Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപജാപക്കാരെയും ഇടനിലക്കാരെയും കമ്മീഷണറേറ്റിൽ നിന്നും ശുദ്ധികലശം; ഗവാസ്‌കറെ മകൾ മർദ്ദിച്ചതിന്റെ പേരു ദോഷം മാറ്റാൻ കിണഞ്ഞ് പരിശ്രമിച്ച ഐപിഎസുകാരന് കിട്ടിയത് എട്ടിന്റെ പണി; ഓഫീസറുടെ തൊപ്പിയും ഷൂവുംമോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാരുടെ യൂണിഫോമാക്കുന്ന വിചിത്ര ഉത്തരവിന് പിന്നിൽ ജീവനക്കാരുടെ ചതിയോ? മലയാളം വായിക്കാനറിയാത്ത എഡിജിപിക്ക് വിനയായത് ഭരണഭാഷയിലെ കരട്; സുധേഷ് കുമാർ വീണ്ടും പ്രതിസന്ധിയിൽ; യൂണിഫോം വിവാദത്തിൽ വിശദീകരണം തേടി മന്ത്രി

ഉപജാപക്കാരെയും ഇടനിലക്കാരെയും കമ്മീഷണറേറ്റിൽ നിന്നും ശുദ്ധികലശം; ഗവാസ്‌കറെ മകൾ മർദ്ദിച്ചതിന്റെ പേരു ദോഷം മാറ്റാൻ കിണഞ്ഞ് പരിശ്രമിച്ച ഐപിഎസുകാരന് കിട്ടിയത് എട്ടിന്റെ പണി; ഓഫീസറുടെ തൊപ്പിയും ഷൂവുംമോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാരുടെ യൂണിഫോമാക്കുന്ന വിചിത്ര ഉത്തരവിന് പിന്നിൽ ജീവനക്കാരുടെ ചതിയോ? മലയാളം വായിക്കാനറിയാത്ത എഡിജിപിക്ക് വിനയായത് ഭരണഭാഷയിലെ കരട്; സുധേഷ് കുമാർ വീണ്ടും പ്രതിസന്ധിയിൽ; യൂണിഫോം വിവാദത്തിൽ വിശദീകരണം തേടി മന്ത്രി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിൽ ഇറങ്ങിയ വിചിത്ര ഉത്തരവാണ് ഇപ്പോൾ ആർ ടി ഒ ഓഫീസുകളിൽ ചർച്ചാ വിഷയം. വാഹന പരിശോധനയ്ക്ക് ഇറങ്ങുന്ന എം വി ഐ മാരും എ എം വി ഐ മാരും വാഹനങ്ങൾ കൈ കാണിച്ചു നിർത്താൻ ചുമതലപ്പെടുത്തുന്നത്് ഓഫീസ് വാഹനങ്ങളിലെ ഡ്രൈവർമാരെയാണ് എന്നാൽ യൂണ്ഫോം ഇല്ലാത്ത ഇവരെ കണ്ടാൽ പലരും വാഹനം നിർത്താറില്ല. ഇതിന് പരിഹാം കാണാനാണ് ഡ്രൈവർമാർക്ക് യൂണിഫോം വേണമെന്ന ആവിശ്യം എം വി ഐ മാർ തന്നെ ഉന്നയിച്ചത്. ഇക്കാര്യം രേഖാ മൂലം തന്നെ പല ആർ ടി ഒ മാരും ട്രാൻസ്പോർട്ട് കമ്മീഷണറെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാർക്ക് യൂണിഫോം അനുവദിക്കാൻ ഉത്തരവായി ഇതിനെ എല്ലാ ജീവനക്കാരും കൈയടിച്ച പാസാക്കിയെങ്കിലും ഉത്തരവ് കണ്ട് എല്ലാവരും ഞെട്ടി സാധാരണ ഗതിയിൽ പൊലീസ് സേനയിലെ ഡ്രൈവർമാർക്കുള്ള യൂണിഫോം ആണ് അനുവദിക്കേണ്ടിയിരുന്നത്. എന്നാൽ ഡ്രൈവർമാർ ധരിക്കേണ്ടത് ഓഫീസർമാർക്കുള്ള കാക്കി തൊപ്പി, ഷൂ ഓഫീസർമാരുടെ തന്നെ ബ്രൗൺ കളർ , യൂണിഫോമും അങ്ങനെ തന്നെ ബെൽറ്റ് മാത്രം കറുത്തത് അതും കൂടി ബ്രൗൺ ആയിരുന്നെങ്കിൽ സാക്ഷാൽ എം വി ഐ തന്നെ. ഉത്തരവ് കണ്ട് ഡ്രൈവർമാരും ഞെട്ടി അതു കൊണ്ട് തന്നെ പല ഡ്രൈവർമാരും പുതിയ യൂണിഫോം തയ്‌പ്പിച്ചിട്ടില്ല , ഷൂ എം വി ഐ മാരിൽ നിന്നും കടം വാങ്ങി ഉപയോഗിച്ചു തുടങ്ങി.

വിചിത്ര ഉത്തരവ് ഇറക്കിയതിൽ പ്രതി കൂട്ടിൽ നില്ക്കുന്നത് പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ്‌കുമാർ ഐ പി എസ് ആണെങ്കിലും അദ്ദേഹത്തിന് വിശ്വസ്തരായ ചില ഉദ്യോഗസ്ഥർ കൊടുത്ത പണിയാണന്നാണ് അറിയുന്നത്. സേനയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള എ ഡി ജി പി സുധേഷ് കുമാറിന് ഓരോ ഉദ്യോഗസ്ഥനും ഏതൊക്കെ തരത്തിലുള്ള യൂണിഫോം വേണമെന്ന് കൃത്യമായ കാഴ്ചപ്പാട് ഉണ്ട്്. ഒപ്പം സേനയിലെ ഡ്രസ് കോഡും അറിയാം. എന്നിട്ടും പണി കിട്ടിയത് ഭരണഭാഷയായ മലയാളത്തിലുള്ള ഉത്തരവിന്റെ കരട് വായിക്കാൻ അറിയാത്തതു കൊണ്ടാണന്ന് വ്യക്തമാണ്. ഉത്തരവിൽ പിഴവ് ഉണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടവർ മിണ്ടിയതുമില്ല. അതാണ് വിചിത്ര ഉത്തരവ് ഇറങ്ങാൻ കാരണം. സുധേഷ് കുമാർ ഒപ്പിട്ട കരട് അതേ പടി സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒപ്പിട്ടിറക്കി.

സാധാരണ ഗതിയിൽ കേരളത്തിൽ ജോലി ചെയ്യാൻ ചുമതലപ്പെട്ട ഐ എ എസ് ഐ പി എസ്്് ഉദ്യോഗസ്ഥർ നാലാം ക്ലാസ് മലയാളം പാസായിരിക്കണമെന്നാണ് ചട്ടം. പി എസ് സി നടത്തുന്ന ഈ പരീക്ഷ പലപ്പോഴും ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ ജയിച്ചു വരുമെങ്കിലും മലയാളം അക്ഷരങ്ങൾ പോലും നേരെ വായിക്കാൻ അറിയില്ല. അതു തന്നെയാണ് സുധേഷ്‌കുമാറിനും പണിയായതെന്നാണ് വിലയിരുത്തൽ. ട്രാൻസ്പോർട്ട് കമ്മീഷറുടെ ഉത്തരവിൽ മാറ്റം വരുമെന്ന് കരുതി യൂണിഫോമും തൊപ്പിയും ഷൂവും വാങ്ങാൻ ബഹു ഭൂരിപക്ഷം ഡ്രൈവർമാരും തയ്യാറായിട്ടില്ല. എന്തായാലും കോഴിക്കോട് ആർ ടി ഓ ഓഫീസിലെ ചില ഡ്രൈവർമാരും മന്ത്രിയുടെ പാർട്ടിയുടെ ചില ജില്ലാ നേതാക്കളും ഗതാഗത മന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടരിക്കയാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ.

മന്ത്രി നേരിട്ടു വിളിച്ചു കാര്യങ്ങൾ തിരിക്കിയതോടെ പണി കിട്ടിയത് ഉദ്യോഗസ്ഥരിൽ നിന്നാണന്ന് ബോധ്യപ്പെട്ട കമ്മീഷണർ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്. കാരണം താൻ ഒപ്പിട്ട കരടാണ് ഉത്തരവായി മാറിയത്. അതുകൊണ്ട് ഉദ്യോഗസ്ഥരോടു തട്ടി കയറിയാൽ പിന്നെയും പണി കിട്ടും. മലയാള ഭാഷയിൽ ഉത്തരവുകൾ ഇറക്കേണ്ടതിനാൽ അവരെ പിണക്കാനും വയ്യ. എന്നാൽ കാർക്കശ്യ നിലപാടിൽ നിന്നും വ്യതിചലിക്കാനും കമ്മീഷണർ തയ്യാറായിട്ടില്ല. ചാർജ്ജെടുത്തയുടൻ ഉപജാപക്കാരെയും ഇടനിലക്കാരെയും കമ്മീഷണറേറ്റിൽ നിന്നും പുറത്താക്കിയതോടെ ബഹു ഭൂരിപക്ഷം ജീവനക്കാരുടെയും ശത്രുവായി സുധേഷ്‌കുമാർ മാറിയിരുന്നു. ഇതാണ് ചതിക്ക് പിന്നിലെ യഥാർത്ഥകാരണമെന്നും വിലയിരുത്തലുണ്ട്.

സ്ഥാനം എറ്റെടുക്കും മുൻപ്് പൊലീസ് ഇന്റലിജൻസിന്റെ സഹായം തേടിയ ശേഷമാണ് സുധേഷ് കുമാർ ട്രാൻസ്പോർട്ട് കമ്മീഷണർ ആസ്ഥാനത്ത്എത്തിയത്. ഇന്റലിജൻസ് നല്കിയ റിപ്പോർട്ട്് പ്രകാരമാണ് ഉപജാപക്കാരെ പടിക്ക പുറത്താക്കിയത്. ഒപ്പം ഉദ്യോഗസ്ഥർക്ക് താക്കീതും നല്കിയെന്നാണ് വിവരം.അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥരിൽ ബഹു ഭൂരിപക്ഷവും അസംതൃപ്തരുമായിരുന്നു. . മുൻപൊക്കെ ട്രാൻസ്പോർട്ട് കമ്മീഷണർമാർ ആർ ടി ഒ ഓഫീസുകളിൽ ഇൻസ്പെക്ഷന് ചെന്നാൽ ഉദ്യോഗസ്ഥ ആതിഥ്യം സ്വീകരിച്ച് ഗുഡ് സർട്ടിഫിക്കറ്റ് നല്കി മടങ്ങുകയായിരുന്നു പതിവ്. എന്നാൽ ആ പതിവിനും സുധേഷ്‌കുമാർ അന്ത്യം കുറിച്ചു. ചുമതലയേറ്റ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗതാഗത വകുപ്പിന്റെ ഒരു ഉദ്ഘാടന പരിപാടിക്ക് കോഴിക്കോട് പോയ ഗതാഗത കമ്മീഷണർ അവിടെ നിന്നും നേരെ പോയത് മലപ്പുറം ആർ ടി ഒ ഓഫീസിൽ മിന്നൽ പരിശോധന കണ്ട ഉദ്യോഗസ്ഥർ പഴയ കമ്മീഷണർമാർക്ക് ഒരുക്കും പോലെ വേണ്ട സ്വീകരണവും ആതിഥ്യവും നല്കി മടക്കി അയക്കാൻ നോക്കിയെപ്പോഴാണ് തങ്ങളുടെ പിടിയിൽ നില്ക്കുന്ന ആളല്ല പുതിയ കമ്മീഷണർ എന്ന് തിരിച്ചറിയുന്നത്. ആതിഥ്യം സ്വീകരിച്ചില്ലന്ന് മാത്രമല്ല മുഴുവൻ ഫയലകളും പരിശോധിച്ച് തീർപ്പാക്കാത്ത ഫയലുകളിന്മേൽ ആർ ടി ഒ യോടു വിശദീകരണവും തേടി കൂടാതെ ഉദ്യോഗസ്ഥരോടെല്ലാം കാർക്കശ്യത്തോടെ പെറുമാറുകയും ചെയ്തു.

സുധേഷ് കുമാറിന്റെ മിന്നൽ പരിശോധന അറിഞ്ഞ മറ്റു ആർ ടി ഒ മാർ ഇടനിലക്കാരോടു ജാഗ്രത കാട്ടാനും അനാവിശ്യമായി ഓഫീസിൽ കയറി ഇറങ്ങരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മകൾ പൊലീസുകാരനെ അടിച്ചതു മൂലം ഉണ്ടായ മാനഹാനി മാറ്റി എടുക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് പുതിയ കമ്മീഷണർക്ക് ജീവനക്കാർ തന്ന ഐട്ടിന്റെ പണി കൊടുത്തത്. ബറ്റാലിയൻ എ.ഡി.ജി.പിയായരിക്കെയാണ് സുധേഷ് ' കുമാറിന്റെ മകൾ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായ പൊലീസുകാരനെ മർദ്ദിച്ചത്. ഇത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP