Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീ ചിത്രയുടെ ക്ഷയ രോഗ ഉപകരണ കണ്ടു പിടിത്തത്തിന്റെ തുടർ പരീക്ഷണം നടത്താൻ അനുമതി കിട്ടിയത് സുവിശേഷ പ്രാസംഗികന്റെ അഗാപ്പെ ഡയനോസ്റ്റിക്‌സിന്; മരുന്നുപകരണ കമ്പനിയിൽ രോഗാശാന്തിയും പ്രാർത്ഥനയിലൂടെ നടത്തുന്ന ആത്മീയ പ്രഭാഷകനുള്ളത് 19 ശതമാനം ഓഹരികളും; ഉപകരണം വിപണിയിൽ എത്തിക്കുന്നതും വില നിശ്ചയിക്കുന്നതും എം വൈ യോഹന്നാൻ ചെയർമാനായ കമ്പനി; വെയിൻ വ്യൂവറും കൊച്ചിയിലെ കമ്പനിക്ക് തന്നെ; കേരളം കാത്തിരിക്കുന്ന രോഗ നിർണ്ണയ ഉപകരണങ്ങൾക്ക് പിന്നിലെ കഥ

ശ്രീ ചിത്രയുടെ ക്ഷയ രോഗ ഉപകരണ കണ്ടു പിടിത്തത്തിന്റെ തുടർ പരീക്ഷണം നടത്താൻ അനുമതി കിട്ടിയത് സുവിശേഷ പ്രാസംഗികന്റെ അഗാപ്പെ ഡയനോസ്റ്റിക്‌സിന്; മരുന്നുപകരണ കമ്പനിയിൽ രോഗാശാന്തിയും പ്രാർത്ഥനയിലൂടെ നടത്തുന്ന ആത്മീയ പ്രഭാഷകനുള്ളത് 19 ശതമാനം ഓഹരികളും; ഉപകരണം വിപണിയിൽ എത്തിക്കുന്നതും വില നിശ്ചയിക്കുന്നതും എം വൈ യോഹന്നാൻ ചെയർമാനായ കമ്പനി; വെയിൻ വ്യൂവറും കൊച്ചിയിലെ കമ്പനിക്ക് തന്നെ; കേരളം കാത്തിരിക്കുന്ന രോഗ നിർണ്ണയ ഉപകരണങ്ങൾക്ക് പിന്നിലെ കഥ

പ്രവീൺ സുകുമാരൻ

തിരുവനനന്തപുരം. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഗവേഷകർ വികസിപ്പിച്ച് ക്ഷയ രോഗ ചികിത്സാ രംഗത്ത് അദ്ഭുതങ്ങൾക്കു സാധ്യതയുള്ള ഉപകരണത്തിന്റെ സാങ്കേതിക വിദ്യ അധികൃതർ കൈമാറിയത് രോഗശാന്തി പ്രാർത്ഥനയും ശുശ്രൂഷയും നടത്തുന്ന പ്രശസ്ത സുവിശേഷ പ്രാസംഗികന്റെ ഉടമസ്ഥതയിലുള്ള അഗാപ്പെ ഡയനോസ്റ്റികിന്. ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന ചാരിറ്റബിൾ ട്രസ്റ്റിലെ പ്രധാനിയും പ്രചാരകനും സുവിശേ പ്രാസംഗികനുമായ എം വൈ യോഹന്നാന്റെ നിയന്ത്രണത്തിലുള്ള കമ്പിനി തുടർ പരീക്ഷണങ്ങൾ നടത്തി ഉപകരണം വിപണിയിലെത്തിക്കും. ഉപകരണത്തിന്റെ റോയൽറ്റി മാത്രം ശ്രീചിത്രയ്ക്ക് ലഭിക്കും ശ്രീചിത്രയും അഗാപ്പെയും തമ്മിലുള്ള കരാർ ഇങ്ങനെയാണന്ന് അറിയുന്നു. കൊച്ചി പട്ടിമറ്റത്ത് പ്രവർത്തിക്കുന്ന അഗാപ്പെ ഡയനോസ്റ്റിക്‌സ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മുന്നൂറോളം ഡിസ്റ്റിബ്യൂട്ടർമാരുള്ള സ്ഥാപനമാണ്. അഗാപ്പെയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത് രോഗശാന്തി ശ്രുശ്രൂഷയ്ക്ക് പേരു കേട്ട എം വൈ യോഹന്നാൻ തന്നെയാണ്.

മരുന്ന് പരീക്ഷണത്തിനും ഉൽപ്പാദനത്തിനും വിതരണത്തിനും പ്രത്യേക ശാഖകൾ ഉള്ള അഗാപ്പെ ഡയനോസ്റ്റിക്‌സ് ഇരുപത് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നതായി അവകാശപ്പെടുന്നു. ഉപകരണത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം ശ്രീ ചിത്രയ്ക്ക് ആയിരിക്കില്ല അതായത് ഉപകരണം തുടർ പരീക്ഷ ണങ്ങളിൽ വിജയമായാൽ വിപണി വില നിശ്ചയിക്കാനുള്ള അധികാരം യോഹന്നാന്റെ കമ്പിനിക്ക് ആയിരിക്കുമെന്നാണ് സൂചന. 100 രൂപയ്ക്ക് ക്ഷയരോഗപരിശോധന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉപകരണം വികസിപ്പിച്ചത്. അരമണിക്കൂറിനകം പരിശോധനാഫലം ലഭിക്കും. നിലവിൽ 4500 രൂപവരെ വേണ്ടിവരുന്ന ടി.ബി. പരിശോധനയുടെ ചെലവ് ഗണ്യമായി കുറയുന്നതോടെ പ്രതിരോധ, ചികിത്സാരംഗങ്ങളിൽ വന്മുന്നേറ്റം നടത്താനാകുമെന്നാണ് ശ്രീചിത്രയുടെ അവകാശവാദം. എന്നാൽ ഇതെല്ലാം അന്തിമമായി തീരുമാനിക്കുക ഉപകരണത്തിന് അഗാപ്പെ ചുമത്തുന്ന തുകയായിരിക്കും.

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ സയന്റിസ്റ്റ് ഡോ. അനൂപ് കുമാർ തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജീൻ ഡോട്ട് എന്ന പരിശോധനാ ഉപകരണം വികസിപ്പിച്ചത്. ശീചിത്രയിലെത്തിയ ലോകാരോഗ്യസംഘടനയിലെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും വിദഗ്ദ്ധർ ഉപകരണം പരിശോധിച്ച് തുടർഗവേഷണത്തിനും വികസനത്തിനും ശുപാർശ ചെയ്തു. പരിശോധനക്കിറ്റ് വികസിപ്പിക്കുന്നതിന് കൊച്ചിയിലെ സ്വകാര്യസ്ഥാപനവുമായി ശ്രീചിത്ര കരാറുണ്ടാക്കുകയായിരുന്നു. ഇങ്ങനെയാണ് യോഹന്നാന്റെ സ്ഥാപനം ഈ ഗവേഷണത്തിൽ പങ്കാളിയാകുന്നത്.

കഫത്തിന്റെ സാമ്പിളിൽനിന്ന് ഡി.എൻ.എ. ഘടകങ്ങൾ വേർതിരിച്ചാണ് രോഗനിർണയം നടത്തുന്നത്. അരമണിക്കൂറിനുള്ളിൽ 20 സാമ്പിളുകൾവരെ പരിശോധിക്കാനാകും. ചെലവുകുറഞ്ഞ രീതിയായതിനാൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ജീൻ ഡോട്ട് ഉപയോഗിച്ച് പരിശോധന നടത്താനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ ഈ കിറ്റ് ഉപയോഗിച്ച് പരീക്ഷണപരിശോധനകൾ നടത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സംസ്ഥാന ടി.ബി. സെന്ററിന്റെ സഹകരണത്തോടെ ഇതിനോടകം നടത്തിയ പരിശോധനകളിലെല്ലാം കിറ്റ് വിജയമെന്നുകണ്ടതോടെയാണ് ലോകാരോഗ്യസംഘടനയുടെയും മറ്റും സഹായം തേടിയത്. അവർ ഇത് പൂർണ്ണവിജയമാണെന്ന് സമ്മതിക്കുകയും ചെയ്തു.

രാജ്യത്ത് ഒരുവർഷം 2.7 ദശലക്ഷം ക്ഷയരോഗികളെയാണ് കണ്ടെത്തുന്നതെന്നാണ് കണക്കുകൾ. ഇതിൽ മൂന്നുശതമാനം മാത്രമാണ് കേരളത്തിൽ. പ്രതിരോധപ്രവർത്തനങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വർഷംതോറും ചെലവിടുന്നത്. പരിശോധനാചെലവുകൾ കുറയുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക നീക്കിവയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഡോ. സജീവ് നായർ, ഡോ. നീന, ഡോ. അനിതാ നായർ തുടങ്ങിയവരും ഗവേഷകസംഘത്തിലുണ്ടയിരുന്നു. ഡയഗ്‌നോസ്റ്റിക് ലാബ് യന്ത്രോപകരണങ്ങളുടെ നിർമ്മാണത്തിൽ മുൻനിരക്കാരായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റ സാങ്കേതികവിദ്യ വികസന ബോർഡ് ഏർപ്പെടുത്തിയ അവാർഡ് നേരത്തെ ലഭിച്ചിരുന്നു. അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലാബ് സാങ്കേതിക വിദ്യാരംഗത്തു പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനിയായ ടൊയോബോയുമായി സാങ്കേതിക പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. നേരത്തേയുള്ള കാൻസർ രോഗ നിർണയത്തിനായി അത്യന്താധുനിക (സി.എൽ.ഐ.എ.) സാങ്കേതിക ഉപകരണങ്ങളുടെ ഉത്പാദനത്തിനായാണ് ഇത്.

എറണാകുളം ജില്ലയിൽ പട്ടിമറ്റത്ത് അഗാപ്പെ സ്ഥാപിച്ചിട്ടുള്ള ലോകോത്തര ലാബ് ഉപകരണ നിർമ്മാണ യൂണിറ്റിലാണ് നിർമ്മാണം നടക്കുക. ഒന്നരവർഷം കൊണ്ട് യന്ത്രനിർമ്മാണ യൂണിറ്റ് ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൻസർ നിർണയ രംഗത്തെ മുന്നേറ്റങ്ങൾക്കു പുറമെ പുതിയ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ അതിനൂതന രോഗനിർണയ സംവിധാനങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ ഉപകരണത്തിന്റെ സഹായത്താൽ രോഗ നിർണയത്തിനുള്ള ചെലവ് മൂന്നിലൊന്നായി കുറയ്ക്കാൻ സാധിക്കുമെന്ന് അഗാപ്പെ മാനേജിങ്് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. പട്ടിമറ്റത്തുള്ള നിർമ്മാണ യൂണിറ്റിന് പുറമെ സ്വിസ്സർലാന്റിലും (സൂറിക്ക്) മുവാറ്റുപുഴ നെല്ലാട് കിൻഫ്രയിലും അഗാപ്പെക്ക് ഗവേഷണ നിർമ്മാണ യൂണിറ്റുകളുണ്ട്. അഗാപ്പെയുടെ ഉൽപന്നങ്ങൾ ലോകത്ത് 60 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അഗാപ്പെ വകസിപ്പിച്ച മിസ്പഐ 3, തനത് സാങ്കേതിക വിദ്യാ വികസനത്തിനും, വാണിജ്യവത്കരണത്തിനുമുള്ള 2018ലെ ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് കരസ്ഥമാക്കിയിട്ടുണ്ട്.

അഗപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡിന്റെ രാജ്യത്തെ ഏറ്റവും വലിയ ഐ വി ഡി (ഇൻവിട്രോ ഡയഗ്‌നോസ്റ്റിക്‌സ്) റീയേജന്റ് ഫാക്ടറി നാല് വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.1995ൽ മുംബൈയിലാണ് അഗപ്പെയ്ക്ക് തുടക്കമായത്. അഗപ്പെയ്ക്ക് രാജ്യത്താകമാനം നാനൂറിലേറെ തൊഴിലാളികളും 250 ൽ പരം വിതരണക്കാരും ലാബുകളും ആശുപത്രികളും പതോളജിസ്റ്റുകളുമടക്കം 20000 ഉപഭോക്താക്കളുമുണ്ട്. അൻപതിലേറെ രാജ്യങ്ങളിൽ സേവനത്തിനായി സ്വിറ്റ്‌സർലണ്ടിൽ സബ്‌സിഡിയറി കമ്പനിയും അഗാപ്പെ ക്കുണ്ട്. അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ ജപ്പാനിലെ തോഷിബ മെഡിക്കൽ സിസ്റ്റംസ്, ചൈനയിലെ മൈന്ഡറെ, ജപ്പാനിലെ ഡെങ്ക സീക്കെൻ, ക്യോവ മെടെക്‌സ് എന്നിവയുമായി അഗപ്പെ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ്്് പറയുന്നു.. നെല്ലാട് കിൻഫ്ര പാർക്കിലും ഉപകരണ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റിൽ അത്യാധുനിക സജ്ജീകരണങ്ങളാണുള്ളത്.

എം വൈ യോഹന്നാന് കമ്പനിയിൽ 19.51ശതമാനം ഷെയർ ഉണ്ട് . സുവിശേഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലെഷിപ്പിലെ പ്രധാനിയും സുവിശേഷകനുമാണ് എം വൈ യോഹന്നാൻ. യൂറോപ്യൻ രാജ്യങ്ങളിലടക്കം നിരവിധി വേദികളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായ എം വൈ യോഹന്നാൻ രോഗശാന്തി പ്രാർത്ഥനകൾക്കും യോഗങ്ങൾക്കും നേതൃത്വം നല്കുന്നത് വഴി വിദേശ രാജ്യങ്ങളിൽ പോലും ഇദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗത്തിന് വൻ ഡിമാന്റാണ്. സുവിശേഷത്തിലൂടെ രോഗ ശാന്തി എന്ന ആശയം പ്രത്യക്ഷത്തിൽ യോഹന്നാൻ മുന്നോട്ട് വയ്ക്കുന്നില്ലെങ്കിലും എല്ലാത്തിനും സുവേശേഷത്തിൽ പരിഹാരമുണ്ടെന്ന ആശയം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP