Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത്; അച്ഛനോട് പ്രതിശ്രുത വരന്റെ മാതാവ് പറഞ്ഞ വാക്കുകൾ ഏറെ തളർത്തി; വിവാഹ തീയതി നീട്ടിയും അച്ഛനെ വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചയച്ചതും ആഘാതമുണ്ടാക്കി; മകളുടെ ആത്മഹത്യക്ക് കാരണം പ്രതിശ്രുത വരന്റെ മാതാവ് സദീറാ ഉദയകുമാർ തന്നെ; സംഭവിച്ച കാര്യങ്ങൾ വിവരിച്ച് ആർദ്രയുടെ പിതാവ്

എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത്; അച്ഛനോട് പ്രതിശ്രുത വരന്റെ മാതാവ് പറഞ്ഞ വാക്കുകൾ ഏറെ തളർത്തി; വിവാഹ തീയതി നീട്ടിയും അച്ഛനെ വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചയച്ചതും ആഘാതമുണ്ടാക്കി; മകളുടെ ആത്മഹത്യക്ക് കാരണം പ്രതിശ്രുത വരന്റെ മാതാവ് സദീറാ ഉദയകുമാർ തന്നെ; സംഭവിച്ച കാര്യങ്ങൾ വിവരിച്ച് ആർദ്രയുടെ പിതാവ്

ആർ പീയൂഷ്

തിരുവനന്തപുരം: പ്രതിശ്രുത വരനെ വിളിച്ചുവരുത്തി ആത്മഹത്യ ചെയ്ത ആർദ്രയുടെ മരണത്തിന് പിന്നിൽ വീട്ടുകാരെ അപമാനിച്ചതിലുള്ള മനോ വിഷമവും വരന്റെ മാതാവിന്റെ മാനസിക പീഡനവുമെന്നും പിതാവ് രാജഗോപാലൻ നായർ. വിവാഹകാര്യത്തിനായി പ്രതിശ്രുത വരനായ അമിതാഭ് ഉദയന്റെ വീട്ടിൽ പലവട്ടം എത്തിയപ്പോഴും മാതാവ് സദീറാ ഉദയകുമാർ അപമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ മകളെയും ഏറെ മാനസികമായി ആക്ഷേപിച്ചിട്ടുണ്ട്. കൂടാതെ മകൾ ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടുമുൻപ് സദീറാ ഉദയകുമാറുമായി മൊബൈലിൽ രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള ഫോൺ സംഭാഷണം നടത്തിയതായുള്ള രേഖയും കണ്ടെത്തിയിരുന്നു. ഇതൊക്കെ വിരൽ ചൂണ്ടുന്നത് ആർദ്രയെ കടുത്ത മാനസിക സംഘർഷത്തിലാക്കുന്ന കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

അമിതാഭ് ഉദയ് പൊലീസ് ഹെഡ്കോർട്ടേഴ്സിൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ആണ്. മാതാവ് സദീറാ ഉദയകുമാർ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിലാണ് ജോലി. മുസ്ലിം സമുദായത്തിൽപെട്ട സദീറ ഹിന്ദുവായ ഉദയകുമാറുമായി സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു. ഉദയകുമാറിന് പൊലീസിലായിരുന്നു ജോലി. സർവ്വീസിലിരിക്കെ മരണപ്പെടട്തോടെ ജോലി മകന് ലഭിക്കുകയായിരുന്നു. ആർദ്രയുമായുള്ള വിവാഹബന്ധത്തിന് സദീറയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല.

പക്ഷേ ഒരു നിബന്ധന വച്ചു. ഹൈന്ദവ മതാചാരപ്രകാരമുള്ള ചടങ്ങുകൾ പാടില്ല. ഈ നിബന്ധനയും അംഗീകരിച്ച് ആർദ്രയുടെ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വരുന്ന 16 ന് ആർദ്രയുടെ ജന്മദിനത്തിന് രജിസ്റ്റർ ചെയ്യാൻ ധാരണയായി. എന്നാൽ അതിനിടയിൽ വീണ്ടും ഭിന്നതകൾ ഉണ്ടായി. കഴിഞ്ഞ 27 ന് വിവാഹം സംബന്ധിച്ച കാര്യം സംസാരിക്കാൻ അമിതാഭിന്റെ വീട്ടിലെത്തിയെങ്കിലും അപമാനിച്ചയക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തി ശേഷം പിതാവ് അമിതാഭിന്റെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ..? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത് എന്ന ചോദിച്ച് ക്ഷോഭിക്കുകയായിരുന്നു.

ഇതെല്ലാം ആർദ്രയുടെ മനസ്സിൽ വിങ്ങലായി കിടന്നിരുന്നു. കൂടാതെ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരികയും അക്രമാസക്തനാവുകയും ചെയ്യുന്ന അമിതാഭിന്റെ സ്വഭാവത്തിലും പേടിയുണ്ടായിരുന്നതായും വിവരമുണ്ട്.വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ അമിതാഭ് ഷുഭിതനായി വീട്ടിലെ ഉപകരണങ്ങളൊക്കെ തല്ലിതകർക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയവും ഉണ്ട്.

വിവാഹം ഉറപ്പിച്ച യുവാവുമായി കല്യാണച്ചടങ്ങുകളെ ചൊല്ലിയുണ്ടായ തർക്കം യുവതിയുടെ ജീവനെടുത്തു. വെള്ളനാട് പുനലാൽ തൃക്കണ്ണാപുരം സുരഭി സുമത്തിൽ രാജഗോപാലൻ നായരുടേയും ചന്ദ്രജയയുടേയും മകൾ ആർദ്ര (22) ആണ് കാമുകനുമായുള്ള തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത യുവതി ഉഴമലയ്ക്കൽ കാരനാട് സ്വദേശിയും പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ മിനിസ്റ്റീരിയൽ ജീവനക്കാരനുമായ യുവാവുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെൺകുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തർക്കമുണ്ടായി. താൻ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തിൽ ആചാരങ്ങൾ നടത്തില്ലെന്നും യുവാവ് നിർബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചു.

തിങ്കളാഴ്ച പെൺകുട്ടി യുവാവിനെ ഫോൺ ചെയ്ത് താൻ ആത്മഹത്യ ചെയ്യുകയാണന്നും ഉടൻ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ നിന്ന് ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടത്. യുവതിയെ ഇയാൾ പൊക്കി നിർത്തിയ ശേഷം ബഹളം വച്ച് ആൾക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി ഇന്നലെ വൈകിട്ടോടെ മരിച്ചു.

പ്രണയത്തിലായിരുന്ന ആർദ്രയും കാരനാട് സ്വദേശിയായ അമിതാഭുംം തമ്മിലുള്ള വിവാഹം ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാൽ കതിർമണ്ഡപത്തിലെ വിവാഹച്ചടങ്ങുകൾ ചെയ്യാൻ വരന്റെ കുടുംബം വിസമ്മതം അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു. മിശ്ര വിവാഹിതരാണ് വരന്റെ മാതാപിതാക്കൾ. ഇതിനെ തുടർന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആർദ്രയുടെ ജന്മദിനമായ 16നു വിവാഹം രജിസ്റ്റർ ചെയ്യാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.

തിങ്കൾ രാവിലെ ഫോൺ ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമായതായി പൊലീസ് പറഞ്ഞു. ഇപ്പോൾ എത്തിയാൽ താൻ തൂങ്ങിനിൽക്കുന്നതു കാണാമെന്ന് ആർദ്ര വരനെ അറിയിച്ചുവെന്നാണു വരൻ പൊലീസിനു നൽകിയ മൊഴി. ആർദ്രയുടെ മാതാപിതാക്കൾ ജോലിക്കു പോയിരുന്നതിനാൽ സംഭവ സമയം വീട്ടിൽ ആളില്ലായിരുന്നു. ആർദ്രയുടെ ഉള്ളിൽ വിഷം ചെന്നതായി ഡോക്ടർമാർ അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കൾ ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു.

മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ മാനസഗംഗോത്രിയിൽ എംഎസ്സി പരീക്ഷ എഴുതി നിൽക്കുകയായായിരുന്നു ആർദ്ര. അതേ സമയം ആര്യനാട് പൊലീസ് പിതാവ് രാജഗോപാലൻ നായരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമിതാഭ് ഇപ്പോൾ ഒളിവിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP