറ്റു അനധികൃതനിർമ്മിതികൾ ഉടൻ പൊളിച്ചു മാറ്റണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ പരിപാലനച്ചട്ടം ലംഘിച്ചു നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ സർക്കാർ സുപ്രീം കോടതിക്കു കൈമാറണമെന്നാണ് മരട് ഉടമകൾ ആവശ്യം ഉന്നയിക്കുന്നത്. ഇതു സംബന്ധിച്ച ധവളപത്രം പുറപ്പെടുവിക്കണമെന്നാണ് മരട് ഭവന സംരക്ഷണ സമിതി യുടെ ആവശ്യം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 1991 മുതൽ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളിൽ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളെല്ലാം അനധികൃതമാണ്.

ഇത്തരത്തിൽ നിർമ്മിച്ചവയിൽ വൻകിട ഹോട്ടലുകൾ ഉൾപ്പെടെയുണ്ട്. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കണം. ഇവ പൊളിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിക്കണം മരട് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. മരട് ഫ്‌ളാറ്റ് പ്രശ്‌നത്തിൽ കേരളം തങ്ങൾക്കൊപ്പം നിന്നില്ല എന്ന തിരിച്ചറിവിന്റെ ബലത്തിൽ കൂടിയാണ് മരട് ഉടമകൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമ്മാണങ്ങൾക്കെല്ലാം കൂട്ടുനിന്നതു തീരദേശ പരിപാലന അഥോറിറ്റിയാണ്. സർക്കാർ അംഗീകാരത്തിന്റെ രേഖകൾ വിശ്വസിച്ചാണ് ഫ്‌ളാറ്റുകൾ വാങ്ങിയത്. ഞങ്ങളെ പറ്റിച്ച ബിൽഡർമാർക്കും അവർക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും തീരദേശ പരിപാലന അഥോറിറ്റി അധികൃതർക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയാറാവണം. ഫ്‌ളാറ്റ് നഷ്ടമായി എന്ന് ഉറപ്പ് വന്നതോടെ ഇതാദ്യമായി മരട് ഉടമകൾ തങ്ങൾക്ക് ഫ്‌ളാറ്റ് നൽകി വഞ്ചിച്ച കെട്ടിട നിർമ്മാതാക്കൾക്ക് എതിരെ കൂടി പരസ്യമായ നിലപാട് സ്വീകരിക്കുകയാണ്.

നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് കേരള തിരദേശ പരിപാലന അഥോറിറ്റിയുടെ റിപ്പോർട്ടിൽ അസന്ദിഗ്ധമായി വിലയിരുത്തുന്ന 65 നിർമ്മിതികളുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിയിൽ വന്നിട്ടുണ്ട്. ജില്ല തിരിച്ചുള്ള അനധികൃത നിർമ്മിതികളുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവ പൊളിക്കുമോ, അഥവാ പൊളിക്കൽ പരിധിയിൽ വരുമോ എന്നാണ് ആകാംക്ഷ ഉയരുന്നത്. കൊച്ചിയിൽ മാത്രം 24 കെട്ടിടങ്ങൾ പൊളിക്കൽ പരിധിയിലുണ്ട്.

കൊച്ചിയിലെ അനധികൃത നിർമ്മാണങ്ങൾ:

1. ഗാലക്‌സി റീജന്റ് അപ്പാർട്ട്‌മെന്റ് ഇളംകുളം
2. ഹീര വാട്ടെഴ്‌സ് ഇളംകുളം
3. ജുവൽ ഹോംസ് പൂണിത്തുറം
4. സോണി ബിൽഡ്‌കോൺ (ഇളംകുളം)
5.എം.എ.യൂസഫലി ആൻഡ് സാബുറ യൂസഫലിയ എറണാകുളം
6.എടല ബിൽഡേഴ്‌സ്, പൂണിത്തുറ
7. ഗാലക്‌സി ക്ലിഫ് ഫോർട്ട്, ഇളംകുളം
8.എം.സി.ബാസിൽ എബാഡ് ലോട്ടസ് ലെയ്ക്ക്. ഇളംകുളം
9.സിറിൽ പോൾ ആൻഡ് നിഷ സി പോൾ ഇളംകുളം
10.ഗോൾഡൻ കായലോരം മരട്
11.ലില്ലിപുട്ട് സി ഫെയ്‌സ് പള്ളിപ്പുറം
12.മുഹമ്മദലി ബിൽഡിങ് കുഴിപ്പള്ളി
13. ആൽഫ വെന്റ്വെഴ്‌സ് മരട്
14. ജെയിൻ ഹൗസിങ് മരട്
15. ഹോളിഫെയ്ത്ത്, മരട്
16. ഹോളിഡെ ഹെറിട്ടേജ് മരട്
17.കെന്റ് ബേ വാർച്ച് വാട്ടർ ഇടക്കൊച്ചി
18.ചോയിസ് മെറീന കൊച്ചി
19.ക്രൌൺ പ്ലാസ മരട്
20. അമ്പാടി റിട്രീറ്റ്-എറണാകുളം.
21.പേൾസ് ഗാർഡൻസ്-എറണാകുളം
22.അമ്പാടി റിട്രീറ്റ് റെസ്റ്റോറന്റ് എറണാകുളം
23.ബ്ലൂ ലഗൂൺ വാട്ടർ ഫ്രന്റ് എൻക്ലെവ്, എറണാകുളം
24.മാഗി ഡേവിസ് അങ്കമാലി

തിരുവനന്തപുരം

25. സ്മുഡ്രദാര ഹോട്ടൽ വിഴിഞ്ഞം
26.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് നടരാജൻ ബീച്ച് റിസോർട്ട് കോവളം
27.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സൂര്യ ബീച്ച് റിസോർട്ട് കോവളം
28.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സീ ഫെയ്‌സ് കോവളം
29.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സയ്യിദ് മുഹമ്മദ് നിസാൽ-(ഹോട്ടൽ നസാ ടൂറിസ്റ്റ് ഇൻ) കോവളം
30.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് പുരുഷോത്തമൻ ആർ (ഹോട്ടൽ പൂജാ മഹൽ)
31.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ചന്ദ്രശേഖരൻ (ഹോട്ടൽ സീ വ്യൂ പാലസ്) കോവളം
32.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സുരേഷ് കുമാർ കെ.ജി. (ഹോട്ടൽ മറൈൻ പാലസ്)കോവളം
33.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് എൻ.സുധാകരൻ (ജീവൻ ആയുർവേദിക് ബീച്ച് റിസോർട്ട്)
34.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ആൻദ്രിയാസ് ഹീറ്റ്മാൻ, സിഇഒ ഓഫ് തപോവൻ ഹെറിട്ടേജ് ഹോം, വിഴിഞ്ഞം
35. ഹീര ഡെവലപ്പെഴ്‌സ്, ആക്കുളം
36. ഹോട്ടൽ വിവാന്ത, താജ് കോവളം
37. ഹോട്ടൽ ലേക്ക് പാലസ് കഠിനംകുളം
38. ടൂറിസം ഡിപ്പാർട്ട്‌മെന്റ് ബോട്ട് ക്ലബ് കാപ്പിൽ

കണ്ണൂർ

39.സീവർ കൺസ്ട്രക്ഷൻസ്
40. സെയ്ഫ് ഹോം ബിൽഡെഴ്‌സ്
41. സ്റ്റേ ഹോംസ്
42. മലബാർ ബിൽഡർ
43.എ ന്യൂ ബിൽഡിങ് ക്ലിഫ് റോഡ്
44. എ ലാർജ് ഹോട്ടൽ കൺസ്ട്രക്ഷൻസ്
45.സീ റോക്ക് റിസോർട്ട്‌സ്

കൊല്ലം

46. സുന്ദര ബീച്ച് റിസോർട്ട്, കോട്ടുകാൽ
47. ഹോട്ടൽ റാവിസ്, തൃക്കടവൂർ
48.ഓൾ സീസൺ റിസോർട്ട്, തൃക്കടവൂർ
49. ഹോട്ടൽ ഫ്രാഗ്രന്റ് നാച്ചുർ
50.രിക്ലമേഷൻ ഓഫ് വെറ്റ് ലാന്റ് ബൈ ശശികല, കാഞ്ഞവേൽ
51. ബണ്ട് കൺസ്ട്രക്ഷൻ കേരള ലാന്റ് ഡെവലപ്‌മെന്റ് കോർപ്പറെഷൻ, മലക്കയൽ

കോഴിക്കോട്

52. ബീഫാത്തിമ ബീവി ട്രസ്റ്റ്, കടലുണ്ടി
53. കോരിത് ഗോൾഫ് ലിങ്ക്‌സ് ബിൽഡേഴ്‌സ്, കോഴിക്കോട്
54.പെന്റഗൺ ബിൽഡേഴ്‌സ്, കോഴിക്കോട്
55. അപ്പോളോ ബിൽഡേഴ്‌സ്, കോഴിക്കോട്

ആലപ്പുഴ

56. കാപികോ റിസോർട്ട്, പനവള്ളി
57.വാസു കൊക്കോ റിസോർട്ട്, വയലാർ
58.പ്രസ്റ്റീൻ ഐസൽ റിസോർട്ട്, കോടംതുരുത്ത്

കാസർകോട്

59.ഗ്രീൻ ഗേറ്റ് വേ ലൈഷർ ലിമിറ്റഡ് കൈകാൻ
60. ഹോട്ടൽ വിവാന്ത താജ്, ബേക്കൽ

പ്രൈവറ്റ് ബിൽഡിങ്

61. തോമസ് ക്ലിയോപ്ലസ്, കല്ലുവിള, തിരുവനന്തപുരം
62. ബിന്ദു സുനിൽ റസിഡൻഷ്യൽ ബിൽഡിങ്
63.എം.എ.ബാബു മൂപ്പൻ കമേർഷ്യൽ ബിൽഡിങ്
64.എം.എം.മാർട്ടിൻ റസിഡൻഷ്യൽ ബിൽഡിങ്
65. സി.ജെ.റോയി. കോൺഫിഡന്റ് ഗ്രൂപ്പ്, ഫ്‌ളാറ്റ്

ഇതാണ് തീരദേശ പരിപാലന അഥോറിറ്റി ചൂണ്ടിക്കാണിച്ച പ്രധാന നിയമലംഘനങ്ങൾ. തങ്ങളുടെ ഫ്‌ളാറ്റുകൾ പൊളിക്കാൻ തീരുമാനിച്ച അവസ്ഥയിൽ ഈ അനധികൃത കെട്ടിടങ്ങളുടെ വിവരങ്ങളും സർക്കാർ അടിയന്തിരമായി സുപ്രീംകോടതിയിക്ക് കൈമാറണമെന്നാണ് മരട് ഫ്‌ളാറ്റ് ഉടമകൾ അവശ്യപ്പെടുന്നത്. ഈ കെട്ടിടങ്ങളുടെ ഭാവിയും സിആർസെഡ് നിയമലംഘനങ്ങളുടെ സാഹചര്യത്തിൽ തുലാസിൽ ആടുകയാണ്. 2018-ൽ കേരളത്തിലെ മഹാപ്രളയവും തുടർന്നുണ്ടായ സാമൂഹികപ്രശ്നങ്ങളും വിലയിരുത്തിയാണ് സുപ്രീംകോടതി മരട് വിഷയത്തിൽ കർശന നിലപാടിലേക്കു നീങ്ങിയത്.

ഈ വിധിക്കു തൊട്ടു പിന്നാലെ കഴിഞ്ഞ 23ന് ഒരു ഇടക്കാല ഉത്തരവിലൂടെ തീരദേശനിയമലംഘനം നടത്തി നിർമ്മിച്ചിട്ടുള്ള കേരളത്തിലെ എല്ലാ നിർമ്മാണ പ്രവൃത്തികളും അറിയിക്കാൻ സംസ്ഥാന സർക്കാരിനോടു കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്. ഇത്തരം സാമൂഹികവിപത്തുകൾ സംഭവിക്കാതിരിക്കാൻ കൃത്യമായ പദ്ധതികൾ തയാറാക്കാനും നിയമലംഘകർക്കെതിരേ ഭാവിയിൽ എന്തു നടപടി സ്വീകരിക്കുന്നുവെന്നതിനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുമാണു കോടതി നിർദ്ദേശം. എറണാകുളം, മരടിലെ അഞ്ചു ഫ്ളാറ്റുകൾ പൊളിച്ചു മാറ്റുന്നതിൽമാത്രം ഒതുങ്ങുന്നില്ല മെയ്‌ എട്ടിലെ വിധിയും തുടർന്നുള്ള നിരീക്ഷണങ്ങളും. അതുകൊണ്ട് തന്നെയാണ് സിആർസെഡ് നിയമങ്ങളുടെ നഗ്‌നമായ ലംഘനം ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അഥോറിറ്റിയുടെ റിപ്പോർട്ടിലുള്ള 65 കെട്ടിടങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാകുന്നത്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കന്യാസ്ത്രീയെ കാണാൻ ഇല്ലെന്ന് ആർത്തുങ്കലിലെ മഠം അധികൃതർ പരാതി നൽകിയതോടെ അന്വേഷണവുമായി പൊലീസ്; തൃശൂരിലെ ക്ഷേത്രത്തിൽ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്‌തെന്ന് പറഞ്ഞ് സഭാ വസ്ത്രം ഉപേക്ഷിച്ച് കന്യാസ്ത്രീയും ഭർത്താവും സ്റ്റേഷനിൽ; ഒരു കന്യാസ്ത്രീയുടെ ഫെയ്‌സ് ബുക്ക് പ്രണയം സഫലമാകുന്നത് ഇങ്ങനെ
പാലിയിൽ വാസുവിന് ഉണ്ടായിരുന്നത് അൻപതേക്കർ ഭൂമി; 1984ൽ ആത്മഹത്യാ സമയത്ത് ശേഷിച്ചത് ഏഴ് ഏക്കറും; അച്ഛനെ പോലെ മകനും ധൂർത്തടിച്ചപ്പോൾ അമ്മ ഉടക്കുമായെത്തി; കൂട്ടുകാരനൊപ്പം അമ്മയെ സാരിയിൽ കെട്ടിത്തൂക്കിയത് വെറും ഏഴ് ലക്ഷം കൈക്കലാക്കാൻ; ഇസ്മായിലിന്റെ കൊലപാതകിയെ തേടി ഇറങ്ങിയപ്പോൾ കണ്ടെത്തിയത് നീലഗിരിയിലെ ജോർജുകുട്ടിയെ; നിർണ്ണായകമായത് ക്രിസ്ത്യാനിയായ ഭാര്യയുടെ അച്ചായൻ വിളിയും ബൈക്ക് കണ്ടെത്തലും; മണാശ്ശേരിയിലെ ബിർജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ തന്ത്രങ്ങൾ
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'ദേ 1750 രൂപയാ ഈ പന്തിന്..എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ..അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്; മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്; നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ': ഫുട്‌ബോൾ കുത്തിക്കീറിയ വീട്ടമ്മയ്‌ക്കെതിരെ ആറാം ക്ലാസുകാരന്റെ ഫേസ്‌ബുക്ക് ലൈവ്; വിളിക്കെടാ മക്കളെ..പന്തു ഞാൻ വാങ്ങിത്തരാം എന്ന് കുറിച്ച് സോഷ്യൽ മീഡിയയിൽ സഹായപ്രവാഹം
പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തത് താരരാജാവിന്റെ സ്വാധീന ശക്തിയിൽ വിശ്വാസം അർപ്പിച്ച്; രണ്ടും കൽപ്പിച്ചുള്ള നടിയുടെ പരാതിയിൽ എല്ലാം പ്ലാനും തവിടുപൊടി; പകർത്തിയ അശ്ലീല ചിത്രങ്ങൾ ഫോറൻസിക് പരിശോധന കഴിഞ്ഞ് എത്തുന്നതോടെ ദിലീപിന്റെ കണ്ടകശനി തുടങ്ങുമോ? അതോ പേരുമാറ്റ ഭാഗ്യം കൊണ്ടുവന്ന വീണ്ടും സൂപ്പർതാരം ആക്കുമോ? സുപ്രീം കോടതിയിലും കൈവിട്ടതോടെ മലയാള സിനിമക്ക് ഇനി 'വിചാരണക്കാലം'; നടിയെ ആക്രമിച്ച കേസിന് ആറ് മാസത്തിനുള്ളിൽ ക്ലൈമാക്‌സ് ഉറപ്പ്
മലയാള സിനിമയിൽ നിന്നും പത്ത് വർഷം തന്നെ പുറത്ത് നിർത്തിയത് ദിലീപ്; കാരണം ഒരു സംവിധായകനിൽ നിന്നും 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ തയ്യാറാകാതിരുന്നത് ചോദ്യം ചെയ്തതിലെ പക; മലയാള സിനിമാ വ്യവസായത്തിൽ നിന്നും പുറത്താക്കുമെന്നു ദിലീപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വിലക്കും വന്നു: സിനിമാ മേഖലയിൽ താൻ അനുഭവിച്ചതിനെല്ലാം കാരണക്കാരൻ ദിലീപെന്നു വെളിപ്പെടുത്തി സംവിധായകൻ വിനയൻ
തീവ്രവാദികളെ ജാമ്യത്തിലെടുക്കാൻ എത്തിയത് തിരുനെൽവേലിയിലെ മൂന്ന് അഭിഭാഷകർ; നാട്ടുകാർ എതിർത്തതോടെ നാണം കെട്ട് മടങ്ങി വക്കീലന്മാർ; കൊലപാതകികൾക്ക് സാമ്പത്തിക സഹായം നൽകിയ രണ്ട് പ്രമുഖ വ്യാപാരികളും പൊലീസ് നിരീക്ഷണത്തിൽ; പുന്നയ്ക്കാട്ടുവിളയിലെ പൂട്ടികിടക്കുന്ന വീട്ടിൽ രാത്രി റെയ്ഡ്; കസ്റ്റഡിയിലുള്ളത് 18 പേർ; എല്ലാം രഹസ്യമാക്കി ക്യൂ ബ്രാഞ്ച്; കളിയിക്കാവിളയിൽ എസ് ഐയെ വെടിവച്ച് കൊന്നത് ഐസിസുകാരെന്ന നിഗമനത്തിലേക്ക് പൊലീസ്
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ബ്രൗൺ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, 'എന്നാൽ ഇതുംകൂടി കണ്ടിട്ട് പൊക്കോ' എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി'; ഭാര്യയുടെ അബോർഷന്റെ വിചിത്രകഥ പറഞ്ഞ് ബിഗ്‌ബോസ് ഹൗസിൽ രജിത് കുമാർ; ക്രോണിക്ക് ബാച്ചിലറാണെന്ന് ആദ്യദിവസം തള്ളി; രണ്ടാം ദിവസം ഭാര്യയും കുഞ്ഞും അപകടത്തിൽ മരിച്ചെന്ന് വെളിപ്പെടുത്തലും; ഇപ്പോൾ അബോർഷൻ കഥയും; രജിത് കുമാറിന്റെ കഥകൾ കേട്ട് കിളിപോയി പ്രേക്ഷകർ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്