1 usd = 71.82 inr 1 gbp = 88.17 inr 1 eur = 80.70 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.15 inr

Aug / 2019
25
Sunday

പരിഷത്തുകാരിയെ രക്ഷിക്കാൻ വഴിവിട്ട ബന്ധങ്ങളുടെ ഉസ്താദായ മകനെ മാനസിക രോഗിയാക്കും! സൈനികന്റേയും ആർദ്രയുടേയും മരണങ്ങൾക്ക് പിന്നിലെ ക്രൂരനെ രക്ഷിക്കാൻ കച്ചമുറുക്കി ഇറങ്ങി സഖാക്കൾ; ഉദയന്റെ മകൻ എന്ന പരിഗണനയിൽ പ്രതിയെ സൈക്കിക് ആക്കി ഊരിയെടുക്കാൻ ബുദ്ധി ഉപദേശിക്കുന്നവരിൽ പൊലീസുകാരും; പാറ്റൂരിലെ പ്രവാസിയുടെ മകളെ മരുമകളാക്കി കൂടെ നിർത്തി പുതിയ കേസ് ഒഴിവാക്കാൻ നിക്കാഹ് എന്ന ഉമ്മയുടെ കുബുദ്ധിയും: അമിതാബിനെ ഊരിയെടുക്കാനുള്ള നീക്കങ്ങളിൽ പകച്ച് രണ്ട് കുടുംബങ്ങൾ

April 18, 2019 | 11:30 AM IST | Permalink



പരിഷത്തുകാരിയെ രക്ഷിക്കാൻ വഴിവിട്ട ബന്ധങ്ങളുടെ ഉസ്താദായ മകനെ മാനസിക രോഗിയാക്കും! സൈനികന്റേയും ആർദ്രയുടേയും മരണങ്ങൾക്ക് പിന്നിലെ ക്രൂരനെ രക്ഷിക്കാൻ കച്ചമുറുക്കി ഇറങ്ങി സഖാക്കൾ; ഉദയന്റെ മകൻ എന്ന പരിഗണനയിൽ പ്രതിയെ സൈക്കിക് ആക്കി ഊരിയെടുക്കാൻ ബുദ്ധി ഉപദേശിക്കുന്നവരിൽ പൊലീസുകാരും; പാറ്റൂരിലെ പ്രവാസിയുടെ മകളെ മരുമകളാക്കി കൂടെ നിർത്തി പുതിയ കേസ് ഒഴിവാക്കാൻ നിക്കാഹ് എന്ന ഉമ്മയുടെ കുബുദ്ധിയും: അമിതാബിനെ ഊരിയെടുക്കാനുള്ള നീക്കങ്ങളിൽ പകച്ച് രണ്ട് കുടുംബങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: വഴിവിട്ട ബന്ധങ്ങളുടെ പേരിൽ രണ്ടു മരണങ്ങൾക്ക് കാരണക്കാരനായി അഴിയെണ്ണുന്ന അമിതാബിനെ അഴിക്കുള്ളിൽ നിന്നും രക്ഷിക്കാൻ നീക്കങ്ങൾ തകൃതിയെന്നു സൂചന. മാനസിക രോഗിയാക്കി ചിത്രീകരിച്ച് അമിതാബിനെ രക്ഷിക്കാനുള്ള നീക്കത്തിലാണ് അമിതാബിന്റെ കുടുംബം ഏർപ്പെട്ടിരിക്കുന്നത്. സൈനികൻ വൈശാഖിന്റെയും അമിതാബിന്റെ പ്രതിശ്രുത വധുവായിരുന്ന ആർദ്രയുടെയും മരണത്തിന്റെ പേരിൽ അഴിയെണ്ണുന്ന അമിതാബിനെ രക്ഷിക്കാനായി പാർട്ടി തലത്തിൽ തന്നെയുള്ള നീക്കങ്ങൾ തന്നെയാണ് അമിതാബിന്റെ അമ്മയും കുടുംബവും ആധാരമാക്കുന്നത്.

ആർദ്രയുടെ മരണം നടന്ന കഴിഞ്ഞ ജൂലൈയിൽ പ്രതിസ്ഥാനത്തുള്ള അമിതാബിനെ ചോദ്യം ചെയ്യാൻ അന്നത്തെ ഡിവൈഎസ്‌പി കോളറിൽ തൂക്കി എടുത്തപ്പോൾ അമിതാബിന്റെ അച്ഛനായ ഉദയകുമാറിനെ അറിയുന്ന പൊലീസുകാർ അമിതാബ് സൈക്കിക് പ്രശ്‌നങ്ങൾ ഉള്ളയാളാണ് എന്ന് ധരിപ്പിച്ചാണ് ആ സമയത്ത് അമിതാബിനെ രക്ഷിച്ചത്. ഇതേ കാർഡ് ഇറക്കിയാണ് ഇപ്പോൾ അഴിക്കുള്ളിലുള്ള അമിതാബിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നത്. അമിതാബിന്റെ പെൺ ബന്ധങ്ങൾ മാധ്യങ്ങൾ തുടർക്കഥപോലെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും പൊതുദൃഷ്ടിയിൽ വില്ലൻ ഇമേജ് വരുകയും ചെയ്തതിനാൽ പഴയപോലെ സിപിഎമ്മിന് അമിതാബിനെ രക്ഷിച്ചെടുക്കാൻ തടസ്സങ്ങളുണ്ട്. മുൻപ് ഉദയന്റെ മകൻ എന്ന പരിഗണനയിൽ അമിതാബിന്റെ കേസിനെ വീക്ഷിച്ചിരുന്ന പൊലീസ് ഉന്നതർക്കും ഇപ്പോൾ മനംമാറ്റമുണ്ട്.

ഒരു ക്രിമിനൽ എന്ന രീതിയിൽ തന്നെയാണ് അമിതാബിനെ പൊലീസും വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മും പൊലീസും അമിതാബിന്റെ കാര്യത്തിൽ വലിയ താത്പര്യം കാണിക്കുന്നില്ല. ഇത് അമിതാബിനെ രക്ഷിച്ചെടുക്കാനുള്ള അമ്മയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഇത് മറികടക്കാൻ തനിക്കുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് ബന്ധമാണ് ഇവർ ആയുധമാക്കുന്നത്. മുൻപേ തന്നെ മാനസിക രോഗത്തിന് ചികിത്സയിലാണ് എന്നുള്ള രീതിയിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അമിതാബിനെ എങ്ങിനെയും കേസിൽ നിന്ന് ഊരാൻ കഴിയുമോ എന്നാണു ഇപ്പോഴത്തെ ശ്രമം. അതിനായി വിദ്ഗദ നിയമോപദേശങ്ങൾ സംഘടിപ്പിക്കാനും അമിതാബിന്റെ കുടുംബം ശ്രമിക്കുന്നുണ്ട്. പക്ഷെ രണ്ടു മരണങ്ങൾ കണ്ടു പകച്ചുപോയ രണ്ടു കുടുംബങ്ങൾ അമിതാബിന്റെ ഈ ശ്രമങ്ങളെ തടയാൻ രംഗത്തുണ്ട്.

അമിതാബിനെ പുഷ്പം പോലെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ തടയുക തന്നെ ചെയ്യുമെന്നു സൈനികൻ വിശാഖിന്റെ കുടുംബവും ആർദ്രയുടെ കുടുംബവും തീരുമാനവും എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതാബിന്റെ കേസിന്റെ കാര്യങ്ങൾ ഈ കുടുംബങ്ങൾ കൃത്യമായി പിന്തുടരുന്നുണ്ട്. ഇതും അമിതാബിന്റെ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അമിതാബിന്റെ വഴിവിട്ട ബന്ധങ്ങൾ മഞ്ഞുമലയുടെ തുമ്പുപോലെ വെളിയിൽ വന്നിരിക്കെ കൂടുതൽ കാര്യങ്ങൾ വെളിയിൽ വരാതിരിക്കാൻ നല്ല നടപ്പുകാരൻ ആണെന്ന് തെളിയിക്കാനും അമിതാബിന്റെ കുടുംബം ശ്രമിക്കുന്നുണ്ട്. വഴിവിട്ട ബന്ധങ്ങളുടെ അവസാനം അമിതാബിന്റെ കയ്യിൽ വന്നുപെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ കൂടെ നിർത്തി അമിതാബിന്റെ ഇമേജ് സംരക്ഷിക്കാൻ കഴിയുമോ എന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകയായ 'അമ്മ ശ്രമിക്കുന്നത്. അതിനായി ഈ മുസ്ലിം പെൺകുട്ടിയെ വീട്ടിൽ നിർത്താനും ഇവർ ശ്രമിക്കുന്നുണ്ട്.

മറുനാടന് ലഭിച്ച വിവരങ്ങൾ പ്രകാരം ഈ മുസ്ലിം പെൺകുട്ടി ഇപ്പോൾ അമിതാബിന്റെ വീട്ടിലാണ് ഉള്ളത്. പെൺകുട്ടികളെ വേട്ടയാടിക്കൊണ്ട് മുന്നോട്ടു പോകുന്ന വേളയിലാണ് ഈ മുസ്ലിം പെൺകുട്ടി അമിതാബിന്റെ കൈകളിൽ എത്തുന്നത്. എൻആർഐക്കാരനാണ് മുസ്ലിം പെൺകുട്ടിയുടെ പിതാവ്. ഇയാളുടെ ആദ്യ വിവാഹത്തിൽ പിറന്ന പെൺകുട്ടിയാണ് ഇപ്പോൾ അമിതാബിനു ഒപ്പമുള്ളത്. ഡെന്റൽ പ്രവേശനവുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ പിതാവും പെൺകുട്ടിയും തമ്മിൽ ഉരസലുകൾ നിന്നിരുന്നു. ഈ ഘട്ടത്തിലാണ് പെൺകുട്ടിക്കായി അമിതാബ് വലവീശുന്നത്. മാനസിക സംഘർഷങ്ങളിൽ കുടുങ്ങിയ സമയത്ത് രക്ഷകൻ എന്ന രീതിയിലാണ് അമിതാബ് രംഗപ്രവേശനം ചെയ്യുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് അമിതാബിന്റെ വലയിൽ ഈ കുട്ടി കുടുങ്ങുന്നത്.

അമിതാബിന്റെ പെൺബന്ധങ്ങൾ അറിഞ്ഞിട്ടും ഈ കുട്ടി ഒപ്പം പോരുകയായിരുന്നു. ഈ പെൺകുട്ടിയെ രജിസ്റ്റർ വിവാഹം എന്ന തട്ടിപ്പിൽ കുരുക്കിയാണ് അമിതാബ് ഒപ്പം കൂട്ടിയത്. ഈ വിവാഹം റീ-രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹം നിലവിൽ അസാധു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പെൺകുട്ടിയെ ഒപ്പം നിർത്തിയാണ് മാനസിക രോഗി എന്ന് ചിത്രീകരിച്ച് അമിതാബിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കുടുംബം നടത്തുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ അമിതാബ് നിക്കാഹ് ചെയ്യുമെന്ന ഉറപ്പ് പെൺകുട്ടിക്ക് അമിതാബിന്റെ അമ്മ നൽകിയിട്ടുണ്ട്. അമിതാബിന്റെ അച്ഛൻ ഹിന്ദുവാണെങ്കിലും അമ്മ മുസ്ലീമാണ്. അതുകൊണ്ട് തന്നെയാണ് നിക്കാഹ് എന്ന തന്ത്രം പ്രയോഗിക്കുന്നത്.

രാഷ്ട്രീയ ബന്ധങ്ങൾ ഏറെയുള്ള കുടുംബമാണ് അമിതാബിന്റേത്. ഇടതുപക്ഷ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗത്തെ രക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ ഉന്നത ഇടപെടലുണ്ട്. ആർദ്രയെ മരണത്തിലേക്ക് തള്ളി വിട്ടതിൽ ഉമ്മയ്ക്കും പങ്കുണ്ട്. അതുകൊണ്ട് ഈ കേസ് നേരെ അന്വേഷിച്ചാൽ ഉമ്മയേയും പ്രതിയാക്കേണ്ടി വരും. ഇടതു പക്ഷത്തോട് അടുത്ത നിൽക്കുന്ന ശാസ്ത്ര സാഹിത്യപരിഷത്തിലെ ജീവനക്കാരിയെ രക്ഷിക്കാനാണ് കള്ളക്കളികൾ. എന്നാൽ അത് ഫലത്തിൽ അമിതാബിനും രക്ഷയായി മാറും. ഏറെ രാഷ്ട്രീയ ബന്ധമുള്ള കുടുംബമാണ് അമിതാബിന്റേത്. തിരുവനന്തപുരത്ത് ആര്യനാട്ടെ ഉഴമലയ്ക്കലിലെ സിപിഎം കുടുംബം. ഈ കുടുംബത്തിലെ അംഗമായിരുന്നു അമിതാബിന്റെ അച്ഛൻ ഉദയകുമാർ. പുരോഗമന ചിന്താഗതിക്കാരനായ ഉദയകുമാർ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ സദീറ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും. ഇടത് നവോത്ഥാന മതിലിൽ സജീവമായിരുന്ന സംഘടനയിലെ ജീവനക്കാരിയായ സദീറയാണ് ആർദ്രയുടെ മരണത്തിന് വഴിയൊരുക്കിയവരിൽ പ്രധാനി.

പാറ്റൂർ സ്വദേശിനിയായ മുസ്ലിം യുവതിയേയും അമിതാബ് പ്രണയച്ചതിയിൽ കുടുക്കിയിരുന്നു. ആർദ്രയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സദീറയുടെ ഇടപെടലായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സദീറയേയും പ്രതിയാക്കി അന്വേഷണം നടത്തിയാലേ മുന്നോട്ടേക്ക് കാര്യങ്ങൾ പോകൂ. എന്നാൽ കുടംബത്തിലെ ഇടത് ബന്ധം എല്ലാത്തിനും തടസ്സമാകുകയാണ്. അമിതാബിലെ അന്വേഷണം അവനിൽ മാത്രമായി ഒതുങ്ങും. ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ അമിതാബിനെതിരെ ചുമത്തുകയും ഉള്ളൂ. നിലവിലെ സാഹചര്യത്തിൽ അമിതാബിന് സർക്കാർ ജോലി നഷ്ടമാകും. അതിന് അപ്പുറത്തേക്കുള്ള ശിക്ഷ അമിതാബിന് കിട്ടാതിരിക്കാനാണ് അണിയറയിലെ കള്ളക്കളികൾ.

അമിതാബിന്റെ അച്ഛന്റെ സഹോദരനായ ജയകുമാർ സിപിഎം നേതാവാണ്. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇടയ്ക്ക് ബിജെപിയിലേക്ക് കൂടുമാറുകയും ചെയ്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തന്ത്രങ്ങളുടെ മുന്നണി പോരാളിയായിരുന്ന ജയകുമാർ ഇപ്പോൾ സിപിഎമ്മിൽ മടങ്ങിയെത്തുകയും ചെയ്തു. ഉദയകുമാറിന്റെ സഹോദരി ഭർത്താവ് ഇടതുപക്ഷത്തുള്ള സിഎംപിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ജി സുഗുണനാണ്. ഇദ്ദേഹം കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് മെമ്പറുമാണ്. അമിതാബിന്റെ സഹോദരി മാധ്യമ പ്രവർത്തകയാണ്. മാതൃഭൂമി ന്യൂസിലും ഇവർ ജോലി ചെയ്തിരുന്നു. അങ്ങനെ വമ്പൻ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് അമിതാബ്. അടിപൊളി ജീവിതാണ് അമിതാബ് നയിച്ചിരുന്നത്.

റൂറൽ പൊലീസ് സൂപ്രണ്ട് ഓഫീസിലെ ജോലിയുള്ള അമിതാബ് കറങ്ങിയിരുന്നത് സ്‌കോഡാ ഒക്ടാവിയ വാഹനത്തിലാണ്. മൈലേജ് തീരെ കുറവുള്ള കാറിലെ സുഖ സൗകര്യങ്ങളും മറ്റും അമിതാബ് ആഘോഷമാക്കിയത് പാവം യുവതികളെ പ്രണയിച്ച് വഞ്ചിച്ച് നേടിയ സ്വർണ്ണാഭരണങ്ങളും മറ്റും ഉപയോഗിച്ചുണ്ടാക്കിയ പണം മൂലമായിരുന്നു.

 

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പ്രദീപ് യുവതികളിൽ നിന്നായി കരസ്ഥമാക്കിയത് ലക്ഷങ്ങൾ; ഐടി കമ്പനിയിൽ ഭാര്യക്കും തനിക്കും സ്ഥിരം നൈറ്റ് ഷിഫ്റ്റായതോടെ പരസ്പരം കാണുന്നത് തന്നെ വിരളം; ലൈഫിന്റെ ബോറടി മാറ്റാൻ തുടങ്ങിയ പരിപാടിയിൽ യുവാവിന്റെ വലയിൽ വീണത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 600ഓളം യുവതികൾ; ഇരയായ ഒരു യുവതിയുടെ പരാതിയിൽ വില്ലൻ അറസ്റ്റിലായതോടെ പുറത്ത് വന്നത് വമ്പൻ ബ്ലാക്ക്‌മെയിലിങിന്റെ കഥ
കശ്മീരിലെ ജനങ്ങൾക്ക് ഡൽഹിയെ ആശ്രയിക്കേണ്ട അവസ്ഥ മാറുകയാണ്; പഴം പച്ചക്കറി ശേഖരണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നും നൂറോളം കശ്മീരി യുവാക്കൾക്കു ജോലി നൽകുമെന്നും പ്രഖ്യാപിച്ച യൂസഫലിക്ക് ഒരായിരം നന്ദി...; അബുദാബിയിലെ റുപേ കാർഡ് ചടങ്ങിൽ മോദി നിറച്ചത് കശ്മീരിനെ; 'ലോകത്തിലെ സ്വർഗ്ഗത്തിൽ' മുതൽ മുടക്കാൻ യുഎഇയിലെ ഇന്ത്യൻ വ്യവസായികൾക്ക് ക്ഷണം; താരമായത് ലുലു ഗ്രൂപ്പ് ഉടമ തന്നെ
ഗൾഫിൽ നിന്ന് സ്വർണം കൊടുത്തു വിട്ടതുകൊടുവള്ളി സംഘത്തിന്; വിമാനത്താവളത്തിൽ എത്തിയ കാരിയറെ കൈയും കാലും കാട്ടി വളച്ചെടുത്തത് മീനങ്ങാടിയിലെ തന്ത്രശാലികൾ; ശരീരത്തിനകത്താക്കി കൊണ്ടു വന്ന സ്വർണം ഐക്കരപ്പടിയിലെ പെട്രോൾപമ്പിലെ ശൗചാലയത്തിൽ കയറി പുറത്തെടുത്തുകൊടുത്തപ്പോൾ നൽകിയത് വെറും 3000രൂപ: യഥാർത്ഥ അവകാശികൾ എത്തിയപ്പോൾ പകച്ചു പോയത് കാരിയറും; ഒടുവിൽ പിടിയിലായത് റിസോർട്ട് മുതലാളിമാരും; കടുവയെ പിടിച്ച കിടുവകളുടെ കഥ
ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം! കാരണം ഇത് വിരൽ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകൾക്കും; മസാല പൊടി ഫാകറ്ററികൾക്കും, ചിക്കൻ കടകൾക്കും നേരെ; ഈയടുത്തിറങ്ങിയ ജയറാം സിനിമകൾ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെൻസല്ല പട്ടാഭിരാമൻ; കണ്ണൻ താമരകുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു; വ്യത്യസ്ത നിരൂപണം
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കലശലായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സ്‌കാനിങ് നടത്തി; പരിശോധനയിൽ കണ്ടെത്തിയത് 12കാരി ഗർഭിണിയെന്ന ഞെട്ടിക്കുന്ന വിവരം; പീഡിപ്പിച്ചത് താൽകാലിക ജീവനക്കാരനായ അറബി അദ്ധ്യാപകൻ; പെൺകുട്ടിയോട് ക്രൂരത കാട്ടിയത് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും; എല്ലാം പുറത്തായതോടെ മസൂദ് ഒളിവിൽ; എല്ലാം അറിയുന്നത് ഇപ്പോഴെന്ന് ഹെഡ് മാസറ്ററും; തേഞ്ഞിപ്പലത്തെ ഞെട്ടിച്ച് അദ്ധ്യാപകന്റെ ക്രൂരത
ലോകത്തെ ഏറ്റവും കരുത്തനായ 7 രാഷ്ട്ര തലവന്മാരെ സ്വീകരിക്കുന്നതിന് തൊട്ട് മുമ്പ് മോദിക്ക് പ്രത്യേക വിരുന്നൊരുക്കി ചർച്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്; പിന്നാലെ അബുദാബിയിലെത്തി യുഎഇയുടെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യയുടെ മഹത്വങ്ങൾ വിളിച്ചു പറഞ്ഞു; മനാമയിൽ ആയിരങ്ങളോട് പറഞ്ഞത് ഇന്ത്യയെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ച് മാത്രം; ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നത് നിങ്ങൾ അറിയുന്നില്ലേ എന്ന് ചോദിച്ച് ആവേശം പടർത്തി; രണ്ട് ദിവസം കൊണ്ട് ഏഷ്യയേയും യൂറോപ്പിനേയും മോദി കൈയിലെടുത്തത് ഇങ്ങനെ
കാറിലെ കൂൾ ഫിലിമിന് പെറ്റി അടപ്പിച്ചത് ഐഎഎസുകാരനെ രക്ഷിക്കാൻ; അതിവേഗതയിൽ പോകുന്ന കാറിന്റെ ഗ്ലാസിലൂടെ ഡ്രൈവിങ് സീറ്റിൽ പുരുഷനെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി 'സൺ ഗ്ലാസിൽ തകർക്കും; ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള നോട്ടീസിന് മറുപടി നൽകി വഫ ഫിറോസ് അതിവേഗം പെറ്റി അടച്ചത് മ്യൂസിയത്തെ കൊലപാതകത്തെ വെറും അപകടമാക്കാൻ; ഐഎഎസ്-ഐപിഎസ് ഗൂഢാലോചനയുടെ കുതന്ത്രങ്ങൾ പുറത്ത്; കെഎം ബഷീറിന് നീതി ലഭിക്കില്ലേ?
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്‌സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ