1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

യൂസഫലി കണ്ണ് വച്ച വിമാനത്താവളം റാഞ്ചിയ മോദിയുടെ തോഴനായ അദാനിയെ പിണറായി വെറുതെ വിടില്ല; തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് അദാനിക്ക് നൽകിയതിനെ എതിർത്ത് ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് ഇടത് സർക്കാർ; ഹർജി നൽകുക കെ എസ് ഐ ഡി സി; തലസ്ഥാനം അദാനിക്ക് തീറെഴുതില്ലെന്ന് പ്രഖ്യാപിച്ച് പിണറായി സർക്കാർ

February 27, 2019 | 09:25 AM IST | Permalinkയൂസഫലി കണ്ണ് വച്ച വിമാനത്താവളം റാഞ്ചിയ മോദിയുടെ തോഴനായ അദാനിയെ പിണറായി വെറുതെ വിടില്ല; തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് അദാനിക്ക് നൽകിയതിനെ എതിർത്ത് ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് ഇടത് സർക്കാർ; ഹർജി നൽകുക കെ എസ് ഐ ഡി സി; തലസ്ഥാനം അദാനിക്ക് തീറെഴുതില്ലെന്ന് പ്രഖ്യാപിച്ച് പിണറായി സർക്കാർ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് കിട്ടുന്നതോടെ കേരളത്തിന്റെ തലസ്ഥാനം അദാനിയുടെ കൈപ്പിടിയിൽ ഒതുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോഴനായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് വിമാനത്താവളം തീറെഴുതാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. എതിർപ്പ് വാക്കുകളിൽ മാത്രമാക്കാതെ നിയമപരമായ നീങ്ങുകയാണ് സർക്കാർ. വിമാനത്താവളം അദാനിക്ക് കൈമാറിയത് ചോദ്യം ചെയ്ത് സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സർക്കാരിനു വേണ്ടി കെ.എസ്‌ഐ.ഡി.സിയാണ് ഹൈക്കോടതിയിൽ കേസ് നൽകുക.

മോദിയുമായി അദാനിക്കുള്ള ബന്ധവും കൂട്ടുകെട്ടും തുറന്നു കാട്ടുന്ന ഹർജി രാജ്യത്ത് തന്നെ ആദ്യത്തേതാവും. വ്യവസായ ഭീമനായ അദാനിയും മോദിയും തമ്മിലുള്ള ബന്ധം ഇതാദ്യമായാവും ഒരു കോടതിയിൽ ഉന്നയിക്കപ്പെടുക. അഹമ്മദാബാദുകാരനായ ഗൗതം അദാനി ഗുജറാത്തിൽ നിന്ന് വളർന്ന് ലോകം മുഴുവൻ വേരുകളുള്ള ഭീമനായി മാറിയിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് വളർന്നയാളാണ് മോദി. ഇരുവരും തമ്മിലുള്ള ബന്ധം കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യം. വിഴിഞ്ഞം തുറമുഖം അദാനിക്ക് തീറെഴുതി കൊടുക്കാൻ ഉമ്മൻ ചാണ്ടിക്കു മേൽ മോദിയുടെ സമ്മർദ്ദം ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. സമാനമായ ഓപ്പറേഷൻ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കാരണം അസാദ്ധ്യമാണെന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണം.

തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിനെടുക്കാൻ സർക്കാർ മുന്നിട്ടിറങ്ങാൻ മറ്റൊരു കാരണം കൂടിയുണ്ട്. പശ്ചിമേഷ്യയിലെ വ്യവസായ പ്രമുഖനായ യൂസഫലിയാണ് ആ കാരണം. നിലവിൽ നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളുടെ ഡയറക്ടർ ബോർഡംഗവും ഭൂരിഭാഗം ഓഹരി കൈവശമുള്ള ഉടമയുമാണ് യൂസഫലി. സർക്കാരിന്റെ ഉടമസ്ഥതയിലാണ് ഇരു വിമാനത്താവളങ്ങളും. പൊതു- സ്വകാര്യ പദ്ധതിയാണെങ്കിലും രണ്ടിടത്തും യൂസഫലിക്ക് രാജകീയ വരവേൽപ്പാണ് ലഭിക്കുക. യൂസഫലി എത്തുമ്പോൾ വിമാനത്താവളത്തിൽ പ്രത്യേക വരവേൽപ്പ്, ഗ്രീൻ ചാനൽ സൗകര്യം, മറ്ര് വിമാനത്താവളങ്ങളിലും സമാന പരിഗണന എന്നിവയെല്ലാം ലഭിക്കും. തിരുവനന്തപുരത്ത് അടുത്തവർഷം ലുലു മാൾ തുടങ്ങാനിരിക്കുന്ന യൂസഫലിക്ക് ഇവിടുത്തെ വിമാനത്താവളം കൈപ്പിടിയിലാക്കുക എന്നത് ആഗ്രഹമായിരുന്നു.

വിദേശത്തു നിന്ന് ഇഷ്ടം പോലെ ചരക്കുകൾ എത്തിക്കാനും ഇവിടുത്തെ ഉത്പ്പന്നങ്ങൾ പശ്ചിമേഷ്യയിലും ഗൾഫിലുമുള്ള ബിസിനസിനായി കൊണ്ടുപോകാനുമെല്ലാം വിമാനത്താവളം ഉതകുമായിരുന്നു. മാത്രമല്ല, സ്വന്തം വിമാനമുള്ളതിനാൽ നമ്മൾ ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ പോകും പോലെ ഉതകുമായിരുന്നു യൂസഫലിക്ക് തിരുവനന്തപുരം വിമാനത്താവളം. പിണറായിയുടെ ഉറ്റചങ്ങാതിയായ യൂസഫലി, തിരുവനന്തപുരം വിമാനത്താവളത്തിനായി കണ്ണുനട്ട് കാത്തിരിക്കവേയാണ് അദാനി അത് റാഞ്ചിയെടുത്തത്. നിയമയുദ്ധം നടത്തിയെങ്കിലും വിമാനത്താവളം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് പിണറായി എത്തിയത് യൂസഫലിയുടെ പ്രേരണയാലാണെന്നാണ് അണിയറ സംസാരം.

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് കെ.എസ്‌ഐ.ഡി.സിക്ക് കേസ് നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കി നൽകിയത്. പൊതുമേഖലയിൽ വിമാനത്താവളം നിലനിറുത്തേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയാവും കെ.എസ്‌ഐ.ഡി.സിയുടെ ഹർജി. കേന്ദ്രം സ്വകാര്യവത്കരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം ലേലത്തിനെടുക്കാൻ സംസ്ഥാന സർക്കാരും കെ.എസ്‌ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യം രൂപീകരിച്ചെന്നും പക്ഷേ കേന്ദ്രം വിമാനത്താവളം വിട്ടുനൽകാൻ തയ്യാറായില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും. സർക്കാരിന്റെ കമ്പനിക്ക് പരിധിയില്ലാത്ത റൈറ്റ് ഒഫ് ഫസ്റ്റ് റഫ്യൂസൽ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിമിതമായ 10 ശതമാനം റൈറ്റ് ഒഫ് ഫസ്റ്റ് റഫ്യൂസൽ നൽകാനാണ് കേന്ദ്‌റം അനുവദിച്ചത്. ഓരോ യാത്രക്കാരനും പ്രതിമാസം നൽകേണ്ട തുകയിൽ വൻവർദ്ധനവ് വരുത്തി അദാനി കരാർ തട്ടിയെടുത്തു. 5വിമാനത്താവളങ്ങളുടെയും പാട്ടക്കരാർ അദാനിക്ക് കിട്ടിയതിൽ ഉന്നതരുമായുള്ള ബന്ധം സംശയിക്കണമെന്നും സർക്കാർ ഹർജിയിൽ ഉന്നയിക്കും.

തിരുവിതാംകൂർ മഹാരാജാവ് കൈമാറിയ 258.06 ഏക്കർ ഭൂമിയും സംസ്ഥാന സർക്കാർ കൈമാറിയ 8.29 ഏക്കർ ഭൂമിയും സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയ 32.56 ഏക്കർ ഭൂമിയും ഉൾപ്പെടെ 628ഓളം ഏക്കർ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം പ്‌റവർത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലാഭത്തിൽ പ്‌റവർത്തിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്‌റ വിമാനത്താവളം ഏകപക്ഷീയമായി സ്വകാര്യവൽക്കരിക്കാൻ കേന്ദ്‌റസർക്കാർ തീരുമാനിച്ചത്. ഇത് തികച്ചും പ്‌റതിഷേധാർഹവും സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധവുമാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്‌റത്തിന് രണ്ട് തവണ കത്തയച്ചിട്ടും ഫലമുണ്ടായില്ല.

കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളുടെ നിർമ്മാണത്തിലും നടത്തിപ്പിലുമുള്ള സംസ്ഥാനത്തിന്റെ പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പിന് സർക്കാരിന്റെ കമ്പനിയുണ്ടാക്കാമെന്നും വിമാനനത്താവളത്തിന് ഏറ്റെടുത്ത് നൽകിയ ഭൂമിയുടെ വിലയ്ക്ക് തത്തുല്യമായ ഓഹരി സംസ്ഥാനത്തിന് നൽകണമെന്ന നിർദ്ദേശവും കേന്ദ്‌റത്തെ അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന 'തിരുവനന്തപുരം അന്താരാഷ്ട്‌റ വിമാനത്താവള ലിമിറ്റഡ്' എന്ന കമ്പനി കൂപീകരിച്ചത്.

കേന്ദ്‌റ സർക്കാരിന്റെ തെറ്റായ നിലപാട് തിരുത്താൻ ഭരണ, പ്‌റതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്‌റത്തിൽ സമ്മർദ്ദം ചെലുത്തുന്നതോടൊപ്പം, സംസ്ഥാന സർക്കാരിന്റെ നിയന്ത്‌റണത്തിലുള്ള സംരംഭമായി വിമാനത്താവളം നിലനിറുത്താനുള്ള നടപടിയും സർക്കാർ സ്വീകരിച്ചെങ്കിലും ഒന്നും കേന്ദ്രസർക്കാർ വകവച്ചില്ലെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
ഒമ്പതാം ക്ലാസുകാരി ഗർഭ ആരോപണത്തിൽ നിന്നും ഇളയച്ഛനെ രക്ഷിച്ചത് വനിതാ പൊലീസിന്റെ അന്വേഷണ മികവ്; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ നിഷേധിച്ച ഇളയച്ഛൻ പറഞ്ഞ് കൗമാരക്കാരനുമായുള്ള പ്രണയകഥ; ഇതോടെ പെൺകുട്ടിയുടെ ഫോൺ വിശദമായി പരിശോധിച്ചു പൊലീസ്; താൻ ഗർഭിണിയാണെന്ന് പെൺകുട്ടി കാമുകന് മെസ്സേജ് അയച്ചത് കണ്ടെത്തിയതോടെ കള്ളം പൊളിഞ്ഞു; അതുവരെ നെഞ്ചുരുകി നിന്ന ഇളയച്ഛൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ നെടുവീർപ്പിട്ടു
മുൻ കമ്യൂണിസ്റ്റ് രാജ്യത്ത് ജനിച്ച മുതലാളിത്ത രാജ്യത്തെ തലവന്റെ ഭാര്യ! സ്ലോവേനിയയിൽ ജനിച്ച് മോഡലിങ്ങിലൂടെ തിളങ്ങി; നിശാ ക്ലബിൽ വച്ച് ട്രംപിന്റെ കണ്ണിലുടക്കിയ സുന്ദരി; 90 കളിലെ അതീവ സെക്‌സിയായ ഫോട്ടോഷൂട്ടിലൂടെ അമേരിക്കൻ ഹൃദയം കീഴടക്കി; 24 വയസിന്റെ ഇളപ്പമെങ്കിലും ട്രംപിന് എന്നും പ്രിയപ്പട്ടവൾ; സെയിൽസ്മാന്റെ മകളിൽ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവിന്റെ ഭാര്യയായി വൈറ്റ് ഹൗസിൽ; ഇന്ത്യൻ സന്ദർശനത്തിന് എത്തുന്ന അമേരിക്കൻ പ്രഥമവനിതയുടെ കഥ ഇങ്ങനെ
ഡൊണാൾഡ് ട്രംപും മെലാനിയയും അന്തിയുറങ്ങുക ഒബാമയും ക്ലിന്റനും തങ്ങിയ ഐ.ടി.സി മൗര്യയിലെ അതേ ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്‌ളോറിലെ ചാണക്യ സ്യൂട്ടിൽ; ഒരു രാത്രിക്ക് എട്ടുലക്ഷം രൂപ വിലയുള്ള ചാണക്യ സ്യൂട്ടിൽ അടിമുടി രാജകീയ ആഡംബരങ്ങൾ; 'ട്രംപ് പ്ലാറ്റർ' മെനുവിൽ ഡയറ്റ് കൊക്കകോളയും, ചെറി വാനില ഐസ്‌ക്രീമും സുലഭമായി കരുതിയിട്ടുണ്ടെങ്കിലും സ്‌പെഷ്യൽ വിഭവങ്ങൾ എന്തെന്ന് ഇപ്പോഴും സസ്‌പെൻസ്; യുഎസ് പ്രസിഡന്റിന് ഭക്ഷണം കഴിക്കാൻ സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചത് ജയ്പൂരിൽ നിന്നും
ട്രംപ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു; പുറപ്പെടും മുമ്പ് സംസാരിച്ചത് തന്റെ സ്വീകരണ റാലിയെ കുറിച്ചു മാത്രം; സന്ദർശനത്തിനിടെ അമേരിക്ക വ്യാപാരക്കരാറുകൾ ഒന്നും ഒപ്പുവെക്കില്ല; വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്‌സർ ട്രംപിനൊപ്പം എത്താത്തതിനാൽ ചെറിയ കരാറുകളിൽ പോലും ഒപ്പുവയ്ക്കാനുള്ള സാധ്യതയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; ആകെ പുരോഗതി അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്ന ആയുധക്കച്ചവടത്തിന് മാത്രം; 100 കോടി ചെലവിട്ട് ട്രംപിനെ സ്വീകരിക്കുന്നതു കൊണ്ട് ഇന്ത്യക്കെന്ത് നേട്ടം എന്ന ചോദ്യത്തിന് ഉത്തരമല്ല
ആദ്യം മുൻടയർ പൊക്കിക്കൊണ്ട് സ്ലോ റേസിങ്! പിന്നാലെ, മൂന്ന് പേർ ഒരുമിച്ചുള്ള മത്സരയോട്ടം; പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ ബൈക്ക് റേസിങ് പതിവു പരിപാടി; അപകടത്തിൽ കലാശിച്ച മത്സരയോട്ടം ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം; ഡ്യൂക്ക് ബൈക്കിൽ ചെറുപ്പക്കാരുടെ ചീറിപ്പായൽ തുടരുന്നു: വീഡിയോ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ