1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.81 inr

Aug / 2019
19
Monday

ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്

April 22, 2019 | 02:30 PM IST | Permalink



ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്

എം മനോജ് കുമാർ

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പുറത്തുവിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഒരേ വോട്ടർമാർക്ക് വിവിധ വാർഡുകളിൽ ഒരേ പേരിൽ ഉള്ളത് രണ്ടും മൂന്നും വോട്ടുകൾ. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ സിപിഎം നടത്തുന്ന തട്ടിപ്പിന്റെയും കൃത്രിമത്വത്തിന്റെയും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് മറുനാടന് ലഭിച്ച വോട്ടേഴ്സ് ലിസ്റ്റിന്റെ പകർപ്പ്. ആറ്റിങ്ങൽ മണ്ഡലത്തിൽ പെട്ട നെടുമങ്ങാട്, അണ്ടൂർകോണം 14 ആം നമ്പർ ബുത്തിൽ ക്രമനമ്പർ 140 ബിനു S/o അപ്പു, 39 വയസ് എന്നയാൾക്ക് വഴക്കാട് ബൂത്ത് നമ്പർ 84 ൽ ക്രമനമ്പർ 265 പ്രകാരവും വേങ്കോട് 162 ൽ 572 പ്രകാരവും മുന്ന് വോട്ടുകൾ. ബിജുവിന് അണ്ടൂർകോണം 14 ൽ 1018, കാരന്തല ബൂത്ത് 165 ൽ ക്രമനമ്പർ 605 പ്രകാരവും വോട്ട്.

അബ്ദുൾ റഹ്മാനു ബൂത്ത് 14 ൽ 455 '110ൽ ക്രമനമ്പർ 165 പ്രകാരവും രണ്ട് വോട്ടുകൾ. ആമിനാ ബീവിക്ക് 14, 29 ബൂത്തുകളിലായി 563, 764 എന്നീ ക്രമനമ്പറുകളിലും വോട്ട്. കരകുളം വാർഡിൽ 141 സീരിയൽ നമ്പറിൽ 191 ബൂത്തിൽ അജയകുമാറിന് വോട്ടൂണ്ട്. ഇതേ അജയകുമാറിന് ചെക്കക്കോണം വാർഡിൽ 196 സീരിയൽ നമ്പറിൽ 176-ആം ബൂത്തിലും വോട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾ ആണ് പട്ടിക നിറയെ. ഈ രീതിയിൽ 56161 വോട്ടർമാർക്കാണ് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വോട്ടുകൾ ഉള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് ചൂണ്ടിക്കാട്ടി വോട്ടേഴ്സ് ലിസ്റ്റും ബൂത്തും ക്രമനമ്പറും അച്ഛന്റെ പേരുൾപ്പെടെയുള്ള രേഖകളും മറുനാടന് ലഭിച്ചു. ആരും ശ്രദ്ധിക്കാതെ പോകുന്ന തരത്തിലാണ് ഇടപെടലുകൾ നടന്നതും.

സാധാരണ കോൺഗ്രസ് സ്ഥാനാർത്ഥികളാരും വോട്ടേഴ്സ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. എന്നാൽ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലിൽ അട്ടിമറി ലക്ഷ്യവുമായെത്തി അടൂർ പ്രകാശ് ലിസ്റ്റ് വിശദമായി തന്നെ പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. പത്തനംതിട്ടയിലെ സുരക്ഷിത മണ്ഡലത്തിൽ എംഎൽഎയായ അടൂർ പ്രകാശ് നിയമസഭയിലെ കോൺഗ്രസിന്റെ സ്ഥിരം മുഖമാണ്. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂർ പ്രകാശ് കരുതലോടെ തന്നെ പരിശോധന നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയക്കാരനേയും അടൂർ പ്രകാശ് കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ആരോപണത്തിന്റെ സംശയമുന നീളുന്നത് സിപിഎമ്മിലേക്കാണ്.

ഏതായാലും വോട്ടെടുപ്പ് മുറ പോലെ നടക്കും. റിസൾട്ട് വന്ന ശേഷവും വലിയ നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങളെത്തും. അതുകൊണ്ട് തന്നെ സമ്പത്ത് ആറ്റിങ്ങലിൽ ഹാട്രിക് പൂർത്തിയാക്കിയാലും വലിയ നിയമ കുരുക്കുകളിലേക്ക് കാര്യങ്ങളെത്തും. എന്നാൽ ഇരട്ട വോട്ട് കണ്ടു പിടിച്ചതോടെ കള്ള വോട്ട് ചെയ്യാൻ ആരും എത്താനും സാധ്യതയില്ല. ഇതോടെ കോൺഗ്രസിന് പ്രതീക്ഷയും ഏറുകയാണ്. ഏതായാലും നിശബ്ദ പ്രചാരണ സമയത്ത് വോട്ടർ പട്ടികയിലെ തട്ടിപ്പാണ് കോൺഗ്രസ് ശക്തമാക്കുന്നത്. വോട്ടർ പട്ടിക ഇപ്പോഴും സൂക്ഷ്മമായി പരിശോധിക്കുകയാണ് അടൂർ പ്രകാശ് ക്യാമ്പ്. രണ്ട് വോട്ടർ ഐഡി കാർഡുള്ളവർക്കെതിരെ നിയമ നടപടിക്കും ശ്രമിക്കും.

വിഷയത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർക്കും, വരണാധികാരിയായ ജില്ലാ കലക്ടർക്കുമാണ് അടൂർ പ്രകാശ് പരാതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടർക്കും തലവേദനയായിരിക്കുകയാണ്. ഈ അന്തിമ ഘട്ടത്തിൽ ഈ കാര്യത്തിൽ വലുതായൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയും ജില്ലാ കളക്ടറുടെ ഓഫീസും. മറുനാടൻ മലയാളിക്ക് ടീക്കാറാം മീണ നൽകിയ പ്രതികരണവും ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് നൽകിയ വിശദീകരണവും ആറ്റിങ്ങലിലെ ഈ നിസ്സഹായാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.

അടൂർ പ്രകാശിന്റെ പരാതി നിസ്സാരവത്ക്കരിക്കാൻ ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് മറുനാടന് മുന്നിൽ ശ്രമിച്ചപ്പോൾ സംഗതിയുടെ ഗൗരവം മനസിലാക്കിയ ടിക്കാറാം മീണ ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി മറുനാടനോട് പറഞ്ഞു. ഇരട്ട വോട്ടുകൾ ചെയ്യാൻ വോട്ടർമാർ ആരും ശ്രമിക്കരുത്. പിടിവീണാൽ കാരാഗൃഹവാസം വോട്ടർമാരെ കാത്തിരിക്കുന്നു-ടിക്കാറാം മീണ മറുനാടനോട് പറഞ്ഞു. അടൂർ പ്രകാശ് പറയുന്ന രീതിയിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ കള്ളവോട്ടുകൾ ആയി നിലനിൽക്കുന്നില്ല എന്നാണ് ഈ പരാതിയിൽ കളക്ടർ കണ്ടെത്തിയത്- വാസുകിയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. പക്ഷെ മറുനാടന് ലഭിച്ച രേഖകൾ പ്രകാരം ഒരു ലക്ഷത്തിലധികം വോട്ടുകൾ ആറ്റിങ്ങലിൽ കള്ളവോട്ടുകൾ ആയി നിലനിൽക്കുകയാണ്.

വോട്ടേഴ്സ് ലിസ്റ്റിലെ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ സാധ്യത നിലനിൽക്കുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ കടന്നുകൂടിയ കള്ളവോട്ടുകൾ വഴിയാണ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കുക. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ എന്ന കോൺഗ്രസ് പരാതി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. വോട്ടേഴ്സ് ലിസ്റ്റ്, സ്ഥാനാർത്ഥിയുടെ പേര്, അച്ഛന്റെ പേര്, ബൂത്ത് നമ്പർ, ക്രമനമ്പർ എന്നിവ സഹിതമുള്ള പരാതിയും ആരോപണവും ആയതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പരാതി ഗൗരവതരമായി നിലനിൽക്കുന്നു.


ഹാട്രിക് ജയസാധ്യത തേടി ഇക്കുറി ആറ്റിങ്ങലിൽ ജനവിധി തേടുന്ന ഇടതുമുന്നണിയുടെ എ.സമ്പത്ത് കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം 63378 വോട്ടുകൾ ആണ്. ഭൂരിപക്ഷത്തേക്കാളും ഏറെ കള്ളവോട്ടുകളാണ് ഇത്തവണ വോട്ടേഴ്സ് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണയോടായിരുന്നു കഴിഞ്ഞ തവണ സമ്പത്തിന്റെ വിജയം. 2014ലെ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 3,92,478 വോട്ടുകൾ നേടിയപ്പോൾ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകൾ മാത്രമാണ് നേടിയത്. ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് പറയുമ്പോൾ കഴിഞ്ഞ തവണത്തെ സമ്പത്തിന്റെ ഭൂരിപക്ഷവും വിജയവും കള്ളവോട്ടിന്റെ സാധ്യതകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനായി നാളെ കേരളം ബൂത്തിലേക്ക് നീങ്ങവേ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഇതുകൊണ്ട് തന്നെ സംഘർഷ സാധ്യതയും നിലനിൽക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ 10 ശതമാനം വോട്ടുകൾ കള്ളവോട്ടുകൾ ആണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. 112322 വോട്ടുകൾ കള്ളവോട്ട് എന്നാണ് കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നത്. ഈ കള്ളവോട്ടുകളുടെ ലിസ്റ്റ് ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും ഏജന്റുമാർക്ക് കോൺഗ്രസ് കൈമാറിയിട്ടുണ്ട്. ഈ വോട്ടർമാർ വോട്ടു ചെയ്യാൻ എത്തിയാൽ കോൺഗ്രസ് ഏജന്റുമാർ അത് ചലഞ്ച് ചെയ്യും. സ്വാഭാവികമായും സിപിഎം എതിർക്കും. അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇല്ലാത്ത സംഘർഷ സാധ്യത ആറ്റിങ്ങലിൽ നിലനിൽക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദപരമായ സമീപനമാണ് അന്തിമ വോട്ടർ പട്ടികയിൽ ഇത്രയധികം കള്ളവോട്ടുകൾ ഇടം പിടിക്കാൻ കാരണം. മണ്ഡലത്തിലെ എല്ലാ ബുത്തുകളിലും രണ്ടും, മൂന്നും വോട്ടുകൾ ഉള്ളവർക്ക് എല്ലാ വോട്ടുകളും പോൾ ചെയ്യപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇത് സംഘർഷ സാധ്യത കൂട്ടുകയും ചെയ്യുന്നു. ആൾമാറാട്ടം ഒരു ക്രിമിനൽ കുറ്റമാണ്. ഈ കുറ്റകൃത്യം നടക്കാൻ പോകുന്ന വിവരം, നടപടി എടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനെ അറിയിച്ചും കഴിഞ്ഞിട്ടുണ്ട്. ഇനി കുറ്റകൃത്യം തടയാനുള്ള ബാധ്യത വിവരം ലഭിച്ച ഉദ്യോഗസ്ഥനാണ്.ഇത്തരത്തിൽ ഉദ്യോഗസ്ഥന് കള്ളവോട്ട് തടയാൻ കഴിഞ്ഞില്ലങ്കിൽ ഇദ്യോഗസ്ഥനും ആൾമാറാട്ട കേസിൽ കൂട്ടുപ്രതിയാവും. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലെ പ്രിസൈഡിങ് ഓഫീസർമാരും ഭീതിയിലാണ്.

ഈ ഭീതി മനസിലാക്കി തന്നെയാണ് ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം തന്നെ താൻ നൽകിയിരുന്നതായി ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ മറുനാടനോട് വ്യക്തമാക്കിയിരിക്കുന്നത്. കള്ളവോട്ട് എന്ന് മനസിലാക്കിയാൽ ഉടൻ പൊലീസ് സഹായം തേടാനാണ് മീണ നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ കള്ളവോട്ട് ചെയ്യുന്ന ആറ്റിങ്ങലിലെ വോട്ടർ അകത്താകാനുള്ള സാധ്യതകൾ ഏറെയാണ്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
പണ്ട് ശബരിമലയിൽ ചാക്കിൽ കയറ്റി യുവതിളെ കേറ്റിയവർ ഇപ്പോൾ വീട്ടിൽ യുവതി കയറാതിരിക്കാൻ ശബരിമലയിൽ എത്തി പ്രാർത്ഥന നടത്തുന്നു! അല്ല സഖാവെ എപ്പോഴും കൂട്ടുള്ള അമ്മയെ എന്തേ മല കയറിയപ്പോൾ കൂടെ കൂട്ടാതിരുന്നത്? മകൻ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെൻഡ് ചെയ്തു! ബിനോയി കോടിയേരിയുടെ ശബരിമല സന്ദർശനത്തെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ
ദുരിതശ്വാസ പ്രവർത്തനങ്ങളിൽ കൈ മെയ് മറന്നു ഓടിനടന്നു; സ്വന്തം കുഞ്ഞടക്കം ക്യമ്പിൽ ആയിട്ടും പ്രവർത്തനങ്ങളിൽ നിന്ന് പിന്നാക്കം പോയില്ല; സജീവമായത് പത്തോളം ആൺ സുഹൃത്തുക്കൾക്കൊപ്പം; ഫേസ്‌ബുക്കിൽ കുരുപൊട്ടി തെറിവിളിച്ച സദാചാര മാന്യന്മാർക്കും മഹതികൾക്കും കരണത്തടിച്ച മറുപടി നൽകി യുവതി; ഉളുപ്പുണ്ടെങ്കിൽ ഫേസ്‌ബുക്കിലെ കുരയിൽ നിർത്തി കളത്തിലിറങ്ങി പണിയെടുക്കാൻ വെല്ലുവിളിച്ച് സുരഭി
കാശ്മീര് വിഷയത്തിൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട പാക് പ്രധാനമന്ത്രിക്ക് സമനില തെറ്റി! 'ഹിന്ദുമേധാവിത്വ മോദി സർക്കാർ പാക്കിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണി; നാസി പ്രത്യയശാസ്ത്രവും ആർ.എസ്.എസ്-ബിജെപി സ്ഥാപക നേതാക്കളും തമ്മിലുള്ള സാമ്യതകൾ മനസിലാക്കാൻ ഗൂഗിളിൽ പരിശോധിച്ചാൽ മതി'യെന്ന് ട്വീറ്റ്; ഇന്ത്യൻ ലക്ഷ്യം പാക് അധിനിവേശ കാശ്മീരെന്ന് രാജ്‌നാഥിന്റെ പ്രസ്താവനയിൽ ആകുലപ്പെട്ട് ഇമ്രാൻഖാൻ; കശ്മീരിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ച കേന്ദ്രം ലക്ഷ്യമിടുന്നത് നാല് വിഭാഗങ്ങളെ
സിനിമാ ബന്ധം കാരണം മെഡിസിൻ പഠനം മുടങ്ങി; എന്തു വന്നാലും ഇത്തവണ ജയിക്കുമെന്ന് ഉറപ്പിച്ച് രാത്രിയിലെ പഠനം; അർദ്ധ രാത്രി ഭക്ഷണം കഴിഞ്ഞെത്തിയപ്പോൾ മനസ്സിലായത് പിന്തുടരുന്ന പൊലീസ് വാഹനത്തിന്റെ സാന്നിധ്യം; അമിത വേഗതയിലെ ഡ്രൈവിങ് വില്ലനായപ്പോൾ കാർ ഇടിച്ചു നിന്നത് റോഡരികിലെ തെങ്ങിൽ; എയർബാഗ് എല്ലാത്തതും വിനയായി; തുഹിന്റെ വിയോഗത്തിൽ തേങ്ങി കൊല്ലം ഇരുമ്പുപാലം; കാരക്കോണത്തെ മെഡിക്കൽ സ്റ്റുഡന്റിന്റെ മരണത്തിൽ പ്രതി പൊലീസോ?
കൂട്ടുകാരിക്ക് ലോൺ കൊടുക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാൻ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനകേസിൽ കുടുക്കി അറസ്റ്റ് ചെയ്ത മാനേജരെ മർദ്ദിച്ചു; പേഴ്സി ജോസഫിന്റെ പോരാട്ടത്തിൽ പതറിയ വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് അവസാന രക്ഷയ്ക്ക് ഹർജിയുമായി കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ; ഹർജി തീർപ്പാകും വരെ അന്വേഷണം വേണ്ടെന്ന് ഇടക്കാല വിധി; കുരുക്കഴിക്കാൻ പെടാപാടുപെട്ട് നിശാന്തിനി ഐപിഎസ്
370-ാം വകുപ്പ് എടുത്തു മാറ്റിയത് വികസനത്തിന് വേഗത കൂട്ടാൻ; അന്താരാഷ്ട്ര പിന്തുണയ്ക്കായി രാജ്യങ്ങളുടെ വാതിലുകൾ മുട്ടി പാക്കിസ്ഥാൻ നാണംകെട്ടു; ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിച്ചാൽ മാത്രം ചർച്ച; അതും പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് മാത്രം; ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തെ ഇമ്രാനും സ്ഥിരീകരിച്ചു; ആഗോള തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടെന്ന് പ്രതിരോധ മന്ത്രി; നൽകുന്നത് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യതയെന്ന സന്ദേശം; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ് വീണ്ടും
കോഴിക്കൂട് പോലൊരു കാത്തിരുപ്പു കേന്ദ്രം നിർമ്മിക്കാൻ നാല് ലക്ഷം രൂപ ചിലവോ? മന്ത്രി രാജുവിന്റെ മണ്ഡലത്തിൽ താമരപ്പള്ളി ദേവാലയം ജംഗ്ഷനിലെ ബസ് വെയ്റ്റിങ് ഷെഡ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ എംഎൽഎ ഫണ്ട് വിനിയോഗത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ആവശ്യം; തൊട്ടടുത്തായി എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചത് തകർപ്പൻ ബസ് സ്റ്റോപ്പും
കൗമാരക്കാരായ അൾത്താര ബാലികമാരെ പള്ളിക്കുള്ളിൽ വെച്ച് ലൈംഗികമായി ഉപയോഗിച്ചത് മറ്റു വൈദികർ പ്രാർത്ഥന നടത്തുമ്പോൾ; ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച വൈദികന് 45 വർഷം തടവ് ശിക്ഷ; 'യേശുവിനെ പോലെയായിരുന്നു' അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് പ്രതിയുടെ അഭിഭാഷകൻ; സന്ന്യാസ ജീവിതം നടിച്ച് കാമവെറി നടത്തിയിരുന്ന മറ്റൊരു വൈദികന്റെ കഥയിങ്ങനെ
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
ഞാൻ അമ്മയോട് ഒരുകാര്യം പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് അവൻ വീട്ടുമുറ്റത്തേക്ക് കയറി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിൽ അവൻ ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്; വീട്ടുമുറ്റത്ത് മഴക്കോട്ടുമിട്ട് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ ചങ്ങാതി പറയുന്നു: എല്ലാം ഒരുനിമിഷത്തിൽ! പ്രിയദർശൻ ബൈക്കിൽ നിന്നിറങ്ങിയിട്ടുമില്ല...ബൈക്ക് മറിഞ്ഞുവീണിട്ടുമില്ല; കവളപ്പാറയിലെ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് രക്ഷാപ്രവർത്തകർ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ