1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

എനിക്ക് ചെറുതിലേ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മക്കൾക്ക് സാധിച്ചു നൽകുമെന്ന് പറയുന്ന അമ്മ; അവന്റെ മുറിയിൽ അവനു സുഖിക്കാൻ എന്ത് സൗകര്യവും ഒരുക്കി കൊടുക്കുമെന്നും സദീറ പറഞ്ഞെന്ന് ആർദ്രയുടെ അച്ഛൻ; ആർദ്രയുയുമായി സദീറ മരണത്തിനു തൊട്ടുമുന്നിൽ നടത്തിയ ഫോൺ സംഭാഷണവും ദുരൂഹം; ആർദ്രയുടെ മരണത്തിൽ ഉമ്മ സദീറയ്ക്കും പങ്കെന്ന് ആരോപണം; അമിതാബിന്റെ അമ്മയ്‌ക്കെതിരെ പുതിയ പരാതി നൽകുമെന്ന് ആർദ്രയുടെ അച്ഛൻ മറുനാടനോട്; ആർദ്രയുടേതു കൊലപാതകമോ?

April 19, 2019 | 10:29 AM IST | Permalink



എനിക്ക് ചെറുതിലേ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മക്കൾക്ക് സാധിച്ചു നൽകുമെന്ന് പറയുന്ന അമ്മ; അവന്റെ മുറിയിൽ അവനു സുഖിക്കാൻ എന്ത് സൗകര്യവും ഒരുക്കി കൊടുക്കുമെന്നും സദീറ പറഞ്ഞെന്ന് ആർദ്രയുടെ അച്ഛൻ; ആർദ്രയുയുമായി സദീറ മരണത്തിനു തൊട്ടുമുന്നിൽ നടത്തിയ ഫോൺ സംഭാഷണവും ദുരൂഹം; ആർദ്രയുടെ മരണത്തിൽ ഉമ്മ സദീറയ്ക്കും പങ്കെന്ന് ആരോപണം; അമിതാബിന്റെ അമ്മയ്‌ക്കെതിരെ പുതിയ പരാതി നൽകുമെന്ന് ആർദ്രയുടെ അച്ഛൻ മറുനാടനോട്; ആർദ്രയുടേതു കൊലപാതകമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: ആർദ്രയുടെ മരണത്തിൽ അമിതാബിന്റെ 'അമ്മ സദീറയ്ക്കും പങ്കുണ്ടെന്നു ആർദ്രയുടെ അച്ഛൻ രാജഗോപാലൻ നായർ. മറുനാടൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആർദ്രയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തൽ ആർദ്രയുടെ അച്ഛൻ നടത്തുന്നത്. ആർദ്രയുടെയും വിശാഖിന്റെയും മരണങ്ങളുമായി ബന്ധപ്പെട്ടു ഇപ്പോൾ അഴിക്കുള്ളിലാണ് ആർദ്രയുടെ പ്രതിശ്രുത വരൻ ആയിരുന്ന അമിതാബ്. ആർദ്രയുടെ തൂങ്ങിമരിക്കാൻ ശ്രമിച്ചോ അതോ ആ മരണം ഒരു കൊലപാതകമോ എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അമിതാബിന്റെ അമ്മ സദീറയുമായി ആർദ്ര നടത്തിയ ഫോൺ സംഭാഷണം ഈ ആർദ്രയുടെ മരണത്തിൽ ഒരു പ്രധാന കാരണമാണ്. ഇതുകൊണ്ട് തന്നെയാണ് ആർദ്രയുടെ മരണത്തിൽ അമിതാബിന്റെ അമ്മ സദീറയ്ക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് ഞങ്ങൾ ആരോപിക്കുന്നതെന്നും അച്ഛൻ പറയുന്നു.

വിവാഹത്തിന്റെ തീയതി പറയാൻ ഞങ്ങൾ അമിതാബിന്റെ വീട്ടിൽ പോയ സമയത്ത് സദീറ പറഞ്ഞത് വിവാഹ സമയത്ത് താലി മാത്രമേ ഇടാൻ അവസരം നൽകൂ എന്നാണ്. എനിക്ക് ചെറുതിലേ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ എന്റെ മക്കൾക്ക് ഞാൻ സാധിച്ചു നൽകും. അവന്റെ മുറിയിൽ അവനു സുഖിക്കാൻ ഞാൻ എന്ത് സൗകര്യവും ഒരുക്കികൊടുക്കും എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. ആർദ്രയുടെ മരണത്തിൽ മകനെക്കാളും പങ്കു വഹിച്ചത് അമിതാബിന്റെ അമ്മ സദീറ തന്നെയാണ്. സദീറയുടെ മറുപടികളിൽ നിന്നും ഫോട്ടോകളിൽ നിന്നും എല്ലാം ഇതു വ്യക്തമായി തെളിയുന്നുമുണ്ട്. ആർദ്ര ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവൾ ജീവിതത്തെ ഒരു പിടി സ്‌നേഹിച്ചിരുന്നു. അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്. ആർദ്ര വീട്ടിൽ തൂങ്ങി എന്ന് അമിതാബ് പറയുന്ന സമയത്ത് വീട്ടിൽ ഇവർ മാത്രമേ ഞങ്ങളുടെ വീട്ടിലുള്ളൂ. ആർദ്ര തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന സമയത്ത് എന്താണ് സംഭവിച്ചത് എന്ന് ഒരു പിടിയുമില്ല-അച്ഛൻ പറയുന്നു

ആർദ്ര തൂങ്ങിമരിക്കാൻ ശ്രമിച്ചു എന്ന് അമിതാബ് പറഞ്ഞ അറിവ് മാത്രമേയുള്ളൂ. ആർദ്ര മരിക്കാൻ ശ്രമിച്ചു എന്ന് പറയുന്ന സമയത്ത് അതിനു തൊട്ടു മുൻപായി സദീറയും ആർദ്രയും തമ്മിൽ എന്തോ സംസാരിച്ചിട്ടുണ്ട്. അമിതാബുമായും ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ ആർദ്രയുമായി എന്ത് സംസാരിച്ചു എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അതിനു ഫോണിൽ രേഖയുണ്ട്. ഞങ്ങൾ ഉറപ്പിച്ചു പറയുകയാണ് സദീറയാണ് ഇതിനു കാരണക്കാരി എന്ന്. ആർദ്രയുടെ മരണത്തിൽ സദീറയുടെ പങ്കു ചൂണ്ടിക്കാട്ടി ഞങ്ങൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പുതിയ പരാതി നൽകും. ഉദയൻ എന്ന പൊലീസുകാരന്റെ മകൻ എന്ന പരിഗണന ആ മരണസമയത്ത് അമിതാബിനെ ചോദ്യം ചെയ്യുന്ന സമയത്ത് മുഴുവൻ പൊലീസ് ഉദയന്റെ മകൻ എന്ന പരിഗണന അമിതാഭിന് നൽകി. ഈ പരിഗണന കാരണമാണ് അമിതാബ് ഈ കേസിൽ നിന്നും ഊരിപ്പോരാൻ ഇടയാക്കിയത്. എല്ലാ പരിഗണനയും ഉദയന്റെ മകന് പൊലീസ് നൽകി. ഇത് പലപ്പോഴും ഞങ്ങളുടെ മനോവീര്യം കെടുത്തുന്നതിനു തുല്യവുമായി.

കേസിന്റെ മുന്നോട്ടുള്ള പോക്ക് അന്ന് തടസപ്പെട്ടത് ഉദയന്റെ മകൻ എന്ന പൊലീസിന്റെ അന്നുള്ള പരിഗണന കാരണമാണ്. ആർദ്രയുമായി സംസാരിച്ച അമിതാബിന്റെ ഫോൺ ഇതേവരെ കണ്ടെടുത്തിട്ടില്ല. അത് നശിപ്പിച്ചു കളഞ്ഞു എന്നുള്ള അമിതാബിന്റെ മൊഴിയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ഉദയന്റെ മകന്റെ ഫോൺ പിടിച്ചെടുക്കാൻ പൊലീസ് ഒരു താത്പര്യവും കാട്ടിയില്ല. മരണമടഞ്ഞ ആർദ്രയുടെ ഫോൺ കൊണ്ടുപോയ പൊലീസ് വില്ലനായ അമിതാബിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തില്ല എന്ന് മാത്രമല്ല അമിതാബ് നൽകിയ ഏതോ ഒരു ഫോൺ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു. അമിതാബിന്റെ ഒറിജിനൽ ഫോൺ കിട്ടാൻ ആ രീതിയിൽ പൊലീസ് ചോദ്യം ചെയ്യേണ്ടിയിരുന്നു. അത് നടന്നില്ല.ഫോൺ പരിശോധിക്കേണ്ടിയിരുന്നു. അത് പൊലീസ് ചെയ്തില്ല. പൊലീസിന്റെ കയ്യിൽ നിന്നും അലംഭാവം വന്നു. ഒരു ക്രൈം നടക്കുമ്പോൾ പ്രധാന തെളിവായ ഫോൺ പ്രതി നശിപ്പിച്ചു അത് കളഞ്ഞു പോയി എന്നൊക്കെ പറയുമ്പോൾ പിന്നെ എങ്ങിനെ പൊലീസ് അന്വേഷണം മുന്നോട്ടു നീക്കും. തെളിവായി കേസിൽ ഉപയോഗിക്കേണ്ട മൊബൈൽ ഫോൺ ആണത്. അത് പ്രതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങേണ്ട ഉത്തരവാദിത്തം പൊലീസിനാണ് ഉള്ളത്. അത് പൊലീസ് നിർവഹിച്ചില്ല.

ആർദ്രയുടെ മരണത്തെ തുടർന്നുള്ള അന്വേഷണം നിർവീര്യമാക്കാൻ പൊലീസ് ശ്രമിച്ചു. ആർദ്ര തൂങ്ങുമ്പോൾ ആർദ്ര മരിച്ചില്ല. ആശുപത്രിയിൽ കൊണ്ടുപോയി പിറ്റേ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആർദ്ര മരിക്കുന്നത്. അവിടെ എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല. അതിനു ഉത്തരം നൽകേണ്ടത് പൊലീസ് ആണ്. പക്ഷെ അന്വേഷണം ആ രീതിയിൽ മുന്നോട്ടു പോയില്ല. ആർദ്രയുടെ ഉള്ളിൽ വിഷം അകത്ത് ചെന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല. ആർദ്ര തൂങ്ങുന്ന സമയത്ത് അവളുടെ ഉള്ളിൽ വിഷം കൂടിയുണ്ട് എന്ന് ഞങ്ങൾ അറിഞ്ഞില്ല. മെഡിക്കൽ കോളെജ് ഡോക്ടർമാർ ഞങ്ങളോട് ദേഷ്യപ്പെട്ടു. വിഷം അകത്തു ചെന്ന കാര്യം ആദ്യമേ പറയാത്തത് ചൂണ്ടിക്കാട്ടിയിട്ട്.

വിഷം അകത്ത് ചെന്ന കാര്യം ഞങ്ങൾ അറിഞ്ഞതേയില്ല. ആരോ വിഷം ആർദ്രയുടെ വായിലേക്ക് ഒഴിച്ചു നൽകിയിട്ടുണ്ട് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. മെഡിക്കൽ കോളേജ് ഡോക്ടർമാർ സർട്ടിഫൈ ചെയ്യുന്നു. ഫ്യൂറിഡാൻ എന്ന കൊടുംവിഷം അകത്തു ചെന്നിട്ടാണ് ആർദ്രയുടെ മരണം എന്ന്. പക്ഷെ വീട് മുഴുവൻ തിരക്കിയിട്ടും ഒരു വിഷത്തിന്റെ ബോട്ടിലും ഞങ്ങൾക്ക് ലഭിച്ചില്ല. ആർദ്ര വിഷം കഴിച്ചു എന്നതിന് ഒരു തെളിവും വീട്ടിൽ നിന്ന് ലഭ്യമായതുമില്ല ഈ ഘട്ടത്തിൽ ഡോക്ടർമാർ പറഞ്ഞ വാക്കുകൾക്ക് പ്രാധാന്യം വരുകയും ചെയ്യുന്നു. ആരോ ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ചു നൽകി എന്ന വാക്കുകൾ. എന്നാൽ അതേ മെഡിക്കൽകോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ ഫ്യൂറിഡാന്റെ ഒരു ലക്ഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തു വന്നില്ല. വെറും തൂങ്ങി മരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഫ്യൂറിഡാൻ അകത്ത് ചെന്ന് ആർദ്രയുടെ രണ്ടു കിഡ്‌നിയും നിർവീര്യം ആയിരുന്നു. ഇത് ആർദ്രയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. അത് മെഡിക്കൽകോളേജ് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതേ മെഡിക്കൽ കോളെജിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ഫ്യൂറിഡാൻ മരണകാരണം എന്ന് ഒളിച്ചു വയ്ക്കുകയും ചെയ്തു.

വലിയ സ്വാധീനം ചെലുത്തി അമിതാബിന്റെ വീട്ടുകാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തി. ഇതു തന്നെ ആർദ്രയുടെ മരണത്തിൽ വലിയ നിഗൂഡതകൾ എന്ന് വിരൽ ചൂണ്ടുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വൈരുധ്യം പൊലീസിൽ ചൂണ്ടിക്കാണിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വളരെ വൈകിയാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇപ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മെഡിക്കൽ കോളേജിലെ റിപ്പോർട്ടും ചൂണ്ടിക്കാട്ടി പുതിയ പരാതികൾ ഞങ്ങൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകും. ആർദ്രയുടെ കേസിൽ ജാമ്യത്തിന്റെ പ്രശ്‌നം പറഞ്ഞു പൊലീസ് കേസ് നീട്ടി നീട്ടിക്കൊണ്ടുപോയി. അത് അമിതാബിന് ഗുണം ചെയ്തപ്പോൾ സൈനികൻ വിശാഖിന്റെ കുടുംബത്തിനു അത് വലിയ ദുരന്തവുമായി. ആർദ്രയുടെ മരണത്തിൽ പൊലീസിന്റെ അന്വേഷണം ത്വരിത ഗതിയിൽ നടന്നിരുന്നെങ്കിൽ അമിതാബ് കാരണമുള്ള സൈനികൻ വിശാഖിന്റെ മരണം സംഭവിക്കില്ലായിരുന്നു. ആർദ്രയുടെ മരണത്തിൽ അമിതാബ് അകത്താകേണ്ടതായിരുന്നു. അങ്ങിനെ അകത്തായെങ്കിൽ സൈനികന്റെ മരണം ഒഴിവാകുകയും ആ കുടുംബം രക്ഷപ്പെടുകയും ചെയ്‌തേനെ- രാജഗോപാലൻ നായർ പറയുന്നു.

അതേസമയം വഴിവിട്ട ബന്ധങ്ങളുടെ പേരിൽ രണ്ടു മരണങ്ങൾക്ക് കാരണക്കാരനായി അഴിയെണ്ണുന്ന അമിതാബിനെ അഴിക്കുള്ളിൽ നിന്നും രക്ഷിക്കാൻ നീക്കങ്ങൾ തകൃതിയെന്നു സൂചനകൾ വന്നിട്ടുണ്ട്. . മാനസിക രോഗിയാക്കി ചിത്രീകരിച്ച് അമിതാബിനെ രക്ഷിക്കാനുള്ള നീക്കത്തിലാണ് അമിതാബിന്റെ കുടുംബം ഏർപ്പെട്ടിരിക്കുന്നത്. സൈനികൻ വൈശാഖിന്റെയും അമിതാബിന്റെ പ്രതിശ്രുത വധുവായിരുന്ന ആർദ്രയുടെയും മരണത്തിന്റെ പേരിൽ അഴിയെണ്ണുന്ന അമിതാബിനെ രക്ഷിക്കാനായി പാർട്ടി തലത്തിൽ തന്നെയുള്ള നീക്കങ്ങൾ തന്നെയാണ് അമിതാബിന്റെ അമ്മയും കുടുംബവും ആധാരമാക്കുന്നത്.

ആർദ്രയുടെ മരണം നടന്ന കഴിഞ്ഞ ജൂലൈയിൽ പ്രതിസ്ഥാനത്തുള്ള അമിതാബിനെ ചോദ്യം ചെയ്യാൻ അന്നത്തെ ഡിവൈഎസ്‌പി കോളറിൽ തൂക്കി എടുത്തപ്പോൾ അമിതാബിന്റെ അച്ഛനായ ഉദയകുമാറിനെ അറിയുന്ന പൊലീസുകാർ അമിതാബ് സൈക്കിക് പ്രശ്‌നങ്ങൾ ഉള്ളയാളാണ് എന്ന് ധരിപ്പിച്ചാണ് ആ സമയത്ത് അമിതാബിനെ രക്ഷിച്ചത്. ഇതേ കാർഡ് ഇറക്കിയാണ് ഇപ്പോൾ അഴിക്കുള്ളിലുള്ള അമിതാബിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നത്. അമിതാബിന്റെ പെൺ ബന്ധങ്ങൾ മാധ്യങ്ങൾ തുടർക്കഥപോലെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും പൊതുദൃഷ്ടിയിൽ വില്ലൻ ഇമേജ് വരുകയും ചെയ്തതിനാൽ പഴയപോലെ സിപിഎമ്മിന് അമിതാബിനെ രക്ഷിച്ചെടുക്കാൻ തടസ്സങ്ങളുണ്ട്. മുൻപ് ഉദയന്റെ മകൻ എന്ന പരിഗണനയിൽ അമിതാബിന്റെ കേസിനെ വീക്ഷിച്ചിരുന്ന പൊലീസ് ഉന്നതർക്കും ഇപ്പോൾ മനംമാറ്റമുണ്ട്.

ഒരു ക്രിമിനൽ എന്ന രീതിയിൽ തന്നെയാണ് അമിതാബിനെ പൊലീസും വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മും പൊലീസും അമിതാബിന്റെ കാര്യത്തിൽ വലിയ താത്പര്യം കാണിക്കുന്നില്ല. ഇത് അമിതാബിനെ രക്ഷിച്ചെടുക്കാനുള്ള അമ്മയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഇത് മറികടക്കാൻ തനിക്കുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് ബന്ധമാണ് ഇവർ ആയുധമാക്കുന്നത്. മുൻപേ തന്നെ മാനസിക രോഗത്തിന് ചികിത്സയിലാണ് എന്നുള്ള രീതിയിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അമിതാബിനെ എങ്ങിനെയും കേസിൽ നിന്ന് ഊരാൻ കഴിയുമോ എന്നാണു ഇപ്പോഴത്തെ ശ്രമം. അതിനായി വിദ്ഗദ നിയമോപദേശങ്ങൾ സംഘടിപ്പിക്കാനും അമിതാബിന്റെ കുടുംബം ശ്രമിക്കുന്നുണ്ട്. പക്ഷെ രണ്ടു മരണങ്ങൾ കണ്ടു പകച്ചുപോയ രണ്ടു കുടുംബങ്ങൾ അമിതാബിന്റെ ഈ ശ്രമങ്ങളെ തടയാൻ രംഗത്തുണ്ട്. അമിതാബിനെ പുഷ്പം പോലെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ തടയുക തന്നെ ചെയ്യുമെന്നു സൈനികൻ വിശാഖിന്റെ കുടുംബവും ആർദ്രയുടെ കുടുംബവും തീരുമാനവും എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതാബിന്റെ കേസിന്റെ കാര്യങ്ങൾ ഈ കുടുംബങ്ങൾ കൃത്യമായി പിന്തുടരുന്നുണ്ട്. ഇതും അമിതാബിന്റെ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

അമിതാബിന്റെ വഴിവിട്ട ബന്ധങ്ങൾ മഞ്ഞുമലയുടെ തുമ്പുപോലെ വെളിയിൽ വന്നിരിക്കെ കൂടുതൽ കാര്യങ്ങൾ വെളിയിൽ വരാതിരിക്കാൻ നല്ല നടപ്പുകാരൻ ആണെന്ന് തെളിയിക്കാനും അമിതാബിന്റെ കുടുംബം ശ്രമിക്കുന്നുണ്ട്. വഴിവിട്ട ബന്ധങ്ങളുടെ അവസാനം അമിതാബിന്റെ കയ്യിൽ വന്നുപെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ കൂടെ നിർത്തി അമിതാബിന്റെ ഇമേജ് സംരക്ഷിക്കാൻ കഴിയുമോ എന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകയായ 'അമ്മ ശ്രമിക്കുന്നത്. അതിനായി ഈ മുസ്ലിം പെൺകുട്ടിയെ വീട്ടിൽ നിർത്താനും ഇവർ ശ്രമിക്കുന്നുണ്ട്.

മറുനാടന് ലഭിച്ച വിവരങ്ങൾ പ്രകാരം ഈ മുസ്ലിം പെൺകുട്ടി ഇപ്പോൾ അമിതാബിന്റെ വീട്ടിലാണ് ഉള്ളത്. പെൺകുട്ടികളെ വേട്ടയാടിക്കൊണ്ട് മുന്നോട്ടു പോകുന്ന വേളയിലാണ് ഈ മുസ്ലിം പെൺകുട്ടി അമിതാബിന്റെ കൈകളിൽ എത്തുന്നത്. എൻആർഐക്കാരനാണ് മുസ്ലിം പെൺകുട്ടിയുടെ പിതാവ്. ഇയാളുടെ ആദ്യ വിവാഹത്തിൽ പിറന്ന പെൺകുട്ടിയാണ് ഇപ്പോൾ അമിതാബിനു ഒപ്പമുള്ളത്. ഡെന്റൽ പ്രവേശനവുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ പിതാവും പെൺകുട്ടിയും തമ്മിൽ ഉരസലുകൾ നിന്നിരുന്നു. ഈ ഘട്ടത്തിലാണ് പെൺകുട്ടിക്കായി അമിതാബ് വലവീശുന്നത്. മാനസിക സംഘർഷങ്ങളിൽ കുടുങ്ങിയ സമയത്ത് രക്ഷകൻ എന്ന രീതിയിലാണ് അമിതാബ് രംഗപ്രവേശനം ചെയ്യുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് അമിതാബിന്റെ വലയിൽ ഈ കുട്ടി കുടുങ്ങുന്നത്. അമിതാബിന്റെ പെൺബന്ധങ്ങൾ അറിഞ്ഞിട്ടും ഈ കുട്ടി ഒപ്പം പോരുകയായിരുന്നു. ഈ പെൺകുട്ടിയെ രജിസ്റ്റർ വിവാഹം എന്ന തട്ടിപ്പിൽ കുരുക്കിയാണ് അമിതാബ് ഒപ്പം കൂട്ടിയത്. ഈ വിവാഹം റീ-രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹം നിലവിൽ അസാധു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പെൺകുട്ടിയെ ഒപ്പം നിർത്തിയാണ് മാനസിക രോഗി എന്ന് ചിത്രീകരിച്ച് അമിതാബിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കുടുംബം നടത്തുന്നത്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്
പ്രധാനമന്ത്രി പറഞ്ഞാൽ പോലും കേൾക്കില്ല; മുത്തൂറ്റിൽ യൂണിയൻ ഒരുകാരണവശാലും അനുവദിക്കില്ല; മോനേ രമേശാ നിങ്ങൾ ഭരിച്ചാലും ഐഎൻടിയുസിയെ മുത്തൂറ്റിൽ കയറ്റില്ല; യൂണിയനിൽ ഉള്ളത് മുഴുവൻ ചെകുത്താന്മാർ; പിണറായിയെ വിളിക്കുന്നത് പിണറായി ചേട്ടൻ എന്ന്; സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരാൻ പിണറായിയുടെ അനൗദ്യോഗിക ഉപദേഷ്ടാവ്': ഇരട്ടച്ചങ്കനെയും വിരൽ തുമ്പിൽ നിർത്തുന്ന ജോർജ് മുത്തൂറ്റിന്റെ അഹങ്കാരം കണ്ട് ഞെട്ടി സഖാക്കൾ; സമരത്തിന് കാരണം വല്ലോം തപ്പണോയെന്ന് ജീവനക്കാരും
ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് താമസം മാറ്റിയപ്പോൾ ഫെഡറൽ ബാങ്കിൽ നിന്നും ലോണെടുത്ത് വാങ്ങിയതാണ് ആ ഫ്ളാറ്റ്; എന്റെ ആദായനികുതി റിട്ടേണിൽ വരുമാനമായും ഫ്ളാറ്റ് വാടക കാണിക്കുന്നുണ്ട്; ഇടപെടാമെങ്കിൽ സർക്കാർ നിയമിച്ച വിദഗ്ധ കമ്മിറ്റിയുടെമേൽ ആയിരുന്നില്ലേ ഇടപെടേണ്ടിയിരുന്നത്; പൊളിച്ചു കളയാൻ എന്നെ പറ്റിച്ച ബിൽഡേഴ്സിനും ബാങ്കിനും എതിരെ നിയമ നടപടി എടുക്കും; മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ ഉടമസ്ഥാവകാശത്തെ കുറിച്ചു ജോൺ ബ്രിട്ടാസിന് പറയാനുള്ളത്
കാൽമുട്ട് വേദനക്ക് ചികിത്സ തേടിയപ്പോൾ ഡോക്ടർ നൽകിയത് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ; ശേഷം ഇൻഫക്ഷൻ വന്നു മുട്ട് പഴുത്തിട്ടും ഗൗനിക്കാതെ മരുന്നെഴുതി തുടർചികിത്സ; മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം; പഴുപ്പ് നീക്കാൻ വേണ്ടി വന്നത് രണ്ടു ആശുപത്രികളിലെ സർജറികൾ; ചെലവായത് അഞ്ച് ലക്ഷത്തിലധികം രൂപ; പയ്യാവൂർ കാരിത്താസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ ക്രിമിനൽ കേസുമായി ലൂസി മാത്യുവിന്റെ കുടുംബം; ആരോപണങ്ങൾ നിഷേധിച്ച് കാരിത്താസും
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ