Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാരി ചുറ്റിയ ഒരു വൈക്കോൽ വച്ചാലും മന്ത്രി അവിടെയെത്തും! സുന്ദരികളായ സ്ത്രീകൾ ഷേക്ക് ഹാൻഡ് ചെയ്താൽ വിടില്ല; സീതിഹാജി കഥകൾപോലെ ശശീന്ദ്രൻ കഥകൾ പ്രചരിച്ചപ്പോൾ സിപിഎമ്മിന് കടുത്ത അതൃപ്തി; വിവാദങ്ങളിൽ ചെന്നു ചാടരുതെന്ന് ശശീന്ദ്രന് പിണറായിയുടെ താക്കീത്; പ്രതിച്ഛായ മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്ത തവണ മൽസരിക്കാൻ സീറ്റുണ്ടാവില്ല; കേസിൽനിന്ന് തടിയൂരിയെങ്കിലും കുരുക്കൊഴിയാതെ നിയുക്തമന്ത്രി ശശീന്ദ്രൻ

സാരി ചുറ്റിയ ഒരു വൈക്കോൽ വച്ചാലും മന്ത്രി അവിടെയെത്തും! സുന്ദരികളായ സ്ത്രീകൾ ഷേക്ക് ഹാൻഡ് ചെയ്താൽ വിടില്ല; സീതിഹാജി കഥകൾപോലെ ശശീന്ദ്രൻ കഥകൾ പ്രചരിച്ചപ്പോൾ സിപിഎമ്മിന് കടുത്ത അതൃപ്തി; വിവാദങ്ങളിൽ ചെന്നു ചാടരുതെന്ന് ശശീന്ദ്രന് പിണറായിയുടെ താക്കീത്; പ്രതിച്ഛായ മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്ത തവണ മൽസരിക്കാൻ സീറ്റുണ്ടാവില്ല; കേസിൽനിന്ന് തടിയൂരിയെങ്കിലും കുരുക്കൊഴിയാതെ നിയുക്തമന്ത്രി ശശീന്ദ്രൻ

എം ബേബി

കോഴിക്കോട്: ഫോൺകെണിയിൽ കോടതി നടപടികളിൽനിന്ന് തടിയൂരിയെങ്കിലും രാഷ്ട്രീയ ജീവിതത്തിലെ കുരുക്കൊഴിയാതെ നിയുക്ത മന്ത്രി എ.കെ ശശീന്ദ്രൻ. വിവാദ ഫോൺ വിളിയിൽ നിയമപരമായി രക്ഷപ്പെട്ടെങ്കിലും, മുന്നണിക്കും പാർട്ടിക്കും കടുത്ത ക്ഷീണമാണ് ഇതുകൊണ്ട് ഉണ്ടായതെന്ന് കോഴിക്കോട് ജില്ലാസമ്മേളനത്തിലടക്കം ഉയർന്ന വിമർശനങ്ങൾ സിപിഎം ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്

.മുന്നണി മര്യാദയുടെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിൽ എടുക്കുമ്പോഴും, ഇത്തരത്തിലുള്ള വിഷയങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്നും ഇനിയൊരു വിവാദത്തിൽപെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ശശീന്ദ്രന് താക്കീത് നൽകിയതായാണ് വിവരം. വകുപ്പിൽ കൃത്യമായി ശ്രദ്ധിച്ച് നഷ്ടപ്പെട്ട പ്രതിഛായ അതിവേഗം തിരിച്ചുപിടിക്കണമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും നൽകിയത്. തേൻകെണി വിവാദം സിപിഎം സമ്മേളനങ്ങളിലും വൻ ചർച്ചയായതോടെ പ്രതിഛായ മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്തതവണ മൽസരിക്കാൻ സീറ്റുണ്ടാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാനേതൃത്വവും അനൗദ്യേഗികമായി എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നായ എലത്തൂർ സീറ്റ് ഘടകകക്ഷിക്ക് നൽകിയതിനെതിരെ പാർട്ടിയിൽ നിലനിൽക്കുന്ന വികാരം ശശീന്ദ്രന്റെ രാജിയോടെ പാരമ്യതയിൽ എത്തിയിരുന്നു. സ്ത്രീവിഷയത്തിലുള്ള ശശീന്ദ്രന്റെ ദൗർബല്യങ്ങൾ സിപിഎം സമ്മേളനങ്ങളിലടക്കം ചർച്ചയായിരുന്നു. ശശീന്ദ്രൻ മന്ത്രിയായി സ്ഥാനമേൽക്കുന്നകാര്യം അറിഞ്ഞപ്പോൾ തന്നെ, ഇതുപോലൊരു വിഷയത്തിലാവും അയാൾ പുറത്താവുകയെന്ന് ഒരു മുതിർന്ന സിപിഎം നേതാവ് തന്നെ പരസ്യമായി അണികളോട് പറഞ്ഞിരുന്നു. വനിതകളുമായി സംസാരിച്ചാൽ മതിവരാത്ത ശശീന്ദ്രന്റെ പ്രകൃതം മണ്ഡലത്തിൽ അങ്ങാടിപ്പാട്ടായിരുന്നു. അതുകൊണ്ടുതന്നെ സീതിഹാജി കഥകൾപോലെ ശശീന്ദ്രനെ നായകനാക്കി ഉള്ളതും ഇല്ലാത്തതുമായ പല കഥകളും മണ്ഡലത്തിൽ പ്രചരിച്ചു.

സ്ത്രീകൾ കൂടിനിൽക്കുന്നിടത്ത് ഓടിയത്തെി തിക്കിത്തിരക്കുമെന്നും, സാരിചുറ്റിയ ഒരു വൈക്കോൽവച്ചാലും അവിടെ ശശീന്ദ്രൻ എത്തുമെന്നായിരുന്നു ജനസംസാരം.വനിതകളെയും കൊണ്ട് തിരുവനന്തപുരത്ത് ശിൽപ്പശാലക്ക് പോയതുതൊട്ട് ഡൽഹിയിലെ വനിതാശാക്തീകരണ സെമിനാർ വരെയുള്ള എത്രയോ തമാശക്കഥകൾ ശശീന്ദ്രന്റെ പേരിൽ മണ്ഡലത്തിൽ ഇറങ്ങിയിട്ടുമുണ്ട്. സുന്ദരികളായ സ്ത്രീകൾ ഷേക്ക് ഹാൻഡ് ചെയ്താൽ അഞ്ചുമിനിട്ട് കഴിയാതെ വിടില്ലെന്നതാണ് മറ്റൊരു കഥ. സുന്ദരിയായ ഒരു പഞ്ചായത്ത് പ്രസിഡന്റിനെ, ഒരു പൊതു ചടങ്ങിൽ ഹസ്തദാനത്തിന് ശശീന്ദ്രൻ മന്ത്രി കൈനീട്ടിയതും അവർ കൈ പിൻവിലിച്ച്, 'കൈയില്ല വെറും കൂപ്പുകൈ മാത്ര'മെന്ന് പ്രതികരിച്ചതുമാണ് മറ്റൊരു കഥ. ഫോൺകെണി വിവാദത്തോടെ ഉള്ളതും ഇല്ലാത്തതുമായ ഇത്തരം കഥകൾ പ്രചരിച്ചതോടെയാണ് സിപിഎം ശശീന്ദ്രനെ താക്കീതു ചെയ്യാനും തീരുമാനിച്ചത്.

അതേസമയം 'പഞ്ചാരയാണെന്നല്ലാതെ' അഴിമതിക്കാരണന്നോ, സ്വജനപക്ഷപാതിയാണെന്നോയുള്ള രാഷ്ട്രീയക്കാർ സ്ഥിരമായി കേൾക്കുന്ന കടുത്ത ആരോപണങ്ങൾ ഒന്നും തന്നെ എതിരാളികൾക്കുപോലും ശശീന്ദ്രനെക്കുറിച്ച് ഉന്നയിക്കാനായിട്ടില്ല. ഇത്രയും കാലം പൊതുരംഗത്ത് നിന്നിട്ടും കാര്യമായ സമ്പാദ്യങ്ങൾ ഒന്നുമില്ല. അരനൂറ്റാണ്ടോളം നീണ്ട പൊതുജീവിതത്തിൽ കാര്യമായ അഴിമതി ആരോപണംപോലും ഉണ്ടായിട്ടില്ല. എംഎ‍ൽഎയായിരിക്കുമ്പോൾ അദ്ദേഹം കെ.എസ്.ആർ.ടി.സി ബസ്സിലും ഓട്ടോയിലുമാണ് സ്ഥിരമായി യാത്രചെയ്തിരുന്നത്. ഈ ലാളിത്യം മന്ത്രിയായിരുന്നപ്പോഴും തുടർന്നു. എത് നിമിഷവും ഫോണിൽ ലഭ്യമാവുമെന്നതാണ് ശശീന്ദ്രന്റെ ഏറ്റവും വലിയ പ്രത്യേകത. മിസ്സ്ഡ് കാൾ കണ്ട് തിരിച്ചുവിളിക്കുന്ന മന്ത്രി തിരുവനന്തപുരത്തെ പത്രക്കാർക്കും അത്ഭുദമായിരുന്നു.

കെ.എസ്.യുവിലൂടെയും യൂത്ത്‌കോൺഗ്രസിലൂടെയും രാഷ്ട്രീയ രംഗത്തുവന്ന ശശീന്ദ്രൻ, എ.കെ ആന്റണിയും വയലാർ രവിയുമടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. 80കളിൽ കോൺഗ്രസ് എസ്സിലൂടെയാണ് ഇദ്ദേഹം ഇടതുപാളയത്തിൽ എത്തുന്നത്. പിന്നീട് എൻ.സി.പിയിലേക്ക് മാറിയപ്പോഴും അദ്ദേഹം ഇടതുബന്ധം പുലർന്നു. കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ കോട്ടയായ എലത്തുർ മണ്ഡലം പാർട്ടി ശശീന്ദ്രന് വിട്ടുനൽകിയതിന്റെ പിന്നിലും മുന്നണി മര്യാദയേക്കാളുപരി വ്യക്തിബന്ധങ്ങളുടെ തിളക്കമായിരുന്നു.മണ്ഡലത്തിലെ സിപിഎം നേതാക്കളുമായി വളരെ നല്ല ബന്ധം പുലർത്താൻ ശശീന്ദ്രൻ ശ്രദ്ധിച്ചതുകൊണ്ട്, ഒരു പാർട്ടി എംഎ‍ൽഎയുടെ അതേ പരിഗണന തിരിച്ചും കിട്ടിയിരുന്നു.

2006ൽ കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫിന്റെ ഷുവർ സീറ്റുകളിൽ ഒന്നായ ബാലുശ്ശേരിയിൽനിന്നാണ് ശശീന്ദ്രൻ ജയിച്ചത്.അതിനുമുമ്പ് കോൺഗ്രസ് എസ് നേതാവും മുന്മന്ത്രിയുമായ എ.സി ഷൺമുഖദാസ് തുടർച്ചയായി ജയിച്ച മണ്ഡലമായിരുന്നു ഇത്.ഇവിടെ കോൺഗ്രസ് എസിനും എൻ.സി.പിക്കും കാര്യമായ വേരുകൾ ഇല്‌ളെങ്കിലും സിപിഎമ്മിന്റെ വോട്ടുകൾ തന്നെയാണ് ഇവരെ ജയിപ്പിച്ചത്.2011ൽ മണ്ഡല പുനർ നിർണ്ണയംവരികയും ബാലുശ്ശേരി സംവരണ മണ്ഡലമാവുകയും ചെയ്തയോടെയാണ്, പുതുതായി രൂപീകൃതമായ എലത്തൂരിലേക്ക് ശശീന്ദ്രൻ ചുവടുമാററിയത്.2011ലും 2016ലുമായി തുടർച്ചയായി രണ്ടുതവണയും അദ്ദേഹം നല്ല ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.

പാർട്ടി ഒറ്റക്ക് നിന്നാൽപോലും ജയിക്കുന്ന എലത്തുർ മണ്ഡലം ,നാമമാത്രമായ ആളുകളുള്ള ഘടകകക്ഷിക്ക് നൽകിയതിനെതിരെ പാർട്ടി സമ്മേളനങ്ങളിൽ വിമർശം ഉണ്ടാവാറുണ്ടെങ്കിലും ശശീന്ദ്രൻ ഒരു പാർട്ടി എംഎ‍ൽഎയെപ്പോലെയാണ് പെരുമാറുന്നത് എന്ന് പറഞ്ഞാണ് സിപിഎം നേതാക്കൾ അണികളുടെ രോഷം അടക്കിയത്.ഇവിടെയാണ് ശശീന്ദ്രന് ശരിക്കും അടിതെറ്റാൻ പോവുന്നത്.ഹണിട്രാപ്പ് വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം തെറിച്ചതോടെ സിപിഎം സമ്മേളനങ്ങളിൽ അതിരൂക്ഷമായ വിമർശനമാണ് ശശീന്ദ്രനെതിരെ ഉണ്ടായത്.ശശീന്ദ്രന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തിലെ അപാകതകൾ പലരും സമ്മേളനങ്ങളിൽ തുറന്നടിച്ചു.അതുകൊണ്ട് തന്നെ എലത്തൂർ സീറ്റ് സിപിഎം തിരച്ചുപിടിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.

ഗതാഗത മന്ത്രിയായി തിരച്ചുവരുന്ന ശശീന്ദ്രന് അതുകൊണ്ടുതന്നെ ഇനിയുള്ള സമയം നിർണ്ണായകമാണ്.ശക്തമായ പ്രവർത്തനത്തിലൂടെ മികച്ച മന്ത്രിയാണെന്ന് പേരെടുത്തില്‌ളെങ്കിൽ അടുത്തതവണ എലത്തൂരിൽ സീറ്റുണ്ടാകില്ലെന്ന് ഉറപ്പാണ്.ഇനിയൊരു വിവാദംപിണറായി സർക്കാറിനും താങ്ങാനാവില്ല.ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ശശീന്ദ്രനോട് ആവശ്യപ്പെട്ടതും കോഴിക്കോട് ജില്ലാകമ്മറ്റിയിൽനിന്നുള്ള കൃത്യമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP