Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്ക് നീതി കിട്ടണം, എന്റെ മകന് കയറിക്കിടക്കാൻ വീടു വെക്കണം; മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടു വെയ്ക്കാൻ ഭാര്യയുടെ വീട്ടുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി നടി ചാളമേരി; ഭാര്യയുടെ മാതാവ് തങ്ങൾക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുന്നു; കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തിൽ നരകിക്കുന്നു; എംപിയുടെ ശുപാർശ കത്തുമായെത്തി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രനെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ച് മോളി കണ്ണമാലി

എനിക്ക് നീതി കിട്ടണം, എന്റെ മകന് കയറിക്കിടക്കാൻ വീടു വെക്കണം; മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടു വെയ്ക്കാൻ ഭാര്യയുടെ വീട്ടുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി നടി ചാളമേരി; ഭാര്യയുടെ മാതാവ് തങ്ങൾക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുന്നു; കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തിൽ നരകിക്കുന്നു; എംപിയുടെ ശുപാർശ കത്തുമായെത്തി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രനെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ച് മോളി കണ്ണമാലി

ആർ പീയൂഷ്

കൊച്ചി: മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തി നേടിയ വ്യക്തിയാണ് ചാളമേരി എന്നറിയപ്പെടുന്ന മോളി ജോസഫ്. നാടക രംഗത്തു നിന്നും സിനിമയിൽ എത്തിയ ഇവർ അതിവേഗമാണ് തന്റേതായ ഇടം നേടിയെടുത്തത്. മകന് വീടു വെയ്ക്കാൻ ശ്രമിക്കുമ്പോൾ ഉടക്കുമായി ചിലർ എത്തിയതിന്റെ പ്രശ്‌നത്തിലാണ് ചാളമേരി.

സ്ത്രീധനം സീരിയലിൽ ചാളമേരിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയതോടെയാണ് മോളി കണ്ണമാലി ശ്രദ്ധേയ ആയത്. മോളി എന്നാണ് പേരെങ്കിലും ചാള മേരി എന്നു പറഞ്ഞാലേ മേരിയെ നാളാൾ അറിയൂ. അമർ, അക്‌ബർ ആന്റണി ഉൾപെടെയുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ മകന് കയറികിടക്കാൻ പോലും സ്ഥലമില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങുകയാണ് മോളി.

മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടുവയ്ക്കാൻ ഭാര്യ വീട്ടുകാർ അനുവദിക്കുന്നില്ല എന്നതാണ് സിനിമ- സീരിയൽ രംഗത്തെ പ്രമുഖയായ ചാളമേരി എന്നറിയപ്പെടുന്ന മോളി ജോസഫ് പരാതിപ്പെടുന്നത്. പ്രശ്‌നം തീർക്കാൻ വേണ്ടി പൊലീസിന് മുന്നിൽ പരാതിയുമായി രംഗത്തെത്തിയിരിക്കയാണ് ചാളമേരി. കൊച്ചിസിറ്റി പൊലീസിന് മുൻപാകെയാണ് മോളിയും മകൻ ജോളിയും പരാതി നൽകിയിരിക്കുന്നത്. മകൻ ജോളിക്ക് വിവാഹ ശേഷം സ്ത്രീധനമായി മൂന്ന് സെന്റ് സ്ഥലം ഭാര്യാ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ വീടു വയ്ക്കാൻ ഇപ്പോൾ ഭാര്യയുടെ അമ്മ അനുവദിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. ഇത് സംബന്ധിച്ച് പരാതി കെ.വി തോമസ് എംപിക്ക് നൽകുകയും എംപിയുടെ ശുപാർശ കത്തുമായുമാണ് സിറ്റി പൊലീസ് കമ്മീഷണർ എസ്. സുരേന്ദ്രനെ കാണാൻ മോളിയും മകനും എത്തിയത്.

പരാതിയെ പറ്റി മോളി പറയുന്നത് ഇങ്ങനെ: 'എനിക്ക് നീതി കിട്ടണം. എന്റെ മകനു കിടക്കാൻ വീട് വെയ്ക്കണം. മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. സ്ഥലത്തിന് പട്ടയംതരാം എന്നു പറയുന്നതല്ലാതെ തരുന്നില്ല. മുദ്രപേപ്പറിൽ എഴുതി നൽകിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവർ അവിടെ ഷെഡ് കെട്ടിയാണ് താമസം. ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച് ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവർ വന്നു താമസിക്കുന്നത്. ഇപ്പോൾ അവർക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാൽ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല. അവർ തങ്ങൾക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്.

അങ്ങനെ ആണെങ്കിൽ എനിക്ക് എന്റെ മകനെ നഷ്ടപ്പെടും. അതിനു നീതിക്കു വേണ്ടി വന്നതാണ്. മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉള്ളത്. മകൾ എറെ മനോവിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. പെൺകുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി കൊടുത്തത്. എന്നിട്ടാണ് അവർ കള്ളക്കളി മുഴുവൻ കളിക്കുന്നത്. മുദ്രപേപ്പറിൽ എഴുതി തന്നിട്ടുണ്ട്. എങ്കിലും ആധാരം തന്നിട്ടില്ല. ആ രേഖകളെല്ലാം എന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല. എല്ലായിടത്തും പരാതി നൽകിയിട്ടുണ്ട്. കമ്മീഷ്ണർക്കും മറ്റുമായി അഞ്ചെട്ടു കേസുകൾ കൊടുത്തിട്ടുണ്ട്. അവസാന വഴിയെന്നോണമാണ് ഇവിടേക്ക് വന്നത്.'

ചെല്ലാനം കണ്ടക്കടവിലാണ് മോളീ ജോസഫിന്റെ മകൻ വീടു വയ്ക്കാൻ ശ്രമിച്ചത്. സ്ത്രീധനമായി മകൾക്ക് നൽകിയ വസ്തു തിരികെ കിട്ടാനായി മകന്റെ ഭാര്യാ മാതാവ് ശ്രമിക്കുകയാണ്. അതിനായി നിരവധി പരാതികൾ പല ഇടങ്ങളിലും അവർ നൽകിയിട്ടുണ്ട്. നീതി ലഭിക്കും എന്ന വിശ്വാസത്തിലാണ് കമ്മീഷ്ണറുടെ മുന്നിലെത്തിയതെന്നും അവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP