Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു കോടിയിൽ താഴെ പണം സഹായമായി നൽകിയപ്പോൾ ചെലവിനത്തിൽ എഴുതിയെടുത്തത് രണ്ട് കോടിയിൽ അധികം രൂപ; മൈക്രോ ഫിനാൻസിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത പൊലീസിന് അതേ അഴിമതി കാട്ടിയ കത്തോലിക്കാ സഭയെ തൊടാൻ പേടി; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും അനക്കമില്ലാതെ സർക്കാർ

ഒരു കോടിയിൽ താഴെ പണം സഹായമായി നൽകിയപ്പോൾ ചെലവിനത്തിൽ എഴുതിയെടുത്തത് രണ്ട് കോടിയിൽ അധികം രൂപ; മൈക്രോ ഫിനാൻസിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത പൊലീസിന് അതേ അഴിമതി കാട്ടിയ കത്തോലിക്കാ സഭയെ തൊടാൻ പേടി; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും അനക്കമില്ലാതെ സർക്കാർ

അർജുൻ സി വനജ്

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത സംസ്ഥാന സർക്കാറിന് സമാനമായ തട്ടിപ്പു നടത്തിയ കത്തോലിക്ക സഭയ്ക്കതെിരെ ചെറുവിരൽ അനക്കാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ലത്തീൻ കത്തോലിക്കാ സഭ സംസ്ഥാനമെമ്പാടും നടത്തി വരുന്ന മൈക്രോ ഫിനാൻസ് പദ്ധതികളിലെ ക്രമക്കേടുകൾക്കെതിരെ കേസെടുക്കാനാണ് അധികാരികൾ മടിക്കുന്നത്. വരാപ്പുഴ അതിരൂപതയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിലെ കണക്കുകളിലെ പൊരുത്തക്കേട് ശരിവെയ്ക്കുന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും നടപടി കൈക്കൊള്ളാത്തതാണ് വിമർശനത്തിന് ഇടയാക്കുന്നത്.

കത്തോലിക്കാ സഭയുടെ പേരിൽ നടത്തിയ മൈക്രോ ഫിനാൻസ് ഇടപാടിൽ ചിലവെന്ന ഇനത്തിൽ കോടികൾ തട്ടിയെടുത്തു എന്നതാണ് ആക്ഷേപം. ഇത് സംബന്ധിച്ച സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചു. പ്രഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടപടി ആവശ്യപ്പെട്ടിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ മടുക്കുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടെന്നാണ് ആക്ഷേപം.

റിപ്പോർട്ടിന്റെ പ്രസക്ത ഭാഗം ഇങ്ങനെ: ' മൈക്രോ ഫിനാൻസ് പദ്ധതിയുടെ തിരിമറിയിൽ നടപടിയെടുക്കുകയും, ക്രൈസ്തവ സമുദായത്തിലെ ഒരു സൊസൈറ്റിയിലെ ക്രമക്കേടിനെക്കുറിച്ച് നിയമ നടപടി എടുക്കാതിരിക്കുകയും ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആയതിനാൽ ഈ സംഗതിക്ക് നിയമാനുസരണം സുവോ മോട്ടോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി നിയമലംഘനം നടത്തിയവർക്കെതിരെ ആർ.ബി.ഐ ആക്ട് 1934 വകുപ്പ് 58(ബി)(5)(A) ൃ/ം 45(S) പ്രകാരവും കേരള മണി ലെൻഡേഴ്സ് ആക്ട് 1958 3,17 പ്രകാരവും നിയമനടപടികൾ സ്വീകരിക്കണമെന്നുള്ള നിർദ്ദേശം നൽകണമെന്നുള്ള കാര്യം ബോധിപ്പിച്ച കൊള്ളുന്നു' ലാഭേച്ഛയോടു കൂടിയ നിക്ഷേപമോ, ബാങ്കിങ് പ്രവർത്തനമോ അല്ലായെന്നും മൈത്രിപദ്ധതിയുടെ നിയമാവലിയിൽ പറയുന്നുണ്ടെങ്കിലും, 4.25 കോടി രൂപ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിച്ചത് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയെക്കുറിച്ചുള്ള പരാതികൾ ഈ വർഷം ജനുവരിയിൽ റിസർവ് ബാങ്ക് ഇന്ത്യ, കേരള പൊലീസിന് കൈമാറിയിരുന്നു. കത്തോലിക്കാ സഭയുടെ കീഴിലെ 32 രൂപതകളിലുള്ള സർവ്വീസ് സൊസൈറ്റികളിൽ പലതും നടത്തുന്ന നിക്ഷേപപദ്ധതികൾ നിയമവിരുദ്ധമാണെന്ന പരാതികൾ നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവയാണ് ഈ സൊസൈറ്റികൾ.

മൈത്രി സമ്പാദ്യ പദ്ധതിയെന്ന പേരിൽ തങ്ങളിൽനിന്ന് സമാഹരിച്ച തുക മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ച് ഇ.എസ്.എസ്.എസ് വൻ ലാഭമുണ്ടാക്കിയെന്ന് രണ്ട് നിക്ഷേപകർ സെക്യൂരിറ്റീസ് ആൻഡ് എകസ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളാണ് ഇപ്പോൾ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ശരിവയ്ക്കുന്നത്.

ദരിദ്ര കുടുംബങ്ങൾക്ക് താങ്ങായി ലഘു സമ്പാദ്യ നിക്ഷേപം എന്ന പേരിൽ നടപ്പാക്കിയ പദ്ധതികളിലാണ് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നത്. വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകൾ പരിശോധിക്കുമ്പോൾ മൂന്നേകാൽ കോടി രൂപ മൊത്തം വരവ്-ചെലവുള്ളപ്പോൾ 51 ലക്ഷം രൂപയാണ് യാത്രാച്ചെലവിനത്തിൽ മാത്രം ചെലവഴിച്ചിരിക്കുന്നത്. 2013-14 ലെ ആകെ ചെലവ് 3,25,71,750 രൂപയാണ്. ഇക്കാലയളവിൽ 96.71 ലക്ഷം രൂപ സഹായധനമായി വിതരണം ചെയ്തപ്പോൾ നടത്തിപ്പിനായി ചെലവഴിച്ചത് രണ്ടു കോടിയിലധികം രൂപ്. യാത്രാച്ചെലവിനത്തിൽ മാത്രം 51.62 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ട്.

ശമ്പളം, ഉത്സവബത്ത, മീറ്റിങ് ചെലവുകൾ എന്നീ ഇനങ്ങളിലായി 129.54 ലക്ഷം രൂപ ചെലവിട്ടു. വരവിനെക്കാൾ അധികമായി 53 ലക്ഷം രൂപ ചെലവു വന്നതായും രേഖകൾ വ്യക്തമാക്കുന്നു. എറണാകുളം, തൃശൂർ ജില്ലകളിലെ തീരദേശജനതയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് എറണാകുളം സോഷ്യൽ സർവ്വീസ്് സൊസൈറ്റി. കത്തോലിക്ക സഭയുടെ സൊസൈറ്റികൾ 2002-03 മുതൽ 2015-16 വരെ 25 കോടിയിലധികം രൂപ രണ്ട് ശതമാനം പലിശയ്ക്ക് പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. ഈ പണത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള അന്വേഷണ ആവശ്യവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP