Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യാ സഹോദരിയെ ഭാര്യയാക്കി ഭൂമി വിൽപ്പനയുടെ പേരിൽ ആദ്യം 50,000 അഡ്വാൻസ് വാങ്ങി; വീട് പണി പൂർത്തിയാക്കാൻ കാശില്ലെന്ന് പറഞ്ഞ് പിന്നേയും വാങ്ങി ഒരു ലക്ഷം; തട്ടിപ്പിൽ വഞ്ചനാ കുറ്റത്തിന് കേസെടുക്കാതെ വാദിയെ സമ്മർദ്ദത്തിലാക്കി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച് സ്ഥലം എസ് ഐയും; പണം തട്ടിപ്പു കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ ഒത്തു കളിച്ചത് മാറനല്ലൂർ പൊലീസ്; എസ് ഐ സജീവിന് കുരുക്കായി ഇന്റലിജൻസ് റിപ്പോർട്ടും

ഭാര്യാ സഹോദരിയെ ഭാര്യയാക്കി ഭൂമി വിൽപ്പനയുടെ പേരിൽ ആദ്യം 50,000 അഡ്വാൻസ് വാങ്ങി; വീട് പണി പൂർത്തിയാക്കാൻ കാശില്ലെന്ന് പറഞ്ഞ് പിന്നേയും വാങ്ങി ഒരു ലക്ഷം; തട്ടിപ്പിൽ വഞ്ചനാ കുറ്റത്തിന് കേസെടുക്കാതെ വാദിയെ സമ്മർദ്ദത്തിലാക്കി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച് സ്ഥലം എസ് ഐയും; പണം തട്ടിപ്പു കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ ഒത്തു കളിച്ചത് മാറനല്ലൂർ പൊലീസ്; എസ് ഐ സജീവിന് കുരുക്കായി ഇന്റലിജൻസ് റിപ്പോർട്ടും

രകേഷ് സദാനന്ദൻ

കാട്ടാക്കട. പണം തട്ടിപ്പ് കേസിൽ പ്രതിയായ ബിജെപി നേതാവ് മാറാനല്ലൂർ പൊലീസ് സ്റ്റേഷനിൽ സമാന്തര ഭരണം നടത്തുന്നതായി ആരോപണം.ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ അഖിലേഷ് ആണ് പൊലീസ് സ്റ്റേഷനിലെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നതായും എസ് ഐ യുമായ് ചേർന്ന് കേസുകളിൽ ഒത്തു കളി നടത്തുന്നതായി ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരിക്കുന്നത്. പരാതിയുടെ കാര്യം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്.. കഴിഞ്ഞ രണ്ടാഴ്ചയായി മാറനല്ലൂർ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച് കാര്യങ്ങൾ മനസിലാക്കിയ ഇന്റലിജൻസ് വിഭാഗവും വിവരങ്ങൾ പൊലീസ ആസ്ഥാനത്ത് റിപ്പോർട്ടു ചെയ്തതായാണ് സൂചന.

വഞ്ചനാ കേസിൽ പ്രതിയായ ബിജെപി നേതാവ് അഖിലേഷിനെഅറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ മാറനല്ലൂർ എസ് ഐ സജീവ് പരാതി ഒത്തു തീർക്കണം എന്നാവശ്യപ്പെട്ട് വാദിയെ ഭീഷണിപ്പെടുത്തിയതായാണ് പുതിയ പരാതി. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും റൂറൽ എസ് പിക്കുമാണ് പരാതി ലഭിച്ചത്. എസ്‌ഐ യ്ക്കെതിരെ ഗുരുതര ആരോപണമാണ് പൊലീസ് കംപ്ലൈന്റ് അഥോറിറ്റിക്കു മുൻപാകെ ലഭിച്ചിട്ടുള്ളത്. . സ്വന്തം നാട്ടിൽ എസ്‌ഐ ആയി എത്തിയ സജീവ് നടത്തിയ ഇടപാടുകൾ ദുരൂഹമാണന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് ആവശ്യം. സജീവിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവിശ്യവും ശക്തമായിട്ടുണ്ട്. ബിജെപി നേതാവും

മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ചീനിവിള വാർഡ് മെമ്പറുമായഅഖിലേഷ് ആണ് ഒരു വീട്ടമ്മയിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം പൊലീസിന്റെ ഒത്താശയോടെ വാദിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയർന്നിരിക്കുന്നത്. വിഴിഞ്ഞം മുല്ലൂർ ആലുവിള പുത്തൻവീട്ടിൽ അശ്വതിയെ പഞ്ചായത്ത് മെമ്പർ അഖിലേഷ് തന്റെ ഭാര്യയുടെ അനുജത്തിയായ പ്രീതയുമായി സമീപിച്ച് ഇത് തന്റെ ഭാര്യ ആണെന്നും പ്രീതയുടെ പേരിൽ ഊരൂട്ടംമ്പലത്ത് ഉള്ള ആറര സെന്റ് ഭൂമി വിൽകാനുണ്ട് എന്നറിയിച്ചു. ഭൂമി കണ്ട് പത്തര ലക്ഷം രൂപ വിലയുറപ്പിച്ച അശ്വതി അൻപതിനായിരം രൂപ അഡ്വാൻസ് നൽകി .രണ്ടു മാസത്തിനകം ഭൂമി രജിസ്ടർ ചെയ്തുകൊടുക്കാം എന്നായിരുന്നു കരാർ .പക്ഷെ ഒരു മാസം കഴിഞ്ഞപോൾ തന്റെ വീടിന്റെ പാല് കാച്ചൽ ആണെന്നും അത്യാവശ്യം ഒരു ലക്ഷം രൂപ കൂടി നൽകണം എന്നാവശ്യപ്പെട്ടു .ഈ പണവും കൊടുത്ത അശ്വതി രണ്ടുമാസം കഴിഞ്ഞ് ബാക്കി പണവുമായി രജിസ്ട്രേഷന് വേണ്ടി എത്തിയപ്പോൾ ഭൂമി രജിസ്റ്റർ ചെയ്തുകൊടുക്കാൻ അഖിലേഷ് തയ്യാറായില്ല. പല പ്രാവശ്യം ഇക്കാര്യത്തിനായി ഇവർ അഖിലേഷിനെ സമീപിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.

തുടർന്ന് അശ്വതി നടത്തിയ അന്വേഷണത്തിൽ ഈ ഭൂമി കാണിച്ച് മറ്റു പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും അഖിലേഷ് ഭാര്യ എന്ന് പറഞ്ഞ് കൊണ്ടുവന്ന പ്രീത അഖിലേഷിന്റെ ഭാര്യയുടെ അനുജത്തി ആണെന്ന് ബോധ്യപ്പെട്ടു . തുടർന്ന് കബളിപ്പിക്കലിന് ഇരയായ അശ്വതി അഖിലേഷിനും പ്രീതക്കും എതിരെ മാറനല്ലൂർ പൊലീസിൽ പരാതി നൽകി .എന്നാൽ അഖിലേഷിന്റെ സ്വാധീനത്തിന് വഴങ്ങി മാറനല്ലൂർ എസ് ഐ സജീവ് വഞ്ചന കുറ്റത്തിന് അഖിലേഷിനെതിരെ കേസെടുക്കുന്നതിന് പകരം വാദി ഭാഗത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു .ഇതേതുടർന്ന് അശ്വതി കോടതിയെ സമീപിക്കുകയും കോടതി അഖിലേഷിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിക്കുകയും മാറനല്ലൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 417 ,418 ,419 ,420 ,423 വകുപ്പുകൾ പ്രകാരം 3 /2018 ആയി കേസ് രജിസ്റ്റർ ചെയ്തു .

എന്നാൽ വഞ്ചന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അറസ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. അതെ സമയം തന്നെ പ്രതിയായ പഞ്ചായത്ത് അംഗം മിക്കവാറും ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനിൽ എത്തി മണിക്കൂറുകളോളം എസ് ഐ യുടെ റൂമിൽ ചെലവഴിക്കുകയും പല വിധ കേസുകളിൽ എസ് ഐ യെ സ്വാധീനിക്കുകയും ചെയ്യുന്നതും പതിവാണന്നാണ് പരാതിക്കാർ പറയുന്നത്. പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഇതിൽ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നല്കിയതെന്ന് അറിയുന്നു. മാത്രമല്ല പതിനേഴിന് നടക്കുന്ന പൊലീസ് സ്റ്റേഷൻ ഉത്ഘാടനത്തിന്റെ ആലോചന യോഗത്തിൽ നെടുമങ്ങാട് ഡി വൈ എസ് പി ക്ക് ഒപ്പം വഞ്ചന കേസിലെ പ്രതിയും വേദി പങ്കിടുകയും ചെയ്തു. എസ് ഐ യുടെ വേണ്ടപ്പെട്ടവൻ എന്ന പരിഗണനയിൽ മറ്റ് പൊലീസുകാരും ഇയാൾക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല.

എസ് ഐ യിൽ നിന്നും തനിക്ക് നീതി കിട്ടുന്നില്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ്പരാതിക്കാരി സജീവിനെതിരെ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നൽകിയത്. ഇതറിഞ്ഞ എസ് ഐ ഏതാനും ദിവസം മുൻപ് പരാതിക്കാരിയെയും പ്രതിയെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒത്തു തീർപ്പ് ശ്രമം നടത്തി. എന്നാൽ പണം നൽകാൻ തയ്യാറല്ല എന്ന് പറഞ്ഞ അഖിലേഷ് എസ് ഐ യുടെ മുന്നിൽ വച്ച് പരാതിക്കാരിയെ ഭീഷണി പ്പെടുത്തി. ഇതിനിടയിൽ പണം കൈപ്പറ്റിയതായി കൈപ്പറ്റ് രസീത് ഒപ്പിട്ടു നൽകണം എന്നും പണം കിട്ടുന്ന മുറക്ക് നൽകും എന്ന് എസ് ഐ പരാതിക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ പണം കിട്ടാതെ ഒപ്പിട്ട് നൽകില്ല എന്ന് പരാതിക്കാരി അറിയിച്ചു. തുടർന്ന് എസ് ഐ സ്റ്റേഷനിൽ എത്തിയ പ്രതിയെ അവിടെ നിന്നും പോകാൻ അനുവദിക്കുകയും ചെയ്തു .

തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ബിജെപി നേതാവിനെ അറസ്റ് ചെയ്യാതെ സംരക്ഷിക്കുന്ന എസ് ഐ യുടെയും പൊലീസിന്റെയും നടപടിക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാനും ഇക്കാര്യങ്ങൾ കോടതിയെയും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെയും ധരിപ്പിക്കാനും ഉള്ള ശ്രമത്തിലാണ് പരാതിക്കാരി. പ്രതികളുമായി ഒത്തുകളിച്ചതിന് നേരത്തെയും എസ് ഐ സജീവിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. മാറനല്ലൂർ ചീനിവിള സ്വദേശി കൃഷ്ണകുമാർ നല്കിയ പരാതിയിൽ നടപടി എടുക്കാതെ വാദിയെ വിരട്ടി ഒത്തു തീർപ്പിന് ശ്രമിച്ചതിന് റൂറൽ എസ് പി ശാസിക്കുകയും പ്രശ്നത്തിൽ പ്രതികൾക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തിരുന്നു. രണ്ടര മാസം മുൻപ് നടന്ന സംഭവത്തിൽ എഡിജി പി മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരം നെടുമങ്ങാട് ഡി വൈ എസ് പി സജീവിനോടു വിശദീകരണം തേടിയിരുന്നു.

കൂടാതെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കേസുകളിലും മണ്ണു മണൽ മാഫിയകളുമായി ബന്ധപ്പെട്ട് വിവരം നലകുന്നവരെയും എസ് ഐ വിരട്ടിയിരുന്നതായും ആക്ഷേപം ഉണ്ട് .തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരിക്കുന്നതിനിടെയാണ് എസ് ഐ സജീവിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP