1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
19
Sunday

അറ്റ് ലസ് രാമചന്ദ്രന് ഇനി ഒരിക്കലും പുറത്തു വരാനാകില്ലേ? വിചാരണ നടക്കുന്ന കേസുകളിൽ 40 വർഷം വരെ തടവ് കിട്ടുമെന്ന് സൂചന; ജയിലിനുള്ളിൽ ജ്യൂവലറി ഉടമ ആകെ പ്രതീക്ഷയറ്റ നിലയിൽ; അനുമതി ഉണ്ടായിട്ടും പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതെ വലഞ്ഞ് ശതകോടീശ്വരൻ; മനോധൈര്യം ചോർന്നപ്പോൾ വില്ലനായെത്തി വാർദ്ധക്യസഹജമായ രോഗങ്ങളും; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയെ തിരിഞ്ഞു നോക്കാൻ ആളില്ല

December 05, 2017 | 12:53 PM IST | Permalink



അറ്റ് ലസ് രാമചന്ദ്രന് ഇനി ഒരിക്കലും പുറത്തു വരാനാകില്ലേ? വിചാരണ നടക്കുന്ന കേസുകളിൽ 40 വർഷം വരെ തടവ് കിട്ടുമെന്ന് സൂചന; ജയിലിനുള്ളിൽ ജ്യൂവലറി ഉടമ ആകെ പ്രതീക്ഷയറ്റ നിലയിൽ; അനുമതി ഉണ്ടായിട്ടും പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതെ വലഞ്ഞ് ശതകോടീശ്വരൻ; മനോധൈര്യം ചോർന്നപ്പോൾ വില്ലനായെത്തി വാർദ്ധക്യസഹജമായ രോഗങ്ങളും; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയെ തിരിഞ്ഞു നോക്കാൻ ആളില്ല

മറുനാടൻ മലയാളി ബ്യൂറോ

ദൂബായ്: അറ്റ്‌ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം' - ഈ പരസ്യ ഡയലോഗ് കേട്ടാണ് മലയാളികൾക്ക് അറ്റ്‌ലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ കൂടുതൽ പരിചയം. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളിൽ ഒരാളായിരുന്ന രാമചന്ദ്രൻ ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുക്കേസിൽ അറസ്റ്റിലായെന്നത് മലയാളികളെ ഞെട്ടിച്ചിരുന്നു. അതിനും അപ്പുറത്തേക്ക് വേദനിപ്പിക്കുന്ന വാർത്തകളാണ് ദുബായിലെ ജയിലിൽ നിന്ന് പുറത്തുവരുന്നത്. ഇനിയൊരിക്കലും അറ്റ്‌ലസ് രാമചന്ദ്രന് ജയിൽ മോചനമുണ്ടാകില്ലെന്നാണ് സൂചന. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപടിലിലൂടെ മാത്രമേ ഇനി മലയാളിയുടെ പ്രിയപ്പെട്ട വ്യവസായിക്ക് പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാരുകളെന്നാണ് സൂചന.

സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്‌ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായിരിക്കുന്നത്. എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലുള്ള അറ്റ്ലസ് രാമചന്ദ്രന് ഇനി ജയിലിൽ നിന്ന് പുറത്തുവരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ബാങ്ക് വായ്‌പ്പാ തട്ടിപ്പ് കേസിൽ യുഎഇയിലെ ജയിലിലുള്ള അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥ അതിദയനീയമെന്ന് സൂചനയാണ് പുറത്തു വരുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ ജയിൽവാസം 40 വർഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതായത് ജയിലിൽ തന്നെ അവസാന നാളുകൾ സ്വർണ്ണക്കട മുതലാളിക്ക് കഴിയേണ്ടി വരുമെന്നാണ് സൂചന. നിലവിൽ ഒരു കേസിൽ മാത്രം മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായത്. എന്നാൽ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോൾ തടവ് ശിക്ഷയുടെ കാലം നാൽപ്പതുകൊല്ലം കഴിയേണ്ടിവരും. ബാങ്കുകളിൽ പണം അടച്ച് കേസുകൾ തീർപ്പാക്കാനുള്ള നീക്കവും പൊളിഞ്ഞു. മലയാളിയായ പ്രവാസി വ്യവസായിയാണ് ഇതിന് എതിർപ്പുമായി രംഗത്തുള്ളത്

ജയിലിലിൽ അറ്റ്ലസ് രാമചന്ദ്രൻ ആകെ തളർന്നു പോയ അവസ്ഥയിലാണ്. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകളിൽ പലതും ഇപ്പോൾ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്. ഇതെല്ലാം മലയാളിയെ മാനസികമായ തളർത്തുകയാണ്. കുടുംബവും സുഹൃത്തുക്കളും നടത്തുന്ന നീക്കം പൊളിഞ്ഞെന്നും രാമചന്ദ്രന് അറിയാം. രാമചന്ദ്രൻ ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്്. ജയിൽവാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലിൽ രാമചന്ദ്രൻ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാർക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രൻ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിലും ദയനീയമാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് സൂചന. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാൻ പണമില്ലാതെ ജയിൽ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി.

കൈവശം പണമുള്ള തടവുകാർക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാർക്ക് ദുബായ് ജയിലധികൃതർ അനുവദിക്കാറുണ്ട്. അതിനാൽ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. സന്ദർശിക്കാനെത്തുന്നവർ ഇതിനുള്ള പണം നൽകും. എന്നാൽ രാമചന്ദ്രന് സന്ദർശകരുമില്ല, പണവുമില്ല. ഇതും രാമചന്ദ്രനെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇപ്പോഴും കോടികൾ വിലമതിക്കുന്ന സ്ഥാപരജംഗമസ്വത്തുക്കൾ അറ്റ് ലസ് രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശിഖയുള്ള ബാങ്കുകളുമായി ചർച്ച നടത്തി ഈ വസ്തുക്കൾ വിൽപ്പന നടത്തി പ്രശ്ന പരിഹാരം സാധ്യമാക്കാം. എന്നാൽ മലയാളിയായ വ്യവസായ പ്രമുഖൻ ബാങ്കുകലെ ഇതിൽ നിന്നും പിന്തിരിയിപ്പിക്കുകയാണ്. സഹായവുമായി ബിആർ ഷെട്ടി എത്തിയിട്ടും രാമചന്ദ്രന് ആശ്വാസം കിട്ടിയില്ല.

പ്രവാസി മലയാളി സംഘടനകളും രാമചന്ദ്രന്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗൾഫിൽ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ.

തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല. എല്ലാവർക്കും താങ്ങും തണലുമായി. മലയാളികളെ കൈയയച്ചു സഹായിച്ചു. അങ്ങനെയുള്ള രാമചന്ദ്രനാണ് ജയിലിൽ ദുരവസ്ഥ. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഒന്നും ചെയ്യുന്നില്ല. എന്നാൽ ഒരു പ്രവാസിയുടെ ഇടപെടൽ വില്ലനായി. റിയൽ എസ്റ്റേറ്റിലേക്ക് ചതിക്കുഴിയിലൂടെ രാമചന്ദ്രനെ കൊണ്ടു വന്ന് കുടുക്കുകയായിരുന്നു. സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. രാമചന്ദ്രനെ രക്ഷിക്കണമെന്ന് പ്രവാസികളായ മലയാളി സമൂഹത്തിന് താൽപ്പര്യമുണ്ട്. എന്നാൽ ഈ പ്രവാസിയെ ഭയന്ന് ആരും ഇപ്പോൾ മുന്നിട്ടിറങ്ങുന്നില്ല. സിനിമാക്കാർ പോലും രാമചന്ദ്രനെ മറന്ന മട്ടാണ്.

സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. ദുബായിലെത്തുന്ന സിനിമാക്കാർ പോലും രാമചന്ദ്രനെ കുറിച്ച് അന്വേഷിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ ജീവിത ദുരിത്തെ കുറിച്ച് അന്വേഷിക്കുന്നുമില്ല.

ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമുണ്ടായിരുന്നില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താത്പര്യമായിരുന്നുവെന്നും ആരോപണമുണ്ട്.

റിയൽ എസ്റ്റേറ്റിലുള്ള താൽപ്പര്യമാണ് രാമചന്ദ്രന് വിനയായത്. റിയിൽ എസ്റ്റേറ്റിലെ തകർച്ചയോടെ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെയായി. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. കമലാകര മേനോൻ ആണ് പിതാവ്. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്. രാമചന്ദ്രന്റെ മകളും കേസിൽപെട്ട് ജയിലിൽ കഴിയുകയാണ് ഇപ്പോൾ. മകൻ ദുബായിൽ നിന്ന് അമേരിക്കയിലേക്ക് മാറി. അറസ്റ്റ് ഭയന്നാണ് ശ്രീകാന്ത് ദുബായ് വിട്ടത്. ഇതോടെ ആരും രാമചന്ദ്രനെ സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിലായി.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഒരേ ട്രെയിനിൽ സ്ലീപ്പറിലും എസിയിലും ടിക്കറ്റ് എടുത്ത് സ്ഥിരം യാത്ര; മാന്യമായി വസ്ത്രം ധരിച്ചുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ മോഷ്ടിക്കും; ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തി യാത്രക്കാരുടെ ലിസ്റ്റ് നോക്കി ഗൂഗിളിൽ സെർച്ച് ചെയ്ത് മോഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കും; കുടുങ്ങിയത് വിവാഹഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോൾ: മലേഷ്യയിലെ ഹോട്ടൽ മുതലാളി കേരളത്തിലെ മോഷ്ടാവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തപ്പോൾ മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തി കളത്തിലിറങ്ങി; കണ്ണൂരിലെ സിപിഎമ്മിന്റെ കൺകണ്ട ദൈവത്തിന് ഭീഷണി ഉയർത്തി 3000 വോട്ടുവരെ മറിയുമെന്ന് ഉറപ്പായപ്പോൾ മറ്റൊരു ഒഞ്ചിയം ആവർത്തിക്കാതിരിക്കാൻ തീർത്തുകളയാൻ തീരുമാനിച്ചു; തലങ്ങും വിലങ്ങും വെട്ടേറ്റ കണ്ണൂരിലെ സിപിഎമ്മിന്റെ മുൻ കണ്ണിലുണ്ണി ഗുരുതാവസ്ഥയിൽ തുടരുന്നു; സിപിഎമ്മിനോട് കളിച്ചാൽ തീർത്തുകളയുമെന്ന സന്ദേശത്തിന്റെ ഇരയായി വെട്ടേറ്റ് പുളഞ്ഞ് സിഒടി നസീർ
ഈ ബൂത്തുകളിൽ 100ശതമാനം പോളിങ് നടക്കുമെന്ന് സോഷ്യൽ മീഡിയ; താരമായി വീണ്ടുമൊരു പോളിങ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്; റീനയ്ക്ക് പിന്നാലെ യോഗേശ്വരിയുടെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയയിൽ പരക്കം പാച്ചിൽ; ബോളിവുഡ് നടിമാരെ വെല്ലുന്ന സുന്ദരിമാരുടെ ബൂത്തിൽ മണിക്കൂറുകൾ വരിനിന്ന് വോട്ടു ചെയ്ത് പുരുഷന്മാർ
ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾ ലഹരി ഉപയോഗത്തിന് വിസ്സമ്മതിച്ചാൽ മറ്റ് വഴികൾ; ചതിപ്രയോഗത്തിന് ഐസ്‌ക്രീം പാർലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം; കൊക്കെയിൻ മുതൽ കഞ്ചാവ് വരെ സാമ്പിൾ സൗജന്യമായി എത്തിച്ച് കൊടുക്കും; ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാൽ പണമില്ലെങ്കിലും സാധനം നൽകി ആവശ്യങ്ങൾക്ക് ഉപയോഗിക്കും; സ്‌നിപ്പർ ഷെയ്ക്കും സംഘവും സിനിമാക്കഥയെ പോലും വെല്ലുന്ന കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് എക്‌സൈസ്
നല്ല പ്രകാശം..ഫ്രഷാകാൻ..വാഷ്‌റൂം, ജനാല, 10 അടി ഉയരമുള്ള സീലിങ്, സദാസമയം നിരീക്ഷണത്തിന് സിസി ടിവി, കോളിങ് ബെൽ അടിച്ചാൽ 24 മണിക്കൂറും വിളിപ്പുറത്തുള്ള പരിചാരകൻ; വിശ്രമിക്കാൻ ബെഡും ധ്യാനിക്കാൻ ശാന്തസുന്ദരമായ അന്തരീക്ഷവും; കവാടത്തിൽ നിന്നാൽ കേദാർനാഥ് ക്ഷേത്രത്തിലേക്ക് നോക്കി തൊഴാം; ട്രോളന്മാർ എന്തുപറഞ്ഞാലും മോദിയുടെ സന്ദർശനത്തോടെ, ആരും തിരിഞ്ഞുനോക്കാതിരുന്ന രുദ്ര ഗുഹയിലേക്ക് ഇനി ഉണ്ടാവുക സന്ദർശക പ്രവാഹം തന്നെ
മാലപൊട്ടിച്ച് ഓടുമ്പോൾ പൊലീസ് പിടിയിലാകാതിരിക്കാൻ മല മൂത്ര വിസർജനം നടത്തും; രക്ഷയില്ലെന്ന് കണ്ടാൽ ഗുഹ്യ ഭാഗത്ത് മുറിവുണ്ടാക്കി പരിശോധനയിൽ നിന്നും ഒഴിവാക്കും; ഹോസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഊട്ടിയിൽ പഠിക്കുന്ന മക്കളുടേയും റസിഡൻഷ്യൽ ഏര്യകളിലെ ബഹുനില വീടുകളുടേയും കഥ; മുല്ലപ്പൂ വിൽപ്പനക്കാരുടെ വേഷത്തിലെത്തി മാല പൊട്ടിച്ച് കടന്ന് കളയുന്ന ജ്യോതിയുടേയും ജയന്തിയുടേയും ആഡംബര ജീവിതം കണ്ട് ഞെട്ടി പൊലീസ്
മാലിദ്വീപീൽ നിന്നോ ചെറുദ്വീപുകളിൽ നിന്നോ യുദ്ധവിമാനമോ മിസൈലോ പറന്നുപൊങ്ങിയാൽ ആകാശത്ത് വച്ച് തന്നെ നശിപ്പിക്കാൻ പ്രതിരോധ സംവിധാനം; പാക് ഭീഷണി നേരിടാൻ പൂർണമായും ഡിജിറ്റൽ രൂപത്തിലുള്ള നിരീക്ഷണം ഒരുക്കിയും വ്യോമസന; ഐസിസ് ഭീഷണി നിലനിൽക്കെ മാലിദ്വീപുകാർക്ക് വർഷങ്ങളോളം തങ്ങാൻ സംസ്ഥാന സർക്കാർ വഴിയൊരുക്കുന്നു; കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാനെന്ന പേരിൽ വിദേശ വിദ്യാർത്ഥികളെ കൊണ്ടുവരുമെന്ന മന്ത്രി ജലീലിന്റെ പ്രഖ്യാപനത്തിൽ ആശങ്ക
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
കുട്ടിക്കാലം മുതലുള്ള അയൽവക്കത്തെ കുട്ടികളുടെ സൗഹൃദം പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അതിരുവിട്ടു; വീട്ടുകാരുടെ വിലക്ക് മനസ്സ് കൊണ്ട് ഉൾക്കൊള്ളാനാവാതെ കുട്ടികൾ ബന്ധം തുടർന്നു; പാടത്തും ആളൊഴിയുമ്പോൾ വീടുകളിലും വീണ്ടും കണ്ടുമുട്ടി; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പ്ലസ് വണ്ണുകാരിയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ അച്ഛനും അമ്മയും അറിഞ്ഞത് മകൾ ഗർഭിണിയെന്ന വിവരം; അറസ്റ്റിലായപ്പോൾ എല്ലാം സമ്മതിച്ച് 17കാരനും; കോട്ടയത്തെ ഞെട്ടിച്ച പോക്‌സോ കേസ് ഇങ്ങനെ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ