Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ; ഇത് എനിക്ക് താൽപ്പര്യമുള്ള കേസ്; റിസോർട്ട് പൂർത്തിയാക്കാൻ സഹായിക്കണം; തച്ചങ്കരിയുടെ ഫോൺവിളി മറുനാടൻ പുറത്തുവിടുന്നു; ചെറായി തീരത്ത് നിയമം ലംഘിച്ചുള്ള റിസോർട്ട് പണി എഡിജിപിക്ക് വേണ്ടിയോ? വഴങ്ങാത്തതിനാൽ ജോലിക്കും ജീവനും ഭീഷണിയെന്ന് പ്രാദേശിക നേതാവ്

ഞാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ; ഇത് എനിക്ക് താൽപ്പര്യമുള്ള കേസ്; റിസോർട്ട് പൂർത്തിയാക്കാൻ സഹായിക്കണം; തച്ചങ്കരിയുടെ ഫോൺവിളി മറുനാടൻ പുറത്തുവിടുന്നു; ചെറായി തീരത്ത് നിയമം ലംഘിച്ചുള്ള റിസോർട്ട് പണി എഡിജിപിക്ക് വേണ്ടിയോ? വഴങ്ങാത്തതിനാൽ ജോലിക്കും ജീവനും ഭീഷണിയെന്ന് പ്രാദേശിക നേതാവ്

കൊച്ചി: തിരദേശ പരിപാലന ചട്ടങ്ങൾ കാറ്റിൽ പറത്തി ചെറായി ബീച്ചിൽ നിർമ്മാണം പൂർത്തിയാവുന്ന റിസോർട്ടിനെതിരേ നാട്ടുകാർ രംഗത്തെത്തി. മൂവാറ്റുപുഴ സ്വദേശി സിജി സോണിയുടെ പേരിലാണു റിസോർട്ട് നിർമ്മാണമെങ്കിലും എഡിജിപി ടോമിൻ തച്ചങ്കരി തന്റെ ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തി ശക്തമായി രംഗത്തിറങ്ങിയതോടെ റിസോർട്ട് തച്ചങ്കരിയുടേതാണോയെന്ന സംശയത്തിലാണ് നാട്ടുകാർ.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ റിസോർട്ട് ഉടമ സിജി സോണിക്കെതിരെ റിസോർട്ട് ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിൽനിന്നു സ്റ്റോപ്പ് മെമോ നൽകിയിട്ടും അത് കൈപ്പറ്റാതെ ഇവർ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോൾ സിപിഐ(എം) ലോക്കൽ കമ്മറ്റി ഈ വിഷയത്തിൽ ഇടപെട്ടു പണികൾ നിർത്തി വയ്പിക്കുകയായിരുന്നു. യാതൊരു അനുമതിയുമില്ലാതെ പണി പൂർത്തിയാക്കുന്ന വിവാദ റിസോർട്ടിന്റെ ഉടമകൾക്ക് വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ എതിർത്തവരെ അനുനയിപ്പിക്കാൻ എഡി.ജി.പി ടോമിൻ തച്ചങ്കരി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതിന്റെ ഓഡിയോ ക്ലിപ്പിംഗും പുറത്തിറങ്ങി. റിസോർട്ടിനെതിരെ സമരത്തിൽ മുന്നിൽ നിൽക്കുന്ന സിപിഐ.(എം) പ്രവർത്തകൻ ഷാജിയെ നേരിട്ടു വിളിച്ച് ഇതിൽനിന്നും പിന്മാറണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

താൻ ട്രാൻസ്‌പോർട്ട് കമ്മിഷണറാണെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം ഷാജിയോട് സംസാരിക്കുന്നത്. തനിക്കു വളരെ താല്പര്യമുള്ള കേസാണിതെന്നും റിസോർട്ട് പൂർത്തിയാക്കാൻ സഹായിക്കണമെന്നും എഡി.ജി.പി പറയുന്നു. എന്നാൽ നിയമപരമല്ലാത്ത പ്രവർത്തനമായതുകൊണ്ട് സമ്മതിക്കില്ലെന്ന് മറുപടി പറഞ്ഞ ഷാജിയോട് നിയമം ഉണ്ടാക്കിയിരിക്കുന്നത് ലംഘിക്കാൻ കൂടിയാണെന്നാണ് എഡി.ജി.പി പറയുന്നത്. അതിനോടൊപ്പം എട്ടു കോടി രൂപയുടെ റോഡ് വികസന വാഗ്ദാനവും എഡി.ജി.പി നല്കുന്നുണ്ട്.

അതുകൂടാതെ എഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് എസ്. ശർമയുമായും പാർട്ടിയുമായും ബന്ധമുള്ളതായും അതുകൊണ്ട് റിസോർട്ട് പണി പൂർത്തിയാക്കാൻ സഹായിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെടുന്നുണ്ട്. നാടിന്റെ വികസനത്തിനു തടസം നിൽക്കരുതെന്ന ഉപദേശിക്കുന്നുണ്ട്. എഡി.ജി.പി സംസാരിക്കുന്ന 9 മിനിറ്റ് ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. മഹിന്ദ്ര പോലുള്ള ഭിമൻ റിസോർട്ട് മുതലാളിമാർ യാതൊരു നിയമവും പാലിക്കാതെയാണ് ഇവിടെ നിർമ്മാണം നടത്തുന്നതെന്ന് തച്ചങ്കരി പറയുന്നു. നിയമം നടപ്പിലാക്കി പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതുപോലെ അനധികൃത പ്രവർത്തനങ്ങൾക്കു വേണ്ടി ചുക്കാൻ പിടിക്കുന്നതെന്ന് വ്യക്തം.

മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ചെറായി തീരദേശ പ്രദേശങ്ങളിൽ ഒരു കൊച്ചു വീട് പണിയാൻ തന്നെ പഞ്ചായത്തിൽനിന്നു അനുമതി കിട്ടുന്നില്ല. ഏറ്റവും കുറഞ്ഞത് കടൽ തിരത്തുനിന്നു 250 മീറ്ററെങ്കിലും ദൂരം വേണമെന്നാണ് ചട്ടം. അല്ലെങ്കിൽ പഞ്ചായത്ത് അനുമതി ലഭിക്കില്ല. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ റിസോർട് നിർമ്മാണം ഇപ്പോൾ നടക്കുന്നത്. സീ വാളിന് മുന്നോ നാലോ മീറ്റർ അടുത്താണ് റിസോർട്ട് പണി പൂർത്തിയാക്കാൻ പോകുന്നത്. കടൽ തീരത്തെ മത്സ്യത്തൊഴിലാളികളിൽ പലർക്കും അനുമതി കിട്ടാത്തതിനാൽ തറ മാത്രം കെട്ടി വിഷമിച്ചിരിക്കുന്ന സാഹചര്യത്തിലാണ,് നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഈ പണി പൂർത്തിയാവുന്നത്.

എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചോദിച്ച പണം കൊടുക്കാത്തതിന്റെ പക തിർക്കാനാണ് ഈ എതിർപ്പെന്നാണ് ഉടമയുടെ ആക്ഷേപം. എന്നാൽ പണത്തിനോ വേറെ യാതൊരു സഹായത്തിനോ ഇവരെ സമീപിച്ചിട്ടില്ലെന്ന് ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു. ലോക്കൽ കമ്മറ്റി ആണ് ഇതിനെതിരെ പരാതി കൊടുത്തത്. ഇതുകൊണ്ടാണ് തന്നെ വിളിച്ചു റിസോർട്ട് പണി പൂർത്തിയാക്കാൻ സഹായിക്കണമെന്ന് എ.ഡി.ജി.പി ആവശ്യപ്പെട്ടതെന്ന് ഷാജി പറഞ്ഞു.

എഡി.ജി.പി യുമായുള്ള ഫോൺവിളിക്കു ശേഷം തന്നെ ഒരു കാര്യവുമില്ലാതെ പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും ഷാജി പറയുന്നു. മത്സ്യ തൊഴിലാളിയായ ഷാജി ഓടിക്കുന്ന ചെമ്മീൻ വണ്ടി, പേപ്പറുകളെല്ലാം ശരിയായിട്ടും കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞെന്ന് ഷാജി പരാതിപ്പെടുന്നു. വണ്ടി പിടിച്ചെടുക്കാനാണ് മുകളിൽനിന്നുള്ള ഓർഡറെന്നാണ് വണ്ടി കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പിന്നിട് വണ്ടി വിട്ടു നൽകിയങ്കിലും ജോയിന്റ് ആർ.ടി.ഒ, എറണാകുളം ആർ.ടി.ഒ എന്നിവരെ കണ്ടതിനു ശേഷമാണ് പ്രശ്‌നങ്ങൾ അവസാനിച്ചതെന്നും ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു.

റിസോർട്ടുടമകളോടു പണം വേണമെന്നും അല്ലെങ്കിൽ വിട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു കഴിഞ്ഞ ദിവസം ഷാജിക്കെതിരെ മുനമ്പം പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. ഇവർ പൊലീസിലും പഞ്ചായത്തിലുമൊക്കെ പറയുന്നത് ഇവിടെ പണിയുന്നത് ഒരു വീടാണെന്നാണ്. എന്നാൽ പതിനാലു മുറികൾ ഇതിനുണ്ടെന്നു ഷാജി പറയുന്നു. റിസോർട്ടുടമകൾക്കെതിരേ നിലപാടെടുത്തതു മൂലം തന്റെ ജീവനും ജോലിക്കും ഭീഷണിയുണ്ടെന്നും ഷാജി പറയുന്നു. മനസമാധാനമായി ജോലിചെയ്യാനോ പുറത്തിറങ്ങാനോ ഇപ്പോൾ പേടിയാണ്. എന്നാലും നിയമവിരുദ്ധമായി തന്റെ നാടിനെയും കടലിനെയും നശിപ്പിക്കുന്ന പ്രവണതക്കെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറയുന്നു.

പഞ്ചായത്തിന്റെ സ്റ്റോപ്പ് മേമ്മോക്കെതിരെ റിസോർട്ട് ഉടമകൾ ഇപ്പോൾ സ്റ്റേ നേടിയെടുത്തിട്ടുണ്ട . ജനുവരി 11-ാം തിയതി കേസ് വിണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഇവിടത്തെ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP