Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനസ്തേഷ്യ നൽകുന്നത് മൃഗ ഡോക്ടർമാരല്ല സ്ത്രീ തൊഴിലാളികൾ; വന്ധ്യംകരണ പ്രക്രിയയ്ക്ക് ശേഷം പല നായ്ക്കളുടെയും കുടലുകൾ പുറത്തു വരുന്നു; വൃഷണങ്ങൾ നീര് വന്നു വീർത്ത നായ്ക്കളും ഒട്ടേറെ; പലതും തെരുവിൽ വീണ് ചാവുന്നു; കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയയക്കെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികൾ

അനസ്തേഷ്യ നൽകുന്നത് മൃഗ ഡോക്ടർമാരല്ല സ്ത്രീ തൊഴിലാളികൾ; വന്ധ്യംകരണ പ്രക്രിയയ്ക്ക് ശേഷം പല നായ്ക്കളുടെയും കുടലുകൾ പുറത്തു വരുന്നു; വൃഷണങ്ങൾ നീര് വന്നു വീർത്ത നായ്ക്കളും ഒട്ടേറെ; പലതും തെരുവിൽ വീണ് ചാവുന്നു; കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയയക്കെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: വന്ധ്യംകരണത്തിന്റെ പേരിൽ തെരുവ്നായകൾക്ക് നേരെ നടക്കുന്നതുകൊടുംക്രൂരതയെന്ന് ആക്ഷേപം. വന്ധ്യംകരണം എന്ന പേരിൽ നായകളെ കുടുബശ്രീ ക്യാമ്പുകളിൽ കൊന്നൊടുക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. കോടികൾ ചെലവിട്ടു കേരളമാകെ നടത്തുന്ന പദ്ധതിയാണിത്. നാല് ലക്ഷത്തിലധികം തെരുവ് നായകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയെ മുഴുവൻ വന്ധ്യം കരിക്കാനുള്ള പദ്ധതികൾ ആണ് ഇപ്പോൾ നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയാണ് എല്ലാ ജില്ലകളിലും എബിസിഡി പദ്ധതി(ആനിമൽ ബർത്ത് കൺട്രോൾ ഡെസിഗ്നേറ്റഡ്) കാര്യങ്ങൾ നീക്കുന്നത്.

ഓരോ പഞ്ചായത്തിലേയും തെരുവ് നായകളുടെ എണ്ണം കണക്കാക്കിയശേഷം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് വന്ധ്യംകരണം മുന്നോട്ടു പോകുന്നത്. ഈ വന്ധ്യംകരണ പ്രക്രിയകൾക്കെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. . തികച്ചും അവിദഗ്ദരായ കുടുംബശ്രീയ്ക്ക് കൈമാറിയതോടെ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണമായും പാളിപ്പോയതായാണ് ലഭിക്കുന്ന ഫോട്ടോകൾ നൽകുന്ന സൂചനകൾ.

കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന വന്ധ്യംകരണ പ്രക്രിയയ്ക്ക് ശേഷം പല നായ്ക്കളുടെയും കുടലുകൾ പുറത്തു വന്ന അവസ്ഥയിലാണ്. ചില നായകളുടെ വൃഷണങ്ങൾ നീര് വന്നു വീർത്തിരിക്കുന്നു. പുഴുവരിച്ച നായകൾ ഉപേക്ഷിച്ച ഇടങ്ങളിൽ മരിച്ചു വീഴുകയാണ്. അവിദഗ്ദരായ കുടുംബശ്രീ സ്ത്രീ തൊഴിലാളിയുടെ നേതൃത്വത്തിലുള്ള വന്ധ്യംകരണ പ്രക്രിയയ്ക്ക് ഇരയാകുന്ന തെരുവ് നായകൾ ചത്തൊടുങ്ങുകയാണെന്ന് മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നായകൾക്ക് അനസ്തേഷ്യ നൽകുന്നത് മൃഗ ഡോക്ടർമാരല്ല. കുടുംബശ്രീ തൊഴിലാളികളാണ്. അതുമുതൽ നായകൾക്ക് പ്രശ്നങ്ങൾ തുടങ്ങുന്നു. അവിദഗ്ധരായ സ്ത്രീ തൊഴിലാളികൾ അനസ്തേഷ്യ നൽകുമ്പോൾ ചില നായകൾ വീണു ചാവുകയാണ്. സർജറി നടത്തുന്നതും, മുറിവ് തുന്നിചേർക്കലും ഇവർ തന്നെ നടത്തുകയാണ്. ഇത് തെരുവുനായകളുടെ അവസ്ഥ കൂടുതൽ പരിപാതകരവും ആക്കുന്നു.

എല്ലാ മൃഗ സംരക്ഷണ നിയമങ്ങളും കാറ്റിൽപറത്തിയാണ് തെരുവ് നായകളെ വന്ധ്യംകരിക്കുന്നത്. ഇതിനുവേണ്ട ഒരു ട്രെയിനിംഗും ഇവർക്ക് നൽകിയിട്ടില്ല. നൽകിയിട്ടുണ്ടെങ്കിൽ ഇവർ അതിനു യോഗ്യരുമല്ല. മറുനാടന് ലഭിച്ച രേഖകൾ ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വന്ധ്യംകരണത്തിന് ശേഷം അതീവ ഗുരുതര അവസ്ഥകളാണ് നായകൾ നേരിടുന്നത്. കുടുംബശ്രീയുടെ ഷെൽട്ടർ ക്യാമ്പുകളിൽ നിന്നാണ് നായകളുടെ വന്ധ്യംകരണ പ്രക്രിയ നടക്കുന്നത്. അവിടെ നിന്നും രഹസ്യമായ ലഭിച്ച ഫോട്ടോകൾ ആണ് നായകൾ നേരിടുന്ന ഗുരുതരമായ അവസ്ഥകൾ വെളിപ്പെടുത്തുന്നത്. വന്ധ്യംകരണത്തിന് ശേഷം നാല് ദിവസമെങ്കിലും നായകളെ പരിപാലിക്കണം. പക്ഷെ അപ്പോൾ തന്നെ തെരുവിൽ ഈ നായകൾ ഉപേക്ഷിക്കപ്പെടുകയാണ്. വന്ധ്യംകരണം നേരിട്ട ശേഷമുള്ള നായകളുടെ അവസ്ഥകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒപ്പം ഈ സർജറി ചെയ്ത കുടുംബശ്രീ പ്രവർത്തകരുമായുള്ള സംഭാഷണങ്ങളും പ്രചരിക്കുന്നുണ്ട്. തെരുവ് നായകളെ വന്ധ്യംകരണത്തിനു കുടുംബശ്രീയെ ഏൽപ്പിക്കരുത് എന്നാണ് മൃഗസ്നേഹികളിൽ നിന്ന് ആവശ്യം ഉയരുന്നത്. മൃഗഡോക്ടർമാരുടെ നേതൃത്വത്തിൽ തന്നെ വന്ധ്യംകരണം നടത്തണമെന്നും മൃഗസ്‌നേഹികൾ ഫോട്ടോ നിരത്തി ആവശ്യപ്പെടുന്നു. വരുന്ന നാലുവർഷത്തിനകം സംസ്ഥാനത്തെ തെരുവുനായ്ക്കളിൽ 70 ശതമാനത്തിനെയും വന്ധ്യംകരിക്കണമെന്നാണ് കഴിഞ്ഞ വർഷം തന്നെ ആരോഗ്യവകുപ്പ് ശുപാർശ ചെയ്തിരുന്നു. ഈ വന്ധ്യംകരണ പ്രക്രിയയാണ് ഇപ്പോൾ വിവാദത്തിൽ കലാശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP