Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കണക്കിൽ 21 ലക്ഷം രൂപ; കൊടുത്തത് 80,000; സ്റ്റേഡിയത്തിൽ മ്യൂറൽ പെയിന്റിങ് നടത്തിയ കലാകാരന്മാർ ബാക്കി പണത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു; കൈമലർത്തി കാണിച്ച് സ്റ്റേഡിയം-ഗെയിംസ് അധികൃതർ

കണക്കിൽ 21 ലക്ഷം രൂപ; കൊടുത്തത് 80,000; സ്റ്റേഡിയത്തിൽ മ്യൂറൽ പെയിന്റിങ് നടത്തിയ കലാകാരന്മാർ ബാക്കി പണത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു; കൈമലർത്തി കാണിച്ച് സ്റ്റേഡിയം-ഗെയിംസ് അധികൃതർ

തിരുവനന്തപുരം: 'നോക്കാം, വരട്ടെ, പഠിക്കാനുണ്ട്........പഠിച്ചു , ഇനി വരണ്ട '.... തിരുവനന്തപുരത്തെ ഫൈൻ ആർട്‌സ് കോളേജിലെ വിദ്യാർത്ഥികളോടും പൂർവ വിദ്യാർത്ഥികളോടും ദേശീയ ഗെയിംസ് സംഘാടകരും സ്‌റ്റേഡിയം അധികൃതരും പറയുന്ന വാക്കുകളാണ്.

ദേശീയ ഗെയിംസിന് മാറ്റു കൂട്ടാൻ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിന്റെ അതിരുകളിൽ മ്യൂറൽ പെയിന്റിങ് നടത്തിയ വിദ്യാർത്ഥികളാണ് കെണിയിലായത്. 38 ദിവസം 14 വിദ്യാർത്ഥികൾ രാവു പകലാക്കി സ്റ്റേഡിയത്തിൽ വരച്ച ചിത്രങ്ങൾ ഗെയിംസിൽ ഏവരുടേയും ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്തിന്റെ കായികചരിത്രത്തെയും സാംസ്‌കാരിക പൈതൃകവും വെളിവാകുന്ന ചിത്രങ്ങൾ ആലേഖനം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. പറഞ്ഞ പണി വൃത്തിയായി ചെയ്ത ഈ കലാകാരന്മാർ ഇപ്പോൾ ചെലവായ തുകയ്ക്കായി ദേശീയ ഗെയിംസ് ഓഫീസിൽ കയറിയിറങ്ങുകയാണ്.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു ചുറ്റുമുള്ള 17,316 അടി സ്ഥലത്താണ് ഫൈൻ ആർട്‌സ് കോളേജിലെ കലാകാരന്മാർ വിസ്മയം തീർത്തത്. ഇതിന് ഇവർക്ക് നൽകിയത് 80,000 രൂപ മാത്രം. സ്റ്റേഡിയത്തിൽ മ്യൂറൽ പെയിന്റിങ് ചെയ്യാൻ ഇവർക്ക് ചെലവായത് ഒന്നര ലക്ഷം രൂപ. മറ്റേതെങ്കിലും ഏജൻസികളാണ് ഇത് ഏറ്റെടുത്തിരുന്നെങ്കിൽ ലക്ഷങ്ങൾ കൊടുക്കേണ്ട സ്ഥാനത്താണ് 80000 രൂപ നൽകി ഇവരെ പറ്റിക്കാൻ ശ്രമിക്കുന്നത്.

' കോളേജിലെ പ്രിൻസിപ്പാൾ മുഖേന സ്റ്റേഡിയത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസറാണ് ഞങ്ങളോട് ഈ ജോലി ഏറ്റെടുക്കാൻ നിർദേശിച്ചത്. ദേശീയ ഗെയിംസ് ആയതിനാൽ ഗെയിംസ് സംഘാടകസമിതിയുമായോ, സ്‌റ്റേഡിയം ഭരണസമിതിയുമായോ കരാറിൽ ഒന്നും ഒപ്പുവച്ചിരുന്നില്ല. പല ഘട്ടങ്ങളിലായി 80,000 രൂപ തന്നു. ബാക്കി ചെലവായ തുക നൽകുന്നതു സംബന്ധിച്ച് സംഘാടകസമിതി യോഗം ചേർന്നു തീരുമാനിക്കുമെന്ന് അറിയിച്ചു. പിന്നീട് ഓഫീസിൽ എത്തിയപ്പോൾ മറുപടി ഇങ്ങനെ ' ഇനി ഇങ്ങോട്ട് വരണമെന്നില്ല, നിങ്ങൾ ചെയ്തതിന്റെ പ്രതിഫലം മുഴുവനും തന്നിട്ടുണ്ട്.' സ്റ്റേഡിയത്തിലെ മ്യൂറൽ പെയിന്റിങിൽ പങ്കാളിയായ ഫൈൻ ആർട്‌സ് കോളേജിലെ പൂർവ വിദ്യാർത്ഥി രാജേഷ് രാമചന്ദ്രൻ പറയുന്നു.

മാർക്കറ്റ് വിപണി അനുസരിച്ച് സ്‌ക്വയർ ഫീറ്റിന് 250 രൂപയാണ് പല ഏജൻസികളും ഈടാക്കുന്നത്. പക്ഷെ സ്റ്റേഡിയം ഭരണസമിതി സ്‌ക്വയർ ഫീറ്റിന് 120 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇത് അംഗീകരിച്ചാൽ പോലും 21 ലക്ഷം രൂപയുടെ ജോലിയാണ് 38 ദിവസം കൊണ്ട് വിദ്യാർത്ഥികൾ ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ വളരെയേറെ ഏകാഗ്രത വേണ്ട ഈ ജോലിക്ക് ഒരു തരത്തിലുമുള്ള സഹായവും അവരിൽനിന്ന് ഉണ്ടായിട്ടില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

' എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുന്ന രീതിയിൽ സ്റ്റേഡിയത്തെ ഒരുക്കിയ വിദ്യാർത്ഥികൾക്ക് അർഹമായ പരിഗണന എങ്കിലും നൽകണമെന്നാണ് ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പാൾ എ.എസ്.അജിത് പറയുന്നത്. കാൻവാസ് പെയിന്റിങിനു പോലും 30,000 രൂപ ലഭിക്കുന്ന സ്ഥാനത്ത് ഈ യുവകലാകാരന്മാരെ അവഹേളിച്ചത് ശരിയായില്ല. സാധാരണ പെയിന്റിങ് തൊഴിലാളികൾക്ക് നൽകുന്ന പരിഗണന പോലും ഉദ്യോഗസ്ഥർ ഇവർക്ക് നൽകിയില്ല. ഒരു കാൻവാസിൽ അല്ല അവർ അവരുടെ ആശയങ്ങൾക്ക് നിറഭേദം നൽകിയത്. സ്‌റ്റേഡിയത്തിന്റെ ചുറ്റും ഒരേ മനസോടെ, വികാരത്തോടെയാണ് ഇവർ അവരെ ഏൽപിച്ച ജോലി പൂർത്തിയാക്കിയത്. ഇവരുമായി കരാറിൽ ഏർപ്പെട്ടില്ല എന്നതാണ് എന്റെ കോളജിലെ വിദ്യാർത്ഥികൾ ചെയ്ത അപരാധം- പ്രിൻസിപ്പാൾ എ.എസ് അജിത് വിശദീകരിക്കുന്നു.

അതേസമയം ഗെയിംസ് സംഘാടക സമിതി ഇക്കാര്യത്തിൽനിന്ന് തലയൂരിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ പെയിന്റിങ് നടത്താൻ സംഘാടക സമിതി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന നിലപാടിലാണ് ഇവർ. സ്റ്റേഡിയം ഭരണസമിതി ചുമതലപ്പെടുത്തിയ ജോലിക്ക് കൂലി നൽകാൻ ഗെയിംസ് സംഘാടകസമിതിക്ക് കഴിയില്ല. എന്നാൽ ഫൈൻ ആർ്‌സ് കോളേജിലെ വിദ്യർഥികളെ ഏൽപിച്ച ജോലി ഉത്തരവാദിത്വത്തോടെയും വൃത്തിയായും ചെയ്തുവെന്ന് ഗെയിംസ് കമ്മീഷണർ ജേക്കബ് പുന്നൂസ് വ്യക്തമാക്കുമ്പോഴും ബാക്കി കിട്ടാനുള്ള തുകയെക്കുറിച്ച് ഉത്തരവാദിത്വം ഏൽക്കാൻ അദ്ദേഹത്തിനും കഴിയുന്നില്ല. ഇവർക്ക് അർഹമായ പ്രതിഫലം നൽകണമെന്നാണ് തന്റെയും നിലപാടെന്ന് ജേക്കബ് പുന്നൂസ് പറയുന്നു. സ്റ്റേഡിയം അധികൃതരും ഗെയിംസ് സംഘാടക സമിതിയും കൈയൊഴിഞ്ഞതോടെ എന്തു ചെയ്യും എന്ന ആശങ്കയിലാണ് ഫൈൻ ആർ്ട്‌സ് കോളേജിലെ വിദ്യാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP