Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള അജാനബാഹു; കാൽപാദത്തിന് വലുപ്പം 12 ഇഞ്ചും; ഏഴു വയസ്സുകാരനെ തൊഴിച്ച് അവശനാക്കിയത് കോടതി വെറുതെ വിട്ട കൊലക്കേസ് പ്രതി; സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും കുറ്റാരോപിതൻ; അച്ഛൻ മരിച്ചപ്പോൾ കിട്ടിയ ഫെഡറൽ ബാങ്കിലെ ആശ്രിത നിയമന ജോലി ഉപേക്ഷിച്ചതും ലഹരിയോടുള്ള ആസക്തി കാരണം; കാമുകിക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്നത് തിരുവനന്തപുരത്തുകാരൻ; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ അരുൺ ആനന്ദ് സ്ഥിരം കുറ്റവാളി

ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള അജാനബാഹു; കാൽപാദത്തിന് വലുപ്പം 12 ഇഞ്ചും; ഏഴു വയസ്സുകാരനെ തൊഴിച്ച് അവശനാക്കിയത് കോടതി വെറുതെ വിട്ട കൊലക്കേസ് പ്രതി; സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും കുറ്റാരോപിതൻ; അച്ഛൻ മരിച്ചപ്പോൾ കിട്ടിയ ഫെഡറൽ ബാങ്കിലെ ആശ്രിത നിയമന ജോലി ഉപേക്ഷിച്ചതും ലഹരിയോടുള്ള ആസക്തി കാരണം; കാമുകിക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്നത് തിരുവനന്തപുരത്തുകാരൻ; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ അരുൺ ആനന്ദ് സ്ഥിരം കുറ്റവാളി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: തൊടുപുഴയിൽ 7 വയസുകാരനായ കുഞ്ഞിനെ മൃതപ്രായനാക്കിയ അരുൺ ആനന്ദ് സ്ഥിരം ക്രിമിനൽ. ഇയാൾക്കെതിരെ കൊലക്കേസും ഉണ്ടായിരുന്നു. 2008ൽ വിജയരാഘവൻ എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുൺ്. ഈ കേസിൽ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറൽ ബാങ്കിൽ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോൾ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നൽകി. പിന്നീട് ജോലി രാജിവച്ച് താൻ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള അജാന ബാഹുവാണ് അരുൺ. കാൽപാദത്തിന് ഏകദേശം 12 ഇഞ്ച് വലിപ്പമുണ്ട്. മദ്യപിച്ചാൽ അക്രമം പതിവായിരുന്നു. ഇളയ കുട്ടിയുടെ ദേഹത്ത് മുറിവുകൾ ഉണങ്ങിയ നിരവധി പാടുകളുണ്ടെന്നും പൊലീസ് പറയുന്നു. മാതാവ് സത്യം വെളിപ്പെടുത്താത്തതുകൊല്ലൂമെന്ന ഭീതി മൂലമെന്നും നിഗമനം. അതീവഗുരുതരമാണ് കുഞ്ഞിന്റെ അവസ്ഥ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇന്നലെ രാത്രി കുഞ്ഞ് കൈകൾ അനക്കുന്നുണ്ടായിരുന്നു. ഇപ്പോഴതും നിലച്ചു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മർദ്ദനമേറ്റിരുന്നെന്നാണ് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദ് മർദ്ദിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. പൊലീസ് വിശദമായി വിവരങ്ങൾ ചോദിച്ചപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന ക്രൂരതയാണ്. ഇന്നലെ പുലർച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിർദ്ദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയ്യാറായില്ല. അപ്പോഴും അരുൺ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്നാണ് പൊലീസ് ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുന്നത്. കാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മൂമ്മയോടൊപ്പം അമ്മയെ ഇരുത്തി വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അവർ സംഭവം തുറന്ന് പറയാൻ തയ്യാറായത്.

അതിനിടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കുന്നതാണ്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ചികിത്സയിലുള്ള കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുട്ടിയെ മർദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക് വിദഗ്ദ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്‌കൂളിൽ ചേർത്തത്. തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ചപ്പോൾ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാൾ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മർദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാൾ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു. പൊലീസ് ആദ്യം ചോദ്യം ചെയ്യുമ്പോഴും അരുൺ ആനന്ദ് ലഹരിയിലായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ചോദിക്കുമ്പോൾ ലഹരിയിലായതിനാൽ ഒന്നും ഓർമയില്ലെന്നാണ് പറയുന്നത്. എന്ത് ലഹരിപദാർത്ഥമാണ് ഉപയോഗിക്കുന്നതെന്നറിയാൻ ഇയാളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇയാൾക്കെതിരെ കുട്ടികളെ അതിക്രമിക്കൽ ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തും. വധശ്രമത്തിനും കേസെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP