Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ പരേതനായ പൊലീസുകാരൻ; പരിഷത്തുകാരിയായ അമ്മ; മുൻ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് വല്യച്ഛൻ; അമ്മായിയുടെ ഭർത്താവ് സിഎംപി പോളിറ്റ് ബ്യൂറോ അംഗം; സഹോദരി മാധ്യമ പ്രവർത്തകയും; പയ്യൻ ചെത്തി നടന്നത് സ്‌കോഡാ ഒക്ടോവിയയിലും; പാർട്ടി കുടുംബത്തിലെ ഇളംതലമുറക്കാരനെ തൊടാൻ പൊലീസിന് മുന്നിൽ തടസ്സങ്ങൾ ഏറെ; സൈനികന്റേയും ആർദ്രയുടേയും ആത്മഹത്യയ്ക്ക് പിന്നിലെ അന്വേഷണം അമിതാബിൽ മാത്രമൊതുങ്ങും; 22കാരിയുടെ മരണത്തിൽ ഉമ്മ സദീറയ്‌ക്കെതിരെ കേസെടുക്കില്ല

അച്ഛൻ പരേതനായ പൊലീസുകാരൻ; പരിഷത്തുകാരിയായ അമ്മ; മുൻ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് വല്യച്ഛൻ; അമ്മായിയുടെ ഭർത്താവ് സിഎംപി പോളിറ്റ് ബ്യൂറോ അംഗം; സഹോദരി മാധ്യമ പ്രവർത്തകയും; പയ്യൻ ചെത്തി നടന്നത് സ്‌കോഡാ ഒക്ടോവിയയിലും; പാർട്ടി കുടുംബത്തിലെ ഇളംതലമുറക്കാരനെ തൊടാൻ പൊലീസിന് മുന്നിൽ തടസ്സങ്ങൾ ഏറെ; സൈനികന്റേയും ആർദ്രയുടേയും ആത്മഹത്യയ്ക്ക് പിന്നിലെ അന്വേഷണം അമിതാബിൽ മാത്രമൊതുങ്ങും; 22കാരിയുടെ മരണത്തിൽ ഉമ്മ സദീറയ്‌ക്കെതിരെ കേസെടുക്കില്ല

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: പെൺകുട്ടികളെ വഞ്ചിച്ച് പണവും മാനവും തട്ടുന്ന അമിതാബ്. റൂറൽ എസ് പി ഓഫീസിലെ ജീവനക്കാരനായ ഈ യുവാവിനെ സമൂഹം ആദ്യം ചർച്ച ചെയ്യുന്നത് ആർദ്രയെന്ന പെൺകുട്ടിയുടെ ആത്മഹത്യയോടെയാണ്. കല്ല്യാണം മുടക്കാൻ കളിച്ച കളികളിൽ യുവതി വീണു. അമിതാബും അമ്മ സദീറാ ഉദയകുമാറും ചെയ്ത ചതി ആർദ്രയുടെ അച്ഛൻ വിശദീകരിക്കുകയും ചെയ്തു. തന്നെ വിളിച്ച് അപമാനിച്ച അമിതാബിന്റെ അമ്മയുടെ വാക്കുകൾ അതേ പടി മാധ്യമങ്ങളോട് ആർദ്രയുടെ അച്ഛൻ പങ്കുവച്ചു. എന്നാൽ എസ് പി ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബ് നല്ല പിള്ള ചമഞ്ഞ് രക്ഷപ്പെട്ടു. കേസും വഴക്കുമൊന്നും ആയില്ല. എന്നാൽ സൈനികന്റെ ആത്മഹത്യയും വാട്സാപ്പിൽ അമിതാബ് അയച്ച സന്ദേശവും എല്ലാം പുറത്തുകൊണ്ടു വന്നു. ഇതോടെയാണ് ആർദ്രയെ ഒഴിവാക്കാൻ അമിതാബ് നടത്തിയ നാടകമായിരുന്നു യുവതിയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായത്. ഇതിൽ അമിതാബിന്റെ ഉമ്മ സദീറായ്ക്കും വ്യക്തമായ പങ്കുണ്ട്. എന്നാൽ ഈ കേസിൽ അന്വേഷണം അട്ടിമറിക്കാൻ സജീവ ഇടപെടലുകളാണ് നടക്കുന്നത്.

ഏറെ രാഷ്ട്രീയ ബന്ധമുള്ള കുടുംബമാണ് അമിതാബിന്റേത്. തിരുവനന്തപുരത്ത് ആര്യനാട്ടെ ഉഴമലയ്ക്കലിലെ സിപിഎം കുടുംബം. ഈ കുടുംബത്തിലെ അംഗമായിരുന്നു അമിതാബിന്റെ അച്ഛൻ ഉദയകുമാർ. പുരോഗമന ചിന്താഗതിക്കാരനായ ഉദയകുമാർ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ സദീറ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും. ഇടത് നവോത്ഥാന മതിലിൽ സജീവമായിരുന്ന സംഘടനയിലെ ജീവനക്കാരിയായ സദീറയാണ് ആർദ്രയുടെ മരണത്തിന് വഴിയൊരുക്കിയവരിൽ പ്രധാനി. പാറ്റൂർ സ്വദേശിനിയായ മുസ്ലിം യുവതിയേയും അമിതാബ് പ്രണയച്ചതിയിൽ കുടുക്കിയിരുന്നു. ആർദ്രയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സദീറയുടെ ഇടപെടലായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സദീറയേയും പ്രതിയാക്കി അന്വേഷണം നടത്തിയാലേ മുന്നോട്ടേക്ക് കാര്യങ്ങൾ പോകൂ. എന്നാൽ കുടംബത്തിലെ ഇടത് ബന്ധം എല്ലാത്തിനും തടസ്സമാകുകയാണ്. അമിതാബിലെ അന്വേഷണം അവനിൽ മാത്രമായി ഒതുങ്ങും. ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ അമിതാബിനെതിരെ ചുമത്തുകയും ഉള്ളൂ. നിലവിലെ സാഹചര്യത്തിൽ അമിതാബിന് സർക്കാർ ജോലി നഷ്ടമാകും. അതിന് അപ്പുറത്തേക്കുള്ള ശിക്ഷ അമിതാബിന് കിട്ടാതിരിക്കാനാണ് അണിയറയിലെ കള്ളക്കളികൾ.

അമിതാബിന്റെ അച്ഛന്റെ സഹോദരനായ ജയകുമാർ സിപിഎം നേതാവാണ്. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇടയ്ക്ക് ബിജെപിയിലേക്ക് കൂടുമാറുകയും ചെയ്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തന്ത്രങ്ങളുടെ മുന്നണി പോരാളിയായിരുന്ന ജയകുമാർ ഇപ്പോൾ സിപിഎമ്മിൽ മടങ്ങിയെത്തുകയും ചെയ്തു. ഉദയകുമാറിന്റെ സഹോദരി ഭർത്താവ് ഇടതുപക്ഷത്തുള്ള സിഎംപിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ജി സുഗുണനാണ്. ഇദ്ദേഹം കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് മെമ്പറുമാണ്. അമിതാബിന്റെ സഹോദരി മാധ്യമ പ്രവർത്തകയാണ്. മാതൃഭൂമി ന്യൂസിലും ഇവർ ജോലി ചെയ്തിരുന്നു. അങ്ങനെ വമ്പൻ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് അമിതാബ്. അടിപൊളി ജീവിതാണ് അമിതാബ് നയിച്ചിരുന്നത്. റൂറൽ പൊലീസ് സൂപ്രണ്ട് ഓഫീസിലെ ജോലിയുള്ള അമിതാബ് കറങ്ങിയിരുന്നത് സ്‌കോഡാ ഒക്ടാവിയ വാഹനത്തിലാണ്. മൈലേജ് തീരെ കുറവുള്ള കാറിലെ സുഖ സൗകര്യങ്ങളും മറ്റും അമിതാബ് ആഘോഷമാക്കിയത് പാവം യുവതികളെ പ്രണയിച്ച് വഞ്ചിച്ച് നേടിയ സ്വർണ്ണാഭരണങ്ങളും മറ്റും ഉപയോഗിച്ചുണ്ടാക്കിയ പണം മൂലമായിരുന്നു.

ആർദ്ര എന്ന പെൺകുട്ടിയുടെയും വിശാഖ് എന്ന സൈനികന്റെയും ആത്മഹത്യയുടെ പേരിൽ അറസ്റ്റിലായ അമിതാബ് ഈയിടെ വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടിയെയും ചതിച്ചതായി സൂചന പുറത്തു വന്നിരുന്നു. തന്റെ ലൈംഗിക ചോദനകൾക്കായി ഒട്ടനവധി പെൺകുട്ടികളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞാണ് ഒടുവിലായി ഈ മുസ്ലിം പെൺകുട്ടിയെയും അമിതാബ് വശത്താക്കിയത്. എൻആർഐക്കാരായ ദമ്പതികളുടെ ഒറ്റമകളെയാണ് അമിതാബ് വശീകരിച്ച് വശത്താക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ശക്തമായി ഈ ബന്ധത്തെ എതിർത്തപ്പോൾ വിവാഹം എന്ന വാഗ്ദാനം നൽകിയാണ് ഈ മുസ്ലിം പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്. വിവാഹം അമിതാബിന്റെ അജണ്ടയിൽ ഉള്ള കാര്യമല്ല. അതുകൊണ്ട് തന്നെ മുസ്ലിം പെൺകുട്ടിയുടെ മുന്നിൽ വിവാഹം എന്ന സ്ഥിരം വാഗ്ദാനം നിരത്തിയാണ് അമിതാബ് ടീനേജുകാരിയായ അതിസമ്പന്നയും അതിസുന്ദരിയുമായ ഈ പെൺകുട്ടിയേയും വശത്താക്കിയത്. പെൺകുട്ടിയോട് അമിതാബ് പറഞ്ഞ കാര്യം തനിക്ക് മതമില്ല. പക്ഷെ തന്റെ 'അമ്മ മുസ്ലിം ആണ്. താനും അതുകൊണ്ട് തന്നെ താൻ മുസ്ലിം ആണ്. ഇങ്ങിനെ മുസ്ലിം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്. മുസ്ലിം പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും ഗൾഫിൽ ആയതിനാൽ പെൺകുട്ടി അനായാസം അമിതാബിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.

വെള്ളനാട് ഉള്ള ആർദ്ദ്രയെയും വിവാഹം എന്ന വാഗ്ദാനത്തിൽ വീഴ്‌ത്തിയാണ് അമിതാബ് വശത്താക്കിയത്. പക്ഷെ വിവാഹത്തിന് മുൻപ് തന്നെ കവരാനുള്ളതെല്ലാം കവർന്നു എടുത്താണ് ആർദ്രയെ അമിതാബ് മരണത്തിനു വിട്ടുകൊടുത്തത്. ടീനേജ് പെൺകുട്ടികളെയാണ് അമിതാബ് ഉന്നം വെച്ചത്. ഉന്നം വയ്ക്കുന്ന പെൺകുട്ടികളെ വശീകരിക്കാനുള്ള മിടുക്കും അമിതാബിനു സ്വന്തമായിരുന്നു. ബിബിഎകാരനാണ് അമിതാബ്. അച്ഛൻ പൊലീസ് ആയതിനാൽ മ്യൂസിയത്തിന് മുന്നിലുള്ള എൻജിഒ ക്വർട്ടേഴ്‌സിൽ ആയിരുന്നു മുൻപ് അമിതാബിന്റെയും കുടുംബത്തിന്റെയും താമസം. അച്ഛൻ ഉദയകുമാർ വാഹനാപകടത്തിൽ മരിച്ചതോടെയാണ് അച്ഛന്റെ ജോലി ഉദയകുമാറിന് ലഭിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകരായിരുന്നു അമിതാബിന്റെ അച്ഛൻ ഉദയകുമാറും 'അമ്മ സദീറയും. ഈ അടുപ്പമാണ് ഇവരുടെ വിവാഹത്തിൽ കലാശിച്ചത്. വിപ്ലവം തലയ്ക്ക് പിടിച്ചവരായതിനാൽ അമിതാബിന്റെയും സഹോദരിയുടെയും ജാതിക്കോളം ശൂന്യമാക്കിയാണ് ഇവർ സർട്ടിഫിക്കറ്റുകൾ പൂരിപ്പിച്ചത്. അതിനാൽ മതമില്ലാത്തവരാണ് അമിതാബും സഹോദരിയും.

അമിതാബിനു വേണ്ടി എന്തായാലും റൂറൽ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെ ഒരു മിനിസ്റ്റിരിയിൽ ജീവനക്കാരനും ശബ്ദിക്കാൻ എത്തിയില്ല. ഇവരുടെ സംഘടനാ നേതാക്കളും ആരും അമിതാബിന്റെ കാര്യം അന്വേഷിച്ചിട്ടില്ല. ഒരു ജീവനക്കാരൻ ഒരു കേസിൽ പെടുമ്പോൾ പൊലീസുകാരുടെ വികാരം അയാൾക്ക് അനുകൂലമാകും. എന്നാൽ ഇവിടെ അത് സംഭവിച്ചില്ല. ആർദ്രയുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ അന്വേഷണം മകനിൽ ഒതുക്കാനാണ് നീക്കം. അമ്മയെ കേസിൽ പ്രതിയാക്കരുതെന്ന സമ്മർദ്ദം പൊലീസിൽ ശക്തമാണ്. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സദീറ തന്റെ ഫെയ്സ് ബുക്ക് പേജ് ഡിലേറ്റ് ചെയ്യുകയും ചെയ്തു. ആർദ്രയുടെ വീട്ടുകാർ വീണ്ടും അന്വേഷണ ആവശ്യവുമായി രംഗത്ത് വന്നതാണ് ഇതിനെല്ലാം കാരണം.

'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്' - ആർദ്ര ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അമിതാബിന് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. അമിതാബ് പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന കാമുകിയെ. വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുൻപ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാർ പറയുന്നു. ഭരതന്നൂർ സ്വദേശിയായ സൈനികൻ വിശാഖ് ജോലിസ്ഥലത്ത് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അമിതാബ്് നിരവധി പെൺകുട്ടികളുമായി സൗഹൃദമുള്ളയാളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. അമിതാബും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുിച്ച് അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് വൈശാഖ് ആത്മഹത്യ ചെയ്തതെന്നാണു കരുതുന്നത്. അമിതാബിന്റെ ഫോൺ കോൾ വന്നതിനു ശേഷമാണ് ആത്മഹത്യയെന്നും റിപ്പോർട്ടുണ്ട്. ഇതേ രീതിയിലാണ് ആർദ്രയും ആത്മഹത്യ ചെയ്യുന്നത്.

അമിതാബുമായി ആർദ്രയുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെൺകുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തർക്കമുണ്ടായി. താൻ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തിൽ ആചാരങ്ങൾ നടത്തില്ലെന്നും യുവാവ് നിർബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചു. പിന്നീട് പെൺകുട്ടി യുവാവിനെ ഫോൺ ചെയ്ത് താൻ ആത്മഹത്യ ചെയ്യുകയാണന്നും ഉടൻ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ നിന്ന് ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടതെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. യുവതിയെ ഇയാൾ പൊക്കി നിർത്തിയ ശേഷം ബഹളം വച്ച് ആൾക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതില്ലെല്ലാം വീട്ടുകാർ ഇപ്പോൾ ദുരൂഹത കാണുന്നു.

സദീറ ഹിന്ദുവായ ഉദയകുമാറുമായി സ്‌നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു. ആർദ്രയുമായുള്ള വിവാഹബന്ധത്തിന് സദീറയ്ക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. പക്ഷേ ഒരു നിബന്ധന വച്ചു. ഹൈന്ദവ മതാചാരപ്രകാരമുള്ള ചടങ്ങുകൾ പാടില്ല. ഈ നിബന്ധനയും അംഗീകരിച്ച് ആർദ്രയുടെ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വരുന്ന ആർദ്രയുടെ ജന്മദിനത്തിന് രജിസ്റ്റർ ചെയ്യാൻ ധാരണയായി. എന്നാൽ അതിനിടയിൽ വീണ്ടും ഭിന്നതകൾ ഉണ്ടായി. വിവാഹം സംബന്ധിച്ച കാര്യം സംസാരിക്കാൻ അമിതാഭിന്റെ വീട്ടിലെത്തിയെങ്കിലും അപമാനിച്ചയക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തി ശേഷം പിതാവ് അമിതാഭിന്റെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ..? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത് എന്ന ചോദിച്ച് ക്ഷോഭിക്കുകയായിരുന്നു. ഇതെല്ലാം ആർദ്രയുടെ മനസ്സിൽ വിങ്ങലായി കിടന്നിരുന്നു. കൂടാതെ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരികയും അക്രമാസക്തനാവുകയും ചെയ്യുന്ന അമിതാഭിന്റെ സ്വഭാവത്തിലും പേടിയുണ്ടായിരുന്നു. വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ അമിതാബ് ക്ഷുഭിതനായി വീട്ടിലെ ഉപകരണങ്ങളൊക്കെ തല്ലിതകർക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് അച്ഛൻ പറഞ്ഞതിനൊന്നും ആവിധത്തിൽ പരിഗണന കിട്ടിയിരുന്നില്ല. എന്നാൽ വൈശാഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോൾ ആർദ്രയുടെ മരണവും ചർച്ചയായി. തുടർന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്.

സൈനികൻ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറിൽ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോൾ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭർത്തൃ വീട്ടിൽനിന്നുകൊണ്ടുവന്ന 17പവൻ സ്വർണം അമിതാബിനു നൽകി. വീട്ടുകാർ ചോദിച്ചപ്പോൾ അമിതാബിനു നൽകിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗർഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അമിതാബ് ഫോൺ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുൻപ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസിൽ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP