Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊടുപുഴയിലെ ക്രൂരതയിൽ ഏഴ് വയസ്സുകാരന്റെ അമ്മ പ്രതിയാകില്ല! രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് സിപിഎമ്മുകാരനല്ലാത്ത തെക്കൻ കേരളത്തിലെ ഇടത് എംഎൽഎ; കുട്ടിയുടെ അച്ഛൻ കുടുംബത്തിലേക്ക് കടന്നുവന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് യുവതിയുടെ അമ്മയും; ഭാര്യ വീട്ടിൽ നിന്ന് താമസം മാറിയതിന്റെ അടുത്ത ദിവസം ബിടെക്കുകാരന് ഹൃദയാഘാതം വന്നതിൽ ദുരൂഹതകൾ ഏറെ; ഏട്ട് മാസം മുമ്പത്തെ കൊലയിൽ ജഡപരിശോധന ഒഴിവാക്കാനും കുതന്ത്രങ്ങൾ; അരുൺ ആനന്ദിന്റെ കാമുകിക്ക് സംരക്ഷണമൊരുക്കാൻ ഉന്നതർ

തൊടുപുഴയിലെ ക്രൂരതയിൽ ഏഴ് വയസ്സുകാരന്റെ അമ്മ പ്രതിയാകില്ല! രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് സിപിഎമ്മുകാരനല്ലാത്ത തെക്കൻ കേരളത്തിലെ ഇടത് എംഎൽഎ; കുട്ടിയുടെ അച്ഛൻ കുടുംബത്തിലേക്ക് കടന്നുവന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് യുവതിയുടെ അമ്മയും; ഭാര്യ വീട്ടിൽ നിന്ന് താമസം മാറിയതിന്റെ അടുത്ത ദിവസം ബിടെക്കുകാരന് ഹൃദയാഘാതം വന്നതിൽ ദുരൂഹതകൾ ഏറെ; ഏട്ട് മാസം മുമ്പത്തെ കൊലയിൽ ജഡപരിശോധന ഒഴിവാക്കാനും കുതന്ത്രങ്ങൾ; അരുൺ ആനന്ദിന്റെ കാമുകിക്ക് സംരക്ഷണമൊരുക്കാൻ ഉന്നതർ

എം മനോജ് കുമാർ

തിരുവനന്തപുരം: 'കുട്ടിയുടെ അച്ഛൻ ഈ കുടുംബത്തിലേക്ക് കടന്നു വന്നതാണ് ഈ പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം'. തൊടുപുഴയിൽ ക്രൂരപീഡനത്തിനു ഇരയായി മരിച്ച കുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് എത്തിയ കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനോട് യുവതിയുടെ 'അമ്മ പറഞ്ഞതാണിത്. അതായത് യുവതിയെ കുറ്റവിമുക്തയാക്കി കൊല്ലപ്പെട്ട ആദ്യഭർത്താവിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ശ്രമം. അതിനിടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക അട്ടിമറി വിവരങ്ങൾ മറുനാടന് കിട്ടി.

അരുൺ ആനന്ദ് അഴികൾക്കുള്ളിലേക്ക് നീങ്ങുമ്പോൾ കുട്ടിക്ക് എതിരായ പീഡനങ്ങൾക്ക് അരു നിന്ന സ്വന്തം 'അമ്മ കൂടി പ്രതിചേർക്കപ്പെടേണ്ടേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇവിടെയാണ് ഇടത് സംരക്ഷണം കുട്ടിയുടെ അമ്മയ്ക്ക് ലഭിക്കുന്നത്. യുവതിയുടെ അമ്മയുടെ എൻജിഒ യൂണിയൻ പശ്ചാത്തലവും, യുവതിയുമായി സൗഹൃദം പുലർത്തുന്ന സിപിഎമ്മുകാരനല്ലാത്ത ഇടത് എംഎൽഎയുമൊക്കെയാണ് യുവതിയെ കേസിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ഈ എംഎൽഎയ്‌ക്കെതിരെ മുമ്പും ആരോപണങ്ങൾ ഉയർന്നിരുന്നു. യുവതിയെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അണിയറയിൽ സജീവമാണ്.

കുട്ടിയുടെ അമ്മയെ പൂർണമായും പിന്തുണയ്ക്കുന്ന വിധമാണ് അവരുടെ 'അമ്മ മരണാനന്തര ചടങ്ങിലെത്തിയവരോട് സംസാരിക്കുകയും ചെയ്തത്. പിന്നീട് രംഗത്തുവന്നവരിൽ മിക്കപേരും കുട്ടിയുടെ അമ്മയെ സംരക്ഷിക്കുന്ന വിധത്തിലാണ് നീങ്ങിയത്. ഈ രീതിയിൽ സംരക്ഷിക്കപ്പെടാൻ അർഹതയുള്ള സ്ത്രീയാണോ യുവതി എന്നാണ് ചോദ്യം ഉയരുന്നത്. സ്വന്തം കുട്ടി കാമുകന്റെ പീഡനത്തിനിരയായി പിടഞ്ഞു മരിക്കുമ്പോഴും അതിനു അരു നിന്ന അമ്മയെ എന്തിനു പൊലീസും സർക്കാരും സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സ്വന്തം കുട്ടിയുടെ മരണത്തിൽ മാത്രമല്ല സ്വന്തം ഭർത്താവിന്റെ മരണത്തിലും ആരോപണം യുവതിയുടെ നേർക്ക് ഉയരുകയാണ്.

മരിക്കുന്നതിന് തലേ ദിവസം കുട്ടിയുടെ അച്ഛൻ സ്വന്തം അമ്മയെ വിളിച്ചു പറഞ്ഞത് ഇതാണ്. എന്റെ ബിസിനസ് നല്ല നിലയിൽ പോകുന്നു. ഞങ്ങൾ വാടക വീട്ടിലേക്ക് താമസം മാറുകയാണ്-എന്നാണ് പറഞ്ഞത്. വാടക വീട്ടിലേക്ക് മാറുന്നു എന്ന് പറയുമ്പോൾ യുവതിയുടെ വീട്ടിൽ നിന്ന് ഞങ്ങൾ താമസം മാറുകയാണ് എന്നാണ് പറഞ്ഞതിന്റെ പൊരുൾ. വിവാഹം കഴിഞ്ഞശേഷം ദീർഘ വർഷങ്ങൾ കുട്ടികളുടെ അച്ഛൻ തങ്ങിയത് ഇവരുടെ തൊടുപുഴയുള്ള വീട്ടിലാണ്. ഈ വീട്ടിൽ നിന്നും താമസം മാറുന്നു എന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് യുവാവ് മരണപ്പെടുന്നത്. ഹൃദയാഘാതം എന്നാണ് യുവതി പറഞ്ഞത്. വീട് മാറി താമസിക്കാൻ തീരുമാനിക്കുന്ന പിറ്റെ ദിവസം തന്നെ യുവാവ് മരിച്ചത് അന്ന് തന്നെ സംശയങ്ങൾക്കിടയാക്കിയിരുന്നു.

യുവാവിന്റെ മൃതദേഹം നെയ്യാറ്റിൻകരയിലുള്ള കുടുംബവീട്ടിൽ സംസ്‌ക്കരിക്കുകയാണ് ചെയ്തത്. യുവാവിന്റെ മരണത്തെ തുടർന്ന് സംശയങ്ങൾ ഉയർന്നതോടെ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടു ജഡ പരിശോധന പൊലീസിന് ആവശ്യമായി വന്നേക്കും. കാരണം കുട്ടികളുടെ അച്ഛന്റെ മരണത്തിനു പിന്നിൽ സയനേഡ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം ആരോപണം ഉയരുമ്പോൾ പ്രതിസ്ഥാനത്ത് കുട്ടിയുടെ 'അമ്മ തന്നെയാണ് നിലകൊള്ളുന്നത്. സ്വന്തം ഭർത്താവിന്റെ വേർപാട് പിടിച്ചുകുലുക്കേണ്ട നാളുകളിൽ തന്നെയാണ് ഇവർ കാമുകൻ ആയ അരുൺ ആനന്ദുമായി പുതിയ ജീവിതം ആരംഭിക്കുന്നത്. ഈ താമസം തന്നെയാണ് ഏഴു വയസുകാരനുനേരെയുള്ള ക്രൂര പീഡനത്തിലും മരണത്തിലും കലാശിച്ചത്. ഈ പീഡനസമയത്ത് എല്ലാം ഈ രണ്ടു കുട്ടികളുടെയും കൂടെയുള്ളത് സ്വന്തം അമ്മ തന്നെയാണ്.

അമ്മയുടെ കണ്മുന്നിൽ വച്ചാണ് ഈ കുട്ടികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് ക്രൂരതയുടെ ആൾരൂപമായ അരുൺ ആനന്ദിനെതിരെ പോക്‌സോ കേസ് കൂടി വന്നത്. ക്രൂര പീഡനത്തിനും മരണത്തിനും ഇരയായ ഏഴു വയസുകാരന് ലഭിക്കേണ്ടത് മരണാനന്തര നീതിയാണ്. ആ നീതി ലഭിക്കണമെങ്കിൽ ഈ ക്രൂരതയ്ക്ക് അരുനിന്ന കുട്ടികളുടെ 'അമ്മ കൂടി ശിക്ഷിക്കപ്പെടണം എന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.

കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ അച്ഛന്റെ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. രണ്ടു ആരോപണങ്ങളിലും പ്രതിസ്ഥാനത്ത് വരുന്നത് കുട്ടികളുടെ 'അമ്മ തന്നെയാണ്. കുട്ടിയുടെ അച്ഛനുമായി അടുപ്പമുള്ളവർ കുട്ടിയുടെ മരണത്തിലും കുട്ടിയുടെ അച്ഛന്റെ മരണത്തിലും പ്രതിസ്ഥാനത്ത് കാണുന്നത് കുട്ടികളുടെ അമ്മയെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ കുട്ടിയുടെ 'അമ്മ കൂടി ശിക്ഷിക്കപ്പെടണമെന്നും കുട്ടികളുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നത്.

തൊടുപുഴയിൽ ക്രൂരപീഡനത്തിനു ഇരയായി മരിച്ച കുട്ടിക്ക് മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിനു ഇപ്പോൾ കേരളത്തിൽ അരങ്ങൊരുങ്ങുകയാണ്. കുട്ടികളുടെ അമ്മയുടെ അറസ്റ്റ് വൈകിയാൽ പ്രക്ഷോഭവും ശക്തി പ്രാപിച്ചേക്കും. ക്രൂരപീഡനത്തിനു ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ കല്ലറയിൽ മെഴുകുതിരികൾ ജ്വലിപ്പിച്ച് പ്രക്ഷോഭത്തിന് അരങ്ങൊരുക്കാനാണ് വിവിധ സോഷ്യൽ ആക്റ്റിവിറ്റ്‌സുകൾ ഇപ്പോൾ ഒരുങ്ങുന്നത്.

ഇതിനു വിവിധ സോഷ്യൽമീഡിയാ ഗ്രൂപ്പുകളിൽ നിന്ന് പിന്തുണയും ലഭിക്കും. കുട്ടിയുടെ മരണാനാന്തര നീതിക്ക് കുട്ടിയുടെ അമ്മകൂടി ശിക്ഷിക്കപ്പെടണമെന്ന ആവശ്യം ശക്തമായി വരുന്നതിന്റെ സൂചനകൾ കൂടിയാണ് കുട്ടിയുടെ കല്ലറയിൽ മെഴുകുതിരി കൊളുത്തിയുള്ള പ്രക്ഷോഭ നീക്കം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP