Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ലാർക്കായി സർവ്വീസിലെത്തിയത് ആശ്രിത നിയമനത്തിൽ; മിനിസ്റ്റീരിയൽ ജീവനക്കാരുടെ ക്വാട്ടാ സമ്പ്രദായത്തിലൂടെ നോൺ ടെക്‌നിക്കൽ ആർ ടി ഒയും; ദുരന്ത കാരണം കണ്ടെത്താൻ വിദഗ്ധരെ മറികടന്ന് നിയമിച്ചത് യോഗ്യത കുറവുള്ള ഉദ്യോഗസ്ഥനെ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ശിവകുമാറിന് ബിടെക്കോ ഡിപ്ലോമയോ ഒന്നുമില്ല; തിരുപ്പൂരിലെ വില്ലൻ വലതു വശത്ത് കൂടി നിയമം ലംഘിച്ച് ഓടിയ ട്രെക്കെന്നും വിലയിരുത്തൽ; അവിനാശിയിലെ റിപ്പോർട്ട് സംശയ നിഴലിൽ

ക്ലാർക്കായി സർവ്വീസിലെത്തിയത് ആശ്രിത നിയമനത്തിൽ; മിനിസ്റ്റീരിയൽ ജീവനക്കാരുടെ ക്വാട്ടാ സമ്പ്രദായത്തിലൂടെ നോൺ ടെക്‌നിക്കൽ ആർ ടി ഒയും; ദുരന്ത കാരണം കണ്ടെത്താൻ വിദഗ്ധരെ മറികടന്ന് നിയമിച്ചത് യോഗ്യത കുറവുള്ള ഉദ്യോഗസ്ഥനെ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ശിവകുമാറിന് ബിടെക്കോ ഡിപ്ലോമയോ ഒന്നുമില്ല; തിരുപ്പൂരിലെ വില്ലൻ വലതു വശത്ത് കൂടി നിയമം ലംഘിച്ച് ഓടിയ ട്രെക്കെന്നും വിലയിരുത്തൽ; അവിനാശിയിലെ റിപ്പോർട്ട് സംശയ നിഴലിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. അവിനാശി അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ പാലക്കാട് എൻഫോഴ്സ്മെന്റ് ആർ ടി ഒ യ്ക്ക് സാങ്കേതിക പരിഞ്ജാനം ഇല്ലന്ന് ആക്ഷേപം. വെറും എസ് എസ് എൽ സി മാത്രം യോഗ്യത ആവശ്യമുള്ള ക്ലാർക്ക് തസ്തികയിൽ ആശ്രിത നിയമനം നേടി സീനിയർ സൂപ്രണ്ട് ആയ ശേഷമാണ് ശിവകുമാർ നോൺ ടെക്നിക്കൽ ആർ ടി ഒ ആകുന്നത്. മിനിസ്റ്റീരിയൽ ജീവനക്കാരുടെ ക്വാട്ടയിൽ നിയമിതനായ ഇദ്ദേഹത്തിന് വാഹന അപകടമോ മറ്റു സാങ്കേതിക പ്രശന്ങ്ങൾ ചൂണ്ടിക്കാണിക്കേണ്ട സംഭവങ്ങളോ അന്വേഷിക്കാൻ വേണ്ട അറിവ് ഇല്ല. ഇത്തരം സന്ദർഭങ്ങളിൽ ഇത് പോലെ സ്ഥാനം കയറ്റം കിട്ടി വന്ന ഉദ്യോഗസ്ഥർ എം വി ഐ മാരുടെ സഹായം തേടാറുണ്ട്. ഇവിടെ അതും ഉണ്ടായില്ല.

ഫലത്തിൽ ശിവകുമാർ നല്കിയ റിപ്പോർട്ടിനെതിരെ ആരെങ്കിലും കോടതിയിൽ പോയാൽ സർക്കാരും പ്രതികൂട്ടിൽ ആകും. ആർ ടി ഒ വരെയും അതിന് മുകളിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ വരെയും സ്ഥാനക്കയറ്റം നേടി എത്താവുന്ന തസ്തികയുടെ എൻട്രി കേഡർ അസിസ്റ്റ്ന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണ്. ഈ തസ്തികയിൽ ജോലി ലഭിക്കണമെങ്കിൽ പി എസ് സി വിജ്ഞാപന പ്രകാരം മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനിയറിംഗിലോ ഓട്ടോ മൊബൈൽ എഞ്ചിനിയറിംഗിലോ ഡിപ്ലോമ നിർബന്ധമാണ്. കൂടാതെ ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. സർക്കാർ അംഗീകൃത വർക്ക് ഷോപ്പുകളിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ജോലിക്ക് കയറുന്നതിന് മുൻപ് പൊലീസിന്റെ പരിശീലനവും നേടിയിരിക്കണം.

ഇനി അസിസ്റ്റ്ന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആകണമെങ്കിലും കാര്യങ്ങൾ ഈസിയായി നടക്കില്ല. സി ആർ പി സി / ഐ പി സി നിയമ പരിഞ്ജാനം സംബന്ധിച്ച് നടക്കുന്ന വകുപ്പ് തല പരീക്ഷ പാസാകണം. ഈ കടമ്പകൾ കടന്നാണ് പിന്നീട് ജോയിന്റ് ആർ ടി ഒ യും പിന്നീട് ആർ ടി ഒ യുമായി സ്ഥാനം കയറ്റം ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു കടമ്പയും കടക്കാതെ വെറും എസ് എസ് എൽ സി മാത്രം ആവിശ്യമുള്ള ക്ലാർക്ക് തസ്തികയിൽ കയറി ഒരു പരിശീലനവും നേടാതെ നോൺ ടെക്നിക്കൽ ആർ ടി ഒ ആയി മാറിയ ആളെ പ്രമാദമായ അപടത്തിന്റെ കാരണം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് തന്നെ വിഢ്ഢിത്തമാണന്നാണ് ഗതാഗത വകുപ്പിലുള്ളവർ പറയുന്നത്.

സാങ്കേതിക പരിഞ്ജാനവും പ്രവൃത്തി പരിചയവുമുള്ള നിരവധി ആർ ടി ഒ മാർ മോട്ടോർ വാഹന വകുപ്പിൽ ഉണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്താതെ ഈ ഉദ്യോഗസ്ഥനെ നിയമിച്ചത് ഗതാഗത കമ്മീഷണറേറ്റിലെ ചില ഉദ്യോഗസ്ഥരുടെ താല്പര്യ പ്രകാരണമാണന്നാഅണ ആക്ഷേപം. അവിനാശി അപകടം സംഭവിച്ചത് ഡ്രൈവർ ഉറങ്ങിയതും ടയർ പൊട്ടിയതുമാണന്നാണ് ആർ ടി ഒ യുടെ കണ്ടെത്തൽ. ഡ്രൈവർ ഉറങ്ങിയാൽ വാഹനത്തിന്റെ ഗതിയെ അത് എങ്ങെനെ ബാധിക്കും എത്ര കിലോമീറ്റർ വേഗതയിൽ ആയിരുന്നു വാഹനം ഇതിലൊന്നും അന്വേഷണത്തിൽ വ്യക്തതയില്ല. ടയർ പൊട്ടിയതാണ് ഒരു കാരണമെങ്കിൽ ടയറിന്റെ ശക്തി നിശ്ചയിക്കുന്ന ഫ്ളൈയിങ് റേറ്റിങ് പരിശോധിക്കാനാകാണം. അത് പരിശോധിക്കാൻ സാങ്കേതിക ജ്ഞാനമുള്ളവർക്കെ കഴിയൂ എന്നിരിക്കെ ടയർ അപകടത്തിന്റെ ഒരു കാരണമായി എങ്ങനെ പറയുമെന്നതാണ് ഉയരുന്ന ചോദ്യം.

അപടത്തിൽപ്പെട്ട കണ്ടെയ്നർ ലോറിയും ബസും സ്പീഡ് ട്രാക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്് എന്ന ഗുരുതരമായ നിയമലംഘനം ആർ ടി ഒ കണ്ടെത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭാരവാഹനങ്ങൾ ഇടതു വശത്തെ ട്രാക്കിലൂടെ മാത്രമെ പോകാവു എന്നതാണ് ഗതാഗത നിയമം. ഇതും ലംഘിക്കപ്പെട്ടു. നിയമം ലംഘിച്ച് ചരക്കു വാഹനങ്ങൾ പൂർണമായും റോഡിന്റെ വലതുവശം വഴിയാണു സഞ്ചരിക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുന്നതിനിടെയാണു കഴിഞ്ഞദിവസം കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ ദേശീയപാതയുടെ എതിർദിശയിലേക്കു പാഞ്ഞുകയറിയത്. ലോറി ഇടതുവശം ചേർന്നാണു സഞ്ചരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, അത്യാഹിതം ഒഴിവാകുമായിരുന്നെന്ന് പൊലീസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്നു.

വാഹനങ്ങൾ റോഡിന്റെ ഇടതുവശം വഴി സഞ്ചരിക്കുകയും വലതുവശത്തെ റോഡ് സ്പീഡ് ട്രാക്കാക്കി മുന്നിലുള്ള വാഹനത്തെ മറികടക്കാനും മറ്റും ഉപയോഗിക്കണമെന്നാണു പൊതുവേയുള്ള നിർദ്ദേശം. എതിർദിശയി!ൽ നിന്നുള്ള വാഹനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണിത്. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാറ് മൂലമല്ലന്നും ആർ ടി ഒ പറയുന്നു. എന്നാൽ സാങ്കേതിക തകരാർ പരിശോധിക്കാൻ തനിക്ക് കഴിയുമോ എന്ന കാര്യത്തിലാണ് ആർ ടി ഒ ഉത്തരം നല്കേണ്ടത്്. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു നൽകും.

ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ മറികടക്കാനുള്ള കാരണം. ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തിൽ ടയർ ഉരഞ്ഞതിന്റെ പാട് ഉണ്ട്. വേഗത്തിൽ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയർ ഇത്തരത്തിൽ ഉരഞ്ഞപ്പോൾ ശക്തമായി ചൂടാകുകയും ഒരു ടയർ ഡ്രമ്മിൽനിന്ന് ഊരിപ്പോവുകയുമാണു ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന്റെ ടയറുകൾക്ക് മറ്റു കുഴപ്പമുണ്ടാകാൻ സാധ്യതയില്ല.

ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോൾ മറ്റ് ടയറുകൾ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തിൽ പ്ലാറ്റ്ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്നർ ബോക്സ് എതിർ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണു സാധ്യതയെന്നാണ് ആർടിഒ യുടെ റിപ്പോർട്ടിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP